12/27/12

നുണ


വീട്ടില്‍ വന്ന 4-5 വയസ്സുകാരിയുടെ കൊഞ്ചിയുള്ള വറ്ത്തമാനത്തില്‍വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ കൂടെ കേട്ടപ്പോള്‍ , ഞാന്‍ തമാശയായി പറഞ്ഞു- “നീ ആളൊരു നുണച്ചി പാറു ആണല്ലോ”.......ആ വാചകം കേട്ട കുട്ടിയുടെ അമ്മ പറഞ്ഞു

“നുണച്ചി എന്നുപറയല്ലേ, അതൊക്കെ അവളുടെ മനസ്സിന് വിഷമമാവും......ഇതൊക്കെ വെറും കിഡിഗ്(kidding) അല്ലെ”
.
ആ അമ്മയുടെ വിവരണം കേട്ടപ്പോള്‍ എനിക്കും ശരിയായി തോന്നി.പണ്ടൊക്കെ ചേച്ചിയുമായി തല്ലു കൂടുമ്പോള്‍ ദേഹത്ത് കിട്ടുന്ന അടി, പിച്ച്, മാന്ത്.....നെക്കാളും കൂടുതല്‍ വേദന വല്ല നുണച്ചിയെന്നുള്ള വിളിക്കായിരിക്കും......അതും ചെയ്യാത്ത കുറ്റത്തിന് വേണ്ടി കേള്‍ക്കേണ്ടി വരുമ്പോള്‍  പറയുകയും വേണ്ട. നുണയുടെ കാഠിന്യവും അമ്മയുടെ മൂഡും അനുസരിച്ച് വീട്ടില്‍ ശിക്ഷയുണ്ടായിരുന്നു.ചിലപ്പോള്‍ ചുണ്ടില്‍ അടി ആയിരിക്കും.  മറ്റു ചിലപ്പോള്‍ പറയാറുണ്ട്..... അധികം നുണ പറയണ്ട..... നിന്റെ മൂക്ക് “പിനോക്യ” പോലെ നീളുന്നുണ്ട്. ആ വാചകം പലപ്പോഴും ട്ടെന്‍ഷന്‍ ഉണ്ടാക്കാറുണ്ടായിരുന്നു.

ചരിത്രം ആവറ്ത്തിക്കും എന്ന് പറയുന്നതുപോലെ, നുണ പറയുമ്പോള്‍ ഞാന്‍, എനിക്ക് കിട്ടിയ ശിക്ഷകള്‍ എന്റെ കുട്ടികളിലും പ്രയോഗിക്കാറുണ്ട്.പിന്നീട് ഒരു ബോധോദയം പോലെ എനിക്ക് തോന്നി, ആവശ്യമില്ലാത്ത നിയമങ്ങളാണ്(വീട്ടിലെയും സ്കൂളിലെയും) കുട്ടികളെ നുണ പറയാന്‍ പ്രേരിപ്പിക്കുന്നതെന്ന്.അങ്ങനെ വീടിന്റെ നിയമങ്ങള്‍ക്ക് ഭേദഗതി ഞാന്‍ വരുത്തിയെങ്കിലും സ്കൂളിലേക്ക് ഞാനടക്കം ചേറ്ന്നു കൊണ്ട് നുണ പറയേണ്ടി വന്നു. മിക്കവാറും സുകൂള്‍ പോകാതെ അവധി എടുക്കുമ്പോഴാണ്.........ലീവ് ലെറ്ററ് എഴുതുമ്പോള്‍ ...ഗസ്റ്റ് വന്നു അതുകാരണം സ്കൂളില്‍ വന്നില്ല യെന്ന് സത്യം എഴുതിയാല്‍ സുകൂള്‍ കാര്‍ അംഗീരിക്കുകയില്ല.അതോടെ ചെവിവേദന, വയറുവേദന......ഏതു വേദന ഏഴുതണമെന്ന സംശയത്തിലാണ് ഞാനടക്കമുള്ള മാതാപിതാക്കന്മാര്‍. കുട്ടികളുടെ മുന്‍പില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍, എനിക്ക് മനസ്സിനൊരു വിഷമം......ഓ അതൊക്കെ വൈറ്റ് ലയിസ്സ്(white lies,ആര്‍ക്കും ദോഷം വരാത്ത നുണകള്‍) അല്ലെയെന്നാണ് കുട്ടികളുടെ വാദം!

ആളുകള്‍ക്ക് പടം വരയ്ക്കാന്‍/ പാട്ട് പാടാന്‍ .......കഴിവുകള്‍ ഉള്ള പോലെ, ഒരു നുണ ഫലിപ്പിച്ചെടുക്കാനും പ്രത്യേക കഴിവ് വേണമെന്നാണ് എന്റെ അഭിപ്രായം.പലരും നുണ പറച്ചിലില്‍ വിജയിക്കാറില്ല എന്നതാണ് സത്യം. കുറെ പെണ്ണുങ്ങള്‍ ചേറ്ന്നുള്ള ഒരു പരിപാടിയില്‍, ഒരു കൂട്ടുകാരി പറഞ്ഞു- അവള്‍ ഇട്ടിരിക്കുന്ന മാല 5 പവനാണെന്നും അവള്‍ 3 പവന്റെ മതിയെന്നു പറഞ്ഞപ്പോള്‍, ഭര്‍ത്താവ് നിറ്ബന്ധിച്ച് 5 പവന്റെ മേടിപ്പിച്ചു......അങ്ങനെ വാതോരാതെ അവള്‍ ആ മാലയെപറ്റി പറഞ്ഞു കൊണ്ടിരുന്നു.ഒറ്റനോട്ടത്തില്‍ അത് സ്വറ്ണ്ണം അല്ലെയെന്ന് മനസ്സിലാവുന്നതാണ്.അവള്‍ പോയിക്കഴിഞ്ഞപ്പോള്‍ , അവിടെയുള്ള എല്ലാവരും ആ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കുകയായിരുന്നു. ഇങ്ങനെ ഒരു മാലക്കുവേണ്ടി വെറുതെ ആളുകളുടെ പരിഹാസപാത്രമാകണൊ യെന്ന് എനിക്ക് തോന്നിപോയി.ഒരു പക്ഷെ അവരുടെ സ്വപ്നങ്ങളായിരിക്കാം അവര് പറഞ്ഞ്ത്.ഇതു പോലത്തെ ധാരാളം സംഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തറ്ക്കും പറയാന്‍ കാണും അല്ലെ!


“ലയര്‍ ലയറ് പാന്റ്സ് ഓണ്‍ ഫയര്‍”(liar liar pants on fire),ഇത് ഒരു നഴ്സറി പാട്ടാണ് നുണ പറയുന്നവന്റെ പാന്റ്സിന് തീ പീടിക്കുമെന്ന്.......ഹി ഹി ..ഇത് യഥാര്‍ഥ്യമാവുകയാണെങ്കില്‍ നമ്മളില്‍ പലരും ഇന്ന് കാണില്ലായിരിക്കുമല്ലെ.......എന്നാല്‍ കേസ്സ് തെളിയിക്കാനായിട്ട് കാണുന്ന നുണ പരിശോധന- ഈ പാട്ടിന് സമാനമായിട്ട് തോന്നാറുണ്ട്.

പിനോക്യ, ലയറ്,ലയര്‍........ഇതൊക്കെ കുട്ടികളെ മുന്‍ നിറുത്തി ഒരു രസത്തിന് ഉണ്ടാക്കിയതാവണം.പക്ഷെ ഇന്ന് പല കേസ്സുകള്‍ തെളിയിക്കാന്‍ പോലും ഇങ്ങനത്തെ കാര്യങ്ങള്‍ വേണ്ടി വരുന്നു.........ഈ നുണയുടെയും ആളുകളുടെയും ഒരു കാര്യമെ.............
12/18/12

ഫോട്ടൊ എക്സ്ബിഷന്‍


തള്ളക്കോഴി ചിറകിന്റെ അടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതു പോലെയാണ്‍,എന്റെ കൂട്ടുകാരി സുമയും അവളുടെ കാറും......രാവിലെ തന്നെ മകളെ കാറിലിരുത്തി സ്കൂള്‍ ബസ്സ് സ്റ്റോപ്പിലേക്ക് പോകും.ബസ്സ് വരുമ്പോള്‍, കാറില്‍നിന്ന് മകള്‍ ബസ്സിലേക്ക്.വൈകുന്നേരം സ്കൂള്‍ ബസ്സ് വരുമ്പോള്‍,സുമയും കാറും അവിടെ ഇല്ലെങ്കില്‍ അടുത്ത സ്റ്റോപ്പില്മകളുടെ കൂട്ടുകാരിയുടെ കൂടെ കൂട്ടുകാരിയുടെ വീട്ടിലത്തെ കാറില്‍ അവളുടെ വീട്ടിലേക്ക് പോകാനാണ്‍, നിറ്ദ്ദേശം. സുമ പിന്നെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന് പിക്ക് അപ്പ് ചെയ്യും.ഡാന്സ് ക്ലാസ്സ്,റ്റ്യൂഷന്ക്ലാസ്സ്.......യാത്രകളെല്ലാം ഇങ്ങനെ തന്നെ.

സുമ, എന്റെ സ്കൂള്‍ മുതലുള്ള കൂട്ടുകാരിയാണ്‍.അവള്ക്ക്8 ലൊ 9 ലൊ പഠിക്കുന്ന ഒരു മകളുണ്ട്. എല്ലാ പ്രാവശ്യവും, എന്റെ നാട്ടിലോട്ടുള്ള യാത്രയില്‍  അവളുടെ കൂടെ ഒരു ദിവസം ചിലവഴിക്കാറുണ്ട്.സുമയും ഞാനും സ്കൂള്‍ കോളേജ്, റ്റ്യൂഷന്‍.........അങ്ങനെ ഓരോ കാര്യ്ങ്ങള്ക്കായി ഓട്ടോ/ബസ്സ് ആയിട്ട് മുഴുവന്തിരുവന്തപുരം നടന്നിട്ടുള്ളതാണ്‍.

സുമ, കാറോടീക്കും അതു കാരണം യാത്രകളെല്ലാം സുഖമാണ്‍.എന്നാലും മകളെയെയും കൊണ്ടുള്ള യാത്ര എനിക്ക് ബോറടിച്ചു.ഞാന്‍ അവളോട് പറഞ്ഞു‌‌ ‌“നിന്റെ മകള്‍ വലുതായി നമ്മുടെത്രയൊക്കെ ആവുമ്പോള്‍,  കുട്ടിക്ക് സ്കൂള്‍/കോളേജ് യെന്ന് പറയുന്നത് നിന്റെ കാറ് യാത്രയായിരിക്കും ഓറ്മമ......നമ്മുടെ കാലമൊന്നുമല്ല ഇപ്പോള്‍ .....അവള്കുറച്ചു കടുത്ത സ്വരത്തില്പറഞ്ഞു.പിന്നെ ഞാന്ഒന്നും മിണ്ടിയില്ല.

അവളുടെ ഓരോ വട്ടത്തരം എന്നേ അപ്പോള്‍ എനിക്ക് തോന്നിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ndtv/cnn (ഏതാണെന്ന് ഞാനോറ്ക്കുന്നില്ല).ശശി തരൂറ്- ന്റെ ഭാര്യ്(സുനന്ദ്) യായിട്ടുള്ള ഇന്റവ്യൂയില്‍- തിരുവനന്തപുരം സംഭവം ചോദിക്കുന്നുണ്ട്. അപ്പോള്‍ മുഴുവന്സെക്യൂരിറ്റികളുടെ ഇടയില്‍ നിന്ന് സ്ത്രീ അടിക്കാന്‍ കൈ പൊക്കുകയും ദേഷ്യത്തില്പറയുന്ന സീനും കാണിക്കുന്നുണ്ട്. ഒരു വിഐപി യുടെ ഗതി ഇതാണെങ്കില്‍ സാധാരണ പെണ്കുട്ടികളുടെ ഗതി എന്താവും!

ഞാനൊക്കെ കോളേജില്‍പഠിച്ചിരിക്കുന്ന സമയം,കോളേജ് ബസ്സ് വരുന്നത് ഒരു കവലയിലാണ്‍. അവിടെ ഏതാനും ചുമട്ടു .തൊഴിലാളികള്‍ ഉണ്ടായിരുന്നു. കവലയിലെ വായ്നോക്കികള്‍ എന്നാണ്വെച്ചിരിക്കുന്നത്. ബസ്സ് പോയൊ അല്ലെങ്കില്ബസ്സ് വന്നു, കൂട്ടുകാരിയെ കണ്ടില്ലെങ്കില്‍ അവര്സൈക്കിള്‍ എടുത്ത് അവള്‍ വരുന്ന വഴിയില്പോയി നോക്കുകയൊ .....അവളൊട് പറയുകയൊ ചെയ്യും/ ബസ്സ് ഡ്രൈവറോട് പറഞ്ഞ് കാത്തു നില്പ്പിക്കും

അവരുടെ വക കമന്റ്ടികളും ഉണ്ടായ്യിരുന്നു-
കൂട്ടത്തിലെ ഒരു പ്രായമായ മനുഷ്യനുണ്ട്. അയാള്‍ ചൊവ്വാഴ്ച രാവിലെ തന്നെ തുടങ്ങുംനിന്റെ തിങ്കളാഴ്ച നൊയ്മ്പു ഞാന്മുടക്കും.........എന്ന പാട്ട്....... തലേദിവസം അവിടെ നില്ക്കുന്ന ഏതെങ്കിലും പെണ്കുട്ടി അമ്പലത്തില്‍ പോകുന്നതു കണ്ട്തിന്റെ ബാക്കിയാണ്‍.....
B.com പഠിക്കുന്ന ഒരു കുട്ടി7-8 കി.ലൊ യുള്ള അക്കൌഡിംഗ് ബുക്ക് കൊണ്ടുവരുമ്പോള്‍  ചുമട്ട് തൊഴിലാളിയെ വിളിക്കാത്തതിനെ പറ്റി പറയുന്നതു കേള്ക്കാം.......

അങ്ങനെ നിര്ദ്ദോഷമായ കമന്റുകള്‍ ഞങ്ങളുടെ മുന്പില്പറഞ്ഞുകൊണ്ടേയിരിക്കും.ഞങ്ങള്‍ കേള്ക്കാത്ത മട്ടില്‍നില്ക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും വല്ല പ്രേമമൊ/വല്ല ബോയ്സ് ഫ്രണ്ട് അങ്ങനെ വല്ല ചുറ്റിക്കളികള്‍ ആര്ക്കെങ്കിലും ഉണ്ടെങ്കില്‍ ഒന്നെങ്കില്‍  പയ്യനെ പിടിച്ച് വിരട്ടി വിടും എന്നിട്ടും തുടരുകയാണെങ്കില്‍പെണ്കുട്ടിയുടെ വീട്ടില്പോയി പറയും (എല്ലാവരും ഒരു സ്ഥലത്തുള്ളവരാണല്ലൊ)

അങ്ങനെ ഏകദേശം 8-10 പെണ്കുട്ടികള്‍ രാവിലെ 8 മണിമുതല്‍ ബസ്സ് വരുന്നതുവരെ അവരുടെ സംരക്ഷണയിലാണ്‍.ഇവരെയൊക്കെ വായ്നോക്കികള്‍/ വേലയും തൊഴിലില്ലാത്തവര്എന്നൊക്കെയാണ്പറയുന്നതെങ്കിലും അവരിലൊക്കെ ഒരു നന്മ/ മനുഷ്യത്വം ഉണ്ടായിരുന്നു.

പെണ്കുട്ടികള്‍കൂട്ടം കൂടി സ്കൂള്‍/ കോളേജില്പോകുന്നതും ബസ്സ് കാത്ത് നില്ക്കുന്നതുമെല്ലാം താമസിയാതെ കേട്ടറിവ് മാത്രമായി പോകും. ഒഴിഞ്ഞ റോഡില്കൂടി ഒരു കാറ്/സൈക്കിള്പോകുന്നതൊക്കെയായി-നഗരം അന്നും ഇന്നും പറഞ്ഞ് ചില ഫോട്ടോ എക്സിബിഷനുകള്കണ്ടിട്ടുണ്ട്. അതുപോലെ പെണ്കുട്ടികളുടെ നടന്നുള്ള സ്കൂള്‍ യാത്രയൊക്കെ വല്ല ഫോട്ടോ എക്സിബിഷനുകളില്കാണേണ്ടി വരുമായിരിക്കും. അന്ന് ഫോട്ടോയുടെ മുന്പില്നിന്ന് അന്ന്ത്തെ നന്മകളെക്കുറിച്ച് നമ്മുക്ക് ഏവര്ക്കും വാചകമടിക്കാം അല്ലേ!!!!!!

12/7/12

No pain No gain


രാവിലെ 6.30ക്കുള്ള സ്കൂള്‍ ബസ്സില്‍ പോകാനായിട്ട് 5 മണിക്ക് കുളിച്ച് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ എന്നൊട് പറയുംഅമ്മക്ക് എന്ത് സുഖം-
(ഞാനാണ്‍, ഇവരെ 5 മണിക്ക് വിളിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും)...
No pain no gain.....അതായിരിക്കും എന്റെ മറുപടി.കഷ്ട്പ്പെടാതെ ഒന്നും നേടാനാവില്ല..പിള്ളേരോടുള്ള ഉപദേശത്തിന്റെ ഭാഗമായിട്ട്, എന്റെ ഒരു  വാചകമാണിത്.

വാചകപ്രയോഗം കൂടിയതുകൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ......എനിക്കും പ്രയോഗം പലപ്പോഴും നടപ്പിലാവുന്നുണ്ട്.പുതിയതായി വന്ന സൌകര്യങ്ങളാണ്, എന്നെ ഈ കഷ്ടപ്പെടുത്തുന്നത്.

പണ്ടൊക്കെ ബാങ്കില്‍ പോകണമെങ്കില്‍ , വീട്ടുജോലികള്‍ യൊക്കെ ഒതുക്കി,ഗ്യാസ്‌ സിലിണ്ടര്‍ കൊണ്ടുവരുന്ന ആള്‍ അല്ലെങ്കില്‍ കൊരിയര്‍ കൊണ്ടുവരുന്ന ആള്‍........അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയത്, ബാങ്കിലെത്തുമ്പഴേക്കും ഒരു സമയമാകും കൂട്ടത്തില്‍ അവിടത്തെ ക്യൂ.......അതൊക്കെ വേറെ.......എന്നാല്‍ ഈ തലവേദനകളെല്ലാം “ഓണ്‍ലൈന്‍” എന്ന സൌകര്യത്തില്‍ കൂടെ, ഇന്ന് എല്ലാം ഒരു ക്ലിക്ക്”-ല്‍ നടക്കുന്നു.പക്ഷെ ഏതെങ്കിലും പൈസ ട്രാന്സഫറ് ചെയ്ത് ക്ലിക്ക് ചെയ്യുന്നതൊടെ ഒന്നെങ്കില്‍ സമയം കഴിഞ്ഞിരിക്കുന്നു അല്ലെങ്കില്‍ വളരെ സാവാധാനം അതുമല്ലെങ്കില്‍ കറന്റ്റ് പോയി....ട്രാന്‍സ്ഫറ് നടന്നോ ഇല്ലയ്യൊ എന്നറിയാതെ വീട്ടിലെ ഫാനിന്റെ അടിയിലിരുന്നു വിയറ്ക്കുകയെ നിവ്യത്തിയുള്ളൂ......ഈ സങ്കടമൊ/ 2 ചീത്തയൊ ആരോടെന്നെങ്കിലും പറയാമെന്നു വെച്ച് “ട്ടോള്‍ഫ്രീ നമ്പറ്” വിളിച്ചാല്‍ -ഇംഗ്ലീഷ് ഭാഷക്ക് “2” പ്രസ്സ് ചെയ്യുക.......അങ്ങനെ എല്ലാ ബട്ടണുകളും പ്രസ്സ് ചെയ്ത്, ആളെ കിട്ടാറുമ്പഴേക്കും – ലൈന്‍ ബിസ്സി, കാത്തിരിക്കാനുള്ള സന്ദേശം ആയിരിക്കും. മനസ്സില്‍ ഞാനറിയാതെ പറഞ്ഞുപോകും “no pain no gain” അതു കാരണം സഹിക്കുക തന്നെ..........

ഞാറാഴ്ച വീടിന്റെ ഫോണ്‍ റിംഗ് ചെയ്യതപ്പഴെ മനസ്സിലായി......അച്ഛന്‍ എനിക്കുള്ള ഡോസ് തരാനാണ്വിളിക്കുന്നതെന്ന്. അച്ഛന്യാത്ര ചെയ്യാനായിട്ട് ട്ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞിട്ട് 2 ദിവസമായി.(വീട്ടില്വെറുതെ ഇരിക്കുകയല്ലെ എന്നോറ്ത്താണ്ഇങ്ങനത്തെ പരിപാടികളൊക്കെ ഞാന്‍ ഏറ്റെടുത്തത്.പക്ഷെ പലപ്പോഴും ബാങ്കിലെ സൈറ്റ് പോലത്തെ ഓരോ തലവേദനകള്‍ വരണകാരണം ഞാനും മടിക്കുകയാണ്‍).സാധാരണ ട്ടിക്കറ്റ് ബുക്ക് ചെയ്ത് അച്ഛന്മെയില്ആയി അയച്ചു കൊടുക്കാറാണ്പതിവ്.അച്ഛനും ഇതൊക്കെ ചെയ്തു പഠിക്കുവാന്‍ പറഞ്ഞ എല്ലാ നിര്‍ദ്ദേശവും കൊടുത്താലും, അതിനും തയ്യാറല്ല.എന്തായാലും ആ ഫോണ്‍ എടുക്കാന്‍ ആരും തയ്യാറല്ലാ‍ത്ത കാരണം.......ചീത്ത കേള്‍ക്കുകയെന്ന യെന്ന മട്ടില്‍ ഫോണ്‍ എടുത്തപ്പഴെ,” നിനക്ക് ബുക്ക് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല..........ആകെ സെന്റിമൂഡിലാണ്.

അങ്ങനെ ഞാന്‍ വീണ്ടും കംപ്യൂട്ടറിന്റെ മുന്‍പില്‍ .........സൈറ്റ് തുറന്നു പാസ് വേഡ് ഇട്ടപ്പോള്‍,അത് തെറ്റെന്ന് എഴുതികാണിക്കുന്നുണ്ട്.വല്ലപ്പഴും ഉപയോഗിക്കുന്നകാര്യം പാസ് വേഡ് മറക്കുന്ന പതിവും ഉണ്ട്.ഇനി അവസാനത്തെ രക്ഷകര്‍ മക്കളാണ്. അവരോട് സങ്കടം ഉണറ്ത്തിയോടെ ഒരാള്‍ “നോക്കട്ടെയെന്ന് പറഞ്ഞു” ഏറ്റെടുത്തു..........അതോടെ അവര് മുതലാളിയും ഞാന്‍ കുട്ടിയുമാകും.......അവരുടെ യൂണിഫോം തേച്ചുകൊടുക്കുക, കാണാതെ പോയ പുസ്തകം തപ്പുക...........അങ്ങനെ പണികളുടെ നിര നീളും( അല്ലെങ്കില്‍ ഇതൊന്നും എന്റെ വകുപ്പില്പെട്ടതല്ല).........no pain no gain അതാണ് അവര്‍ക്ക് എന്നോട് പറയാനുള്ളത്.

മകന്‍, കുഴപ്പം കണ്ടുപിടിച്ചു.....വൈറലെസ്സ് കീബോറ്ഡ് ആയ കാരണം ബാറ്ററി വീക്ക് ആയതാണ്.എല്ലാ കീയ്സ്സും നടക്കുന്നില്ല.ബാറ്ററി മാറി എല്ലാം ഓ.കെ.ആയി.ഇതൊക്കെ മോഡേണ്‍ ലൈഫിലെ “no pain no gain”ആയിരിക്കും.

ഈയടുത്ത കാലത്ത് കുട്ടികളുടെ ഒരവാറ്ഡ് ചടങ്ങ് ഉദ്ഘാടനത്തിനു എത്തിയത്, ഇവിടത്തെ പേര് കേട്ട കോളേജിലെ പ്രിന്‍സിപ്പലായിരുന്നു.96%,97.5%, 99%........അങ്ങനെ പുസ്തകം മുഴുവന്‍ കാണാതെ പഠിച്ച് ഇത്രയും മാറ്ക്ക് മേടിച്ചിരിക്കുന്ന കുട്ടികളോട് കൊടുത്ത ഉപദേശം‌- പുസ്തകതാളുകളളതിനേക്കാള്‍ അധികം വിവരം നമ്മുക്ക് പുസ്തകത്തിന്റെ പുറത്തു  നിന്ന് പഠിക്കാനുണ്ടെന്നാണ്. .കൂട്ടത്തില്‍ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ജനിച്ച് എങ്ങനെ ഒരു പ്രസിദ്ധ്മായ ഒരു കോളെജിലെ പ്രിന്‍സിപ്പലായി എന്നത് രസകരമായി കുട്ടികളോട് പറഞ്ഞു-10—15km. നടന്ന് സ്കൂളിലോട്ടുള്ള പോക്കും വരവും.......തിരിച്ച് വന്നിട്ടുള്ള വീട്ടിലെ ജോലികളും........ഇന്നത്തെ കുട്ടികള്‍ക്ക് ആലോചിക്കാനെ പറ്റാത്ത കാര്യങ്ങളാണ്‍ അതൊക്കെ.

No pain No gain ആര് കണ്ടുപിടിച്ചോ അല്ലെങ്കില്‍ എങ്ങനെ എന്റെ വായിലേക്ക് വന്നുവോ എന്നറിയില്ല.കാലത്തിന് അനുസരിച്ച് കഷ്ട്പ്പാടുകള്‍(pain) ന്റെ രൂപം മാറുന്നുണ്ടെങ്കിലും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ അതിന്റെ പുറകില്‍ കഷ്ട്പ്പാടുകല്‍ കാണും എന്നത് ഒരു സത്യമാണ്.