വീട്ടില്‍ വന്ന 4-5 വയസ്സുകാരിയുടെ
കൊഞ്ചിയുള്ള വറ്ത്തമാനത്തില് വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യങ്ങള്‍ കൂടെ കേട്ടപ്പോള്‍ , ഞാന്‍ തമാശയായി പറഞ്ഞു- “നീ ആളൊരു നുണച്ചി
പാറു ആണല്ലോ”.......ആ വാചകം കേട്ട കുട്ടിയുടെ അമ്മ പറഞ്ഞു
“നുണച്ചി എന്നുപറയല്ലേ,
അതൊക്കെ അവളുടെ മനസ്സിന് വിഷമമാവും......ഇതൊക്കെ വെറും കിഡിഗ്(kidding) അല്ലെ”
.
ആ അമ്മയുടെ വിവരണം
കേട്ടപ്പോള്‍ എനിക്കും ശരിയായി തോന്നി.പണ്ടൊക്കെ ചേച്ചിയുമായി തല്ലു കൂടുമ്പോള്‍
ദേഹത്ത് കിട്ടുന്ന അടി, പിച്ച്, മാന്ത്.....നെക്കാളും കൂടുതല്‍ വേദന വല്ല
നുണച്ചിയെന്നുള്ള വിളിക്കായിരിക്കും......അതും ചെയ്യാത്ത കുറ്റത്തിന് വേണ്ടി കേള്‍ക്കേണ്ടി
വരുമ്പോള്‍ പറയുകയും വേണ്ട. നുണയുടെ
കാഠിന്യവും അമ്മയുടെ മൂഡും അനുസരിച്ച് വീട്ടില്‍ ശിക്ഷയുണ്ടായിരുന്നു.ചിലപ്പോള്‍
ചുണ്ടില്‍ അടി ആയിരിക്കും. മറ്റു
ചിലപ്പോള്‍ പറയാറുണ്ട്..... അധികം നുണ പറയണ്ട..... നിന്റെ മൂക്ക് “പിനോക്യ” പോലെ
നീളുന്നുണ്ട്. ആ വാചകം പലപ്പോഴും ട്ടെന്‍ഷന്‍ ഉണ്ടാക്കാറുണ്ടായിരുന്നു.
ചരിത്രം ആവറ്ത്തിക്കും എന്ന്
പറയുന്നതുപോലെ, നുണ പറയുമ്പോള്‍ ഞാന്‍, എനിക്ക് കിട്ടിയ ശിക്ഷകള്‍ എന്റെ
കുട്ടികളിലും പ്രയോഗിക്കാറുണ്ട്.പിന്നീട് ഒരു ബോധോദയം പോലെ എനിക്ക് തോന്നി,
ആവശ്യമില്ലാത്ത നിയമങ്ങളാണ്(വീട്ടിലെയും സ്കൂളിലെയും) കുട്ടികളെ നുണ പറയാന്‍
പ്രേരിപ്പിക്കുന്നതെന്ന്.അങ്ങനെ വീടിന്റെ നിയമങ്ങള്‍ക്ക് ഭേദഗതി ഞാന്‍
വരുത്തിയെങ്കിലും സ്കൂളിലേക്ക് ഞാനടക്കം ചേറ്ന്നു കൊണ്ട് നുണ പറയേണ്ടി വന്നു.
മിക്കവാറും സുകൂള്‍ പോകാതെ അവധി എടുക്കുമ്പോഴാണ്.........ലീവ് ലെറ്ററ് എഴുതുമ്പോള്‍
...ഗസ്റ്റ് വന്നു അതുകാരണം സ്കൂളില്‍ വന്നില്ല യെന്ന് സത്യം എഴുതിയാല്‍ സുകൂള്‍
കാര്‍ അംഗീരിക്കുകയില്ല.അതോടെ ചെവിവേദന, വയറുവേദന......ഏതു വേദന ഏഴുതണമെന്ന
സംശയത്തിലാണ് ഞാനടക്കമുള്ള മാതാപിതാക്കന്മാര്‍. കുട്ടികളുടെ മുന്‍പില്‍
ഇങ്ങനെയൊക്കെ എഴുതുമ്പോള്‍, എനിക്ക് മനസ്സിനൊരു വിഷമം......ഓ അതൊക്കെ വൈറ്റ്
ലയിസ്സ്(white lies,ആര്‍ക്കും ദോഷം വരാത്ത നുണകള്‍) അല്ലെയെന്നാണ് കുട്ടികളുടെ
വാദം!
ആളുകള്‍ക്ക് പടം വരയ്ക്കാന്‍/
പാട്ട് പാടാന്‍ .......കഴിവുകള്‍ ഉള്ള പോലെ, ഒരു നുണ ഫലിപ്പിച്ചെടുക്കാനും
പ്രത്യേക കഴിവ് വേണമെന്നാണ് എന്റെ അഭിപ്രായം.പലരും നുണ പറച്ചിലില്‍
വിജയിക്കാറില്ല എന്നതാണ് സത്യം. കുറെ പെണ്ണുങ്ങള്‍ ചേറ്ന്നുള്ള ഒരു പരിപാടിയില്‍,
ഒരു കൂട്ടുകാരി പറഞ്ഞു- അവള്‍ ഇട്ടിരിക്കുന്ന മാല 5 പവനാണെന്നും അവള്‍ 3 പവന്റെ
മതിയെന്നു പറഞ്ഞപ്പോള്‍, ഭര്‍ത്താവ് നിറ്ബന്ധിച്ച് 5 പവന്റെ
മേടിപ്പിച്ചു......അങ്ങനെ വാതോരാതെ അവള്‍ ആ മാലയെപറ്റി പറഞ്ഞു
കൊണ്ടിരുന്നു.ഒറ്റനോട്ടത്തില്‍ അത് സ്വറ്ണ്ണം അല്ലെയെന്ന് മനസ്സിലാവുന്നതാണ്.അവള്‍
പോയിക്കഴിഞ്ഞപ്പോള്‍ , അവിടെയുള്ള എല്ലാവരും ആ കാര്യങ്ങള്‍ പറഞ്ഞ് ചിരിക്കുകയായിരുന്നു.
ഇങ്ങനെ ഒരു മാലക്കുവേണ്ടി വെറുതെ ആളുകളുടെ പരിഹാസപാത്രമാകണൊ യെന്ന് എനിക്ക്
തോന്നിപോയി.ഒരു പക്ഷെ അവരുടെ സ്വപ്നങ്ങളായിരിക്കാം അവര് പറഞ്ഞ്ത്.ഇതു പോലത്തെ
ധാരാളം സംഭവങ്ങള്‍ നമ്മളില്‍ ഓരോരുത്തറ്ക്കും പറയാന്‍ കാണും അല്ലെ!
“ലയര്‍ ലയറ് പാന്റ്സ് ഓണ്‍
ഫയര്‍”(liar liar pants on fire),ഇത് ഒരു നഴ്സറി പാട്ടാണ് നുണ പറയുന്നവന്റെ
പാന്റ്സിന് തീ പീടിക്കുമെന്ന്.......ഹി ഹി ..ഇത് യഥാര്‍ഥ്യമാവുകയാണെങ്കില്‍
നമ്മളില്‍ പലരും ഇന്ന് കാണില്ലായിരിക്കുമല്ലെ.......എന്നാല്‍ കേസ്സ്
തെളിയിക്കാനായിട്ട് കാണുന്ന നുണ പരിശോധന- ഈ പാട്ടിന് സമാനമായിട്ട് തോന്നാറുണ്ട്.
പിനോക്യ, ലയറ്,ലയര്‍........ഇതൊക്കെ
കുട്ടികളെ മുന്‍ നിറുത്തി ഒരു രസത്തിന് ഉണ്ടാക്കിയതാവണം.പക്ഷെ ഇന്ന് പല കേസ്സുകള്‍
തെളിയിക്കാന്‍ പോലും ഇങ്ങനത്തെ കാര്യങ്ങള്‍ വേണ്ടി വരുന്നു.........ഈ നുണയുടെയും
ആളുകളുടെയും ഒരു കാര്യമെ.............
വലിയവര്‍ക്ക് നിര്‍ദ്ദോഷമെന്നുതോന്നിപ്പിക്കുന്ന നുണകള്‍
ReplyDeleteകുട്ടികളില്‍ സ്വാധീനം ചെലുത്തുന്നു!
ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു
കുട്ടികളോട് നുണ പറയരുതെന്ന് നിഷ്കര്‍ഷയുള്ള ചില മാതാപിതാക്കളെ എനിയ്ക്കറിയാം
ReplyDeleteനുണ പറയാതിരിക്കാന്‍ ശീലിക്കുന്നതും ശീലിപ്പിക്കുന്നതും നല്ല ശീലം
ReplyDeletewhat you mean by നുണ ഒരാള്‍ക് ഇഷ്ടമിലാത്തത് മറ്റൊരാള്‍ പറയുന്ന താണോ നുണ
ReplyDelete