3/22/13

കല്യാണ വിശേഷം


എന്റെ കല്യാണം കഴിഞ്ഞതില്‍ പിന്നെ ഭറ്ത്താവിന്റെ കൂടെ ജോലിസ്ഥലത്തുള്ള താമസം അല്ലെങ്കില്‍ കുട്ടികളുടെ സ്കൂള്‍ പരീക്ഷയോ അവധിയില്‍ വരുന്ന വ്യാത്യാസമൊ.......ഒക്കെ കാരണം കുടുംബത്തിലെ ആരുടെയും കല്യാണത്തില്‍ സംബന്ധിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.ഒരു അവധിക്കാലത്ത്, എന്റെ ഒരു ബ്ന്ധുവിന്റെ മകളുടെ കല്യാണം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ഒരുപക്ഷെ ഞാനും അവളെപോലെ സന്തോഷവതി ആയി.കല്യാണപെണ്ണിനെ പോലെ ഞാനും ദിവസങ്ങള്‍എണ്ണി ഇരുപ്പായി.ഒരു കല്യാണത്തോടെ, ബന്ധത്തിലും സ്വന്തത്തിലും പരിചയത്തിലും ഉള്ള എല്ലാവരേയും ഒരു കുടക്കീഴില്‍ കാണാമെന്നുള്ളതാണ്ഒരു ഗുണം.എല്ലാവരും നല്ല സന്തോഷത്തിലുമായിരിക്കും.

കല്യാണപെണ്‍കുട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ അവള്‍ എന്റെ മാമന്റെ മകളാണ്‍.അവളുടെ കുഞ്ഞുനാളില്‍ ഒരുപാട് എടുത്തും കൊഞ്ചിപ്പിച്ചും നടന്നിട്ടുണ്ട്.പിന്നീടുള്ള എന്റെ അവധിക്കാലങ്ങളില്‍ അവരുടെ വീട് സന്ദര്‍ശനത്തില്‍ അമ്മയുടെ മാക്സിയുടെയോ/ചുരിദാറിന്റെയൊ പുറകില്‍ ഒളിച്ച് ഒരു കണ്ണില്‍ കൂടി ഞങ്ങളെ വീക്ഷിക്കുന്നതാണ്, എനിക്ക് ഓറ്മ്മ.പത്ത്-പന്ത്രണ്ട് വയസ്സില്‍ അവള്‍ വിരുന്നുകാരായ ഞങ്ങള്‍ക്ക് ചായകൊണ്ടുതരുക,തിന്നാനുള്ള സാധനങ്ങള്‍ പ്ലേറ്റില്‍ ഇടുക...... അങ്ങനെ ആകെ തിരക്കിലായിട്ട് വീട് മുഴുവന്‍ ഓടി നടക്കുന്നതു കാണാറുണ്ട്.എന്നാല്‍ കൂടുതല്‍ പരിചയവും അടുപ്പവും വന്നിട്ടുള്ളത് ഫേസ്ബുക്കിലൂടെയാണ്‍. അവള്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഞാന്‍ കമന്റിടുമ്പോള്‍ തിരിച്ച് എന്റെ ഫോട്ടോകള്‍ക്ക് “ലൈക്ക് യും നൈസ് പിക്ക്/ബ്യൂട്ടിഫുള്‍ എന്നൊക്കെ കമന്റും ചെയ്യാറുണ്ട്(ഒരു പാലം പണീയുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും എന്ന പോളീസി ആയിരിക്കും).you=u.great=gr8.......അങ്ങനത്തെ ചാറ്റ്&sms ഭാഷകള്‍ പറഞ്ഞു തന്നതും അവളാണ്. .ഇങ്ങനത്തെ ചില കാര്യങ്ങളിലൂടെയാണ് എനിക്ക് അവളോടുള്ള അടുപ്പവും കടപ്പാടും!

ബന്ധുക്കാറ്ക്കുള്ള കല്യാണ ആഘോഷങ്ങളൊക്കെ തലേദിവസം വൈകുന്നേരം മുതല്‍ തുടങ്ങി.ആഘോഷങ്ങള്‍ക്ക് കൂടാനായിട്ട്ഡ്രസ്സ് കോഡ്അവള്‍തന്നെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു.പെണ്ണുങ്ങള്‍ക്ക് കേരളസാരിയും ആണുങ്ങള്‍ക്ക് മുണ്ടും ജുബ്ബയുംഅതൊക്കെ ഫേസ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.അങ്ങനത്തെ ഒരു സാരിയൊക്കെ സംഘടിപ്പിച്ച് ഞാനും നേരത്തെ തന്നെ അവരുടെ വീട്ടിലെത്തി.കല്യാണത്തിന്റെ സി.ഡി കാണുമ്പോള്‍ ആകറ്ഷകമാകുന്നതിനുവേണ്ടി, കാലം പിന്നിലാക്കിയ ആചാരങ്ങളായ എണ്ണ തേപ്പിക്കല്‍മധുരം കൊടുക്കല്‍‍ ....... അങ്ങനെ എന്റൊയൊക്കെ സമയത്ത്ഔട്ട് ഓഫ് ഫാഷന്‍” ആയ പലതും ക്യാമറകളില്‍ വന്ന വ്യാത്യാസം കാരണം പിന്നെയും മുന്നിലെത്തിയിട്ടുണ്ട്.ആ വക പരിപാടികള്‍ കഴിഞ്ഞപ്പോള്‍ അവളെ ഒരു കസേരയില്‍ ഇരുത്തി യുവതലമുറ സിനിമാന്റിക് ഡാന്സായിട്ട് ചുറ്റുമുണ്ട്,ഒപ്പനയെ ഓറ്മ്മപെടുത്തുന്നതു പോലെ തോന്നി.വീഡിയൊ/ക്യാമറകള്ഉള്ള കാരണം എല്ലാ ജാതിമതങ്ങളുടെയും ആചാരങ്ങള്‍കൂട്ടികലറ്ത്തുകയാണ്‍.ഭക്ഷണത്തിനൊക്കെ ഓറ്ഡറ് കൊടുത്തിട്ടുള്ള കാരണം സാരിയൊക്കെ ഉടയാതെ ഇരുന്ന് വര്ത്തമാനം പറയാമെന്നുള്ളത് ഒരു ഗുണമാണ്‍.

കല്യാണത്തിന്റെ അന്ന് ക്രിസ്ത്യന്‍ രീതിയിലുള്ള വെള്ള ഉടുപ്പും അതിന്യോജിച്ച മാലയും കമ്മലും തലക്കെട്ടുമെല്ലാം..........അവള്‍ശരിക്കും സുന്ദരി ആയിട്ടുണ്ടായിരുന്നു.എല്ലാവരും കൂടിയുള്ള കുടുംബപ്രാറ്തഥന കഴിഞ്ഞതോടെ,പിന്നീടുള്ള പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത് ക്യാമറക്കാരാണ്‍.ആര്എപ്പോള്സ്തുതി കൊടുക്കണം,മുഖത്തെ ഭാവമാറ്റം എല്ലാം അവര്പറയുന്നതുപോലെയാണ്‍..........ഒരു ഓസ്കാറ് അവാറ്ഡ് മേടിക്കാനുള്ളത്രയും ഭാവങ്ങള്‍നമ്മളില്‍ ഓരോത്തരിലും ഒളിഞ്ഞുകിടപ്പുണ്ടെന്ന്, അപ്പോഴാണ്മനസ്സിലാവുക.അവരുടെ കൈയ്യേറ്റംപള്ളിയിലെ മതപുരോഹിതന്കറ്മ്മങ്ങള്തുടങ്ങുന്നതുവരെ കാണാം.കറ്മ്മങ്ങളില്വലിയ പുതുമയൊന്നും കണ്ടില്ല.ഞങ്ങളുടെ മതവിശ്വാസം അനുസരിച്ച് താലികെട്ടുന്നതോടെ,പെണ്ണ്- ചെറുക്കന്റെ കുടുബാംഗമാവുകയാണ്‍.അതോടെ അവളെ,അവര്ക്ക് വിട്ടുകൊടുത്ത്,ഞങ്ങള്‍ വന്നിട്ടുള്ള പരിചയക്കാരെയും ബന്ധുക്കാരെയും തപ്പി പോയി.ഒരുപക്ഷെ ഒന്ന്-ഒന്നര മണിക്കൂറ് പള്ളിയില്‍ മിണ്ടാതെ ഇരുന്നതിന്റെ ക്ഷീണം തീറ്ക്കുകയായിരിക്കും ഓരോത്തരും.

ഒരു കല്യാണം എന്നു പറയുബോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത്,സദ്യയോ ബിരിയാണിയോ.......ആയിരിക്കു അല്ലെ.....ഭക്ഷണത്തിന്മുന്പായി,പെണ്കുട്ടി ഉടുപ്പില്‍ നിന്ന്, ചെറുക്കന്റെ വീട്ടുകാര്മേടിച്ച് കൊടുക്കുന്ന സാരി,മന്ത്രകോടിയിലേക്ക് മാറി.മന്ത്രക്കോടി,ചെറുക്കന്റെ വീട്ടുകാരുടെഗമകാണിക്കാനും കൂടിയുള്ള സാരിയാണ്‍.സാരി കാണുന്നതോടെ, ഏത് കടയില്നിന്ന് വാങ്ങി,അതിന്റെ വിലയെല്ലാം നിത്യവും കല്യാണം കൂടുന്നവറ്ക്ക് മനസ്സിലാവും(ഈ പ്രത്യേക കഴിവ് ചിലപ്പോള്‍ പെണ്ണുങ്ങള്ക്ക് മാത്രമുള്ളതായിരിക്കും).ആ വിവരങ്ങള്‍ മറ്റുള്ളവര്ക്കും പറഞ്ഞുകൊടുത്ത് അവരുടെ ജി.കെ(general knowledge) ലെ മിടുക്ക് കാണിക്കും.മന്ത്രക്കോടി ചെറുക്കന്റെസ്റ്റാറ്റസ്സ്കാണിക്കാനാണെങ്കില്ബാക്കി മേടിച്ചിട്ടുള്ള സ്വര്ണ്ണമെല്ലാം ധരിച്ച് പെണ് വീട്ടുകാരും അവരുടെ ഗമ കാണിക്കുന്നതായിരിക്കും.

പെണ്ണും ചെറുക്കനും സ്റ്റേജില്‍ കേറി കേക്ക് മുറിക്കുബോള്‍അവരെ അനുഗ്രഹിക്കുന്നതുപോലെ പൂവ്....മുകളില്‍ നിന്ന് വീഴുന്നുണ്ടായിരുന്നു. അതോടെ ബാക്കിയുള്ളവര്ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു നിശ്ബദ ബെല്ലടിച്ചതു പോലെയാണ്‍.ഭാഗ്യത്തിന്ഭക്ഷണത്തിന്റെ അവിടെ ഉന്തും തള്ളും ഇല്ല.പകരം എല്ലാവരും നമ്മുടെ ബിവേറ്ജ്ജ് കടയുടെ മുന്പിലത്തെ പോലെ നീണ്ട ക്യൂ.ഭക്ഷണം എടുത്ത് തിരിച്ച് വരുമ്പോള്‍ഇരുന്ന കസേരയില്‍വേറെ ആരെങ്കിലും സ്ഥലം പിടിച്ചു കാണും.പിന്നെ ഒരു കസേരക്കളിയുടെ സ്പിരിറ്റില്വേണം ഒരു കസേര സംഘടിപ്പിച്ചെടുക്കാന്‍....ഇതൊക്കെ അറിയാവുന്നവര്മുന്‍കൂട്ടി ഒരാളെ കസേരകള്‍ക്ക് കാവല്‍ ഏര്പ്പെടുത്തുന്നുണ്ട്.മറ്റു ചിലവര്ഭക്ഷണം വെച്ചിരിക്കുന്നതിന്റെ അടുത്ത് നിന്ന്  കഴിക്കുകയാണ്‍,പ്ലേറ്റില്തീരുന്ന ഭക്ഷണം വേഗം നിറയ്ക്കാം കൂട്ടത്തില്ക്യൂ വില്‍ നില്ക്കുന്ന പരിചയക്കാരോട് വര്ത്താമാനവും പറയാം.”ഒരു വെടിക്ക് രണ്ടു പക്ഷി

പെട്ടന്നാണ്വീഡിയോഗ്രാഫറ്ന്മാരെല്ലാം ക്യാമറയും കൊണ്ട് ഓടുന്നത് കണ്ടത്.....എന്തുപറ്റി എന്ന അന്വേഷണത്തിന്‍, ഏതോ സീരീയല്നടന്വന്നതാണ്കാര്യം.ഭാഗ്യം! അയാള്നേരത്തെ വരാഞ്ഞത്, എങ്കില്പെണ്ണും ചെറുക്കനും ക്യാമറയില്നിന്നും പുറത്തായേനെ..........ക്യാമറ പോയതോടെ, സമാധാനമായി ഭക്ഷണം കഴിക്കാമെന്ന മട്ടിലായി ഞങ്ങള്കൂട്ടത്തില്ആരെക്കുറിച്ച വേണമെങ്കിലും വറ്ത്താമനവും പറയാമല്ലോ....

പലര്ക്കും ഞാന്‍ ഒരു പുതുമുഖം ആയിരുന്നു.ചിലരോട് പെണ്കുട്ടിയായുമുള്ള എന്റെ ബന്ധം ഞാന്‍ വിവരിച്ചു കൊടുത്തു.ബന്ധങ്ങള്‍ പറഞ്ഞു മടുത്തപ്പോള്‍ “guess who” എന്ന കളിക്കായി ഞാന്‍എന്റെ മുഖം വിട്ടുകൊടുത്തു.എന്റമ്മ കല്യാണം കൂടാത്ത കാരണം വന്നിരിക്കുന്നവര്ആരൊക്കെ,അതില്‍എന്നോട് വര്ത്തമാനം പറഞ്ഞവര് അവരിലാരൊക്കെ.......എന്ന് ഞാന്‍ കൃത്യമായി അന്വേഷിച്ചു കൊണ്ടിരുന്നു.ഈ കല്യാണത്തിന്റെ  റിപ്പോറ്ട്ട് അമ്മക്ക് കൊടുക്കാനുള്ളതാണ്. രാവിലെ വീട്ടില്‍ പേപ്പര്‍ ഇടുന്ന ആള്‍ മുതല്‍ അവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെയുണ്ട്പരിചയക്കാരുടെ കൂട്ടത്തില്‍ ......ബന്ധുക്കാര്‍ വേറെയും.

ഭക്ഷണവും വര്‍ത്തമാനവും കഴിഞ്ഞാല്‍ അടുത്തപടി സ്റ്റേജില്‍ കേറി പെണ്ണും ചെറുക്കനെയും പരിചയപ്പെടുകയെന്നതാണ്‍ കൂട്ടത്തില്‍ ഒരു ഫോട്ടൊയും എടുത്താല്‍ ഞാന്‍ കല്യാണം കൂടി എന്ന്തിന് തെളിവായി.പിറ്റേദിവസം ആ ഫോട്ടൊ ഫേസ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും അതിന് എന്റെ കൂട്ടുകാര്‍ കമന്‍റസും ലൈക്കും കണ്ടാല്‍ ഒരു കല്യാണആഘോഷം എനിക്ക് വേണ്ടി അവസാനിച്ചുവെന്നു പറയാം.

ഒരു മിഡില്‍ ക്ലാസ്സ് ഫാമിലി നടത്തുന്ന കല്യാണത്തിന്റെ വിശേഷങ്ങളാണിതൊക്കെ,ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇതില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.സമ്പന്നര്‍,കല്യാണചടങ്ങിലും സദ്യയിലും കൂടുതല്ആര്ഭാടങ്ങള്‍ചേറ്ക്കുന്നതു കാണാം.പാവപ്പെട്ടവര്കടം മേടിച്ചും കിടപ്പാടം പണയപ്പെടുത്തിയും കല്യാണം ആഘോഷിക്കുന്നത് കാണാറുണ്ട്.ഈയിടെ ഫേസ്ബുക്കില്കണ്ട-രണ്ടേ രണ്ടു പേര് ഭാവിജീവിതത്തെക്കുറിച്ചും മറ്റുള്ളവര്ഭക്ഷണത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരു സുന്ദരമുഹൂറ്ത്തമാണ്വിവാഹം. അങ്ങനെയുള്ള ഈ സുന്ദരമുഹൂറ്ത്തതിന്ആര്‍ഭാടങ്ങളുടെ ആവശ്യമുണ്ടോ?

Nachos and Salsa


For Nachos:

Cornmeal flour - 1 cup
Whole wheat flour - 1/4 cup
Oil - to deep fry

Mix the two flours and knead to make into a dough (for rotis)
Roll out into rotis and cook on both sides on a griddle and keep aside.
Heat oil, cut the rotis into triangular shapes and deep fry till crisp and brown.

For Salsa:

Tomatoes - 3 (de seeded and cubed)
Onion - 1 (finely chopped)
Jalapeno chili - 1 ( seeded and finely chopped)
Cilantro - 1/2 cup (finely chopped)
Lemon juice - 1
Oregano - to taste
Salt and pepper - to taste

Mix together all these ingredients and place in a bowl.

Serve with the nachos.
By-Mekha Jobin

3/6/13

ഉപദേശം= പ്രവൃത്തി=?


സൈനിക സ്കൂളില്‍ ചേരാന്‍ പോയിട്ട് അവിടത്തെ അപേക്ഷാഫോറം പോലും പൂരിപ്പിക്കാന്‍ തയ്യാറാകാത്ത മകന്റെ മുന്‍പില്‍ എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുകയാണ്, എന്റെ കൂട്ടുകാരി.അവന്,ഗവണ്‍മെന്റ് ജോലികള്‍ ഒന്നും വേണ്ട അതാണ്, അവന്റെ ഉത്തരം.കോളെജിലൊക്കെ, ഇപ്പോള്‍ ക്യാംപസ്സ് സെലക്ഷന്‍ ഉള്ള കാരണം പണ്ടത്തെ പോലെ ജോലി കിട്ടാന്‍ ബുദ്ധിമുട്ടില്ലല്ലോ......എന്നൊക്കെ പറഞ്ഞ് ഞാന്‍ അവളെ ആശ്വസിപ്പിച്ചു.

 ആ ജോലികളില്‍ പെന്‍ഷനും ഇല്ല, പിന്നെ ജോലിയുടെതായ തലവേദനകളും........അതൊക്കെയാണ്, അവളുടെ അടുത്ത സങ്കടം.....

.ഞാന്‍ എന്റെ മക്കളെ പറ്റി ഇത്ര അധികം ചിന്തിക്കാത്ത കാരണം, അതൊക്കെ വലിയ പ്രശ്നങ്ങളായി എനിക്ക് തോന്നിയിട്ടില്ല.അല്ലാതെ തന്നെ എട്ടു മണിക്ക് വരേണ്ട വെള്ളം എട്ടര ആയിട്ടും വന്നിട്ടില്ല.വോള്‍ട്ടേജ് കൂടിയ കാരണം ഫാന്‍ കത്തി പോയി.....എന്നിങ്ങനെ ദൈനദിനജീവിതത്തില്‍ തല ചൂടാക്കാനായിട്ട് നൂറ് കാര്യങ്ങള്‍ എനിക്കുണ്ടെന്നുള്ളതാണ്, സത്യം.

പിന്നീടുള്ള എന്റെ ജോലികള്‍ക്കിടയിലും ഞാന്‍ സര്‍ക്കാര്‍ ജോലികളെ പറ്റി ചിന്തിക്കുകയായിരുന്നു.ശ്രീ പദ്മനാഭന്റെ കൈയ്യില്‍ നിന്നും നാല്‍ ചക്രം കിട്ടുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണ്‍.വലതു കാല്‍ വെച്ച് ഓഫീസില്‍ കേറിയാല്‍ .....പിരിച്ചുവിടല്‍ സാമ്പത്തികമാന്ദ്യം,....അങ്ങനത്തെ യാതൊരു പേടിയുമില്ലാതെ,പിരിഞ്ഞുപോകുന്നതുവരെ(റിട്ടയര്‍മെന്റ്) വരെ സുഖമായിട്ടിരിക്കാം.അഞ്ച് വര്‍ഷത്തേക്ക് ഒക്കെ അവധിയെടുത്ത് വിദേശത്ത് പോയി ജോലി ചെയ്യാം. തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ പ്രമോഷനും കിട്ടും........ഹ ഹ .........നല്ല സുഖമുള്ള ജോലി.....ശബളക്കുറവും വേഷത്തിലെ ഗമക്കുറവും ഒക്കെ ആയിരിക്കാം ആ കുട്ടിക്ക് അത്തരം ജോലികളൊട് താത്പര്യമില്ലാത്തത് എന്നൊക്കെ ഞാന്‍ ഓറ്ത്തുകൂട്ടി.

 പിറ്റേ ദിവസം മകനെ സ്കൂള്‍ ബസ്സില്‍ കൊണ്ടുവിടാന്‍ കൂടെ  പോയപ്പോള്‍ അവിടെയുള്ളവരുടെ അടുത്ത് ചോദിക്കാന്‍ എന്റെ കൈയ്യില്‍ ഒരു ചോദ്യവും ഉണ്ട്- “ഗവണ്മെന്റ ജോലി ചെയ്യാന്‍ ഇഷ്ട്മാണൊ?.കുട്ടികളില്‍ പലരും ജോലിക്കാര്യത്തെപറ്റി ആലോചിച്ചിട്ടു പോലുമില്ല.എങ്ങനെയെങ്കിലും ഈ വര്‍ഷാവസാന പരീക്ഷ കഴിഞ്ഞാല്‍ മതിയെന്ന മട്ടിലാണ് അവര്‍, .അതു കഴിഞ്ഞുള്ള അവധി ആണ്, അവരുടെ മനസ്സില്‍. എന്നാല്‍ അതിലെ ഒരു മുതിറ്ന്ന കുട്ടിയുടെ ഉത്തരം അവിടെ വന്നിരിക്കുന്ന എന്നെ പോലത്തെ അമ്മമ്മാരെ  കണ്ണു തള്ളിച്ചു.അവന്‍ പഠിച്ചു കഴിഞ്ഞാല്‍ എങ്ങനെയും സറ്ക്കാര്‍ ജോലി മേടിച്ചെടുക്കും അതിനുവേണ്ടി ജാതിയും മതവും മാറാനും തയ്യാര്‍ എന്നിട്ടും നിറച്ചും കൈക്കൂലി മേറ്റിച്ച് ഒരു “ഫരാറി(ferrari) കാറ് മേടിച്ച് ഓടിക്കാനാണ്, അവന്റെ പ്ലാന്‍ !

ഞങ്ങള്‍ അമ്മമ്മാര്‍, ആ കാറ് ട്ടി.വിയിലൊ സിനിമയില്‍ മാത്രമെ കണ്ടിട്ടുള്ളൂ.നമ്മുടെ കണ്ണിമ വെട്ടുന്നതിന്‍ മുന്‍പ് പാഞ്ഞു പോകുന്നതും കണ്ടിട്ടുണ്ട്. അങ്ങനത്തെ കാറ് ഈ കുണ്ടും കുഴിയും ട്രാഫിക്ക് ജാമുള്ള വഴിയില്‍ കൂടി എങ്ങനെ ഓടിക്കും അതിലും ഭേദം ഓട്ടോ ആണെന്ന് പറഞ്ഞ്, ഞാന്‍ അവനെ കളിയാക്കി.ചില അമ്മമ്മാര്, അവനെ ഉപദേശിക്കാന്‍ തുടങ്ങി!

 ബസ്സ്-കുട്ടികളെ കൊണ്ടുപോയിട്ടും ഞങ്ങള്‍, അമ്മമാര്‍ക്ക്
നല്ലൊരു മസാല വിഷയം ചര്‍ച്ച ചെയ്യാന്‍ കിട്ടിയ സന്തോഷത്തില്‍, അവന്റെ അമ്മ-അച്ഛ്നില്‍ തുടങ്ങി വീട്ടിലെ മാമന്‍ അപ്പൂപ്പന്മാര്........എന്നു വേണ്ട അവന്റെ കുടുംബത്തിലെ  എല്ലാവരെയും പറ്റി ഒരു അവലോകനം തന്നെ നടത്തി.അവരിലൊന്നും പ്രതേകിച്ച്,അവന്പറഞ്ഞപോലത്തെ കൈക്കൂലി കഥകള്ഞങ്ങള്ക്ക് അറിയാത്ത കാരണം.......ചിലപ്പോള്‍ അടുത്ത നാളുകളില്‍ ട്ടി.വിയിലും പേപ്പറിലും കാണുന്ന തട്ടിപ്പുകളുടെ കഥ ആയിരിക്കാം കുട്ടികളെയൊക്കെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന തീരുമാനത്തില്എത്തിച്ചേറ്ന്നു ഓരോത്തരും നാലായിരം കോടി,തൊണ്ണൂറ് കോടി........തട്ടിപ്പ് നടത്തിയിരിക്കുന്നത്.ഈ തട്ടിപ്പുകള്‍ വായിക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്, ഒരു മനുഷ്യന്‍,നൂറ് വയസ്സ് വരെ ആറ്ഭാടമായി ജീവിക്കാന്‍ പോലും ഇത്രയും കാശ് വേണ്ടല്ലൊയെന്ന്! നാലായിരം കോടി തട്ടിപ്പ് കാരനെ ട്ടി.വി യില്‍ കാണിച്ച്ത്, അയാള്‍ ദുബായിലോ/ഇന്‍ഡോനേഷ്യയിലോ ഒരു നീന്തല്‍ കുളത്തില്‍ നീന്തുന്നതാണ്‍.ഇയ്യാളെയൊക്കെ ഒരു “ഹീറോ ആക്കിയില്ലെങ്കിലെ അത്ഭുതമുള്ളൂ..........അങ്ങനെ ഞങ്ങളുടെ ചറ്ച്ചയില്‍ നിന്നും അവന്റെ അമ്മയുടെ അടുത്ത് ഈ കഥകളൊക്കെ പറഞ്ഞ്, അവന് നല്ല ഉപദേശങ്ങള്‍ കൊടുക്കാന്‍ പറയണം എന്ന തീരുമാനത്തില്‍ അമ്മമാരുടെ സംഘം പിരിഞ്ഞു.

കഴിഞ്ഞ ദിവസം ഞാന്‍ തിരിച്ച് വീട്ടിലേക്ക് വരുന്ന വഴി,ഒരു പോലീസ് ജീപ്പ് വന്ന് എല്ലാവരെയും സൈഡ് ഒതുക്കുന്നുണ്ട്.വേറെ ഒരു പോലീസ് വലിയ ലാത്തി കാണിച്ച് സൈക്കിളില്‍ പോകുന്നവരേയും നടന്നു പോകുന്നവരേയും ഒതുക്കി നിറുത്തുന്നുണ്ട്.എന്തു പറ്റി എന്ന് നോക്കുമ്പഴേക്കും, വി.ഐ.പിയും അവര്‍ക്ക് കൂട്ടായിട്ടുള്ള ഏകദേശം പതിനേഴ് വണ്ടികള്‍ ഒരേ സ്പീഡില്‍ പറക്കുന്നുണ്ട്.അവര്‍,പോയതോടെ, തടഞ്ഞു നിറുത്തിയ പോലീസ് വണ്ടിയും അവറ്ക്ക് പിന്നാലെ പാഞ്ഞു.അത്രയും നേരം തടഞ്ഞുവെച്ച വാഹനങ്ങളില്‍ ഞാനടക്കമുള്ളവര്‍ എല്ലാ നിയമങ്ങളെയും കാറ്റില്‍ പറത്തികൊണ്ട്, “ഞാന്‍ പിടിച്ച മുയലിന്‍ മൂന്ന് കൊമ്പ്” എന്ന മട്ടില്‍ കാറുകാരും,” ഞങ്ങളോടാണോ കളി“ എന്ന മട്ടില്‍ ഇരുചക്രവാഹനങ്ങള്‍ നുഴഞ്ഞു കയറുന്നുണ്ട്.ബെല്ലില്ലാ‍തെ ബ്രേക്കില്ലാതെ സൈക്കിള്‍ റിക്ഷക്കാരും.......എല്ലാവരും ആരേയും മുന്നോട്ട് പോകാന്‍ സമ്മതിക്കാതെ ചീത്ത വിളിക്കാന്‍ പറ്റാത്ത ക്കാരണം ഹോണടിച്ച് അവരുടെ ദേഷ്യം തീറ്ക്കുന്നുണ്ട്.ആരും ആരേയും പറ്റി ഓര്‍ക്കുന്നില്ല.......ഒരു നിമിഷം ഉപദേശം വേറേ പ്രവൃത്തി വേറെ എന്ന്‍ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു എല്ലാവരുടെയും പ്രവൃത്തികള്‍ !!!!!!!!!

Macaroons


Egg whites - 4 eggs
Powdered sugar - 1 cup
Vanilla essence - 1 tsp
Ground cashew - 1 cup

Preheat oven to 180 C.

In a bowl, add egg whites and beat them till fluffy and soft peaks are formed.
Gradually add the sugar and continue beating the mixture till stiff peaks are formed.
Invert the bowl and the mixture should not fall off.
Now, fold in the cashew powder and vanilla gently.
Put the mixture into a piping bag and pipe out small truffle sized balls onto a greased baking tray.
Reduce the oven temperature to 160 C and bake for 15 - 20 mins.
Allow to cool and harden.

By mekha jobin