8/13/12

പ്രണയം


മൂന്ന്-നാല് സോഷ്യല്‍ നെറ്റ് വര്‍ക്ക്.‌-ലെ ഏകദേശം 10-15 ബ്ലോഗുകള്‍  വായിച്ചു വരുമ്പോള്‍ -ഏകദേശം അഞ്ച്-ആറെണ്ണം പ്രണയത്തേക്കുറിച്ച് ആയിരിക്കും.ചിലര് കാണാതെപോയ പ്രണയം,മറ്റു ചിലവര്‍ പ്രണയനാളുകള്‍ വേറെ ചിലര് തിരിച്ചുവരവ് പ്രതീക്ഷിച്ചുകൊണ്ട്..........അങ്ങനെ എന്തിന് പറയുന്നു പ്രണയം എന്ന ഒരു വികാരമില്ലെങ്കില്‍ .......ഹൊ ആലോചിക്കാനെ വയ്യ! (പലരുടെയും എഴുത്ത്‌ തന്നെ ഇല്ലാതായേനെ) ഇപ്പഴത്തെ യുവതലമുറയും എന്നോട് ചോദിക്കുന്നത് എന്റെ  പ്രണയത്തിനെപറ്റിയാണ്.

പ്രണയിച്ചത് കൂട്ടുകാരികളും അതിനുവേണ്ട ഒത്താശകള്‍ക്ക്  കൂട്ടുനിന്നതും ചീത്ത കേട്ടതും ഞാനടക്കം ഉള്ള ഒരു കൂട്ടം സഹപാഠികളും. അവര് പ്രണയം ആസ്വദിച്ചിരുന്നോ എന്നറിയില്ലെങ്കിലും ഞങ്ങള്‍ ഒരു പാട് പിരിമുറക്കം അനുഭവിച്ചിരുന്നു എന്ന് അറിയാം.5-6 വറ്ഷമായി പ്രണയിച്ചവരും ഒരാഴ്ചയോ അല്ലെങ്കില്‍ രണ്ടാഴ്ച കൊണ്ട് അവസാനിപ്പിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു.

ഒരു കൂട്ടുകാരിക്ക്,പറഞ്ഞ സമയത്ത് അവളുടെ നായകനെ കണ്ടില്ലെങ്കില്‍ കരയാന്‍ തുടങ്ങും.അതോടെ ബാക്കിയുള്ളവര്‍ പൈസയൊക്കെ സംഘടിപ്പിച്ച് (ആര്‍ക്കും പോക്കറ്റ് മണിയൊന്നുമില്ല.....കുടുക്ക പൊട്ടിച്ച മാതിരി 25, 50 പൈസ യൊക്കെ കൂട്ടിയാണ്, പൈസ ഇട്ട് വിളിക്കുന്ന ഫോണില്‍ കൂടി വിളിക്കുക).മകന്, വരുന്ന പെണ്ണ്കുട്ടികളുടെ ഫോണ്‍ കണ്ട്......അരിശം മൂത്ത് നല്ല ചീത്ത വിളിക്കുന്ന അമ്മ.അവര്, തമിഴാരായതു കൊണ്ട്,തമിഴിലാണ് ചീത്ത പറയുക. തെറിയാണ്, പറയുന്നതെന്ന് ഒരഞ്ചു-പത്ത് മിനിറ്റ് കഴിയുബോഴാണ്,ഞങ്ങള്‍ക്ക് മനസ്സിലാവുക.........ഇതൊക്കെ കാണുബോള്‍ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ മേടിക്കുന്നതു പോലെയാണ്.... ഞാന്‍ അന്ന് പ്രണയത്തെ കണ്ടത്.

പലപ്പോഴും തോന്നിയിട്ടുണ്ട്, ദൈവം ഈ ടീനേജില്‍ തന്നെ ഈ പ്രണയമെന്ന വികാരം വെക്കണമായിരുന്നോ? ഇതാണെങ്കില്‍ ഉഴപ്പാന്‍ പറ്റിയ സ്ഥലം കോളേജ്, പരീക്ഷ അടുക്കുമ്പോഴാണെങ്കില്‍ കുന്നു പോലെ പഠിക്കാന്‍.... റിസല്‍റ്റ്  നല്ലതല്ലെങ്കില്‍ ആകെ ഗുലുമാല്‍, ഇതിനിടയ്ക്ക് പ്രണയിക്കണം,ഫോണ്‍ വിളിക്കണം,അവരെ കാണണം.......ഇതെല്ലാം വീട്ടുകാര്‍ അറിയാതെയും വേണം.....ഹൊ......ഈ ദൈവത്തിന്റെ ഒരു കാര്യമെ!!!!

പ്രണയിക്കുന്നവര്‍ക്ക്  ഒരു കുഴപ്പം ഉണ്ട്, അവര് എപ്പോഴും അവരുടേതായ ലോകത്താണ്,ബാക്കിയുള്ളവരുടെ സങ്കടവും വിഷമവും അവര് കാണാറില്ല അത്‌ സ്വന്തം മാതാപിതാക്കളുടെ ആണെങ്കില്‍ പോലും..........അവള്‍ ഡിഗ്രി അവസാനം ആയപ്പോഴേക്കും പ്രണയം മൂത്ത്‌ അവന്റെ കൂടെ പോകാന്‍ തീരുമാനിച്ചു.ഞങ്ങളൊക്കെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷയില്ല.വീട്ടുകാര് ചോദിച്ചാല്‍, പറയേണ്ട കാര്യങ്ങള്‍ ഞങ്ങളെ പറഞ്ഞ് ഏല്പിച്ചു അവള്‍ പോയി.പ്രതീക്ഷിച്ച പോലെ അവളുടെ അമ്മ വിളിച്ചത് എന്നെ, ഞാന്‍ അവള്‍ പറഞ്ഞതെല്ലാം പറഞ്ഞു.ഒന്നും അറിയാത്ത അവര് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ടേയിരുന്നു.ഒരു കുറ്റവാളിയെ പോലെ ഞാനും മറിച്ചും തിരിച്ചും പറഞ്ഞുകൊണ്ടേയിരുന്നു.2 ദിവസം കഴിഞ്ഞ് അവള്‍ സന്തോഷത്തോടെ കോളെജില്‍ വന്നു. അവളുടെ കല്യാണം നടത്തികൊടുക്കാമെന്ന് വീട്ടുകാര് ഏറ്റു.പ്രേമിച്ചതും ഓടിയതും കൂട്ടുകാരി, കുറ്റബോധം എനിക്കും!

 കാലം മാറി, കഥ മാറി......എപ്പഴും പിണങ്ങുന്ന ഗേള്‍ഫ്രണ്ടീനെ കൊണ്ട് പൊറുതിമുട്ടിയ ഒരു കൂട്ടുകാരന്‍ പറഞ്ഞത്, പകുതി സമയവും പിണക്കം തീര്‍ക്കാനെ സമയമുള്ളൂ.ഒരു കോളേജ് കുമാരന്റെ പ്രാരാബ്ധ്ങ്ങള്‍ എന്നോട് പറയുകയായിരുന്നു അവന്‍., എന്നാല്‍ പിന്നെ വേണ്ട യെന്നു വെച്ചു കൂടെ എന്ന എന്റെ ചോദ്യത്തിന്, അവന്‍ പറഞ്ഞത്-പ്രണയമില്ലെങ്കില്‍ പിന്നെ എന്തു കോളേജ് ജീവിതം!!!!

പ്രണയിച്ചില്ലെങ്കില്‍ എന്തോ കുഴപ്പമുളളതു പോലെയായി ഇപ്പഴൊക്കെ. ഒരു കല്യാണം എന്നു പറയുമ്പോള്‍ കൂടെ പഠിച്ചതോ അതോ കുടെ ജോലി ചെയ്യുന്നതോ അതായി ചോദ്യം.ജാതിയും മതവും പുറകിലോട്ടായി പകരം പ്രേമം അതാണ് മുന്പിലെത്തിയിരിക്കുന്നത്........

പ്രണയത്തിന് ഇത്രയും ഗ്ലാമറ് വന്ന കാരണം,അടുത്ത ജന്മമെങ്കിലും വല്ല അമേരിക്കയിലോ യൂറോപിലോ ജനിച്ച് ഒന്ന് മനസ്സമധാനത്തോടെ പ്രണയിക്കാം അല്ലെ!!!!
comments
പ്രണയത്തിന് ഇത്രയും ഗ്ളാമര്‍ വന്ന കാരണം,അടുത്ത ജന്മമെങ്കിലും വല്ല അമേരിക്കയിലോ യൂറോപിലോ ജനിച്ച് ഒന്ന് മനസ്സമധാനത്തോടെ പ്രണയിക്കാം അല്ലെ!!!!...ivide premichal manasamadanam kittille?????

എവിടെ ആയാലും പ്രണയം ഒരു വരദാനം ആണ് 
പ്രണയിക്കുമ്പോള്‍ ഉള്ള കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം ഓരോരോ അനുഭവങ്ങള്‍ ആണ്.

രിതയുടെ ചിന്തകള്‍ കൊള്ളാം 
പക്ഷെ അമേരിക്കയിലേയോ യൂറോപ്പിലെയോ പ്രണയത്തിനോന്നും ഇപ്പറഞ്ഞ ഗ്ലാമര്‍ ഉണ്ടാകില്ല. പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് പ്രണയിക്കുമ്പോള്‍ ആണ് 
പ്രണയത്തിന്റെ മാധുര്യം മനസ്സിലാക്കുന്നത്‌.

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നുള്ള പുത്രന്മാരുടെ
കഞ്ഞീല്‍ അമേരിക്കയിലോ യൂറോപിലോ ഉള്ള പാറ്റകളെ തന്നെ ഇടണോ,?..
എന്നാലും ഇതൊരു കൊലച്ചതിയായിപ്പോയി... വളരെ നന്നായി..


ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രേമിക്കാത്തവരെ  എന്തിന് കൊള്ളാം?