7/13/13

മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടാം ഒരു സൌരഭ്യം

ഒരു ദിവസം രാവിലെ തന്നെ എന്റെ കൂട്ടുകാരിയുടെ ഫോണ്‍ പരിഭ്രാന്തിയോടെയാണ് വിളിച്ചിരിക്കുന്നത്,.അവളുടെ ഒരു കണ്ണ്  ചുമന്ന് നീര് വെച്ച് ഇരിക്കുകയാണ്‍.അവളുടെ ഭര്‍ത്താവ് ഏതോ ഓഫീസ്സ് യാത്രയിലാണ്‍.തലേദിവസമെ കണ്ണില്‍ ചുമപ്പ് നിറമുണ്ടായിരുന്നുവെങ്കിലും,അത് ഇത്രത്തോളം കണ്ണ് തുറക്കാന്‍ പറ്റാത്ത സ്ഥിതി ആവുമെന്ന് വിചാരിച്ചില്ല.എന്റെ ജോലികള്‍ വേഗം ഒതുക്കി ഞാനും അവളും കൂടി വീടിന്റെ അടുത്തുള്ള ആശുപത്രിയില്‍ എത്തി.അവിടെ ആണെങ്കില്‍ കണ്ണിന്റെ ഡോക്ടറിനെ കാണാന്‍ മുന്നേ കൂട്ടി “അപ്പോയിമെന്റ്റ്‌ (appointment) എടുക്കണം.അങ്ങനെയുള്ളവരെ മാത്രമെ ഡോക്ടര്‍ പരിശോധിക്കുകയുള്ളൂ.
അസുഖം വന്നാല്‍ അല്ലെ,ഡോക്ടറിനെ വന്ന് കാണാന്‍ സാധിക്കുകയുള്ളൂ.....അല്ലാതെ എങ്ങനെ “അപ്പോയിമെന്റ് എടുക്കും.....ഒരു കോമഡി ഷോയിലെ കഥാപാത്രങ്ങള്‍ പറയുന്നതുപോലെ ചോദിച്ച്, അവിടെയുള്ളവരെ ചിരിപ്പിച്ചു എന്നല്ലാതെ പ്രത്യേകിച്ച് ഒരു ഗുണവുമുണ്ടായില്ല
.
അവളുടെ രണ്ട് വയസ്സുകാരന്‍ മകനെ ഒരു ജോലിക്കാരിയെ ഏല്‍പ്പിച്ചാണ് ഞങ്ങളുടെ ഈ ആശുപത്രി യാത്ര.ആ ജോലിക്കാരി അടുത്ത വീട്ടില്‍ ജോലിക്ക് പോകുന്നതിന് മുന്‍പെ ഞങ്ങള്‍ക്ക് തിരിച്ച് വീട്ടില്‍ എത്തേണ്ടതാണ്.ചുരുക്കി പറഞ്ഞാല്‍ സമയം കൈയ്യില്‍ പിടിച്ചാണ് ഈ വരവ്.....കണ്ണിന്റെ ഡോക്ടര്‍ ഇല്ലെങ്കില്‍ ഡ്യൂട്ടി ഡോക്ടറിനെ കാണാമ്മെന്ന് വെച്ച് അങ്ങോട്ട് ചെന്നപ്പോള്‍അയാള്‍ കസേരയിലിരുന്ന്, കാലുകള്‍ രണ്ടും മേശപ്പുറത്ത് വെച്ച്,മൊബൈലിലും മേശപ്പുറത്ത് ഇരിക്കുന്ന ഫോണിലും ആയി മാറി മാറി വര്‍ത്തമാനം പറയുന്നു. രണ്ട് ഫോണിലും നിറുത്താതെ ബെല്ലടിക്കുന്നുമുണ്ട്.അയാളുടെ ഇരിപ്പും പ്രവര്‍ത്തിയും കണ്ടപ്പോള്‍ജീവിതത്തില്‍ എനിക്ക് ഏറ്റവും കൂടുതല്‍ ആദരവ് തോന്നിയിട്ടുള്ള ഒരു പ്രൊഫഷനാണ്  “മെഡിസിന്‍ അല്ലെങ്കില്‍ ഡോക്ടറ് മാരോട്....തിരുവനന്തപുരം മെഡിക്കല്‍ കോളെജ്, ശ്രീചിത്ര,RCC (Regional Cancer Centre )......അവിടെയുള്ള പല ഡോക്ടര്‍ മാരുടെയും സേവനവും പെരുമാറ്റവും കുഞ്ഞുനാളില്‍ കണ്ടതിന്റെ ഒരു ബഹുമാനം ആയിരിക്കും ഈ ആദരവിനുള്ള കാരണം.
പക്ഷെ ഈ ഡ്യൂട്ടിയിലിരിക്കുന്ന........ഇത് ഒരു ഗവണ്മെന്റ് ആശുപത്രിയാണ്,അതു കൊണ്ട് കൂടിയായിരിക്കും ഈ തരം പെരുമാറ്റം.കൂടെ നില്‍ക്കുന്ന മാലാഖകുട്ടി മലയാളി ആയതിനാല്‍ ......ഞങ്ങളുടെയും നഴ്സിന്റെയും ഇടപെടലിന്റെ ഭാഗമായി അയാള്‍ ഞങ്ങളുടെ മുഖത്തേക്ക് നോക്കി എന്ന് പറയാം.
“കണ്ണ്, ആണോ...എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല....കണ്ണല്ലെ ശരിക്ക് പരിശോധിക്കണം....അല്ലെങ്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടായല്ലോ....അയാള്‍ അങ്ങനെ കണ്ണുരുട്ടി പറഞ്ഞപ്പോള്‍ .......ഞാനും അത് വേഗം ശരി വെച്ചു.നമ്മുടെ വൈദ്യശാസ്ത്രമല്ലേ, കാന്‍സറാണെന്ന് പറഞ്ഞ് ചികിത്സിച്ച് ഒന്‍പത് മാസം കഴിഞ്ഞ് പ്രസവിച്ച കഥയൊക്കെ പത്രത്തില്‍ വായിച്ചിട്ടുള്ളതാണ് അങ്ങനത്തെ എത്ര കഥകള്‍ കേട്ടിരിക്കുന്നു,അപ്പോഴാണോ ജോലിയോട് യാതൊരു താല്പര്യം കാണിക്കാത്ത ഈ ഡോക്ടറിന്റെ കണ്ണ് പരിശോധന!
നിമിഷനേരത്തിനുള്ളില്‍ ഞങ്ങളെ കൈയ്യൊഴിഞ്ഞ്,അയാള്‍ ഫോണ്‍ വിളികളിലോട്ട് തിരിഞ്ഞു.ഡ്യൂട്ടി ഡോക്ടര്‍ എന്ന് പറയുമ്പോള്‍ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും പറ്റി വിവരവും ചികിത്സിക്കാന്‍ അറിവുള്ള ആള്‍ അല്ലെങ്കില്‍ ശരിയായ രീതിയില്‍ പ്രാഥമിക ചികിത്സ കൊടുക്കാന്‍ അറിയുന്ന ആള്‍ എന്നതായിരുന്നു എന്റെ ധാരണ. ഇവിടെ എന്റെ ധാരണ തെറ്റിയതോ അതോ എം.ബി.ബി.എസ്സ് പരീക്ഷയക്ക് കണ്ണിനെക്കുറിച്ച് പഠിക്കാതെയാണോ പരീക്ഷ എഴുതിയത് എന്നറിഞ്ഞുകൂട.എന്തായാലും അടുത്ത ആശുപത്രിയിലേക്ക്  ഞങ്ങള്‍ യാത്രയായി.
അടുത്ത ആശുപത്രിയിലേക്ക്‌ അധികം ദൂരമില്ല.ഓട്ടോയില്‍ ചെന്നിറങ്ങിയപ്പോള്‍ മിനിമം ചാര്‍ജ്‌ ആണ്  വന്നത്.കൊടുത്ത പൈസക്ക്‌ ബാക്കി തരാന്‍ അയാളുടെ കൈയ്യില്‍ ഇല്ലായിരുന്നു.അവിടെ നില്‍ക്കുന്ന സെക്യുരിറ്റിക്കാരന്‍  പരിസരം റ്വൃത്തിയാക്കുന്നവര്‍ ........അങ്ങനെ എല്ലാവരോടും “ചെയ്ഞ്ച്” ചോദിച്ചെങ്കിലും ആരുടെ കൈയ്യിലുമില്ല.രാവിലെ എട്ട്-എട്ടര ആയിട്ടുള്ളൂ.ഓട്ടോക്കാരന്‍ പോകാന്‍ ധൃതി വെക്കുകയാണ്‌. അയാളിന്റെയും ബിസിനസ്സ്‌ സമയം ആണ്.ആരുടെ കൈയ്യിലും “ചെയ്ഞ്ച് ഇല്ലാത്ത കാരണം “ഇനി എന്ത് എന്ന മട്ടിലാണ്‌, ഞങ്ങള്‍ കൂടാതെ അതോ ഓട്ടോക്കാരന്റെ സൂത്രമാണോ എന്നും അറിഞ്ഞുകൂട.
പ്രത്യേകിച്ച് ഒരു പരിഹാരം കാണാത്തതിനാല്‍ഓട്ടോക്കാരന്റെ ക്ഷമയുടെ ഗ്രാഫും അങ്ങേയറ്റം എത്തികഴിഞ്ഞു.അയാളുടെ വായില്‍ നിന്നുമുള്ള നല്ല വാചകങ്ങള്‍ മാറി തുടങ്ങി......ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ചെറുപ്പക്കാരനായ ഒരു സെക്യുരിറ്റികാരന്‍ അവന്‍റെ പേഴ്സിലെ ആകെയുള്ള രണ്ടു പത്ത്‌ നോട്ടുകള്‍ ഞങ്ങള്‍ക്ക്‌ എടുത്തു തന്നു.ഒരു നിമിഷം അവന്‍റെ നല്ല മനസ്സിന് മുന്‍പില്‍ സ്വയമറിയാതെ കൈകൂപ്പി പോയി.അവന്‍റെ പേരും മൊബൈല്‍ നംബര്‍ മേടിച്ച്,ഞാനും കൂട്ടുകാരിയും ഡോക്ടറിനെ കാണാന്‍ പോയി.ചിലരുടെ പ്രതിക്ഷിക്കാതെയുള്ള നല്ല പ്രവര്‍ത്തികള്‍ കാണുമ്പോള്‍നമ്മള്‍ തന്നെത്താന്‍ സ്വയം ചെറുതായി പോകുന്നത് പോലെ തോന്നും.
ആദ്യമായിട്ടാണ് ആ ആശുപത്രിയിലേക്ക്‌  ഞങ്ങള്‍ പോകുന്നത്, അത് കാരണം രജിസ്റ്റര്‍ ചെയ്യണം,ഡോക്ടറിനെ കാണാനുള്ള കാര്‍ഡ്‌ എടുക്കുക..........അങ്ങനത്തെ പരിപാടികള്‍ കഴിഞ്ഞ്, കണ്ണ് ഡോക്ടറിന്റെ അടുത്ത്‌ എത്തിയപ്പോള്‍അയാള്‍ക്ക് ഈ അസുഖത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ പറ്റില്ല.” ഇനി എന്ത്” എന്ന ചോദ്യത്തിന്,
“സ്പെഷ്യലിസ്റ്റിനെ പോയി കാണണം, അയാളുടെ പേര് പറഞ്ഞു തന്നു. ഭാഗ്യത്തിന് ഈ ഡോക്ടര്‍ മാരെല്ലാം അവിടെ തന്നെയുണ്ട്, മുന്‍കൂട്ടി അപ്പോയിമെന്റ്റ്‌ എടുക്കേണ്ടതില്ല.വീണ്ടും പോയി സ്പെഷ്യലിസ്റ്റിനുള്ള കാര്‍ഡ്‌ എടുക്കല്‍ ...അവിടെയുള്ള ക്യൂ........ഇത്യാദി പരിപാടി കഴിഞ്ഞ് അയാളുടെ അടുത്ത്‌ എത്തിയപ്പോള്‍ കണ്ണ് ഡോക്ടറും ഈ ഡോക്ടറും ഒരു മുറിയുടെ രണ്ട് ഭാഗത്താണ് ഇരിക്കുന്നത്.ഇത്‌ ഒരു സ്വകാര്യആശുപത്രിയാണ്.പൊടിയുടെ അലര്‍ജിയാണ് അസുഖകാരണം.ഒരു നല്ല കാര്യം എന്ന് പറയാനുള്ളത്, സ്കാന്‍ ...........അങ്ങനെ ആശുപത്രിയുടെ ഉപകരണങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ മരുന്നിനു കുറിച്ചു തന്നു എന്നതാണ്‌.
മരുന്ന് മേടിച്ച്  സെക്യുരിറ്റി കാരന്‍റെ അവിടെ ചെന്ന് പൈസ തിരിച്ചുകൊടുത്തപ്പോള്‍ഇവന്‍ കാണിക്കുന്ന മര്യാദ പോലും ഈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കാണിക്കുന്നില്ലല്ലോ എന്ന്‍ ഓര്‍ത്തു പോയി.

“മുല്ലപ്പൂമ്പൊടി ഏറ്റ് കിടക്കും കല്ലിനുമുണ്ടാം സൌരഭ്യംഎന്നാണല്ലോ, ഇവിടെ മുല്ലപ്പൂവും കല്ലും ആരാണെന്നു നമ്മള്‍ചിന്തിക്കേണ്ടിയിരിക്കുന്നു!