2/5/14

പ്രതീക്ഷ

രമേശിന്റെ എത്രാമത്തെ വിമാനയാത്രയാണ് ഇതെന്ന് അയാള്‍ക്ക് അറിഞ്ഞുകൂട.ചെറുപ്പക്കാലത്ത് ഏറ്റവും ആഗ്രഹിച്ചിരുന്ന ഒരു യാത്രയായിരുന്നു, വിമാനത്തിലുള്ള യാത്ര! പഠിക്കാന്‍ മിടുക്കനായിട്ടും വീട്ടില്‍ ആവശ്യത്തിന് ഭൂസ്വത്തുണ്ടായിട്ടും “സാമ്പത്തികം” അതുമാത്രം മുന്നില്‍ കണ്ടിട്ടാണ്,അയാളും ജോലി തേടി ഗള്‍ഫിലേക്ക് പറന്നത്.ദൈവാനുഗ്രഹം കൊണ്ട് ഭേദപ്പെട്ട ഒരു ജോലി തന്നെ രമേശിന് കിട്ടി.ഓരോ അവധിക്കുമുള്ള യാത്രയില്‍ അയാള്‍ക്ക് ചെയ്തു തീര്‍ക്കാനായിട്ട് ഒരുപാട് കാര്യങ്ങളുണ്ടാകും.ആദ്യത്തെ അവധിക്കുള്ള യാത്രയില്‍ - അനിയത്തിയുടെ കല്യാണം നടത്തലായിരുന്നു.പിന്നീടങ്ങോട്ട് വീടിന്റെ പാലുകാച്ചല്‍ സ്വന്തം കല്യാണം..ഈ യാത്രക്ക് മകളുടെ കല്യാണം നടത്തുക എന്ന ഉദ്ദേശ്യമാണുള്ളത്.

മകള്‍ ഡിഗ്രി കഴിഞ്ഞിട്ടെയുള്ളൂ,അവളെ കെട്ടിച്ചു വിടാന്‍ അയാള്‍ക്ക് വലിയ താല്‍പര്യമില്ല എന്നാലും നല്ലൊരു വിവാഹആലോചന വന്നപ്പോള്‍ അത്‌ നടത്താം എന്ന മട്ടിലാണ്‌, ഭാര്യ.എന്നായാലും പെണ്‍കുട്ടികളെ കല്യാണം കഴിച്ചിയപ്പിക്കേണ്ടതല്ലെ.......എന്നതാണ് ഭാര്യയുടെ വാദം.രണ്ടു വീട്ടുകാരുടെയും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള അന്വേഷണമൊക്കെ കഴിഞ്ഞു.ചെറുക്കന്റെ വീട്ടുകാര്‍ക്ക് മകളെ ഇഷ്ടപ്പെടുകയും ചെയ്തു.ഇനി രമേശിന്, ചെറുക്കനെയും ചെറുക്കന്റെ വീട്ടുകാരെയും ഇഷ്ട്പ്പെടുകയാണെങ്കില്‍ വിവാഹം ഉടനെ നടത്തണം.... അതാണ്, എല്ലാവരുടെയും തീരുമാനം.
പെട്ടികളെല്ലാം എടുത്ത് എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തോട്ട് വന്നപ്പോള്‍ തന്നെ അച്ഛ്നും അമ്മയും ഭാര്യയേയും മകളെയും കണ്ടു.എല്ലാവരുടെ മുഖത്ത് വലിയ ചിരി തന്നെയുണ്ട്.അവരുടെയെല്ലാം മുഖത്തെ സന്തോഷം കാണുമ്പോള്‍ തന്നെ, കഴിഞ്ഞ ഒരു വര്‍ഷത്തില്‍ കഷ്ടപ്പെട്ട എല്ലാം കഷ്ടപ്പാടുകളും മറന്നു പോവുന്ന തരത്തിലായിരുന്നു.വീട്ടിലോട്ടുളള യാത്രയിലും എല്ലാവരും അവരവരുടെ വിശേഷങ്ങള്‍ പറയാനുള്ള തിരക്കിലായിരുന്നു.മകള്‍ മാത്രം മിണ്ടാതെ എല്ലാം കേട്ടുകൊണ്ടിരുന്നു.
വീട്ടില്‍ വന്ന് കിടന്നപ്പോള്‍ രാവിലെ നാലു മണിയായി.ഉച്ച രണ്ടു മണിയോടെ ചെറുക്കന്റെ വീട്ടില്‍ എത്താമെന്നാണ്‍പറഞ്ഞിരിക്കുന്നത്.മകളേയും അമ്മയേയും വീട്ടിലാക്കി, അടുത്ത ബന്ധുക്കളെയും കൂട്ടി ചെറുക്കന്റെ വീട്ടില്‍ സമയത്തിന് തന്നെ എത്തി.അവിടെ രമേശിന്,പ്രത്യേകിച്ച് ഒരു തീരുമാനം എടുക്കാനൊന്നുമില്ലായിരുന്നു.എല്ലാവരും എല്ലാം തീരുമാനിച്ചിട്ടുണ്ട്.എല്ലാ കാര്യങ്ങള്‍ക്കും രമേശിന്റെ ഒരു സമ്മതമുള്ള ഒരു മുഖം അല്ലെങ്കില്‍ “യെസ്സ് എന്ന് കാണിക്കുന്ന ഒരു തലയാട്ടല്‍ മാത്രമെ ആവശ്യമുള്ളൂ.ഒന്നു-രണ്ടു കാര്യങ്ങളില്‍ വിയോജിപ്പ് തോന്നിയെങ്കിലും അതൊന്നും ഒരു പ്രശ്നമേഅല്ല എന്ന രീതിയിലാണ്‍, ഭാര്യ.കഴിഞ്ഞ കുറച്ചു കാലമായിട്ട് ഇങ്ങനെയാണ്‍,തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് ഭാര്യയാണ്‍, ഗള്‍ഫില്‍ നിന്നും മേടിച്ച് കൊണ്ടുവരേണ്ട സാധനങ്ങളുടെ ലിസ്റ്റ് പോലും അവള്‍ അയച്ചു തരാറുണ്ട്.ആ ലിസ്റ്റിലെ സാധനങ്ങള്‍ മാത്രമെ അയാള്വാങ്ങിക്കാറുള്ളൂ.ആ ലിസ്റ്റില്‍ ഇല്ലാത്ത സാധനങ്ങള്‍ വല്ലതും വാങ്ങിച്ചു കൊണ്ടു വന്നാല്‍, ക്വാളിറ്റിയുടേയോ ഉപയോഗത്തിന്റെയോ പേരില്‍ മുഴുവന്‍ സമയവും കുറ്റം പറച്ചിലായിരിക്കും. അതോടെ അങ്ങനത്തെ “റിസ്ക്” എടുക്കാന്‍ അയാള്‍ തയ്യാറാവില്ല.അതുപോലെ ഈ കല്യാണകാര്യത്തിലും രമേശ് സമ്മതം മൂളി.
പിന്നീടങ്ങോട്ട് തിരക്കുള്ള ദിവസങ്ങളായിരുന്നു.വീട്ടിലേക്ക് “ഷോപ്പിംഗ് ഫെസിറ്റിവല്‍ വന്നതു പോലെയായി, എന്നും ഷോപ്പിംഗ്.ബന്ധുക്കളെ കല്യാണം ക്ഷണിക്കല്‍കല്യാണ ചടങ്ങിന്‍ വേണ്ട ഹാള്‍ ബുക്ക് ചെയ്യല്‍സദ്യക്കുള്ള ഓഡറ്കൊടുക്കുക.......അങ്ങനെ എല്ലാവരും തിരക്കോടു തിരക്ക് തന്നെ.അപ്പോഴെല്ലാം രമേശിന്റെ മനസ്സില്‍ അയാളുടെ ആദ്യത്തെ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ നടത്തിയ അനിയത്തിയുടെ കല്യാണമായിരുന്നു.അന്ന് എന്തും ഏതിനും മുന്‍പില്‍ രമേശായിരുന്നു.ഇന്ന് മകളടക്കം എല്ലാവറ്ക്കും സ്വന്തമായ അഭിപ്രായവും അത് മാറ്റാന്‍ ആരും തയ്യാറുമല്ലാത്ത കാരണം പല സ്ഥലത്തും പണം ചിലവാക്കാനായി വന്ന ഒരു മനുഷ്യന്‍ എന്ന നിലയിലാണോ താന്‍ –എന്ന് തോന്നതിരുന്നില്ല!
കല്യാണത്തിന്റെ തലേന്ന് വൈകുന്നേരം തന്നെ കല്യാണ ആഘോഷം തുടങ്ങി.ബന്ധുക്കാരും സുഹ്രുത്തുക്കളെയും കൊണ്ട് വീട് നിറഞ്ഞിരുന്നു.മകന്‍ രണ്ടു-മൂന്നുപ്രാവശ്യം വന്ന്,”അച്ഛാ, അതെവിടെ- എന്ന് ചോദിച്ചപ്പോള്‍ ...അത് എന്താണെന്ന് മനസ്സിലാവാതെ നില്‍ക്കുകയായിരുന്നു.പിന്നീട് ഭാര്യ, സുമതി ആണ്, പറഞ്ഞത്,ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് മേടിച്ച് കുപ്പികളാണ്‍, അവന്‍ ചോദിക്കുന്നതെന്ന്.“
ആ കുപ്പികള്‍ അവനെ ഏല്‍പ്പിക്കാനാണൊ എന്ന ആശ്ചര്യത്തോടെയുള്ള അയാളുടെ ചോദ്യത്തിന്‍, അതൊക്കെ ഇപ്പോള്‍ സറ്വ്വസാധാരണമാണ്, എന്നാണ്സുമതി പറഞ്ഞത്.
താന്‍ കല്യാണം കഴിച്ച് കൊണ്ടുവന്ന നാളുകളില്‍ നിന്നും സുമതി എന്തുമാത്രം മാറി പോയിരിക്കുന്നുവെന്ന് അയാല്‍ഓര്‍ക്കാതിരുന്നില്ല.എല്ലാവരുടെ ഇടയിലും എവിടെയും സുമതിയുടെ നിറഞ്ഞ സാന്നിദ്ധ്യമുണ്ട്.പലപ്പോഴും “സുമതിയുടെ ഭറ്ത്താവ്” എന്ന ലേബലിലാണ്‍ അയാള്‍ അറിയപ്പെടുന്നത്.
കുപ്പിയുടെ സേവനം കാണാം എന്ന് വെച്ച് അങ്ങോട്ട് ചെന്നപ്പോള്‍ മകനും കൂട്ടുകാരുമാണ് അതൊക്കെ കൈകാര്യം ചെയ്യുന്നത്.ഒന്നോ രണ്ടോ പെഗ്ഗ് ചെന്നതോടെ മകന്റെയും കൂട്ടുകാരുടെയും രമേശിനോടുള്ള ബഹുമാനം കുറഞ്ഞുവോ എന്ന് ഒരു സംശയം!സ്വന്തം അച്ഛ്ന്‍ മുതല്‍ അവിടെ വന്നിട്ടുള്ള എല്ലാ ആണുങ്ങളും ആ കൂട്ടത്തിലുണ്ട്.അവിടെ ഇരുന്ന് കഴിക്കാനും അയാള്‍ക്ക് മടി തോന്നി., പ്രത്യേകിച്ച് അച്ഛ്ന്റെ മുന്‍പില്‍ ഇരുന്ന് കഴിക്കാന്‍! അവിടെ നിന്ന് ഇറങ്ങി വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് നടന്നപ്പോള്‍ പെണ്ണുങ്ങളും കുട്ടികളുമായി സ്ഥലം മുഴുവന്‍ ആകെ ബഹളം.സീരിയല്‍ കഥകളും ഷോപ്പിംഗ് വിശേഷങ്ങളൊക്കെ ഉയറ്ന്ന് കേള്‍ക്കാം.അയാള്‍ക്ക് എന്തോ എല്ലാത്തിനോടും മടുപ്പ് തോന്നി.ഒരു കൂട്ടത്തിലും ചേരാന്‍ തോന്നാതെ.......ഇപ്പോള്‍ കൂട്ടുകാര്‍ തിരിച്ച് മുറിയില്‍ എത്തികാണുമോ.....രാത്രിയില്‍ എന്തായിരിക്കും അവര്‍ ഉണ്ടാക്കുന്നത്.....അറിയാതെ ഗള്‍ഫിലെ ദിവസങ്ങള്‍ ഓര്‍ത്തുപോയി.
പത്തിരുപത്‌ വര്‍ഷം ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരച്ഛന്റെ മകളുടെ കല്യാണം എന്ന ലേബല്‍ ഉള്ള കാരണം ആര്‍ഭാടങ്ങള്‍ക്ക് ഒരു കുറവും ഉണ്ടായിരുന്നുല്ല. പക്ഷെ കല്യാണത്തിന്റെ സമയത്ത്, ആളുകളുടെ മുറുമുറുപ്പുകളില്‍ നിന്നാണ്‍, അത് ഒരു പ്രേമകല്യാണം ആണെന്ന് അയാള്‍ അറിഞ്ഞത്.അതിനെ പറ്റി സുമതിയോട് ചോദിച്ചപ്പോള്‍ അതൊക്കെ “കുട്ടികളുടെ ഒരു തമാശ” എന്ന മട്ടിലായിരുന്നു.
സുമതിയുടെ ഉറക്കെയുള്ള വറ്ത്തമാനം കേട്ടാണ്‍ അയാള്‍ ഉറക്കമെണീറ്റത്.അമ്മയും മോനും കൂടിയുള്ള വറ്ത്തമാനം ആണ്, അടുക്കളയില്‍ നിന്നാണ്‍ വരുന്നത്.അവരുടെ വറ്ത്താനത്തില്‍ കൂട്ട് ചേരാമ്മെന്ന് വിചാരിച്ചാണ്‍, അയാള്‍ അടുക്കളേയ്ക്ക് ചെന്നത്.സുമതി മകനു വേണ്ടി ചായ ഉണ്ടാക്കുകയായിരുന്നു.ആ ചായ വേഗം രമേശിന് കൊടുത്ത്, അവള്‍ മകനുവേണ്ടി വീണ്ടും ചായ ഉണ്ടാക്കാന്‍ തുടങ്ങി.മകനാണെങ്കില്‍
“അച്ഛാ, ഇന്നത്തെ പത്രം ഉമ്മറത്ത് കിടപ്പുണ്ട്- എന്ന് രണ്ടു-മൂന്നു പ്രാവശ്യം പറഞ്ഞപ്പോള്‍ അവിടെ നില്‍ക്കണ്ടയെന്ന് കരുതി,പേപ്പര്‍ വായനക്കായി അയാള്‍ മുന്‍ വശത്തോട്ട് പോയി. അമ്മയും മകനും തമ്മിലുള്ള ചറ്ച്ച എന്താണെന്ന് അറിയാന്‍ അയാള്‍ക്ക് താത്പര്യം തോന്നാതിരുന്നില്ല.പത്രവായനയിടയിലും അയാള്‍ അടുക്കളയില്‍ നിന്നും ഒഴുകി വരുന്ന സംഭാഷണത്തില്‍ ആയിരുന്നു ശ്രദ്ധ!

മകന്‍, കോളേജ് തുറക്കുന്നതിന് മുന്‍പ് കൂട്ടുകാരെല്ലാം ചേര്‍ന്ന് ഒരു ട്ടൂര്‍ പോകണം അതാണ് അവന്റെ ആവശ്യം.എന്നാല്‍ രണ്ടു-മൂന്ന് ദിവസത്തിനുള്ളില്‍ അച്ഛ്ന്‍ തിരിച്ചു പോകും അതു കഴിഞ്ഞിട്ട് യാത്ര പോകാമെന്നാണ് സുമതി.അവസാനം അച്ഛ്നെ വിമാനത്താവളത്തില്‍ ഇറക്കിയിട്ട്, അവിട്ന്ന് നേരെ ട്ടൂറ് പോകാമെന്ന ഒരു തീരുമാനത്തില്‍ അവര്‍ എത്തിച്ചേറ്ന്നു.ഇതൊക്കെ കേള്‍ക്കുമ്പോള്‍ രമേശ് അവിടെ ഒരു അധികപറ്റ് അല്ലേ.... എന്ന് ചിന്തിക്കാതിരുന്നില്ല.
തിരിച്ച് യാത്രക്കുള്ള ദിവസമായി.യാത്ര അയ്ക്കാന്‍ എയര്‍പോട്ടിലേക്കില്ല എന്ന് സുമതി ആദ്യമെ പറഞ്ഞു.വരുന്നതു പോലെ അല്ലല്ലോ പോകുന്നത്....അതൊരു സങ്കടമാണ്‍.......സഹിക്കാന്‍ പറ്റില്ല എന്നാണ്, ന്യായീകരണം പറഞ്ഞത്.അതിന്റെ പിന്നിലത്തെ കാര്യം അറിയാവുന്നത് കൊണ്ട് അയാള്‍ നിറ്ബന്ധിക്കാനും പോയില്ല.മരുമകന്‍ എന്തൊ അത്യാവശ്യകാര്യം ഓഫീസില്‍ ഉള്ള കാരണം വിമാനത്താവളത്തില്‍ വരാന്‍ സാധിക്കില്ല എന്ന് പറഞ്ഞ് മരുമകനും മകളും തലേദിവസമെ എത്തിയിട്ടുണ്ടായിരുന്നു
മകന്റെ കൂട്ടുകാരന്‍ ഒരു “സുമോ വണ്ടി കൊണ്ടുവന്നു.ബാക്കിയുള്ള മൂന്നു-നാല് കൂട്ടുകാരേയും കേറ്റി, നേരെ എയറ്പോട്ടിലേക്ക് പോയി. എല്ലാവരോടും യാത്ര പറഞ്ഞു അയാള്‍ അകത്തോട്ട് പോയി.ബോറ്ഡിംഗ് പാസ്സ് എടുത്ത്, മകനോട് വാതിലിന്റെ അടുത്ത് നിന്ന് ഒന്നുകൂടി യാത്ര പറയാമെന്നു വെച്ച് വന്ന് നോക്കിയപ്പോള്‍ ആരെയും കണ്ടില്ല.ഒരു വീട്ടുകാരന്റെ അല്ലെങ്കില്‍ ഒരു വിരുന്നുകാരന്റെ റോള്‍ അവിറ്റെ അവസാനിപ്പിച്ച് അദ്ദേഹം സെക്യൂരിറ്റി ചെക്കിന്റെ അടുത്തോട്ട് നീങ്ങി.ഒരു പക്ഷെ അടുത്ത അവധിക്ക് വരുമ്പോള്‍ മുഖം നിറയെ ചിരിയുമായി എല്ലാവരും കാത്ത് നില്‍ക്കുന്നത് കാണാം എന്ന പ്രതീക്ഷയില്‍ !!!!!

Granola Bars:

Granola Bars:

Oats -2 cups
Honey - 1/3 cup
Brown sugar - 1/4 cup
Butter - 1 tbsp.
Vanilla essence - 1tsp
Dry fruits - 1 cup (You can include a mixture of coarsely chopped almonds, walnut, fig, dates, apricot)

In a pan, toast the oats and nuts for about 5 minutes and transfer into large bowl.

In a saucepan, combine honey, butter and brown sugar over low heat. Stir until the butter melts and sugar dissolves completely.

Pour this mixture onto the toasted oats and nuts. Mix well. Add the rest of the dry fruits and combine all ingredients.

Transfer into a lined pan and press down the mixture firmly. Press hard as this helps to keep the bar together. Cover and refrigerate for 2 hours.

Remove the block and take out the lining and cut into rectangular granola bars. Store in air tight containers for up to a week.
by-Mekha Jobin