5/16/11

Trichur Pooram


May -12,Trichur, നഗരം പൂരാവേശത്തിലായിരുന്നു. T.Vയും Channel ലുകളുമുള്ളതിനാല്ത്രുശൂരില്താമസിക്കാത്ത ത്രൂശൂരുകാരും ആഘോഷങ്ങളില്മനസ്സു കൊണ്ടു മുഴുകിയിരിക്കുന്നു. ത്രൂശുരുകാരിയായ ഞാന്‍, അമ്മ, ചേച്ചിയെല്ലാം chat ചെയ്യാനായിട്ട് വിളിച്ചപ്പോള്‍, അവരൊക്കെ വൈകുന്നേരത്തെ കുടമാറ്റം കാണുന്ന തിരക്കിലായിരുന്നു.
സാധരണയായി school അവധിക്കാലത്താണ്ഞാന്ത്രുശൂരിലുള്ള അമ്മ വീട്ടിലെത്തുക.എന്റെ grandfather(ഞങ്ങള്‍ “അപ്പന്‍” യെന്നാണ്വിളിക്കാറുള്ളത്) യാണ്പൂരം കാണിക്കാനായിട്ട് എല്ലാം പിള്ളേരു set കളെയും കൊണ്ടുപോവുക. പൂരം കാണാനായിട്ട് എത്ര കുട്ടികളുണ്ടോ, അത്രയും സന്തോഷമായിരുന്നു, അപ്പന്‍.രാവിലെ 7 മണിക്ക് തന്നെ ഞങ്ങളെല്ലാം തയ്യാറായിട്ട് പോകും.രാവിലത്തെ പൂരം, ആനകളുടെ ചമയങ്ങള്കാണല്‍, മസാല ദോശ ഹോട്ടലില്നിന്ന്...........കുട്ടികളുടെ gang യായ ഞങ്ങളുക്കും ആകെ പൂരം തന്നെ. വഴി നീളെ പരിചയക്കാരും കാണും അപ്പന്‍. വൈകുന്നേരത്തെ പൂരമായ കുടമാറ്റമാണ്‍, കുട്ടികളായ ഞങ്ങള്ക്ക് കൂടുതല്കൌതുകമുണ്ടാക്കിയിരുന്നത്.ഒരു പ്രാവശ്യം ഞങ്ങള്കുട്ടികളുടെ എണ്ണം കുറവായിരുന്നു.അപ്പോള്അപ്പനേയും എന്നേയും കൂട്ടി ആനകളുടെ അടുത്ത് എത്രയും പോകാമോ അത്രയും അടുത്ത് നിന്ന് കുടമാറ്റം കണ്ടിട്ടുണ്ട്.ഇതുപോലെ എല്ലാം കാണിച്ചു തരാന്അപ്പന്വളരെ ഉത്സാഹമായിരുന്നു.പുലറ്ച്ചെയുള്ള വെടിക്കെട്ടിന്ഞാനും വരാമെന്നു പറയുമെങ്കിലും ഉറക്കംകാരണം പോകാതെ കിടന്നു ഉറങ്ങുമായിരുന്നു. പിറ്റെദിവസത്തിന്റെ രാവിലത്തെ പൂരം കഴിയുന്നതോടെ പലഹാരങ്ങള്‍,ബലൂണ്‍,പീപ്പിയോക്കെ മേടിക്കുന്ന സമയമാണ്‍.ബലൂണ്‍,പീപ്പിയുടെ ബഹളമായിരിക്കും വീട്ടില്‍.അപ്പന്‍, ഇപ്പോള്ഇല്ല. മരിച്ചിട്ട് ഏകദേശം17 വറ്ഷമാകുന്നു.എന്നാലും പൂരം വരുബോള്ഞങ്ങള്ആദ്യം ഓറ്ക്കുന്നത് അപ്പനെയാണ്‍.
ത്രുശൂര്പൂരത്തിന്കണ്ടിട്ടുള്ള ആനകളുടെ വലിപ്പമോ എടുപ്പോ മറ്റു സ്ഥലങ്ങളിലുള്ള് ആനകള്ക്ക് തോന്നാറില്ല. ഒരു പക്ഷെ കുഞ്ഞുമനസ്സിലെ എന്റെ  ചിത്രം വെച്ചു നോക്കുബോഴായിരിക്കും.
ഇപ്പോഴും ഏതെങ്കിലും ഒരു Kerala Restaurant ല്പോയാല്ഒരു ആനയുടെ പടമോ or പൂരത്തിന്റെ പടമോ കാണാറുണ്ട്.അതോടെ ഞാന്‍, എന്റെ പൂരത്തിന്റെ കഥകളൊക്കെ ഭറ്ത്താവിനും കുട്ടികളോടും പറയാറുണ്ട്.ഭക്ഷണം order ചെയ്യത് വരാന്സമയം എടുക്കുന്നതുകൊണ്ട് എല്ലാവരും ക്ഷമയോടെ കഥകള്കേട്ടിരിക്കാറുണ്ട്.
പൂരത്തിന്റെ വാദ്യമേളങ്ങളും,കൊബനാനകളും വെടിക്കെട്ടുമെല്ലാം ഏതൊരു ത്രുശൂരുകാരുടെയും മനസ്സിലെ മായാത്ത ചിത്രങ്ങളാണ്‍.ഇതുപോലെ ത്രുശൂകാരായ എല്ലാവറ്ക്കും പൂരത്തിനെപ്പറ്റി നിറച്ചും കഥകള്പറയാനായിട്ട് കാണുമെന്നറിയാം. പറ്റുമെങ്കില് കഥകള്ഞങ്ങളോടപ്പം share ചെയ്യാം.

No comments:

Post a Comment