തള്ളക്കോഴി
ചിറകിന്റെ അടിയില്‍ കുഞ്ഞുങ്ങളെ ഒളിപ്പിച്ച് അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നതു പോലെയാണ്‍,എന്റെ
കൂട്ടുകാരി സുമയും അവളുടെ കാറും......രാവിലെ തന്നെ മകളെ കാറിലിരുത്തി സ്കൂള്‍ ബസ്സ് സ്റ്റോപ്പിലേക്ക് പോകും.ബസ്സ്
വരുമ്പോള്‍, കാറില്‍ നിന്ന് മകള്‍ ബസ്സിലേക്ക്.വൈകുന്നേരം സ്കൂള്‍ ബസ്സ് വരുമ്പോള്‍,സുമയും
കാറും അവിടെ ഇല്ലെങ്കില്‍ അടുത്ത സ്റ്റോപ്പില്‍ മകളുടെ കൂട്ടുകാരിയുടെ കൂടെ കൂട്ടുകാരിയുടെ വീട്ടിലത്തെ കാറില്‍ അവളുടെ
വീട്ടിലേക്ക് പോകാനാണ്‍, നിറ്ദ്ദേശം. സുമ പിന്നെ കൂട്ടുകാരിയുടെ വീട്ടില്‍ നിന്ന്
പിക്ക് അപ്പ് ചെയ്യും.ഡാന്സ്
ക്ലാസ്സ്,റ്റ്യൂഷന്‍ ക്ലാസ്സ്.......യാത്രകളെല്ലാം ഇങ്ങനെ
തന്നെ.
സുമ, എന്റെ സ്കൂള്‍ മുതലുള്ള കൂട്ടുകാരിയാണ്‍.അവള്ക്ക്8 ലൊ 9 ലൊ പഠിക്കുന്ന ഒരു മകളുണ്ട്. എല്ലാ പ്രാവശ്യവും, എന്റെ നാട്ടിലോട്ടുള്ള യാത്രയില്‍ അവളുടെ
കൂടെ ഒരു ദിവസം ചിലവഴിക്കാറുണ്ട്.സുമയും ഞാനും സ്കൂള്‍ കോളേജ്,
റ്റ്യൂഷന്‍.........അങ്ങനെ ഓരോ കാര്യ്ങ്ങള്ക്കായി ഓട്ടോ/ബസ്സ്
ആയിട്ട് മുഴുവന്‍ തിരുവന്തപുരം നടന്നിട്ടുള്ളതാണ്‍.
സുമ, കാറോടീക്കും അതു കാരണം യാത്രകളെല്ലാം സുഖമാണ്‍.എന്നാലും മകളെയെയും കൊണ്ടുള്ള ഈ യാത്ര
എനിക്ക് ബോറടിച്ചു.ഞാന്‍ അവളോട്
പറഞ്ഞു “നിന്റെ മകള്‍ വലുതായി നമ്മുടെത്രയൊക്കെ ആവുമ്പോള്‍, ആ
കുട്ടിക്ക് സ്കൂള്‍/കോളേജ് യെന്ന് പറയുന്നത് നിന്റെ ഈ കാറ് യാത്രയായിരിക്കും ഓറ്മമ......നമ്മുടെ കാലമൊന്നുമല്ല ഇപ്പോള്‍ .....അവള്‍ കുറച്ചു കടുത്ത സ്വരത്തില്‍ പറഞ്ഞു.പിന്നെ
ഞാന്‍ ഒന്നും മിണ്ടിയില്ല.
അവളുടെ
ഓരോ വട്ടത്തരം എന്നേ അപ്പോള്‍ എനിക്ക് തോന്നിയത്.എന്നാല്‍ കഴിഞ്ഞ ദിവസം ndtv/cnn (ഏതാണെന്ന് ഞാനോറ്ക്കുന്നില്ല).ശശി തരൂറ്- ന്റെ
ഭാര്യ്(സുനന്ദ്) യായിട്ടുള്ള ഇന്റവ്യൂയില്‍- തിരുവനന്തപുരം സംഭവം ചോദിക്കുന്നുണ്ട്. അപ്പോള്‍ മുഴുവന്‍
സെക്യൂരിറ്റികളുടെ
ഇടയില്‍ നിന്ന് ആ സ്ത്രീ അടിക്കാന്‍ കൈ പൊക്കുകയും ദേഷ്യത്തില്‍ പറയുന്ന സീനും കാണിക്കുന്നുണ്ട്. ഒരു വിഐപി യുടെ ഗതി ഇതാണെങ്കില്‍ സാധാരണ പെണ്കുട്ടികളുടെ
ഗതി എന്താവും!
ഞാനൊക്കെ
കോളേജില്‍ പഠിച്ചിരിക്കുന്ന സമയം,കോളേജ് ബസ്സ് വരുന്നത് ഒരു കവലയിലാണ്‍. അവിടെ
ഏതാനും ചുമട്ടു .തൊഴിലാളികള്‍ ഉണ്ടായിരുന്നു. കവലയിലെ വായ്നോക്കികള്‍ എന്നാണ് വെച്ചിരിക്കുന്നത്.
ബസ്സ് പോയൊ അല്ലെങ്കില്‍ ബസ്സ് വന്നു, കൂട്ടുകാരിയെ
കണ്ടില്ലെങ്കില്‍ അവര്‍ സൈക്കിള്‍ എടുത്ത്
അവള്‍ വരുന്ന വഴിയില്‍ പോയി നോക്കുകയൊ .....അവളൊട്
പറയുകയൊ ചെയ്യും/ ബസ്സ് ഡ്രൈവറോട് പറഞ്ഞ് കാത്തു നില്പ്പിക്കും
അവരുടെ
വക കമന്റ്ടികളും ഉണ്ടായ്യിരുന്നു-
ആ
കൂട്ടത്തിലെ ഒരു പ്രായമായ മനുഷ്യനുണ്ട്. അയാള്‍ ചൊവ്വാഴ്ച
രാവിലെ തന്നെ തുടങ്ങും “നിന്റെ തിങ്കളാഴ്ച നൊയ്മ്പു ഞാന്‍ മുടക്കും.........എന്ന പാട്ട്....... തലേദിവസം അവിടെ നില്ക്കുന്ന ഏതെങ്കിലും പെണ്കുട്ടി
അമ്പലത്തില്‍ പോകുന്നതു കണ്ട്തിന്റെ ബാക്കിയാണ്‍.....
B.com പഠിക്കുന്ന ഒരു കുട്ടി7-8 കി.ലൊ യുള്ള അക്കൌഡിംഗ് ബുക്ക് കൊണ്ടുവരുമ്പോള്‍ ചുമട്ട് തൊഴിലാളിയെ വിളിക്കാത്തതിനെ പറ്റി പറയുന്നതു കേള്ക്കാം.......
അങ്ങനെ
നിര്ദ്ദോഷമായ കമന്റുകള്‍ ഞങ്ങളുടെ മുന്പില് പറഞ്ഞുകൊണ്ടേയിരിക്കും.ഞങ്ങള്‍ കേള്ക്കാത്ത മട്ടില്‍ നില്ക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും വല്ല പ്രേമമൊ/വല്ല
ബോയ്സ് ഫ്രണ്ട് അങ്ങനെ വല്ല ചുറ്റിക്കളികള്‍ ആര്ക്കെങ്കിലും
ഉണ്ടെങ്കില്‍ ഒന്നെങ്കില്‍ ആ പയ്യനെ
പിടിച്ച് വിരട്ടി വിടും എന്നിട്ടും തുടരുകയാണെങ്കില്‍ പെണ്‍കുട്ടിയുടെ
വീട്ടില്‍ പോയി പറയും (എല്ലാവരും ആ ഒരു
സ്ഥലത്തുള്ളവരാണല്ലൊ)
അങ്ങനെ
ഏകദേശം 8-10 പെണ്കുട്ടികള്‍ രാവിലെ
8 മണിമുതല്‍ ബസ്സ് വരുന്നതുവരെ അവരുടെ സംരക്ഷണയിലാണ്‍.ഇവരെയൊക്കെ വായ്നോക്കികള്‍/ വേലയും തൊഴിലില്ലാത്തവര്‍ എന്നൊക്കെയാണ് പറയുന്നതെങ്കിലും അവരിലൊക്കെ ഒരു നന്മ/ മനുഷ്യത്വം
ഉണ്ടായിരുന്നു.
പെണ്കുട്ടികള്‍ കൂട്ടം കൂടി സ്കൂള്‍/ കോളേജില്‍
പോകുന്നതും ബസ്സ് കാത്ത് നില്ക്കുന്നതുമെല്ലാം താമസിയാതെ കേട്ടറിവ് മാത്രമായി പോകും. ഒഴിഞ്ഞ
റോഡില്‍ കൂടി ഒരു കാറ്/സൈക്കിള്‍ പോകുന്നതൊക്കെയായി-നഗരം അന്നും ഇന്നും പറഞ്ഞ് ചില ഫോട്ടോ എക്സിബിഷനുകള്‍ കണ്ടിട്ടുണ്ട്. അതുപോലെ പെണ്കുട്ടികളുടെ
നടന്നുള്ള സ്കൂള്‍ യാത്രയൊക്കെ വല്ല ഫോട്ടോ എക്സിബിഷനുകളില്‍ കാണേണ്ടി വരുമായിരിക്കും. അന്ന് ആ ഫോട്ടോയുടെ
മുന്പില് നിന്ന് അന്ന്ത്തെ നന്മകളെക്കുറിച്ച് നമ്മുക്ക് ഏവര്ക്കും
വാചകമടിക്കാം അല്ലേ!!!!!!
എല്ലാം ഓര്‍മ്മകള്‍ ....ല്ലേ...
ReplyDelete