എന്റെ
കല്യാണം കഴിഞ്ഞതില്‍ പിന്നെ ഭറ്ത്താവിന്റെ കൂടെ ജോലിസ്ഥലത്തുള്ള താമസം അല്ലെങ്കില്‍ കുട്ടികളുടെ സ്കൂള്‍ പരീക്ഷയോ
അവധിയില്‍ വരുന്ന വ്യാത്യാസമൊ.......ഒക്കെ കാരണം കുടുംബത്തിലെ ആരുടെയും കല്യാണത്തില്‍ സംബന്ധിക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.ഒരു അവധിക്കാലത്ത്, എന്റെ ഒരു ബ്ന്ധുവിന്റെ മകളുടെ കല്യാണം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ഒരുപക്ഷെ ഞാനും അവളെപോലെ സന്തോഷവതി ആയി.കല്യാണപെണ്ണിനെ പോലെ
ഞാനും ദിവസങ്ങള്‍ എണ്ണി ഇരുപ്പായി.ഒരു
കല്യാണത്തോടെ, ബന്ധത്തിലും സ്വന്തത്തിലും പരിചയത്തിലും ഉള്ള എല്ലാവരേയും ഒരു കുടക്കീഴില്‍ കാണാമെന്നുള്ളതാണ്
ഒരു ഗുണം.എല്ലാവരും നല്ല സന്തോഷത്തിലുമായിരിക്കും.
കല്യാണപെണ്‍കുട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ അവള്‍ എന്റെ
മാമന്റെ മകളാണ്‍.അവളുടെ കുഞ്ഞുനാളില്‍ ഒരുപാട് എടുത്തും കൊഞ്ചിപ്പിച്ചും നടന്നിട്ടുണ്ട്.പിന്നീടുള്ള എന്റെ അവധിക്കാലങ്ങളില്‍ അവരുടെ വീട് സന്ദര്‍ശനത്തില്‍ അമ്മയുടെ
മാക്സിയുടെയോ/ചുരിദാറിന്റെയൊ പുറകില്‍ ഒളിച്ച് ഒരു കണ്ണില്‍ കൂടി ഞങ്ങളെ
വീക്ഷിക്കുന്നതാണ്, എനിക്ക് ഓറ്മ്മ.പത്ത്-പന്ത്രണ്ട് വയസ്സില്‍ അവള്‍
വിരുന്നുകാരായ ഞങ്ങള്‍ക്ക് ചായകൊണ്ടുതരുക,തിന്നാനുള്ള സാധനങ്ങള്‍ പ്ലേറ്റില്‍
ഇടുക...... അങ്ങനെ ആകെ തിരക്കിലായിട്ട് വീട് മുഴുവന്‍ ഓടി നടക്കുന്നതു
കാണാറുണ്ട്.എന്നാല്‍ കൂടുതല്‍ പരിചയവും അടുപ്പവും വന്നിട്ടുള്ളത്
ഫേസ്ബുക്കിലൂടെയാണ്‍. അവള്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ഞാന്‍
കമന്റിടുമ്പോള്‍ തിരിച്ച് എന്റെ ഫോട്ടോകള്‍ക്ക് “ലൈക്ക് യും നൈസ്
പിക്ക്/ബ്യൂട്ടിഫുള്‍ എന്നൊക്കെ കമന്റും ചെയ്യാറുണ്ട്(ഒരു പാലം പണീയുമ്പോള്‍
അങ്ങോട്ടും ഇങ്ങോട്ടും എന്ന പോളീസി ആയിരിക്കും).you=u.great=gr8.......അങ്ങനത്തെ
ചാറ്റ്&sms ഭാഷകള്‍ പറഞ്ഞു തന്നതും അവളാണ്. .ഇങ്ങനത്തെ ചില കാര്യങ്ങളിലൂടെയാണ് എനിക്ക് അവളോടുള്ള അടുപ്പവും കടപ്പാടും!
ബന്ധുക്കാറ്ക്കുള്ള കല്യാണ ആഘോഷങ്ങളൊക്കെ തലേദിവസം വൈകുന്നേരം
മുതല്‍ തുടങ്ങി.ആഘോഷങ്ങള്‍ക്ക് കൂടാനായിട്ട്
“ഡ്രസ്സ് കോഡ്” അവള്‍ തന്നെ
നിശ്ചയിച്ചിട്ടുണ്ടായിരുന്നു.പെണ്ണുങ്ങള്‍ക്ക് കേരളസാരിയും ആണുങ്ങള്‍ക്ക് മുണ്ടും ജുബ്ബയും”
അതൊക്കെ ഫേസ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.അങ്ങനത്തെ ഒരു സാരിയൊക്കെ സംഘടിപ്പിച്ച് ഞാനും നേരത്തെ തന്നെ അവരുടെ വീട്ടിലെത്തി.കല്യാണത്തിന്റെ സി.ഡി കാണുമ്പോള്‍ ആകറ്ഷകമാകുന്നതിനുവേണ്ടി, കാലം പിന്നിലാക്കിയ ആചാരങ്ങളായ
എണ്ണ തേപ്പിക്കല്‍ മധുരം കൊടുക്കല്‍ ....... അങ്ങനെ എന്റൊയൊക്കെ സമയത്ത് “ഔട്ട് ഓഫ് ഫാഷന്‍”
ആയ പലതും ക്യാമറകളില്‍ വന്ന വ്യാത്യാസം കാരണം പിന്നെയും
മുന്നിലെത്തിയിട്ടുണ്ട്.ആ വക പരിപാടികള്‍ കഴിഞ്ഞപ്പോള്‍ അവളെ ഒരു കസേരയില്‍ ഇരുത്തി യുവതലമുറ സിനിമാന്റിക് ഡാന്സായിട്ട് ചുറ്റുമുണ്ട്,ഒപ്പനയെ ഓറ്മ്മപെടുത്തുന്നതു പോലെ തോന്നി.വീഡിയൊ/ക്യാമറകള്‍ ഉള്ള കാരണം എല്ലാ ജാതിമതങ്ങളുടെയും ആചാരങ്ങള്‍
കൂട്ടികലറ്ത്തുകയാണ്.ഭക്ഷണത്തിനൊക്കെ ഓറ്ഡറ് കൊടുത്തിട്ടുള്ള
കാരണം സാരിയൊക്കെ ഉടയാതെ ഇരുന്ന് വര്ത്തമാനം പറയാമെന്നുള്ളത്
ഒരു ഗുണമാണ്‍.
കല്യാണത്തിന്റെ അന്ന് ക്രിസ്ത്യന്‍ രീതിയിലുള്ള
വെള്ള ഉടുപ്പും അതിന് യോജിച്ച മാലയും കമ്മലും തലക്കെട്ടുമെല്ലാം..........അവള്‍ ശരിക്കും സുന്ദരി ആയിട്ടുണ്ടായിരുന്നു.എല്ലാവരും കൂടിയുള്ള കുടുംബപ്രാറ്തഥന കഴിഞ്ഞതോടെ,പിന്നീടുള്ള
പരിപാടികളുടെ ചുക്കാന്‍ പിടിക്കുന്നത് ക്യാമറക്കാരാണ്‍.ആര് എപ്പോള്‍ സ്തുതി കൊടുക്കണം,മുഖത്തെ ഭാവമാറ്റം എല്ലാം അവര്‍ പറയുന്നതുപോലെയാണ്..........ഒരു ഓസ്കാറ് അവാറ്ഡ് മേടിക്കാനുള്ളത്രയും ഭാവങ്ങള്‍ നമ്മളില്‍ ഓരോത്തരിലും ഒളിഞ്ഞുകിടപ്പുണ്ടെന്ന്, അപ്പോഴാണ്
മനസ്സിലാവുക.അവരുടെ കൈയ്യേറ്റം, പള്ളിയിലെ മതപുരോഹിതന് കറ്മ്മങ്ങള് തുടങ്ങുന്നതുവരെ കാണാം.കറ്മ്മങ്ങളില് വലിയ പുതുമയൊന്നും കണ്ടില്ല.ഞങ്ങളുടെ മതവിശ്വാസം അനുസരിച്ച് താലികെട്ടുന്നതോടെ,പെണ്ണ്-
ചെറുക്കന്റെ കുടുബാംഗമാവുകയാണ്‍.അതോടെ അവളെ,അവര്ക്ക് വിട്ടുകൊടുത്ത്,ഞങ്ങള്‍ വന്നിട്ടുള്ള പരിചയക്കാരെയും ബന്ധുക്കാരെയും തപ്പി പോയി.ഒരുപക്ഷെ ഒന്ന്-ഒന്നര മണിക്കൂറ് പള്ളിയില്‍ മിണ്ടാതെ ഇരുന്നതിന്റെ ക്ഷീണം തീറ്ക്കുകയായിരിക്കും ഓരോത്തരും.
ഒരു കല്യാണം എന്നു പറയുബോള്‍ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത്,സദ്യയോ ബിരിയാണിയോ.......ആയിരിക്കു അല്ലെ.....ഭക്ഷണത്തിന് മുന്‍പായി,പെണ്കുട്ടി ഉടുപ്പില്‍ നിന്ന്,
ചെറുക്കന്റെ വീട്ടുകാര്‍ മേടിച്ച് കൊടുക്കുന്ന
സാരി,മന്ത്രകോടിയിലേക്ക് മാറി.മന്ത്രക്കോടി,ചെറുക്കന്റെ വീട്ടുകാരുടെ “ഗമ” കാണിക്കാനും കൂടിയുള്ള സാരിയാണ്‍.സാരി കാണുന്നതോടെ,
ഏത് കടയില്‍ നിന്ന് വാങ്ങി,അതിന്റെ വിലയെല്ലാം നിത്യവും കല്യാണം കൂടുന്നവറ്ക്ക് മനസ്സിലാവും(ഈ പ്രത്യേക കഴിവ് ചിലപ്പോള്‍ പെണ്ണുങ്ങള്ക്ക് മാത്രമുള്ളതായിരിക്കും).ആ വിവരങ്ങള്‍ മറ്റുള്ളവര്ക്കും പറഞ്ഞുകൊടുത്ത് അവരുടെ ജി.കെ(general knowledge) ലെ മിടുക്ക് കാണിക്കും.മന്ത്രക്കോടി ചെറുക്കന്റെ “സ്റ്റാറ്റസ്സ്” കാണിക്കാനാണെങ്കില്‍ ബാക്കി മേടിച്ചിട്ടുള്ള സ്വര്ണ്ണമെല്ലാം ധരിച്ച് പെണ് വീട്ടുകാരും അവരുടെ ഗമ കാണിക്കുന്നതായിരിക്കും.
പെണ്ണും ചെറുക്കനും സ്റ്റേജില്‍ കേറി
കേക്ക് മുറിക്കുബോള്‍ അവരെ അനുഗ്രഹിക്കുന്നതുപോലെ പൂവ്....മുകളില്‍ നിന്ന് വീഴുന്നുണ്ടായിരുന്നു. അതോടെ ബാക്കിയുള്ളവര്ക്ക് ഭക്ഷണം കഴിക്കാനുള്ള ഒരു നിശ്ബദ
ബെല്ലടിച്ചതു പോലെയാണ്‍.ഭാഗ്യത്തിന് ഭക്ഷണത്തിന്റെ
അവിടെ ഉന്തും തള്ളും ഇല്ല.പകരം എല്ലാവരും നമ്മുടെ ബിവേറ്ജ്ജ്
കടയുടെ മുന്പിലത്തെ പോലെ നീണ്ട ക്യൂ.ഭക്ഷണം
എടുത്ത് തിരിച്ച് വരുമ്പോള്‍ ഇരുന്ന കസേരയില്‍ വേറെ ആരെങ്കിലും സ്ഥലം പിടിച്ചു കാണും.പിന്നെ ഒരു കസേരക്കളിയുടെ
സ്പിരിറ്റില്‍ വേണം ഒരു കസേര സംഘടിപ്പിച്ചെടുക്കാന്‍....ഇതൊക്കെ അറിയാവുന്നവര്‍ മുന്‍ കൂട്ടി
ഒരാളെ കസേരകള്‍ക്ക് കാവല്‍ ഏര്പ്പെടുത്തുന്നുണ്ട്.മറ്റു ചിലവര് ഭക്ഷണം വെച്ചിരിക്കുന്നതിന്റെ അടുത്ത് നിന്ന് കഴിക്കുകയാണ്‍,പ്ലേറ്റില്‍ തീരുന്ന ഭക്ഷണം വേഗം നിറയ്ക്കാം കൂട്ടത്തില്‍
ക്യൂ വില്‍ നില്ക്കുന്ന
പരിചയക്കാരോട് വര്ത്താമാനവും പറയാം.”ഒരു
വെടിക്ക് രണ്ടു പക്ഷി”
പെട്ടന്നാണ് വീഡിയോഗ്രാഫറ്ന്മാരെല്ലാം ക്യാമറയും കൊണ്ട്
ഓടുന്നത് കണ്ടത്.....എന്തുപറ്റി എന്ന അന്വേഷണത്തിന്‍,
ഏതോ സീരീയല്‍ നടന് വന്നതാണ്
കാര്യം.ഭാഗ്യം! അയാള്‍
നേരത്തെ വരാഞ്ഞത്, എങ്കില്‍ പെണ്ണും ചെറുക്കനും ക്യാമറയില്‍ നിന്നും പുറത്തായേനെ..........ക്യാമറ പോയതോടെ, സമാധാനമായി ഭക്ഷണം കഴിക്കാമെന്ന മട്ടിലായി
ഞങ്ങള്‍ കൂട്ടത്തില്‍ ആരെക്കുറിച്ച വേണമെങ്കിലും
വറ്ത്താമനവും പറയാമല്ലോ....
പലര്ക്കും ഞാന്‍ ഒരു പുതുമുഖം
ആയിരുന്നു.ചിലരോട് പെണ്കുട്ടിയായുമുള്ള
എന്റെ ബന്ധം ഞാന്‍ വിവരിച്ചു കൊടുത്തു.ബന്ധങ്ങള്‍ പറഞ്ഞു മടുത്തപ്പോള്‍ “guess who” എന്ന കളിക്കായി
ഞാന്‍ എന്റെ മുഖം വിട്ടുകൊടുത്തു.എന്റമ്മ
കല്യാണം കൂടാത്ത കാരണം വന്നിരിക്കുന്നവര്‍ ആരൊക്കെ,അതില്‍ എന്നോട് വര്ത്തമാനം പറഞ്ഞവര് അവരിലാരൊക്കെ.......എന്ന് ഞാന്‍ കൃത്യമായി
അന്വേഷിച്ചു കൊണ്ടിരുന്നു.ഈ കല്യാണത്തിന്റെ
റിപ്പോറ്ട്ട് അമ്മക്ക് കൊടുക്കാനുള്ളതാണ്. രാവിലെ വീട്ടില്‍ പേപ്പര്‍
ഇടുന്ന ആള്‍ മുതല്‍ അവിടത്തെ പഞ്ചായത്ത് പ്രസിഡന്റ് വരെയുണ്ട്പരിചയക്കാരുടെ
കൂട്ടത്തില്‍ ......ബന്ധുക്കാര്‍ വേറെയും.
ഭക്ഷണവും വര്‍ത്തമാനവും കഴിഞ്ഞാല്‍ അടുത്തപടി സ്റ്റേജില്‍
കേറി പെണ്ണും ചെറുക്കനെയും പരിചയപ്പെടുകയെന്നതാണ്‍ കൂട്ടത്തില്‍ ഒരു ഫോട്ടൊയും
എടുത്താല്‍ ഞാന്‍ കല്യാണം കൂടി എന്ന്തിന് തെളിവായി.പിറ്റേദിവസം ആ ഫോട്ടൊ ഫേസ്സ്ബുക്കില്‍
പോസ്റ്റ് ചെയ്യുകയും അതിന് എന്റെ കൂട്ടുകാര്‍ കമന്‍റസും ലൈക്കും കണ്ടാല്‍ ഒരു
കല്യാണആഘോഷം എനിക്ക് വേണ്ടി അവസാനിച്ചുവെന്നു പറയാം.
ഒരു മിഡില്‍ ക്ലാസ്സ് ഫാമിലി നടത്തുന്ന കല്യാണത്തിന്റെ വിശേഷങ്ങളാണിതൊക്കെ,ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ഇതില്‍ ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം.സമ്പന്നര്‍,കല്യാണചടങ്ങിലും സദ്യയിലും കൂടുതല്‍
ആര്‍ഭാടങ്ങള്‍ ചേറ്ക്കുന്നതു
കാണാം.പാവപ്പെട്ടവര്‍ കടം മേടിച്ചും കിടപ്പാടം
പണയപ്പെടുത്തിയും കല്യാണം ആഘോഷിക്കുന്നത് കാണാറുണ്ട്.ഈയിടെ ഫേസ്ബുക്കില്‍
കണ്ട-രണ്ടേ രണ്ടു പേര് ഭാവിജീവിതത്തെക്കുറിച്ചും
മറ്റുള്ളവര്‍ ഭക്ഷണത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന ഒരു
സുന്ദരമുഹൂറ്ത്തമാണ് വിവാഹം. അങ്ങനെയുള്ള
ഈ സുന്ദരമുഹൂറ്ത്തതിന് ആര്‍ഭാടങ്ങളുടെ ആവശ്യമുണ്ടോ?
അടിപൊളിക്കല്യാണമായിരുന്നല്ലോഅതിനിടയ്ക്കെങ്ങും ചെന്ന് “ആര്‍ഭാടങ്ങളുടെ ആവശ്യമുണ്ടോ?“ എന്ന് ചോദിച്ചേക്കരുതേ.
ReplyDeleteകല്യാണപെണ്‍കുട്ടിയുടെ കാര്യം പറയുകയാണെങ്കില്‍ അവള്‍ എന്റെ മാമന്റെ മകളാണ് athu kalakkeeee
ReplyDelete