12/10/11

ഇത് വെറും കഥയാണോ?!


സഹോദരീ സഹോദരന്മാരെ...

കഴിഞ്ഞ ദിവസം എന്‍റെ ഇന്ബോക്സിലെത്തിയ ഒരു ഇംഗ്ലീഷ് സ്റ്റോറി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. മലയാളഭാഷക്കാവശ്യമായ ചില ചേരുവള്‍ ചേര്‍ക്കുന്നുണ്ട്. ഇഷ്ടപ്പെട്ടവര്‍ ഇഷ്ടപ്പെടുന്നവര്‍ക്കായി ഫോര്‍വേഡ് ചെയ്യുമല്ലൊ!

------------------------------------------------------------------------------

ഇത് വെറും കഥയാണോ?!

ഞാന്‍ മാര്‍കറ്റിലൂടെ വലിച്ചു നടക്കുകയായിരുന്നു. പെട്ടെന്നാണു ഒരു കടയുടെ മുന്നില്‍ വില്പനക്കാരനും ചെറിയൊരു പയ്യനുമായുള്ള സംഭാഷണം ശ്രദ്ധിക്കാനിടയായത്. ഒറ്റ നോട്ടത്തില്‍ 5 വയസ്സു തോന്നിക്കുന്ന ഒരാണ്‍കുട്ടി. ഇടതുകൈയില്‍ ഒരു ഡോള്‍ ഭദ്രമായി പിടിച്ച് വലതുകൈയിലെ പണം കാട്ടി അവന്‍ വില്പനക്കാരനോട് വാശിപിടിക്കുന്നതായി എനിക്കു തോന്നി. 

മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ

 വില്പനക്കാരന്‍ വാത്സല്യത്തോടെ തന്നെയാണ് പറയുന്നത്. എന്താണു കാര്യമെന്ന് തിരക്കാന്‍ ഞാന്‍ അവരുടെ അടുത്തേക്ക് നടന്നു.

അടുത്തേക്കെത്തും മുംബ് തന്നെ കുട്ടി എന്നിലേക്ക് തിരിഞ്ഞു ചോദിച്ചു. 

അങ്കിള്‍, എന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലേ?”

ഞാന്‍ വെറുതെ കുട്ടിയുടെ കൈയിലെ പണം എണ്ണി നോക്കി. ഒപ്പം കുട്ടിയുടെ പോക്കറ്റുകളും പരിശോധിച്ചു. ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ഇല്ല മോനേ... മോന്‍റെ കൈയിലെ പണം ഈ ഡോള്‍ വാങ്ങാന്‍ തികയില്ലല്ലോ
അതുവരെ നിറഞ്ഞു നിന്നിരുന്ന അവന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ കവിളിലൂടെ താഴ്ന്നിറങ്ങി. ആ കണ്ണുനീരിന്‍റെ മറവിലൂടെ അവന്‍ പറയുന്നുണ്ടായിരുന്നു.

അങ്കിള്‍, ഞാന്‍ എനിക്ക് വേണ്ടിയല്ല ഈ ഡോള്‍ വാങ്ങുന്നത്എന്‍റെ പുന്നാര പെങ്ങള്‍ക്ക് വേണ്ടിയാണു. അവള്‍ ഒരുപാട് ഇഷ്ടപ്പെട്ട ഡോളാണിത്. അവളുടെ ബര്‍ത്ത്ഡേക്ക് ഗിഫ്റ്റ് നല്‍കാനാണു ഞാനിത് വാങ്ങുന്നത്. ഇത് കിട്ടാന്‍ അവള്‍ ഒരുപാട് കൊതിച്ചിരുന്നു. അതിനിടയില്‍ അവള്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോയി. എന്‍റെ അമ്മയും ഉടന്‍ ദൈവത്തിന്‍റെ അടുത്തേക്ക് പോകുമെന്നും അച്ഛന്‍ എന്നോട് പറഞ്ഞിരുന്നു. അതാണു ഞാന്‍ ഇതു വാങ്ങാന്‍ ഓടി വന്നത്. അമ്മയുടെ കൈയ്ല് പെങ്ങള്‍ക്കായി കൊടുത്തയക്കാനാണിത്.  ഞാന്‍ ഡോളുമായി തിരിച്ചുവരുന്നത് വരെ അമ്മയെ ദൈവത്തിന്‍റെ അടുത്തേക്ക് പോകാനയക്കരുതെന്ന് അച്ഛനെ പറഞ്ഞു നിര്‍ത്തിയിട്ടാ ഞാന്‍ വന്നിരിക്കുന്നത്. എനിക്കീ ഡോള്‍ വേണം...

ഒരു നിമിഷം എന്‍റെ ശ്വാസം നിശ്ചലമായി. അറിയാതെ കണ്ണുനിറഞ്ഞു. പൊടുന്നനെ എന്‍റെ മനസ്സിലേക്ക് രണ്ടുദിവസം മുന്നിലെ പത്രവാര്‍ത്ത ഫ്ളാഷ് ചെയ്തു.

മദ്യപിച്ചോടിച്ച ട്രക്ക് കാറിലിടിച്ച് കാര്‍ യാത്രക്കാരി പിന്‍-ജു ബാലിക തല്‍ക്ഷണം മരിച്ചു. യുവതിയായ കാര്‍ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍

ആ മരിച്ച ബാലികയുടെ സഹോദരനായിരിക്കുമോ ഇത്?ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാത്ത വിധം കോമയില്‍ വീണുപോയ ആ പാവം യുവതിയുടെ മകനായിരിക്കുമോ ഇത്അതെ എന്ന് മനസ്സ് ഉറപ്പിച്ച് പറയുന്നുണ്ടായിരുന്നു.  മുഖത്തിലൂടെ ഊറിയിറങ്ങിയ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ എന്‍റെ പോക്കറ്റിലേക്ക് കൈയിട്ടു. കിട്ടിയ പണമെടുത്ത് ബാലനു നല്‍കിക്കൊണ്ട് പറഞ്ഞു.

"ഇതാ... മോനു ഡോള്‍ വാങ്ങാനുള്ള പണം അങ്കിളിന്‍റെ കൈയിലുണ്ട്."

സന്തോഷത്തോടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് അവന്‍ സംസാരം തുടര്‍ന്നു.

അങ്കിള്‍, ഇന്നലെ രാത്രി ഉറങ്ങുന്ബോള്‍ എന്‍റെ പെങ്ങള്‍ക്ക് വേണ്ടി ഈ ഡോള്‍ വാങ്ങാനുള്ള പണം തരണേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ചിരുന്നു. എന്‍റെ അമ്മയ്ക്ക് വൈറ്റ് റോസ് വളരെ ഇഷ്ടമായിരുന്നു. അതുംകൂടി വാങ്ങാനുള്ള പണം ഞാന്‍ ദൈവത്തോട് ചോദിച്ചില്ല. ആവശ്യത്തില്‍ കൂടുതല്‍ ദൈവത്തോട് ചോദിക്കുന്നത് നല്ലതല്ലെന്ന് കരുതിയാണ്   ചോദിക്കാതിരുന്നത്. ദൈവം എന്‍റെ പ്രാര്‍ത്ഥന കേട്ടു. വൈറ്റ് റോസ് അടക്കം വാങ്ങാനുള്ള പണം ദൈവം എനിക്ക് തന്നു.

ഒരു കൈയില്‍ ഡോളും മറുകൈയില്‍ വൈറ്റ് റോസുമായി കുട്ടി വീട്ടിലേക്ക് ഓടി. 

അടുത്ത ദിവസം തന്നെ പുതിയ വാര്‍ത്ത പത്രത്തില്‍ വന്നു. 

നാലു ദിവസം മുംബ് കാറപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരണപ്പെട്ടു

എനിക്ക് കണ്ണുനീര്‍ തുടക്കാന്‍ കഴിയുന്നില്ലായിരുന്നു. എല്ലാ കാര്യപരിപാടികളും മാറ്റിവച്ച് ഞാന്‍ രണ്ട് വൈറ്റ് റോസുമായി മരണവീട്ടിലേക്ക് നടന്നു.

മരണത്തിന്‍റെ മൌനം വീടിനെ പിടികൂടിയിരുന്നു. പരസ്പരം ഒന്നും സംസാരിക്കാതെ ആളുകള്‍ കൂട്ടം കൂട്ടമായി നില്‍ക്കുന്നു. വലതുകയില്‍ ഒരു വൈറ്റ് റോസുമായി ആ യുവതിയുടെ ചേതനയറ്റ ശരീരം നിലത്ത് പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. അവരുടെ നെന്‍-ജില്‍ ഭംഗിയുള്ള ഡോള്‍ കിടക്കുന്നുണ്ട്. മ്ര്തശരിരത്തിനടുത്ത് നിന്ന് കണ്ണുനീര്‍ വറ്റി ഏങ്ങലടിച്ച് കരയുന്ന സുന്ദരനായ ഒരു യുവാവിരിക്കുന്നു. അച്ഛാഅച്ഛാ എന്നു വിളിച്ച്അമ്മയെയും പെങ്ങളെയും ഇനിയും ഞാനൊരുപാട് സ്നേഹിക്കുന്നുവെന്ന് വിളിച്ച് പറയുന്നതുപോലെ എന്‍റെ ബാലന്‍ ആളുകളെയൊക്കെ നോക്കി നില്‍ക്കുന്നു.

പക്ഷെസ്നേഹിച്ചതും സ്നേഹിക്കുന്നതും മുഴുവനും  മദ്യപാനിയായ ആ ട്രക്ക്ഡ്രൈവര്‍ എടുത്തുകൊണ്ടുപോയിരിക്കുന്നുവെന്ന് നിഷ്കളങ്കനായ എന്‍റെ ബാലനോട് ആരുപറഞ്ഞുകൊടൂക്കും???!!!

പാഠം : മദ്യപിച്ച് വാഹനമോടിക്കരുത്മദ്യപിച്ച് വാഹനമോടിക്കരുത്മദ്യപിച്ച് വാഹനമോടിക്കരുത്.

നിങ്ങളുടെ ഹ്ര്‍ദയത്തെ ഇത് സ്പര്‍ശിച്ചുവോനിങ്ങളുടെ മുന്നില്‍ രണ്ട് ഓപ്ഷനുകളുണ്ട്

1. ഇത് നിങ്ങളെ ശരിക്കും സ്പര്‍ശിച്ചിരിക്കുന്നു. നിങ്ങള്‍ പരമാവധി ആളുകളിലേക്ക് ഇത് ഫോര്‍വേഡ് ചെയ്യുന്നു.
2. നിങ്ങളെയിത് സ്പര്‍ശിച്ചേയില്ലനിങ്ങളിത് ഇഗ്നോര്‍ ചെയ്യുന്നു.

From 2u2u

1 comment: