3/7/19

രാജസ്ഥാനിലൂടെ.....

ബോറടിപ്പിക്കുന്ന ദൈനംദിന ജീവിതത്തില്‍ നിന്ന് മാറ്റം വേണമെന്ന് മനസ്സ് ശാഠ്യം പിടിക്കുമ്പോൾ ഡൽഹിയിൽ താമസിക്കുന്നവർക്ക് ഒരാശ്വാസം എന്ന രീതിയിൽ പോകാനുള്ള സ്ഥലമാണ് 'രാജസ്ഥാൻ'.രാജാക്കമാരുടെയും സാമ്രാജ്യങ്ങളുടേയും സ്ഥലം.സ്മാരകങ്ങളും കോട്ടകളും ധാരാളം. മരുഭൂമികളും തടാകങ്ങളുമൊക്കെയായി കേരളത്തിന്റെ എട്ടിരട്ടി വലുപ്പമുള്ള രാജസ്ഥാൻ, ഇന്ത്യയുടെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്.
ഇവിടത്തെ വേനല്‍ക്കാലം പൊതുവേ കടുത്തതാണ്. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള ശീതക്കാലമാണ് യാത്രക്ക് അനുയോജ്യമായ സമയം. വർഷാവസാനത്തിലെ അവസാനനാളുകളിൽ ലഭിച്ച അവധികളിലായിരുന്നു ഞങ്ങളുടെ രാജസ്ഥാനിലേക്കുള്ള യാത്ര.
വിജനമായ പ്രദേശത്തിലുള്ള തീവണ്ടിപ്പാതയിൽ കൂടി 2-3 മണിക്കൂർ ട്രെയിൻ നിറുത്താതെ ഓടുന്നത് കാണുമ്പോൾ, ഇവിടെയുള്ളവരൊക്കെ എവിടെയാണ് താമസിക്കുന്നതെന്ന് ഓർക്കാറുണ്ട്.ഉത്തരേന്ത്യയിലുള്ള തീവണ്ടിയാത്രകൾ മടുപ്പുളവാക്കുന്നതാണ്. എന്നാൽ റോഡിലൂടെയുള്ള യാത്രക്കും വലിയ വ്യത്യാസമില്ല. അധികം പരുക്കുകളില്ലാത്ത പ്രധാന ഹൈവേയിലെ നാല് അല്ലെങ്കിൽ ആറ് വരി പാതകളും ഒരാളുടെ പൊക്കത്തിലുള്ള lane വിഭജിച്ചിട്ടുള്ള മതിലുകളും സേഫ്റ്റിക്കായി വെച്ചിട്ടുള്ള റിഫ്ലക്ടർ(reflector) എല്ലാം കാണുമ്പോൾ, പണ്ട് 'എക്കണോമിക്സ് ക്ലാസ്സിൽ 'India is a developing country " എന്നൊക്കെ പറയുകയും പഠിക്കുകയും ചെയ്യുമ്പോൾ ആ ഡിവേലപ്പ്‌മെന്‍റ് (development) ചുറ്റുപാടിൽ തപ്പാറുണ്ട്. നിരാശയായിരുന്നു ഫലം. ഇന്ന് ഇങ്ങനെയൊക്കെ കാണുമ്പോൾ സന്തോഷവും അഭിമാനവും തോന്നുന്നു. പക്ഷെ ഡിസംബറിലെ പുലർക്കാലെയുള്ള മൂടൽ മഞ്ഞിനിടയിൽ കൂടി റോഡ് ക്രോസ്സ് ചെയ്യാനായി റോഡിനു കുറുകെ കൂടെ ആരെങ്കിലും ഓടുന്നത് കാണുമ്പോൾ, ഹൃദയം ഒരു ഞൊടിയിട നിന്നു പോകുന്നു." എന്നെ തല്ലല്ലേ ഞാൻ നന്നാവില്ല ......അതു പോലെയാണ് ഓരോരുത്തരും!
രാജസ്ഥാന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള 'ബിക്കാനീറിലേക്കാണ് ഞങ്ങളുടെ യാത്ര.താർ മരുഭൂമിക്ക് നടുവിലെ അത്ഭുതമെന്നാണ് ഈ സ്ഥലത്തിനെക്കുറിച്ചുള്ള വിശേഷണം.അവിടെയുള്ള 'ഗജ്‌നർ പാലസിലാണ് ഞങ്ങളുടെ താമസം.ഇവിടെയുള്ള മിക്ക താമസ സ്ഥലങ്ങളും 'ഹെറിറ്റേജ് സ്റ്റാറ്റസ്' ഉള്ളവയാണ്. എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ പൂർവ്വിക സമ്പത്താണ്.

6000 ഏക്കർ ഉള്ള ആ സ്ഥലത്തിൽ പ്രധാനമായും ആകർഷിച്ചത് അവിടത്തെ മരങ്ങളും പലതരം കിളികളുമാണ്. അവിടെയെല്ലാം ചുറ്റി നടക്കുമ്പോൾ, അദ്ധ്യാപിക ഇല്ലാത്ത ക്ലാസ്സ് റൂം പോലെ നിറുത്താതെ പലതരം പക്ഷികളുടെ ശബ്ദം കേൾക്കാം.ഓരോ മരങ്ങളുടെ അടിവശവും കിളികളുടെ വരപ്രസാദം കൊണ്ട് നിറഞ്ഞിരിക്കുന്നു. അതുകൊണ്ടെന്താ മരത്തിനടിയിലിരുന്ന് അവരുമായി ചങ്ങാത്തം കൂടാനൊന്നും ഞാന്‍ ധൈര്യപ്പെട്ടില്ല.ഭക്ഷണശാലയിലെ മുൻപിലുള്ള തടാകത്തിൽ കണ്ട പലതരത്തിലുള്ള താറാവുകൾ ' migratory birds ആണെന്നാണ് പറഞ്ഞത്.ബിക്കാനീറിലെ രാജാക്കന്മാർക്ക് വേട്ടക്കും മറ്റും പോകുമ്പോൾ താമസിക്കാനും വിരുന്നു നൽകാനായിട്ടുമാണ് ഈ കൊട്ടാരം പണിതിട്ടുള്ളത്.ഇപ്പോഴും രാജകുടുബാംഗങ്ങൾ അവിടെ സന്ദർശിക്കാറുണ്ട് . വേട്ട, ഇപ്പോഴും നിലനിറുത്തി കൊണ്ട് പോരുന്നതിൽ മാർജ്ജാരങ്ങളാണ് പ്രധാന പങ്ക് വഹിക്കുന്നത്.ദിവസത്തില്‍ ഒരു കിളിയെങ്കിലും അതിന് ഇരയാവാറുണ്ടെന്നാണ് അവിടെയുള്ളവര്‍ പറയുന്നത്.



അവിടെത്തന്നെയുള്ള ബോട്ടിംഗും രാത്രികാലങ്ങളിലെ 'ക്യാമ്പ് ഫയറും' രാജസ്ഥാനികളുടെ സ്ത്രീകളുടെ ഡാൻസും പാട്ടുമൊക്കെയായി ആതിഥേയസൽക്കാരത്തിനു ഒട്ടും പിന്നിലല്ല അവിടെയുള്ളവർ. ഡൽഹി യിൽ നിന്നും ബിക്കാനീർ, 500 കി.മീ ഓടിച്ച ക്ഷീണം കാരണം നഗരത്തിലെ മറ്റു കാഴ്ചകൾ പിറ്റേദിവസത്തേക്കാക്കി.ഞങ്ങള്‍ തിരിച്ച് മുറിയിലോട്ട് നടക്കുമ്പോഴും കിളിനാദങ്ങൾക്ക് ഒരു മാറ്റവുമില്ല.!

Junagarh Fort
ഏതാനും ആൾക്കാർ ഞങ്ങളെ കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു. വണ്ടി പാർക്ക് ചെയ്യുന്നതിനും ഡോർ തുറന്ന് ഞങ്ങളെ പുറത്തോട്ട് ആനയിക്കുന്നതിനുമെല്ലാമായിട്ട്. അവർ ആരാണെന്ന് പെട്ടെന്ന് പിടികിട്ടിയില്ല ചിലർ സുഖവിവരങ്ങളും അന്വേഷിക്കുന്നുമുണ്ട്,ഇനി അവർക്ക് ആൾ തെറ്റിയതാണോ, എനിക്കാകെ മൊത്തം കൺഫ്യൂഷൻ . ഓരോരുത്തരും അവരുടെ റേറ്റ് നിറുത്താതെ പറയുന്നത് കേട്ടപ്പോൾ പിന്നീട് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.ആ കൂട്ടത്തിൽ നിന്ന് ഒരാളെ 'ഗൈഡ്' ആയി തിരഞ്ഞെടുക്കുന്നതോടെ, ആ നഗരത്തെയും കോട്ടയെക്കുറിച്ചുമുള്ള വിശദീകരണം തുടങ്ങുകയായി.
1488 ലാണ് ബിക്കാജി ഈ നഗരമുണ്ടാക്കുന്നത്. രാജ്പുത് രാജാക്കന്മാരുടെ വീരകഥകളും പ്രൗഢഗംഭീരമായ ജീവിതത്തിന്റെ ബാക്കിപത്രങ്ങളുമാണ് ഈ നഗരത്തിലുള്ളത്.ഇവിടത്തെ പേരുകേട്ട ഫോർട്ടാണിത്.ഈ കോട്ടയ്ക്കു നേരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടായി.എന്നാല്‍ ഒരിക്കല്‍ പോലും ഇതിനെ കീഴടക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. നിരവധി നൂറ്റാണ്ടുകളായി ചുമരുകളില്‍ ,ധീരതയുടെയും വിജയത്തിന്റെയും വീരകഥകള്‍ മാറ്റൊലി കൊള്ളുന്നു. മറ്റു ഫോർട്ടുകളെപ്പോലെ കുന്നിൻ മുകളിൽ അല്ല എന്നിട്ടുപോലും ......അങ്ങനെ അവിടത്തെ ഓരോ ചെറിയ കാര്യങ്ങളേയും നേരിട്ടറിയാവുന്നത് പോലെയുള്ള വിവരണം.
കൂടെയുള്ളയാൾ അവരുടെ വംശപരമ്പരയെ കുറിച്ച് മനസ്സിലാക്കാനുള്ള കൂടുതൽ ചോദ്യങ്ങളായിട്ടാണ്. പണ്ടേ ചരിത്രം പഠിച്ചു മടുത്ത എനിക്ക് അവിടെയുള്ള കലാവിസ്മയങ്ങളാണ് കൂടുതൽ ആകർഷിച്ചത്. ചില സ്ഥലങ്ങളിലെ മേല്‍ത്തട്ടിലുള്ള പെയിന്റിംഗില്‍ സ്വര്‍ണ്ണം ഉണ്ടെന്നാണ് അവകാശപ്പെടുന്നത്.വിദേശത്ത് നിന്നും ഇന്ത്യയുടെ തന്നെ പലഭാഗത്ത് നിന്നുമായി കൊണ്ടുവന്ന പലതരം കല്ലുകളും തടികളും കൊണ്ടുണ്ടാക്കിയ ആ സ്ഥലം ആശ്ചര്യപ്പെടുത്തുന്നവയാണ്. മധ്യകാലത്തെ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
ഞങ്ങൾ തമ്മിൽ മലയാളത്തിൽ വർത്തമാനം പറയുന്നത് കേട്ടിട്ടാവും 'typewriting & shorthand ജോലിക്കായി മലയാളികൾ അവിടെ ജോലി ചെയ്തിരുന്നുവത്ര. ഗുജറാത്ത്, മഹാരാഷ്‌ട്ര യിൽ നിന്നൊക്കെയാണ് പ്രധാനമായും വിനോദസഞ്ചാരികൾ എത്തുന്നത്.
പലഭാഗത്തും ഇടുങ്ങിയ ഇടനാഴികളും വാതിലുകളുമാണ്.വരിയായിട്ടെ ആളുകൾക്ക് ആ വരാന്തയിലും വാതിലിൽ കൂടി നടക്കാൻ സാധിക്കുകയുള്ളൂ. കൂട്ടമായി വന്ന് ആക്രമിക്കുന്നത് തടയാൻ വേണ്ടിയുള്ള സെക്യൂരിറ്റിയുടെ ഭാഗമാണ്. ഗൈഡ് -ന്റെ കഥകളും കാഴ്ചകളുമായി രണ്ടു മണിക്കൂർ അവിടെയെല്ലാം ചുറ്റി കറങ്ങി നടന്നു. ചില സമയങ്ങളിൽ നല്ല ഫോട്ടോഗ്രാഫർ ആകാനും അയാൾ മടിച്ചില്ല. ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ചരിത്രം മനസ്സിലാക്കുന്നതും ഒട്ടും മോശമല്ല. അല്ലേ ?


'National research center for camel'
തൽക്കാലം ചരിത്രങ്ങളോട് വിട പറഞ്ഞു. സിറ്റിയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെയുള്ള 'National research centre for camel' അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ അടുത്ത യാത്ര. വൈകുന്നേരം 3 മണി മുതൽ 6 മണി വരെയാണ് സമയം. ടിക്കറ്റ് മേടിച്ച് അകത്തോട്ട് കേറിയപ്പോൾ കാമറയുണ്ടെങ്കിൽ ടിക്കറ്റ് എടുക്കണം. അതില്ലാത്ത കാരണം എടുത്തില്ല. അപ്പോൾ ഫോൺ, അതിനെ പറ്റി അറിയാഞ്ഞിട്ടോ അതോ അതിനകത്തെ കാമറയ്ക്ക് ബാധകമല്ലേ ? ചില നടപടിക്രമങ്ങൾ രസകരമായി തോന്നാറുണ്ട്.
ഗേറ്റിനടുത്തുള്ള മ്യൂസിയം വലിയ പുതുമയൊന്നും തോന്നിയില്ല. ഏതോ സ്‌കൂൾ സയൻസ് എക്സിബിഷനിൽ ചെന്ന പ്രതീതി. എന്നാൽ പുറത്തുണ്ടായിരുന്ന ഒട്ടകകൂട്ടങ്ങളും അവരെ കുറിച്ചുള്ള വിവരണങ്ങൾ, പൊതുവെ ബ്രൗൺ നിറമെന്ന് പറഞ്ഞ് നമ്മൾ സാമാന്യവൽക്കരിക്കുമ്പോഴും അവരുടെയിടയിലും ബ്രൗണിന്റെ നിറഭേദങ്ങളായിട്ടുള്ളവ ധാരാളം. ബിക്കാനീറുള്ള ഒട്ടകങ്ങൾ , ജൈസൽമീറിലേ ഒട്ടകങ്ങൾ , മീവാരി ഒട്ടകങ്ങൾ ....... എന്നിങ്ങിനെ അവിടെയുള്ളവർ കാണിച്ച് തന്നപ്പോൾ, വിചിത്രമായി തോന്നി. ഇനി അവരുടെ ഇടയിലും അവരുടേതായ ഈഗോ, അസൂയ ഒക്കെയുണ്ടോ എന്തോ ? അതുപോലെ പുറത്തുള്ള കൂന്(Hump), ഒരെണ്ണമുള്ളതാണ് സാധാരണയായി ഇവിടെയെല്ലാം കണ്ടു വരുന്നത്. രണ്ട് കൂന് ഉള്ളത്, ജമ്മു - കാശ്മീരിലെ ലഡാക്ക് യിലാണ്.ആഭരണങ്ങളും ചിത്രപ്പണികളുമുള്ള ഷാളുകളും മറ്റും അണിയിച്ച് ഒട്ടകങ്ങൾക്കായി സമർപ്പിച്ചിട്ടുള്ള ഒരു ഉത്സവമാണ് 'ബിക്കാനീർ ഫെസ്റ്റിവൽ' . ഒട്ടകയോട്ടം, ഒട്ടകത്തെ കറക്കൽ .......അതൊക്കെയാണ് പ്രധാന മത്സരങ്ങൾ. എല്ലാ വർഷവും ജനുവരിയിൽ നടത്തുന്ന ഈ ഉത്സവത്തിന് ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശരാജ്യങ്ങളിൽ നിന്നും കാണികൾ എത്താറുണ്ട്.
അവിടെയുള്ള 'souvenir shop ലാണെങ്കിൽ, ഒട്ടകത്തിന്റെ തോൽ കൊണ്ടുള്ള പലതരം ബാഗുകളും ചെരുപ്പുകളും. അതിൻ്റെ രോമവും സിൽക്കും കൂടി ചേർത്തുണ്ടാക്കിയ പലതരം 'shawl കൾ. അതിൻ്റെ എല്ലുകൾ കൊണ്ട് ഉണ്ടാക്കിയ പലതരം ആഭരണങ്ങൾ. അവ കണ്ടാൽ മാർബിൾ പോലെയിരിക്കും. ആ എല്ലുകളെ കാപ്പിയിലോ ചായയിലോ ഇട്ട് നിറം മാറ്റിയ ആഭരണങ്ങളുമുണ്ടവിടെ. Milk-tooth കൊണ്ടുണ്ടാക്കിയ ബ്രേസ്‌ലെറ്റ്. അങ്ങനെ മൊത്തം ക്യാമൽ മയം അവിടെ.
ഒട്ടകപ്പാൽ, അതുകൊണ്ടുള്ള ഐസ് ക്രീം, ബിസ്ക്കറ്റ് ......അങ്ങനെത്തെ പാർലറുമുണ്ടവിടെ. ഒട്ടകപ്പുറത്തുള്ള യാത്രക്കുമുള്ള സൗകര്യമുണ്ടെങ്കിലും പിറ്റേ ദിവസം പോകുന്ന " ജൈസൽമീർ (jaisalmer)' ഒട്ടക സഫാരിയാണ് മനസ്സിൽ. അങ്ങനെ എന്തിന് പറയുന്നു 'മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ഈ മൃഗം ആൾ നിസ്സാരക്കാരനല്ല!
തണുപ്പിനെ ചെറുക്കാനുള്ള കമ്പിളി ഉടുപ്പുകളും സോക്‌സും മറ്റുമാണ് വഴിയോരക്കച്ചവടക്കാരിൽ കണ്ടത്.എവിടെ പോയാലും അവിടത്തെ പ്രാദേശിക സാധനങ്ങൾ മേടിക്കാനാണ് എനിക്ക് താൽപര്യം.ബജിയക്കും പലതരം മിക്സ്ച്ചറിനും പേരുകേട്ട സ്ഥലമാണിത്. രണ്ടിനും എരിവ് വളരെ കൂടുതൽ എന്നതൊഴിച്ചാൽ രുചികരമാണ്.മാർക്കറ്റിന്റെ അടുത്തുള്ള തീവണ്ടി പാളങ്ങളാണ് ഇവിടെ കൗതുകമായി തോന്നിയത്.ഗുഡ്‌സ് ട്രെയിൻ, എൻഞ്ചിൻ തന്നെ അല്ലെങ്കിൽ പാസഞ്ചർ ട്രെയിൻ ഒക്കെയായി മിക്കവാറും സമയങ്ങളിൽ റെയിൽവേ ഗേറ്റ് അടഞ്ഞായിരിക്കും. ആ സമയത്ത് ആളുകൾ യാതൊരു കൂസലുമില്ലാതെ സ്കൂട്ടറടക്കം ചിലർ, വടി കുത്തിപ്പിടിച്ച് നടക്കുന്ന വയസ്സായവരടക്കം ആളുകൾ പാളങ്ങൾ മുറിച്ച് നടക്കുന്നത് കാണുമ്പോൾ, പ്രഷറിന്റെ ഗുളികൾ കഴിക്കേണ്ടത് ഞാനോ അവരോ അതോ എൻജിൻ ഡ്രൈവറോ എന്ന സംശയം ബാക്കി.കുറച്ചു നേരം ആ കാഴ്ച കണ്ടു നിന്നപ്പോൾ കൂടെയുള്ളയാൾക്കും അങ്ങനെ മുറിച്ചു കടക്കാൻ ഒരാഗ്രഹം.നടക്കാൻ പത്തിരുപത് ചുവടുകൾ ആണെങ്കിലും പാളത്തിനിടയിൽ കാൽ ഇടയിൽ പെട്ടത്….. സിനിമയിൽ കാണുന്നതു പോലെ ആത്മഹത്യ ചെയ്യാൻ പോകുന്ന ആളും തീവണ്ടിയും .....മാറി വരുന്ന 'ക്ളോസ് അപ്പ്‌’. അങ്ങനെ മനസ്സിൽ കൂടി കടന്നു പോയത് ഒരായിരം ചിത്രങ്ങൾ.
എൻ്റെ യാത്രകൾ അടയാളപ്പെടുത്തുക പലപ്പോഴും സംഭവിച്ച അബദ്ധങ്ങളോ സാഹസങ്ങളോയൊക്കെയാണ്,എന്തായാലും ബിക്കാനീറിനെ കുറിച്ചോർക്കാനും ഏറെ.
ഫോട്ടോകള്‍ അവിടെ കണ്ട ചില കാഴ്ചകളില്‍ നിന്ന്

ജെയ്സൽമീർ ( Jaisalmer)
കണ്ണെത്താത്ത ദൂരം നീണ്ടുകിടക്കുന്ന മണൽപരപ്പുകളും ഒട്ടകത്തിന്റെ പുറത്തിരുന്ന് സൂര്യാസ്തമയവും കാണണമെങ്കിൽ അങ്ങോട്ട് പോയാൽ മതി. രാജസ്ഥാനെക്കു റിച്ചുള്ള പരസ്യത്തിലാണ് ഇങ്ങനെയൊക്കെ കണ്ടിട്ടുള്ളത് . അതുകൊണ്ടു തന്നെ അതിന്റേതായ ഒരാവേശം മനസ്സിലുണ്ടായിരുന്നു.രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയാണിത്.
അങ്ങോട്ട് അടുക്കുതോറും ചുറ്റുമുള്ള കാഴ്ചകളിൽ നിന്നുള്ള 'പച്ചപ്പ്' അപ്രത്യക്ഷമായി കൊണ്ടിരുന്നു. വിജനമായ സ്ഥലം. ചിലയിടങ്ങളിൽ ഒട്ടകങ്ങൾ വലിയ മരത്തിൽ നിന്നും ഇലകൾ തിന്നുന്നത് കാണാം. സിറ്റിയോട് അടുക്കാറായപ്പോൾ 'സാൻഡ് സ്റ്റോൺ' എന്ന പ്രത്യേകതരം കല്ലുകൾ കൊണ്ട് നിർമ്മിച്ച കെട്ടിടങ്ങൾ കാണാം.സ്വർണ്ണ നിറമാണുള്ളത്. 'ഗോൾഡൻ സിറ്റി' എന്ന പേരിലും ഈ നഗരം അറിയപ്പെടാറുണ്ട്.
'സാൻഡ് സ്റ്റോൺ കൊണ്ട് നിർമ്മിച്ച 'ഗോൾഡൻ ഫോർട്ടാണ് ഇവിടത്തെ പ്രധാന ലാൻഡ്മാർക്.കൊട്ടാരത്തിലെ പണ്ടുകാലത്തെ അന്തേവാസികളുടെ പിന്മുറക്കാർ ഇപ്പോഴും അവിടെ താമസിക്കുന്നുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.കോട്ടയുടെ പ്രധാന കവാടം കടന്ന് ചെല്ലുമ്പോൾ, ചെറിയ വഴിയായതു കൊണ്ട് നടന്നു കേറണം. ഇരുവശങ്ങളിലുമുള്ള ചെറിയ കടകൾ ഒരാശ്വാസം. നമ്മുടേതായ രീതിയിലുള്ള ഷോപ്പിംഗ് -യും വിലപേശലുമായിട്ട് മുന്നേറാം.പൊതുവെ വിദേശികളെ പ്രതീക്ഷിച്ചിരിക്കുന്ന കടക്കാർക്ക് നമ്മുടെ വിലപേശലിനോട് അനുകൂലിക്കാൻ വിമുഖതയുണ്ടെങ്കിലും ചില കാര്യങ്ങളിൽ നമ്മുക്ക് നമ്മളാവാതെ വയ്യല്ലോ ? കൊട്ടാരത്തിൽ നമ്മളെ ആകർഷിക്കുന്നത് അവിടത്തെ കൊത്തുപണികളാണ്. ഒരു പക്ഷെ ഇന്നത്തെ കാലത്തു പ്പോലും ഇത്രയും പരിപൂർണ്ണതയോടെ ചെയ്യാൻ സാധിക്കുമോ എന്ന് സംശയമാണ്.കോട്ടമതിലിന് മുകളിൽ നിന്ന് കേറി നിന്ന് നോക്കിയാൽ ആ സിറ്റി മുഴുവൻ കാണാം.


അവിടെയടുത്തുള്ള 'RTDC' യിൽ നിന്നാണ് ഉച്ചക്കുള്ള ഭക്ഷണം കഴിച്ചത്. ഒടിഞ്ഞ കസേരകളും നിറം മങ്ങിയ മേശവിരികളും 'ഉo എന്തു വേണം ' എന്ന മട്ടിലുള്ള ജീവനക്കാരും അതിപ്പോൾ അങ്ങ് ജൈസൽമീർ -ആണെങ്കിലും ഒരു സർക്കാർ സ്ഥാപനത്തിന്റെ എല്ലാവിധ 'മട്ടും ഭാവത്തിലും' യാതൊരു വ്യത്യാസമില്ല. കുറ്റം പറയരുതല്ലോ ഭക്ഷണത്തിന്റെ ബിൽ വന്നപ്പോഴും അതിന്റെ പ്രതിഫലനം കാണാം. വളരെ വിലക്കുറവ്. അവിടെത്തന്നെ താമസിക്കാനുമുള്ള സൗകര്യങ്ങൾ ഉണ്ട്.
വൈകുന്നേരം നാലു മണിയോടെ ഒട്ടക സഫാരിക്കായി ഞങ്ങളും ഒട്ടകവും റെഡി. ഒട്ടകത്തിന്റെ പുറത്തേക്ക് വല്ല വിധവും കേറി പറ്റി.
'പുറകിലോട്ട് ചാരി ഇരുന്നേക്ക് അല്ലെങ്കിൽ ഒട്ടകം എണീക്കുന്നതോടെ നിങ്ങൾ താഴെ വീഴും" നിർദ്ദേശകന്റെ നിർദ്ദേശം.
ചാരാനായിട്ട് ഒന്നുമില്ലാതെ എങ്ങനെ ചാരി ഇരിക്കും, വലിയൊരു ചലഞ്ച് ആയിട്ട് തോന്നി.ഏതോ 'അമ്മ്യൂസ്‌മെന്റ് പാർക്കിലെ റൈഡിൽ ചെന്ന് പെട്ടത് പോലെ.അടുത്തുള്ള 'സാം സാൻഡ് ഡ്യൂൺ ' ലോട്ടാണ് യാത്ര.ചിലപ്പോൾ ചെരിവുള്ള മണലാരണ്യത്തിൽ കൂടിയാണ് യാത്ര.നിർദ്ദേശകൻ കൂടെയുണ്ടല്ലോ എന്ന ധൈര്യം മാത്രം. സൂര്യാസ്തമനം കാണാനായി ഞങ്ങളെ ആ മണലാരണ്യങ്ങളവിടെയിറക്കി.ഒട്ടകത്തിൽ നിന്ന് താഴെ ഇറങ്ങുന്നത് അടുത്ത ചലഞ്ച്.
ഞങ്ങളെപ്പോലെ സൂര്യാസ്തമയം കാണാനായിട്ട് ഒരുപാട് പേർ അവിടെയുണ്ടായിരുന്നു.അവരുടെയിടയിൽ പാട്ടും ഡാൻസുമൊക്കെയായിട്ട്, ആറോ -ഏഴോ വയസ്സ് വരുന്ന പെൺകുട്ടിയും പാട്ട് പാടാനായിട്ട് അവളുടെ ചേട്ടനും വയലിൻ പോലത്തെ ലോക്കൽ ഉപകരണം വായിക്കാനായിട്ട് അവരുടെ മാമനും. പാട്ടിനും മ്യൂസിക്കിനും അനുസരിച്ച് പെൺകുട്ടി ബോളിവുഡ് ഡാൻസിനെ അനുകരിക്കുന്ന ഏതാനും ചുവടുകൾ. കണ്ടപ്പോൾ വിഷമം തോന്നി.സ്‌കൂളിൽ പോകുന്നില്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിന്, ആറോ -ഏഴോ കി. മീ ദൂരമുള്ള സ്‌കൂളിൽ എങ്ങനെ പോകുമെന്ന് ചോദിച്ച് ഞങ്ങളോട് തിരിച്ച് വഴക്ക് കൂടുകയാണ് ചെയ്തത്.
'dune bashing'നുമുള്ള സൗകര്യമുണ്ടവിടെ. ചിലർ അവരുടെ കുട്ടികളെ കുത്തനെയുള്ള ചെരിവുകളിലൂടെ കിടന്നുരുളാൻ പ്രോത്സാഹിപ്പിക്കുകയാണ്.കുട്ടികൾ പലരും മടിയും അതിനേക്കാളേറെ പേടിയുമായിട്ടിരിക്കുന്നു.നഗരദൃശ്യങ്ങളുടെ ചിരപരിചിതമായ കാഴ്‌ചകളിൽ നിന്നും വ്യത്യസ്തമായവ. ഒരു പറ്റം അമ്മമാരുടെ കൈയെല്ലാം പൊക്കിയിട്ടുള്ള തുള്ളൽ കണ്ടപ്പോൾ, വല്ല ബാധ കേറിയതാവുമെന്ന് എൻ്റെ അടുത്തിരുന്ന സ്ത്രീ ഓർത്തേക്കാം. വല്ല exercise -ന്റെ ഭാഗമാണെന്നാണ് ഞാൻ വിചാരിച്ചത്. ഫോണിലെ ഏതോ 'ആപ്പ്' നു വേണ്ടിയിട്ടുള്ളതാണെന്ന് പിന്നീടാണ് മനസ്സിലായത്.ചുറ്റുമുള്ളവരെ നോക്കിയിരിക്കാനും രസമാണ്.

സൂര്യൻ പതിയെ മറഞ്ഞു തുടങ്ങുന്നതോടെ പടിഞ്ഞാറ് ആകാശം ചുവപ്പ് പ്രളയത്തിലാണ്.അവിടേയുള്ളവരെല്ലാം സെൽഫിയും അല്ലാത്തവയുമായി ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണ്. ഏതു ഫോട്ടോയിലും ഒട്ടകമാണ് താരം അതുകൊണ്ടായിരിക്കാം അവരുടെ പുറത്തും പൊട്ടുകൾ തൊടീച്ച് സുന്ദരീ - സുന്ദരന്മാരാക്കിയിട്ടുണ്ട്.

സൂര്യാസ്തമയം കഴിയുന്നതോടെ വീണ്ടും ഒട്ടകപ്പുറത്ത് ഇരുന്ന് താമസ്ഥലത്തോട്ടുള്ള യാത്ര ആരംഭിക്കും. അപ്പോഴേക്കും ഞാനൊരു 'എക്സ്പെർട്ട് ' യായി എന്ന് പറയാം.വലിയ പേടി തോന്നിയില്ല.രാജ എന്നായിരുന്നു ഒട്ടകത്തിന്റെ പേര്.ഒരു ദിവസം 500 രൂപയുടെ ഭക്ഷണം വേണം, നല്ല ഭക്ഷണമില്ലെങ്കിൽ വേഗം ചത്ത് പോകുമെന്നാണ് നിർദ്ദേശകൻ പറഞ്ഞത് . അദ്ദേഹത്തിന് അഞ്ചോ - ആറോ ഒട്ടകങ്ങൾ ഉണ്ട്.കൃഷിയുണ്ടെങ്കിലും ഇപ്പോൾ വെള്ളമില്ല. ഇനി മഴ വന്നാലെ കൃഷി തുടങ്ങാൻ പറ്റുള്ളൂ. മക്കളും ഈ ഒട്ടകങ്ങളെ കൊണ്ടുള്ള സഫാരിയാണ് ചെയ്യുന്നത്. ഈ സീസണിൽ ' ടൂറിസം കൊണ്ട് മാത്രമാണ് ഉപജീവനം.മക്കളും പേരക്കുട്ടികളുമൊക്കെയുള്ള ഒരുഅപ്പൂപ്പനാണ് അദ്ദേഹം.അദ്ദേഹത്തിൻ്റെ വിശേഷങ്ങൾ കേട്ടുകൊണ്ട് ഞങ്ങളും ഒട്ടകവും. പരിചിത വഴിയിലൂടെയുള്ള യാത്രയായതു കൊണ്ട് പ്രത്യേകിച്ച് നിർദ്ദേശങ്ങളുടെ ആവശ്യമില്ലായിരുന്നു.
ഒട്ടകസഫാരിയും സൂര്യാസ്തമയവുമൊക്കെയായി ആകെ സന്തോഷവതിയായിട്ടിരിക്കുമ്പോഴും ഇവരുടെയൊക്കെ ജീവിതകഥകൾ കേൾക്കുമ്പോൾ വല്ലാത്തൊരു നിസ്സാഹായത തോന്നി.
അല്ലെങ്കിലും വേണ്ടാത്ത ചിന്തകൾ ചിന്തിക്കുന്നവരാണല്ലോ നമ്മളെല്ലാവരും!
അന്നത്തെ ദിവസത്തിനുള്ള കാഴ്ചകൾക്കും അനുഭവങ്ങൾക്കും വിട പറഞ്ഞുകൊണ്ട് തിരിച്ച് താമസസ്ഥലത്തേക്ക് .....

Longewala ( ലോങ്ങ് വാലാ )

ഇവിടെ, 1971 -ലെ ഇന്ത്യ -പാക് യുദ്ധത്തിൽ ഉള്ള പങ്ക് വളരെ വലുതാണ്. ജൈസൽമീർ -യിൽ നിന്ന് 115 കി.മീ യുള്ള അങ്ങോട്ടേക്കായിരുന്നു അന്നത്തെ ഞങ്ങളുടെ യാത്ര. ഭൂപ്രകൃതിക്ക് മാറ്റം ഒന്നുമില്ല. മരുഭൂമിയിൽ അങ്ങിങ്ങായി കാണുന്ന ഉണങ്ങിയ സസ്യങ്ങൾ മാത്രം. മുന്നോട്ട് പോകവേ നിരയായി നിൽക്കുന്ന 'wind mill' , അപ്രതീക്ഷിതമായി കണ്ട ആ കാഴ്‌ച കൂടുതൽ കൗതുകമായി തോന്നി.ഇന്ത്യയിലെ ഏറ്റവും വലിയ 5 'wind farm' യിൽ ഒരെണ്ണമാണ് 'ജൈസൽമീർ' ഉള്ളതെന്നാണ് ഗൂഗിൾ പറയുന്നത്.അതൊരു പുതിയ അറിവായിരുന്നു.പോകുന്ന വഴിക്ക് 'Royal Enfield'ന്റെ ബൈക്ക് ഓടിച്ചു പോകുന്നവരും അവരുടെ crew members ആയിട്ടുള്ള ഒരു ടെമ്പോ യും പിന്നെ ഞങ്ങളുമാണ് ആ വഴിയിലത്തെ യാത്രക്കാർ. അവർ പരസ്യത്തിനായിട്ടുള്ള ഷൂട്ടിംഗിന് പോവുകയാണത്ര.മീഡിയയിൽ ചില സ്ഥലങ്ങൾ കാണുമ്പോൾ പലപ്പോഴും ഏതോ വിദേശ രാജ്യങ്ങളാണെന്നാണ് അനുമാനിക്കാറുള്ളത്.ആരേയും മോശമായി കാണണ്ട അതിപ്പോൾ ഒരു സ്ഥലമാണെങ്കിൽ പോലും എന്ന രീതിയിലായിരുന്നു അവിടത്തെ കാഴ്ചകൾ !

രാജസ്ഥാന്റെ പടിഞ്ഞാറ് ഭാഗത്തുള്ള 'ലോങ്ങ വാല', 35 ടാങ്കുകളോടെ ആക്രമിച്ച പാകിസ്ഥാൻ സൈന്യത്തെ മേജർ ചങപുരിയുടെ നേതൃത്തിലുള്ള വെറും 120 യോളം വരുന്ന നമ്മുടെ ആർമി പരാജയപ്പെടുത്തിയത്. ബോർഡർ സിനിമയിൽ പറയുന്നത് പോലെ, 'ഉച്ചഭക്ഷണം രാമഗ്രയിലും അത്താഴം ജൈസൽമീർ' - പാകിസ്ഥാന്‍റെ ആ മോഹം നടന്നില്ല. എളുപ്പത്തില്‍ ജയിക്കാമെന്ന് വിചാരിച്ച് പാക് തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് അവർക്ക് തിരിഞ്ഞോടേണ്ടി വന്നു. അങ്ങോട്ട് അടുക്കുതോറും ആർമിക്കാരുടെ വാഹനങ്ങൾ കാണാം.
യുദ്ധത്തിന്റെ ഓർമപ്പെടുത്തലോടെ പാകിസ്ഥാനിൽ നിന്നും പിടിച്ചെടുത്ത ടാങ്കർ, ജീപ്പുകൾ അന്ന് യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ച ബങ്കറുകൾ മരിച്ചു പോയ നമ്മുടെ സൈനികർക്കുള്ള സ്മാരകം, അന്നത്തെ ചിത്രങ്ങൾ അടങ്ങിയ മ്യൂസിയവുമൊക്കെയുണ്ട്.സഞ്ചാരികൾക്കായി ഒരു മിനി തിയറ്റർ ഉണ്ട്. അവിടെ 1971 നടന്ന യുദ്ധത്തെക്കുറിച്ചും നമ്മൾ എങ്ങനെ വിജയിച്ചുവെന്നും വിവരിക്കുന്ന 17 മിനിറ്റിന്റെ ഒരു ഡോക്യൂമെന്ററി കാണിക്കുന്നുണ്ട്. അതും കൂടിയാവുമ്പോൾ ഏതൊരു ഇന്ത്യനും രോമാഞ്ചവും ദേശഭക്തിയും അതിൻ്റെ ഗ്രാഫിന്റെ അങ്ങേയറ്റം ആകുന്നു.

'താനോട് ദേവി' ക്ഷേത്രമാണ് മറ്റൊരു ആകർഷണം. ഈ ക്ഷേത്രത്തിന് 'മിറക്കിൾ ടെംപിൾ' എന്നൊരു പേരുമുണ്ട്. 1971 യിൽ ഇന്ത്യാ-പാക് യുദ്ധത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് ഈ ക്ഷേത്രം നശിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിലും നടന്നില്ല.ആ യുദ്ധത്തോടെ ഇത് ഏറ്റെടുത്ത് നടത്തുന്നത് BSF യാണ്.പ്രധാനമായും ആർമിക്കാരും ടൂറിസ്റ്റ് ക്കാരെയുമാണ് അവിടെ കണ്ടത്.പ്രധാന കവാടത്തിന് പുറത്തായിട്ട് പൂജക്കുള്ള സമാനങ്ങളൊക്കെ മേടിക്കാൻ കിട്ടും.
പഞ്ചാബിലെ 'വാഗ ബോർഡറിലെ പോലെ 'Beating Retreat Ceremony ' ഇല്ലാത്തത് കൊണ്ടായിരിക്കാം Border Post bp 609 ന് വലിയ പ്രാധാന്യമില്ലാത്തത്.അങ്ങോട്ട് പോകണമെങ്കിൽ BSF -ന്റെ അനുവാദം കിട്ടണം അത് ജൈസൽമീർ നിന്നുള്ള അവരുടെ ഓഫീസിൽ നിന്നാണ് കിട്ടേണ്ടത് . ഇവിടെ നിന്നും കിട്ടുമെന്നാണ് ഞങ്ങൾ അറിഞ്ഞിരുന്നത്. അതുകൊണ്ടെന്താ, എൻ്റെ ദേശഭക്തിയൊക്കെ അവിടെ തന്നെ ഉപേക്ഷിക്കേണ്ടി വന്നു.
തിരിച്ചുള്ള യാത്രയിൽ ചില സ്ഥലങ്ങളിൽ റോഡിന്റെ വശങ്ങളായി ധാരാളം ആടുകളും അവരെ പരിപാലിക്കുന്നവരേയും കണ്ടു. അവിടെയായി കാർ നിറുത്തിയതും ഞങ്ങളെ കാത്ത് നിന്നപ്പോലെ ഒരു ആട് വണ്ടിയുടെ അടുത്തോട്ട്, പുറകെ മറ്റു ചില ആടുകളും. ഒരു നിമിഷം കാര്യമറിയാതെ അന്തം വിട്ടെങ്കിലും വണ്ടിയുടെ നിഴലിൽ ഇരിക്കാനായിട്ടായിരുന്നു.വലിയ ആടുകളും ചെറിയ ആടുകളും ചെമ്മരിയാടുകളുമൊക്കെയായി വലിയ ഒരു കൂട്ടം തന്നെയുണ്ട്. അവരെ പരിപാലിക്കുന്ന ആ 5 -6 ചെറുപ്പക്കാർ അവിടെത്തന്നെ താമസിച്ചാണ് പരിപാലനം. അമ്മയും ഭാര്യയും കുട്ടികളൊക്കെ അടുത്തുള്ള ഗ്രാമത്തിലാണ് താമസം.കൂട്ടത്തിലെ ചെറുപ്പക്കാരനായിരുന്നു ഞങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തന്നത്.ചില ആട്ടിൻകുട്ടികളെ മറ്റുള്ളവയിൽ നിന്ന് മാറ്റി വെച്ചിട്ടുണ്ട്. അവരൊക്കെ ദൈവത്തിന്റെ അടുത്തോട്ട് പോയികൊണ്ടിരിക്കുകയാണ് എന്ന് പറഞ്ഞത്.വയറിന് സുഖമില്ലാത്ത ആ ആട്ടിൻകുട്ടികൾക്ക് വെള്ളം കൊടുത്താൽ അസുഖം കൂടും എന്നാണ് അവരുടെ വിശ്വാസം. അതിനെപ്പറ്റിയൊക്കെ ഞങ്ങൾ മാറ്റി പറഞ്ഞെങ്കിലും അവർ അംഗീകരിക്കാൻ തയ്യാറല്ല.എന്തായാലും ദൈവത്തിന്റെ അടുത്തേക്ക് പോവുകയല്ലേ എന്നാണ് മറുചോദ്യം. അങ്ങനെ എല്ലാം തമാശയോടെ കാണുന്ന അവർക്ക് പട്ടണത്തിൽ നിന്ന് വന്ന രണ്ടു വിവരമില്ലാത്തവരായിരിക്കാം ഞങ്ങൾ. ചായ കുടിക്കാനൊക്കെ ഞങ്ങളെ ക്ഷണിച്ചെങ്കിലും കുറച്ചു സമയം അവരുടെ കൂടെ ചെലവഴിച്ച് ഞങ്ങളുടെ യാത്ര തുടർന്നു.

വൈകുന്നേരം മരുഭൂമിയിലെ തണുപ്പറിഞ്ഞു ടെന്റിലാണ് താമസം. ഹോട്ടൽ മുറികളെപ്പോലെ എല്ലാവിധ സൗകര്യങ്ങളുള്ള ടെന്റുകൾ അവിടെ ധാരാളം. വൈകുന്നേരത്തെ 'camp fire & അവിടെത്തുകാരുടെ ഡാൻസും പാട്ടുമൊക്കെ രാജസ്ഥാനിൽ എവിടെ താമസിച്ചാലുമുള്ളതാണ്.ഇവിടേയും അതിന് വ്യത്യാസമൊന്നുമില്ല. ഡാൻസ് കാണുന്നതിനിടയിൽ വിളബുന്ന ബജിയകൾ കാരണമായിരിക്കാം അവിടെയുണ്ടായിരുന്ന എല്ലാ അതിഥികളും ഒരേ സമയത്ത് ഒത്തു കൂടി.രണ്ടു ഡ്രിങ്ക്സ് കഴിച്ചതോടെ എല്ലാവർക്കും 'God bless you', അനുഗ്രഹം വാരിക്കോരി കൊടുക്കുന്ന ഗോവക്കാരൻ അങ്കിളും കുട്ടികളെ കണ്ണുരുട്ടിയും പേടിപ്പിച്ചും ബജിയ തീറ്റിപ്പിക്കുന്ന ബംഗാളി കുടുംബവും അമ്മയോട് തമിഴിലും അച്ഛനോട് മറാഠിയിലും ഞങ്ങളോട് ഇംഗ്ലീഷിലും അനായാസം വർത്തമാനം പറയുന്ന ആ കുട്ടികൾ ...........ലോകം മുഴുവനും അവനവനിലേക്ക് ഒതുങ്ങുന്ന ഈ കാലത്ത് ബജിയയും രാജസ്ഥാൻ ഡാൻസും പാട്ടും അവരുടെ തമാശകളുമൊക്കെ ഞങ്ങളെ ഒരു കുടുംബം പോലെയാക്കി.അല്ലെങ്കിലും യാത്രകൾ അവിസ്മരണീയമാക്കുന്നത് ഇത്തരം ഓരോ കഥാപാത്രങ്ങളാണല്ലോ ?








അങ്ങനെ അവധിക്കാലത്തിലെ ഒരു ദിവസം കൂടി കഴിഞ്ഞിരിക്കുന്നു.

Jodhpur

രാജസ്ഥാനിലെ ഏറ്റവും വലിയ രണ്ടാമത്തെ മെട്രോ പൊളിറ്റിയൻ സിറ്റിയാണ് ജോധ്പൂർ. രാജസ്ഥാനിലെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നതുമിവിടെയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും വിനോദസഞ്ചാരികളെ കാത്തുകൊണ്ട് കൊട്ടാരങ്ങളും കോട്ടകളും ക്ഷേത്രങ്ങളും ധാരാളം. രാജവാഴ്ച അവസാനിച്ച് കാലം ഒരു പാട് ആയെങ്കിലും പ്രൗഢി ഒട്ടും കുറയാതെയാണ് ഓരോന്നും . ചരിത്രത്തെ കുറിച്ച് അറിയേണ്ട എന്നാണെങ്കിൽ അങ്ങോട്ട് വരണ്ട എന്ന മട്ടിലാണ്, രാജസ്ഥാന്‍.
മർവാർ എന്നറിയപ്പെട്ടതിനെ 'ജോധ്പൂർ ' നാമകരണം ചെയ്തത് മഹാരാജാവ് 'റാവു ജോധയാണ്. ബ്ലൂ സിറ്റി എന്ന പേരിലും അറിയപ്പെടുന്നുണ്ട്. രാജഭരണക്കാലത്ത് ബ്രാഹ്മണർ താമസിച്ചിരുന്ന സ്ഥലമാണിത്.

ജൈസൽമീറിന്, ചുട്ടുപൊള്ളുന്ന മണൽപ്പരപ്പും വിജനമായ റോഡും പരിസരവുമെല്ലാം 'ഓണം കേറാ മൂല' യുടെ ഇമേജ് ആയിട്ടാണ് എനിക്ക് തോന്നിയത്. അവിടത്തെ കാഴ്ചകൾ കണ്ട് കൊണ്ട് ,ജോധ്പൂർ -ലേക്കായി വണ്ടി ഓടിച്ചു വരുമ്പോൾ, ഒരു പോലീസുകാരൻ കൈ കാണിക്കുന്നു. കാര്യം അന്വേഷിച്ചപ്പോൾ 'over speeding' ആണ്. ഫൈൻ കൊടുത്ത് തിരിച്ച് വരുമ്പോൾ ഞങ്ങളുടെ പുറകിൽ വരുന്ന വാഹനങ്ങളേയും അവർ നിറുത്തുന്നുണ്ട്.എല്ലാ വണ്ടികളും കാണാൻ വേണ്ടി വന്നിട്ടുള്ളതാണ്. "ഓണം കേറാ മൂലയായിട്ട് അവർക്കും തോന്നിയിരിക്കാം.എന്തായാലും ഫൈൻ കൊടുക്കാനുള്ള ഫോമിൽ 'ജാതി' യുടെ കോളം പൂരിപ്പിക്കാത്തതിൽ ക്ഷുഭിതനായ പോലീസ് കാരനോട് ഫൈൻ തന്നാൽ പോരെ ജാതി അറിയേണ്ടതുണ്ടോ എന്ന് ചോദിച്ച്- ആവശ്യമില്ലാതെ പൈസ പോയതിന്റെ ദേഷ്യം അങ്ങനെ തീർത്തു. യാത്രയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ അങ്ങനെ ഓർമ്മപ്പെടുത്തി.
വിനോദസഞ്ചാരികളെ മോഹിപ്പിക്കുന്ന മെഹ്‌റാൻ ഗർഹ്(Mehran Fort),നഗരത്തിനേക്കാൾ 410 അടി ഉയരത്തിലാണ്. പതിവു പ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളും പശുവും കുതിരയും റിക്ഷയും വണ്ടികളും ഗൈഡുകാരും ചില വഴിക്കച്ചവടക്കാരും ..... ഇതെല്ലാം എല്ലാ ടൂറിസ്റ്റ് സ്ഥലങ്ങളിലേയും സ്ഥിരക്കാഴ്ചകളാണ്.
ഫോർട്ടിനകത്താണെങ്കിൽ ,സതിയനുഷ്ഠിച്ച രാജകുമാരിമാരുടെ സിന്ദൂരത്തിൽ തൊട്ട് കൈപ്പത്തികൾ പതിപ്പി ച്ചിരിക്കുന്നത്.
പണ്ട് കാലത്ത് ആനകളെ കൊണ്ടാണ് കവാടങ്ങൾ തുറന്നിരുന്നത്. ലോഹപാലിൽ ആനയുടെ മസ്തിഷ്‌കം തുളയ്ക്കാനായിട്ട് ഇരുമ്പ് കുന്തങ്ങൾ തറച്ചിട്ടുണ്ട്.
മഹാരാജാക്കന്മാരായ ‘റാവു ഗംഗ & അജിത്‌ സിംഗ് -നേയും അവരുടെ മക്കൾ തന്നെയാണ് കൊലപ്പെടുത്തിയത്. .......കാണാനും കേൾക്കാനുമായി ഞെട്ടിക്കുന്ന കഥകൾ ഏറെ. ഇതൊക്കെ കേൾക്കുമ്പോൾ പണ്ട് വീട്ടിലെ വി.സി.ർ യിൽ 'cowboy ഇംഗ്ലീഷ് സിനിമ കണ്ടതാണ് ഓർമ്മ വന്നത്.ആര്, എന്തിന് വേണ്ടി എന്ന ചോദ്യങ്ങൾ ഒന്നുമില്ല. 'ഠോ ...ഠോ ' ഓരോ വെടിക്ക് ഓരോ ആൾക്കാർ താഴെ കിടക്കുന്നത് കാണാം.കണ്ണുകൾ ഇറുക്കി അടച്ചും ഇടയ്ക്ക് തുറന്ന് നോക്കിയൊക്കെയാണ് ആ സിനിമ കണ്ടു തീർത്തത്. ഇതിൽ നിന്നെല്ലാം ഒരു ആശ്വാസം എന്നത് ഇതിനൊന്നും പ്രാധാന്യം കൊടുക്കാതെ 'സെൽഫിയിലും ഫോട്ടോക്ക് പോസ്സ് ചെയ്യുന്ന ചില ചെറുപ്പക്കാരാണ്.
കോട്ടക്കുള്ളിലെ ചുവന്ന കെട്ടിടങ്ങൾ പെണ്ണുങ്ങൾക്കും വെളുത്ത കെട്ടിടങ്ങൾ ആണുങ്ങൾക്കുമാണ്.പെണ്ണുങ്ങൾ പൊതുവെ തലയും മുഖവും മറച്ചിരിക്കും. ഭർത്താവിനും മകനും മുൻപിൽ മാത്രമേ അവർ മുഖം മറക്കാതിരിക്കുകയുള്ളൂ. ആ പതിവ് രാജസ്ഥാനിലെ സ്ത്രീകൾ ഇപ്പോഴും പിന്തുടരുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിൽ പോകുമ്പോൾ ഇങ്ങനെയുള്ള ചെറുപ്പക്കാരികളെ കാണാം.
മുഗൾരജപുത്ര സംസ്കാരങ്ങളും പേർഷ്യൻ ചൈനീസ് കലകളുടെ സ്വാധീനവും അവിടത്തെ മുക്കിലും മൂലയിലും കാണാം.കൊട്ടാരത്തളത്തിൽ ചിത്രങ്ങളില്ലാത്ത ഭിത്തികളില്ല.1460 ഈ കോട്ട പണികഴിപ്പിച്ചിട്ടുള്ളത്.. ഏകദേശം രണ്ടു - മൂന്ന് മണിക്കൂറോളം ചുറ്റി നടന്ന് കാണാനുണ്ട്. സ്‌കൂളിൽ പഠിക്കുമ്പോൾ ഒട്ടും ഇഷ്ടമില്ലാത്ത വിഷയമായിരുന്നു ചരിത്രം. ആ ഞാനാണോ മണിക്കൂറോളം ചരിത്രസ്മാരകങ്ങളിൽ സമയം ചെലവഴിക്കുന്നത്, എനിക്ക് തന്നെ വിശ്വസിക്കാൻ പ്രയാസം. അവിടത്തെ ഓരോ ചെറിയ കാര്യങ്ങളും താൽപര്യമുണർത്തുന്നവയാണ്.
(ഈ ഫോട്ടോക്ക് കടപ്പാട് ഗൂഗിള്‍ )
രാവിലത്തെ പ്രാതല്‍ മുതല്‍ പലതരം ചപ്പാത്തികളും പച്ചക്കറികള്‍ സ്റ്റഫ് ചെയ്ത പറാട്ട യുമാണ് പ്രധാന ഭക്ഷ്ണം.ഗോതമ്പ് മാവും കടലമാവും കൂടി ചേർത്ത് ഉണ്ടാക്കിയ 'മിസ്സി റോട്ടി, അജ്വെയിൻ ചേർത്ത് തന്തൂരി പറാട്ട , കേരള പറാട്ട പോലെ തോന്നുമെങ്കിലും അത്രയും രുചിയില്ലാത്ത 'ലാച്ച പറാട്ട ..... ഇതൊക്കെയാണ് പരീക്ഷിച്ച ചില വിഭവങ്ങൾ. അതുപോലെ 'Ker sangiri beans', മരുഭൂമിയിൽ ഉണ്ടാകുന്ന ഒട്ടും ആരോഗ്യമില്ലാത്ത പോലെയിരിക്കുന്ന ബീൻസും അതിനകത്തെ മട്ടർ പോലെയിരിക്കുന്നതുകൊണ്ടുള്ള കറികളും പിക്കിളും വളരെ പോഷകഗുണമുള്ളതാണെന്നാണ് അവിടെയുള്ളവരുടെ അഭിപ്രായം. വീടിൻ്റെ അടുത്തുള്ള പച്ചക്കറി കടയിൽ കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ഞാൻ മേടിച്ചിട്ടില്ല. ഏതൊരു ഭക്ഷണത്തിന്റേയും കൂടെ ഒഴിച്ചു കൂടാൻ പറ്റാത്തതാണ് 'കട്ട തൈര് .'അല്ലെങ്കിലും ചിരപരിചിതമായ രുചികളില്‍ നിന്നുമുള്ള മോചനമാണല്ലോ, യാത്രകള്‍!

Aajmeer ( അജ്മീര്‍)

എല്ലാവശവും ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ട അജ്മീർ , രാജസ്ഥാന്റെ മറ്റൊരു
സുന്ദരമായ നഗരമാണ്.1956 നവംബർ -1 ,രാജസ്ഥാന്റെ ഭാഗമാകുന്നതുവരെ പ്രത്യേക
സംസ്ഥാനമായിരുന്നു.അങ്ങോട്ടേക്കായിരുന്നു ഞങ്ങളുടെ യാത്ര. ഈ യാത്രയിൽ
ഞങ്ങളുടെ കൂടെ വിദേശത്ത് പഠിച്ച് വളർന്ന വിദേശിയായ ഇന്ത്യക്കാരനും
കൂടെയുണ്ടെന്നുള്ളതാണ് പ്രത്യേകത.സമയത്തിന്റെ വ്യത്യാസം കൊണ്ടായിരിക്കാം
യാത്രയിലെ മിക്കസമയവും ഉറക്കത്തിലായിരുന്നു. ഉറങ്ങി എണീറ്റപ്പോഴേക്കും
വാഹനം നാഷണൽ ഹൈവേയിൽ നിന്ന് മാറി  സിറ്റിയോട് അടുക്കാറായിരിക്കുന്നു.
അങ്ങനെയുള്ള സ്ഥലങ്ങളിൽ പാതകൾ മിക്കവാറും ഗോക്കളുടെ
നിയന്ത്രണത്തിലായിരിക്കും.അവരെ തട്ടാതെയും മുട്ടാതെയുമുള്ള യാത്രകളാണ്,
പിന്നീടങ്ങോട്ട്.പലതവണ രാജസ്ഥാൻ യാത്ര ചെയ്തിട്ടുള്ള ഞങ്ങൾക്ക് അതിൽ
പുതുമയൊന്നുമില്ലെങ്കിലും വിദേശിയുടെ അത്ഭുതഭാവവും അതിനെ തുടർന്നുള്ള
തമാശകളും ഫോട്ടോയെടുക്കലും മറ്റും കാണുമ്പോൾ, നമ്മുടെ മനസ്സിലെവിടെയോ
'ചമ്മൽ ' ഉണ്ടാവുന്നില്ലേ എന്ന് സംശയം.അദ്ദേഹത്തിൻ്റെ നിറുത്താതെയുള്ള
ചിരിയും എന്തും ഏതും പോസിറ്റീവായി നോക്കികാണുന്നതിനു മുൻപിൽ നമ്മളും
അതൊക്കെ ആസ്വാദ്യം അല്ലെങ്കിൽ ആസ്വാദ്യമാക്കുകയാണ്.

മതസൗഹാർദ്ദ ത്തിന്റെ ഉദാഹരണമാണ് അജ്മീർ.സുൽത്താൻ ഹിന്ദ് എന്ന
അപരനാമത്തിൽ വിശ്രുതനായ സൂഫി പ്രമുഖൻ ഖാജാമുഈനുദ്ദീൻ ചിശി യുടെ
അന്ത്യവിശ്രമസ്ഥാനമാണിവിടെ.ഇസ്‌ലാംമതപ്രചാരകന്മാരാണ് സൂഫി
പണ്ഡിതന്മാർ.മതനിഷ്‌ഠ, വ്യക്തിപ്രഭാവം, കർമ്മനിഷ്‌ഠ, അനുഗ്രഹം ചൊരിയൽ
എന്നിവയിലൂടെ ഇവർ വ്യത്യസ്തരാകുന്നു.എല്ലാ മതവിശ്വാസികളേയും ഒരേപോലെ
ഈ ദർഗ്ഗ സ്വാഗതം ചെയ്യുന്നു. ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണിത്.

രാജസ്ഥാന്റെ മറ്റു സ്ഥലങ്ങൾ പോലെയല്ല, ഒരു ചെറിയ സിറ്റി എന്നു പറയാം.
താമസിക്കാൻ 2 -3 ഹോട്ടലുകളെ ഉള്ളൂ.ദർഗ്ഗ ക്കുള്ള പ്രാധാന്യമുള്ളത്
കൊണ്ടായിരിക്കാം താമസിക്കാൻ വരുന്നവരുടെ ഐഡികൾ അങ്ങേയറ്റം
സൂക്ഷമപരിശോധനക്ക് വിധേയമാക്കുന്നുണ്ട്. കൂടെയുള്ള വിദേശിയുടെ
രേഖകൾക്ക് അത്യന്താ സൂക്ഷമ പരിശോധനക്ക് ശേഷമാണ് താമസിക്കാൻ അനുമതി
ലഭിച്ചത്.

പതിവുപ്പോലെ നീണ്ടുപോകുന്ന ഇടുങ്ങിയ വഴികളിലൂടെയാണ് അങ്ങോട്ടേക്കുള്ള
യാത്ര.കാറുകൾ ആ വഴിയിലൂടെ പോകാത്തതു കൊണ്ട്, ഹോട്ടലുകാർ
ഏർപ്പെടുത്തി തന്ന ഓട്ടോയിലാണ് യാത്ര.ഡ്രൈവർ തന്നെ ഗൈഡും ആകാമെന്നാണ്
കരാർ.പോകുന്ന ഇടുങ്ങിയ വഴികളിൽ രണ്ടു വശത്തുള്ള കെട്ടിടങ്ങളിലെ
താഴത്തെ നിലയിൽ കടകളും അതിന്റേതായ തിരക്കുകളുമാണ്.മുകളിലെ
നിലകളിൽ വീടുകളുമാണ്.അധികവും ഇരുചക്രവാഹനങ്ങളാണ്. എതിർഭാഗത്ത്
നിന്ന് ഒരു ഓട്ടോ വന്നാൽ, ഏതെങ്കിലും ഒരു വാഹനം പുറകിലോട്ട് പോവുകയോ
അല്ലെങ്കിൽ അടുത്തുള്ള ചെറിയ റോഡിലോട്ടോ മാറണം.എന്തായാലും നഗരങ്ങളിൽ
കാണുന്ന പോലെ 'ഞാനാദ്യം പോകട്ടെ ' എന്ന മട്ടിലുള്ള 'ഹോൺ' അടിച്ച്
പേടിപ്പിക്കുന്നില്ല. പകരം സൗകര്യങ്ങൾക്കനുസരിച്ചുള്ള അവരുടെ പെരുമാറ്റം
കാണുമ്പോൾ തന്നെ മനസ്സിനൊരു മനസ്സമാധാനം.

സുരക്ഷാപരിശോധനക്ക് ശേഷമാണ് ദർഗയിലേക്ക് ആളുകളെ കടത്തി വിടുക.
ചെരുപ്പ് സൂക്ഷിക്കാൻ സ്ഥലമുണ്ട്.തല തൂവാല വെച്ച് മൂടണം. റോസാപ്പൂക്കളും
മുല്ലപ്പൂക്കളും അരച്ച ചന്ദനവും ഇവിടെ വരുന്നവർ കൈയ്യിൽ കരുതുന്നു. അതെല്ലാം
അതിനടുത്തുള്ള കടയിൽ നിന്ന് മേടിക്കാൻ കിട്ടും. ഓട്ടോ ഡ്രൈവർ ഞങ്ങളെ
അതിനകത്തുള്ള ഒരാളെ ഏൽപ്പിച്ചു.അദ്ദേഹം ഞങ്ങളെ അവിടത്തെ പ്രധാന
മതപുരോഹിതന്റെ അടുത്തോട്ട് കൊണ്ടുപോയി.ഞങ്ങൾ കേരളത്തിൽ
നിന്നാണെന്നറിഞ്ഞപ്പോൾ അവരും ഇടയ്ക്ക് സന്ദർശിക്കാറുണ്ടത്രെ. അദ്ദേഹത്തിൻ്റെ
മകനോടൊപ്പം അവിടെയെല്ലാം കാണാനായിട്ട് ഞങ്ങളെ പറഞ്ഞുവിട്ടു.

മുഗൾരാജവംശത്തിലെ പല ഭരണാധികൾ ചേർന്ന് പല ഘട്ടങ്ങളിലായാണ് ദർഗയുടെ
പണി തീർത്തിരിക്കുന്നത്.അതുകൊണ്ട് തന്നെ പവലിയനും വാതായനങ്ങളും
പലതരം മോസ്‌ക്കുകളുമെല്ലാം കൂടി ചേർന്ന് ഒരു വലിയ
കെട്ടിടസമുച്ചയമായിരിക്കുകയാണിപ്പോൾ.  
മുഗൾ വാസ്തുവിദ്യയിൽ സാധാരണ കാണാറുള്ള താഴികക്കുടങ്ങളും മാർബിളിന്റെ
ഉപയോഗവുമൊക്കെ  ഇവിടെയും കാണാം.

ഭക്തർ പുഴപ്പോലെ ഒഴുകുകയാണ് എല്ലായിടത്തും. ഓരോ മുക്കിലും കോണിലും
ഭക്തി തുളുമ്പി നിൽക്കുന്നു.ഖബറിടത്തിന് സമീപത്തായി പ്രാർത്ഥനയിൽ മുഴുകി
വലിയൊരു ജനാവലി തന്നെയുണ്ട്.ഖബറിടം കാണാൻ നീണ്ടനിരയാണുള്ളത്.
എന്തായാലും ആ മകനെ കണ്ടതോടെ ക്യൂ ഒരു നിമിഷം നിറുത്തി ഞങ്ങളെ
മുന്നോട്ട് എത്തിച്ചു.അത് vip രീതിയിലുള്ള ദർശനം ആയിരുന്നു. അതിനായിട്ട്
പ്രത്യേക പൈസയും പിന്നീട് മേടിച്ചു. റോസാപ്പൂക്കളുടെ മണമാണ് അവിടെയെല്ലാം.
ദിവസവും  ആളുകൾക്ക് ഫ്രീയായിട്ട് ഭക്ഷണം കൊടുക്കുന്നുണ്ട്.നമ്മുടെ ഇഷ്ടത്തിന്
അനുസരിച്ച് തുക സംഭാവനയായിട്ടും കൊടുക്കാം.ഭക്തിയും വിശ്വാസവും
സംഗീതവും ശാന്തിയും സമ്മേളിക്കുന്ന അവിടെ ഒരു പ്രാവശ്യമെങ്കിലും പോകാൻ
കഴിഞ്ഞത് ഒരു പുണ്യമായി കരുതുന്നു.

Pushkkar

മഴക്കാലം രാജസ്ഥാന്റെ രൂപം തന്നെ മാറ്റി മറിക്കുന്ന സമയമാണ്. മഴ പെയ്തു കഴിഞ്ഞാ
ൽ വരണ്ടു ഉണങ്ങിയ ആരവല്ലി പർവ്വതപ്രദേശങ്ങൾ പച്ചനിറമാകും.
ആരവല്ലി പര്‍വ്വതനിരകളും കോട്ടകളും തടാകങ്ങളും ഗ്രാമവും മറ്റേതൊരു
കാലത്തേക്കാളും മനോഹരമാക്കുന്നു. ചെറുമഴ നനഞ്ഞുള്ള കാല്‍നടയാത്ര
അതും ഏകദേശം കാല്‍മുട്ടൊപ്പം വെള്ളമുള്ള റോഡില്‍ കൂടിയുള്ള യാത്ര,
ചെളിവെള്ളം തെറിപ്പിച്ചുള്ള ആ പഴയകാല സ്കൂള്‍ യാത്രയാണ് കണ്ടപ്പോള്‍ ഓര്‍മ്മ
വന്നത്.നിനച്ചിരിക്കാതെ വന്ന മഴയായതു കൊണ്ടാകാം വഴിവക്കിലെ കടയിലെ
കുട്ടി അവന്‍റെ കച്ചവടത്തിന്‍റെ കൂടെ  'കുട വാടകയക്ക് കൊടുക്കാന്‍ തയ്യാറായിട്ടാണ്.
ആകെ 2- 3 കുടകളെയുള്ളൂ. മഴയായതു കൊണ്ട് സ്കൂളില്‍ പോയില്ല പകരം കട
തുറക്കാന്‍ വന്നതാണ്, അവന്‍. അവനുമായുള്ള വര്‍ത്തമാനത്തില്‍ നിന്നാണ്
മുട്ടൊപ്പമുള്ള വെള്ളത്തിന്റെ ഉറവിടം മനസ്സിലായത്. അതെല്ലാം 'ലാട്രിന്‍ വെള്ളം
നിറഞ്ഞൊഴുകുന്നതാണ്.അതോടെ ആര്‍ക്കുംമുന്നോട്ട് പോകേണ്ട.അജ്മീറിലെ
മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ പുഷ്ക്കര്‍-യാണ് സ്ഥലം.

  

 പുഷ്ക്കര്‍, നവംബറിൽ  നടക്കുന്ന ക്യാമെൽ ഫെസ്റ്റിവലാണ് സഞ്ചാരികളെ 
ആകർഷിക്കുന്നതെങ്കിലും വ്യത്യസ്തമായ ക്ഷേത്രങ്ങളും അതിൻ്റെ നിർമ്മിതികളും
താല്പര്യമുണർത്തുന്നവയാണ്. ഇന്ത്യയിലെ ഏതാനും ബ്രഹ്മാക്ഷേത്രങ്ങളിൽ
ഒന്നാണ് പുഷ്കർ ലുള്ളത്. പഴമ തോന്നിപ്പിക്കുന്ന ഭാവമാണ് ഈ നഗരത്തിനുള്ളത്.
അജ്മീറിൽ നിന്ന് ഏകദേശം 14 കി.മീ ദൂരെയാണ് ഈ സ്ഥലം  ബ്രഹ്മാവ് താമരപ്പൂവ്
കൊണ്ട് പൗർണ്ണമി ദിനത്തിൽ വജ്രനാഥ് എന്ന രാക്ഷസനെ വധിക്കുകയും
ആ സമയം 3 ഇതളുകൾ വള്ളത്തിൽ വീണതായും, ആ പൂവിതളുകളിൽ ഒന്ന്
പുഷ്‌ക്കറിൽ വീണതിൻറെ ഫലമായി ഉണ്ടായതാണ് ഈ തടാകം എന്നാണ് ഐതീഹ്യം.
കാർത്തിക പൂർണ്ണമി ദിവസത്തിൽ ലക്ഷക്കണക്കിനാളുകൾ മോക്ഷപ്രാപ്തിക്കായി
തടാകത്തിൽ മുങ്ങി നിവരുന്നു.

തടാകത്തിനെ അഭിമുഖീകരിച്ച് കെട്ടി പൊക്കിയ ഭക്ഷണശാലയിലിരുന്ന്
തടാകത്തിലേക്ക് വീഴുന്ന മഴത്തുള്ളികളേയും നോക്കി എത്ര സമയമേണമെങ്കിലും
നമ്മുക്ക് ചെലവഴിക്കാം. അവിടത്തെ മറ്റ് വിരുന്നുകാരികളിൽ അധികവും
വിദേശികളായിരുന്നു.  അതുകൊണ്ടായിരിക്കാം അവിടത്തെ ഭക്ഷണങ്ങളുടെ
മെനുവിലും എല്ലാം വിദേശ ഭക്ഷണങ്ങളുടെ നീണ്ടനിര . അവിടെ വരുന്നവരോട്
ചോദിച്ചും പരീക്ഷണങ്ങൾ നടത്തിയിട്ടുള്ളവയാണതൊക്കെ. ഞങ്ങളുടെ
കൂടെയുള്ളത് വിദേശിയാണെന്നറിഞ്ഞപ്പോൾ പാചകത്തിലെ സംശയങ്ങളും
സാംബിൾ പരീക്ഷിക്കലുമായിഉടമസ്ഥൻ ഞങ്ങളോടപ്പം കുറെ നേരം ചെലവഴിച്ചു.
അദ്ദേഹത്തിന്‍റെ പാചകത്തിലെ അറിവും താൽപര്യം കാണുമ്പോൾ - ചിലർ നമ്മളെ
എങ്ങനെയാണ് അതിശയപ്പിക്കുക എന്ന് പറയാൻ സാധിക്കില്ല. രാജസ്ഥാനിലെ
ഹിപ്പി ഡെസ്റ്റിനേഷൻ' എന്നറിയപ്പെടുന്ന സ്ഥലമാണ് പുഷ്ക്കർ . സുലഭമായി ലഭിക്കുന്ന
കഞ്ചാവും ഓപ്പീയവുമാണ് അതിനു കാരണമെന്ന് പിന്നാമ്പുറ സംസാരം.200
രൂപ മുതൽ താമസിക്കാനുള്ള റൂമുകൾ ലഭിക്കുന്നതാണ്.


ഉച്ചകഴിഞ്ഞതോടെ മഴ മാറി റോഡിലെ വെള്ളവും താഴ്ന്നു. അപ്പോഴേക്കും ക്ഷേത്രവും
അടച്ചു. എന്നാൽ പാതക്ക് ഇരുവശവും തെരുവുകളില്‍ ബഹുവര്‍ണകാഴ്ചകളാണ്.
കണ്ണാടിക്കഷ്ണങ്ങൾ പിടിപ്പിച്ചിട്ടുള്ള ബാഗുകളും  തുകലിന്റെ ചെരുപ്പുകളും പല
നിറത്തിലുള്ള വളകളും ........മുറ്റത്ത് മുല്ലക്ക് മണമില്ല എന്ന് പറയുന്നതു പോലെയാണ്
എനിക്ക് അവയൊക്കെ. എന്നാൽ കൂടെയുള്ള വിദേശിക്ക്, 'ഷോപ്പിംഗ് തലക്ക് പിടിച്ചതു
പോലെയായിട്ടുണ്ട്.ഏറ്റവും തിളക്കവും പളക്കവുമുള്ള സാധനങ്ങൾ വാങ്ങിച്ചു കൂട്ടുന്നുണ്ട്.
അദ്ദേഹത്തിന് 'India is a colourful country ' ആണ്. ഇന്ത്യയെ മറ്റൊരാളിലൂടെ കണ്ടറിയുന്നതും
രസകരം.

Nareli Jain temple
അഹിംസയിലൂന്നിയ ജൈനമതക്കാരുടെ സിദ്ധാന്തങ്ങൾ ബുദ്ധമതത്തിനോട് സാദൃശ്യമാണുള്ളത്.ഇവരുടെ വിശ്വാസമനുസരിച്ച് ഏറ്റവും ചെറിയ കൃമി കീടങ്ങളടക്കമുള്ള എല്ലാ ജീവജാലങ്ങളുടെയും ജീവൻ വിശുദ്ധമാണ്.അത് ഇല്ലാതാക്കുന്നത് തെറ്റാണ്. ഭൂമിക്കടിയിൽ ഉണ്ടാകുന്ന വിഭവങ്ങളായ ഉള്ളി, ഉറുളൻക്കിഴങ്ങ്പു, വെളുത്തുള്ളി .....അങ്ങനെയുള്ളതൊന്നും കഴിക്കാറില്ല. പല ഭക്ഷണശാലയിലും ഇവർക്കായി പ്രത്യേക ഭക്ഷണം ലഭിക്കുമെന്നുള്ള ബോർഡ് കാണാറുണ്ട്. പുരാതന ഭാരതത്തിൽ ഉടലെടുത്ത മതവിഭാഗമാണിത്. ക്രിസ്തുമതം കേരളത്തിൽ എത്തുന്നതിനു മുൻപേ ജൈനമതം കേരളത്തിൽ ഉണ്ടായിരുന്നു. പിന്നീട് ഇതിന്റെ ശക്തി ക്ഷയിക്കുകയായിരുന്നു എന്നാണ് ഗൂഗിളിലെ ചരിത്രം പറയുന്നത്. എന്നാൽ ഇന്നും ഉത്തരേന്ത്യയിലെ മഹാരാഷ്ട്ര, ഗുജറാത്ത് രാജസ്ഥാനിലൊക്കെയാണ് ഇപ്പോഴത്തെ പ്രധാന ആവാസകേന്ദ്രങ്ങൾ. അജ്മീറിലെ ഏകദേശം ഏഴ് കി.മീ. ദൂരെയായിട്ടുള്ള സുന്ദരമായ മാർബിളിൽ തീർത്ത 'നരേലി ജൈന ക്ഷേത്രം' ഒരു കുന്നിന്റെ മുകളിലായിട്ടാണ്.ഞങ്ങളുടെ വാഹനം കുന്നു കേറി വരുന്നത് കണ്ടു കൊണ്ട് ഒരാൾ വാഹനത്തിന്റെ പുറകെ വരുന്നുണ്ടായിരുന്നു. പ്രസന്നവും ശാന്തവുമായ അന്തരീക്ഷത്തിൽ തനിയെ അൽപ്പസമയം ചെലവഴിക്കാനും പട്ടണം കാണാനും സാധിക്കുന്ന സ്ഥലം. ഞങ്ങൾ അവിടെയെല്ലാം നടന്ന് കാണുകയായിരുന്നു. അപ്പോഴേക്കും വണ്ടിയുടെ പുറകെ വന്നിരുന്ന ആൾ അവിടെ എത്തി. പ്രധാന ക്ഷേത്രം നവീകരണത്തിനായി അടച്ചിട്ടിരിക്കുകയാണെന്നും പ്രാർത്ഥനകളും പൂജകളും അതിനോട് അടുത്ത ഒരു സ്ഥലത്തോട്ട് മാറ്റിയിരിക്കുകയാണ് എന്നറിയിച്ചു.അത് കാണാനും പ്രാർത്ഥിക്കാനും വലിയ പ്രാധാന്യം കാണിക്കാത്തതു കൊണ്ടാകാം പൈസ തന്നാൽ അദ്ദേഹം പോയി പ്രാർത്ഥിക്കാമെന്നതായി അടുത്ത ഡിമാൻഡ്.. നമ്മുടെ ഉന്നമനത്തിനും മന:ശാന്തിക്കുമായി എത്ര ആൾക്കാരാണ് നമ്മുക്ക് ചുറ്റും അല്ലെ . പക്ഷെ കാലത്തിന്റെ മാറ്റം ആകാം അതൊക്കെ കേൾക്കുമ്പോൾ അരോചകമായിട്ടാണ് തോന്നിയത്.
അജ്മീറിലുള്ളവരുടെ നിത്യജീവിത തിരക്കുകൾ വീക്ഷിച്ചു കൊണ്ടുനിൽക്കുന്ന 'ക്ലോക്ക് ടവർ' നോട് അവിടെയുള്ളവർക്ക് വലിയ മമതയുണ്ടോ എന്ന് സംശയം. പുരാതന രജപുത്ര വാഴ്ചയുടെ രാജകീയപൂമുഖത്തുനിന്നാൽ അടുത്ത പ്രദേശങ്ങളുടെ ഗംഭീരകാഴ്ച കാണാം എന്നാൽ സഞ്ചാരികളായ ഞങ്ങളെ പോലെ ചിലർ അതിൻ്റെ ഭംഗി ആസ്വദിക്കലും ഫോട്ടോ എടുക്കലുമായിട്ട് അതിന് ചുറ്റുമുണ്ട്.
ഡ്രൈവിംഗ് അതൊരു കലയാണ് ചിലപ്പോൾ കൊല ആകാറുണ്ടെങ്കിലും അത് ആസ്വദിച്ചു ചെയ്യണമെന്നാണ് ഒരു മതം.കൂടെയുള്ള വിദേശിക്കും ഇവിടെ കാറോടിക്കാൻ ആഗ്രഹം. എല്ലാ 8 -10 സെക്കന്ററി നുള്ളിൽ വണ്ടിയിലെ മിറർ റുകൾ നോക്കണം ലേൻ ( lane ) മാറാനായിട്ട് ഇൻഡിക്കേറ്റർ ഇടണം ഇതൊക്കെയാണ് അവരുടെ നിയമങ്ങളിൽ ചിലത് . ഇതെല്ലാം കഴിഞ്ഞ് നോക്കുമ്പോൾ വഴിയുടെ നടുവിൽ നിൽക്കുന്ന പശുവിനെ കാണുമ്പോൾ അദ്ദേഹം എന്തു ചെയ്യണമെന്നറിയാതെ ശരിക്കും തളർന്നു പോവുകയാണ്. അങ്ങനത്തെ പ്രതിസന്ധികളെ നമ്മുടെ ഡ്രൈവർന്മാർ നിഷ്പ്രയാസം തരണം ചെയ്യുന്നത് കാണുമ്പോൾ, എന്തിനും ഏതിനും വിദേശത്തുള്ളവരെ നോക്കി അന്തം വിടുന്ന നമ്മൾക്ക് ഒരാശ്വാസമാണ് ആ 'ഡ്രൈവിംഗിലുള്ള സാമർഥ്യം.അതില്‍ നമ്മുക്ക് അഭിമാനിക്കാം നിയമങ്ങൾക്കെതിരെ കണ്ണടയ്ക്കാം അല്ലെ.
ഇങ്ങനെയുള്ള സ്‌കൂളിലാണെങ്കിൽ പഠിക്കാൻ ആഗ്രഹമില്ലാത്തവർ പോലും പഠിച്ചു പോകുമെന്നാണ് കൂടെയുള്ളവരുടെ അഭിപ്രായം.'Mayo College ' ഈ prestigious school, ഏറ്റവും പഴക്കം ചെന്ന 1875 -ലെ cbsc ബോയ്സ് നുള്ള ബോർഡിങ് സ്‌കൂളാണ്.ഏക്കറോളം പരന്ന് കിടക്കുന്ന കാമ്പസും പുരാതന കെട്ടിടങ്ങളും ഏതോ വിദേശത്തുള്ള യൂണിവേഴ്സിറ്റിയെ ഓർമ്മിപ്പിക്കുന്നതാണ്.പഠിത്തത്തിൽ മാത്രമല്ല കളിയിലും ഒരേപോലെ പ്രാധാന്യം കൊടുക്കുന്നതാണിവിടെ.ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ ക്ലാസ്സ്‌ കഴിഞ്ഞ് പല കുട്ടികളും ഗോൾഫ്, horse riding, നീന്തൽ ...... അങ്ങനെ പലതരത്തിലുള്ള പരിശീലനത്തിലാണ്. കണ്ടിരിക്കാൻ രസകരം.പക്ഷെ ഫീസിനെ പറ്റി അറിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാവരുടെ വിദ്യഭ്യാസത്തിന് പോലും എൻ്റെ വീട്ടുകാർ അത്രയും പൈസ ചിലവാക്കി കാണില്ല. ഒരു വർഷത്തേക്ക് ആറര ലക്ഷം. പഠിക്കാനുള്ളവർ എവിടെയാണെങ്കിലും പഠിക്കുമെന്നാണ് എൻ്റെ അച്ഛന്റെ വാദം. അതിനോട് പൂർണ്ണമായി യോജിക്കാൻ അന്ന് കഴിഞ്ഞിട്ടില്ലെങ്കിലും ഇപ്പോള്‍ ഒരു നിമിഷനേരത്തേക്ക് ഞാനും അച്ഛന്റെ വാക്കുകൾ കടമെടുക്കുകയാണ്.

ചരിത്രം അറിയേണ്ടാത്തവർ അങ്ങോട്ടേക്ക് വരണ്ട എന്ന നിലപാടാണ് രാജസ്ഥാനുള്ളത്. അജ്മീർ നഗരത്തിനും അതിൽ മറ്റൊരഭിപ്രായമൊന്നുമില്ല. അക്ബർ ഫോർട്ടും അക്ബർ പാലസും & മ്യൂസിയവും - നൂറ്റാണ്ടുകളുടെ ചരിത്രം പറയാതെ പറയുന്ന അവയൊക്കെ ഞങ്ങൾ നടന്നു കണ്ടു.

ഒരോ യാത്രയും ഓരോ ആഘോഷമാണ്. കാഴ്ചകളുടെ, കാഴ്ചപ്പാടുകളുടെ, അറിവുകളുടെ, അനുഭവങ്ങളുടെ ഘോഷയാത്രയാണ്.





Sambar Lake
അജ്മീറിലെ വിസ്മയങ്ങൾ തീരുന്നില്ല, അജ്മീർ ജില്ലയുടെ അതിർത്തിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകമായ ' സാംബാർ ലേക്ക്'. 1960000 ടൺ ഉപ്പ് അവിടെ ഉൽപ്പാദിപ്പിക്കുന്നുണ്ട്. അഞ്ചു നദികളിലെ
വെള്ളം ഒഴുകി വരുന്ന തടാകത്തിന്റെ ചുറ്റളവു 9 6 കിലോമീറ്റ
റാണ്. ആരവല്ലി മലനിരകളാൽ ചുറ്റപ്പെട്ടിരിക്കുന്നു.സാംബാർതടാകത്തെ 5.1 കിലോമീറ്റര്‍ നീളമുള്ള ഒരു ഡാം വിഭജിക്കുന്നു.ചുണ്ണാമ്പ് കല്ലുകൊണ്ടുള്ളതാണ് ഈ ഡാം. ഉപ്പ് വെള്ളം ഒരു പ്രത്യേക ലെവലിൽ എത്തുമ്പോൾ ഡാമിലെ വാതിലുകൾ ഉയർത്തുന്നു. കിഴക്ക് ഭാഗത്തായി ഉപ്പ് ജലസംഭരണികളും കനാലുകളും മറ്റുമാണ്. തടാകത്തിൽ വളരുന്ന ആൽഗകളും ബാക്ടീരിയകളും വെള്ളത്തിന് ആകർഷകമായ നിറങ്ങൾ നൽകുന്നു.
രാജസ്ഥാനിലെ ഓരോ ജില്ലകൾക്കും ഓരോതരം സവിശേഷതകളാണുള്ളത്.ജൈസൽമീറീൽ കണ്ട രാജസ്ഥാൻ അല്ല അജ്മീറിലുള്ളത്.വേനൽക്കാലത്ത് 40 ഡിഗ്രി സെൽഷ്യസ് വരെയും തണുപ്പ് കാലത്ത് 5 ഡിഗ്രി സെൽഷ്യസിന് താഴെയുമാകാറുണ്ട്. ഫെബ്രുവരിയിൽ സാംബാർ ലേക്ക് സന്ദർശിച്ചപ്പോൾ, മരുഭൂമിയിലെ മണ്ണിന്റേയും ഉപ്പിന്റേയും മിശ്രിതത്തിലാണ് വലിയൊരു ഭാഗം . അവിടെവിടെയായി വെള്ളം കാണാം. അവിടെ എത്തിയ ആദ്യത്തെ കുറച്ച് സമയം തടാകം അന്വേഷിച്ചുള്ള യാത്രയായിരുന്നു.സീസണിലെ വ്യത്യാസമാണെന്ന് പിന്നീടാണ് മനസ്സിലായത്. വളരെ ആഴം കുറഞ്ഞതും ശാന്തമായ ഒരു തണ്ണീർത്തടവുമാണ്.
പല ഇരു -നാലു ചക്ര വാഹനങ്ങളുടെ പുതിയ മോഡലുകൾക്ക് വിശേഷമായി പറയുന്നതാണ്, 'ഓഫ് റോഡ് ഗുണങ്ങൾ. വേണമെങ്കില്‍ അത് പരീക്ഷിക്കാനുള്ള ഒരു സ്ഥലം കൂടിയാണിത്. അതിനുപുറമെ
ഒരു നിമിഷം കണ്ണടച്ചു കൊണ്ട് വണ്ടി യോടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ തണുപ്പ് കാലത്ത് അതിന് പറ്റിയിടം കൂടിയാണിത്. ഈ സ്ഥലം വളരെ വലുതും ഒഴിഞ്ഞതുമാണ്. പല ബൈക്കുകാരും ജീപ്പുകാരും ചെയ്യുന്നതാണ്. പരസ്യങ്ങളിൽ കാണുന്നത് പോലെ ഓടിച്ച് കൊതി തീർക്കാം. പ്രധാനമായും ഓഫ് റോഡ് വാഹനങ്ങൾക്കായുള്ളത്. ദിശാബോധമില്ലാതെ നോക്കെത്താത്ത ദൂരം പരന്ന് കിടക്കുന്ന അവിടെ വണ്ടിയോടിക്കുമ്പോൾ പണ്ട് സൈക്കിൾ ചവിട്ടാൻ പഠിച്ചതാണ് ഓർമ്മ വന്നത്. ആരെ അല്ലെങ്കിൽ എന്തിനെയാണോ നോക്കുന്നത് സൈക്കിൾ നമ്മളെയും കൊണ്ട് അങ്ങോട്ട് പോകും. വല്ല തെങ്ങിൻകുഴിയിലോ മതിലിന്മേൽ ഇടിച്ചായിരിക്കും പിന്നെ പോയി നിൽക്കുക. കരച്ചിലോടെയായിരിക്കും അന്നത്തെ പഠിപ്പിന് അവസാനം കുറിക്കുക. ഈ യാത്രയും അത് പോലെയാകുമോ എന്ന പേടിയില്ലാതില്ല. വഴി തെറ്റാനും ട്ടയർ മണ്ണിൽ പുതഞ്ഞു പോകാനും സാധ്യതയുള്ളതാണ്. പലരും റ്റെൻഡ് കെട്ടിപിക്‌നിക്കായി അവിടെ താമസിക്കാറുണ്ട്. നിലാവുള്ള രാത്രിയിൽ ആ നിശ്ശബ്ദതയും ആസ്വദിച്ച് .......അനുഭവസ്ഥർക്ക് അത് വിവരിക്കാൻ പറ്റാത്ത അനുഭവം. എന്തോ എനിക്ക് അതിനൊന്നുമുള്ള ധൈര്യമില്ല.
സാഹസത്തിന് മാത്രമല്ല ഗ്ലാമറിന്റെ കാര്യത്തിലും സാംബാർ ലേക്ക് മുൻപിലാണ്. കല്യാണങ്ങളക്കായി ഫോട്ടോ ഷൂട്ടിംഗിന് പേരു കേട്ടതാണ്. അതുപോലെ ജോധാ അക്ബർ, ഡൽഹി -6 .......അങ്ങനെ ഏതാനും സിനിമകളും ചില ഹിന്ദി സിനിമകളുടെ പാട്ട് സീനുകളും അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.
തടാകത്തിന് സമീപത്തുള്ള ക്ഷേത്രങ്ങളുടെ കഥ അന്വേഷിച്ച് ചെല്ലുമ്പോൾ, മഹാഭാരതത്തിലെ അസുരരാജാവായ വൃഷപര്‍വവ്
രാജ്യത്തിലാണ് സാംബാര്‍ തടാകം.രാജഗുരു ശുക്രാചാര്യന്‍ ഇവിടെ താമസിച്ചിരുന്നു.രാജാവിന്റെ മകള്‍ ദേവയാനിയുടെ വിവാഹം ഇവിടെ വെച്ചായിരുന്നു.തടാകതിനടുത്തുള്ള ഒരു അമ്പലത്തിലെ പ്രതിഷ്ഠ ദേവയാനിയുടെതാണ്.
ഈ തടാകത്തിന്റെ തന്നെ വേറൊരു ഭാഗത്തുള്ള അമ്പലത്തിലെ
പ്രതിഷ്ഠ ശാകംബരീ ദേവിയുടെതാണ് ചാവാന്‍ രജപുത്രരുടെ രക്ഷാ
കതൃത്വം ഈ ദേവിക്കാണ് ,ശിവന്റെ ഭാര്യ കൂടിയായ ഈ ദേവി
പ്രസാദിച്ചപ്പോള്‍ കാടിന്‍റെ ഒരു ഭാഗം വെള്ളി മൈതാനം ആയി.അത് സൂക്ഷിക്കാന്‍ പ്രയാസം ആണെന്നു പറഞ്ഞപ്പോള്‍ അതൊരു തടാകം ആക്കിയത്രെ.ശാകംബംരിയുടെ ചുരുക്കപ്പേരാണ്
സാംഭാര്‍.
തണുപ്പ് കാലത്തെ മറ്റൊരു പ്രത്യേകത ദേശാടന പക്ഷികളാണ്. പ്രധാനമായും വടക്ക് ഏഷ്യയിൽ നിന്നും സൈബീരിയിൽ നിന്നുമുള്ള പക്ഷികള്‍. അതില്‍ പ്രധാനമായിട്ടും 'pink 'flamingo' കളാണ് . പിന്നീട് അവരെ തിരക്കിയുള്ള യാത്രയായിരുന്നു ഞങ്ങൾക്ക്. വെള്ളമുള്ള ചില ഭാഗത്ത് ഏതാനും താറാവുകളെ കണ്ടു. അതിനടുത്തായി സ്ത്രീകൾ അവരുടെ കന്നുകാലികളെ മേയാൻ വിട്ടിട്ട് കൂട്ടം കൂടിയിരുന്ന വർത്തമാനം പറയുന്നുണ്ട്. ഫേസ് ബുക്ക് യും വാട്സ് ആപ്പ് അറിയാത്തതു കൊണ്ടായിരിക്കാം. തടാകത്തിലെ വെള്ളത്തിന് ഉപ്പുരസമാണോ എന്നറിയാൻ ആഗ്രഹമുണ്ടെങ്കിലും അതിനടുത്തിരിക്കുന്ന കുട്ടികളുടെ ഇരുപ്പിൽ സംശയം തോന്നിയതു കൊണ്ട് ആഗ്രഹം വന്നത്തിന്റെ ഇരട്ടി സ്പീഡിൽ ഉപേക്ഷിച്ചു. tv യും പഴയ മൊബൈൽ ഫോണും മാത്രമായിരിക്കാം അവരുടെ ജീവിതത്തിലെ ആഡംബര വസ്തുക്കള്‍.വികസനം ഇന്നും എത്തി നോക്കാന്‍ മടിക്കുന്ന സ്ഥലമായിട്ടാണ് തോന്നിയത്.
ടൂറിസത്തിന് ഇപ്പോഴും വല്യ പ്രാധാന്യമില്ലാത്തതു കൊണ്ടായിരിക്കാം കഴിക്കാനായിട്ട് ഭക്ഷണശാലകൾ പോയിട്ട് ഒരു തട്ട് കട പോലുമില്ലായിരുന്നു.' Flamigo' യെ അന്വേഷിച്ചുള്ള യാത്രയും അതിനെ കാണാത്തതും കൂടുതൽ ക്ഷീണിതരാക്കി. 'Flamigo കാണണമെന്ന് എന്താ നിർബന്ധം' എന്നിലെ നാഗവല്ലി തല പൊക്കുന്നുണ്ടോയെന്ന് സംശയം. അങ്ങനെയാണ് ഭക്ഷണശാല കാണുമെന്ന പ്രതീക്ഷയിൽ അവിടെ കണ്ട റിസോർട്ടിലേക്ക് പോയത്.റോഡിൽ നിന്ന് ഉള്ളിലോട്ടാണ് ആ സ്ഥലം. അവിടെ ആണെങ്കിൽ ഏതോ പക്ഷികളുടെ നിറുത്താതെയുള്ള ശബ്ദഘോഷങ്ങളാണ്. അപ്പോഴാണ്‌ പ്രകൃതിയുടെ അതിശയകരമായ ആ കാഴ്ച - pink flamingo! ആ റിസോര്‍ട്ടില്‍ ഞങ്ങളും അവിടത്തെ ഏതാനും ജോലിക്കാർ മാത്രം. സൗമ്യവും ശാന്തവുമായ ആ സ്ഥലത്ത് അവരുടെ ബഹളം മാത്രം.അവര്‍ക്ക് വര്‍ത്തമാനം പറയുവാന്‍ സാധിക്കുമെങ്കില്‍ ഒരു പാട് ചോദ്യങ്ങള്‍ അവരോട്‌ ചോദിക്കാനുണ്ടായിരുന്നു. ആനന്ദപ്രദമായ കാഴ്‌ചയായിരുന്നു.തണുപ്പ് കുറയുന്നതോടെ ഏകദേശം മാർച്ച് പകുതിയോടെ അവരെല്ലാം തിരിച്ചു പോകുമെത്ര. എന്നാലും മനോഹരമായ കാഴ്ച ( view ) ആ റിസോർട്ടുകാർ മറക്കുന്നതിനോട് വിയോജിപ്പ് തോന്നി. റിസോർട്ടിനടുത്തായി കണ്ട കുട്ടികളുടെ കളിപ്പാട്ട ട്രാക്ക്, നാരോഗേജ് ട്രെയിൻ ഉപ്പ് കൊണ്ടു പോകുന്നതിനാണ്. അതെല്ലാം സര്‍ക്കാരിന്‍റെ സ്ഥലമാണ്.

ഞാനാദ്യമായിട്ടാണ് ഈ സ്ഥലത്തെ കുറിച്ച് കേൾക്കുന്നതെങ്കിലും ഇതിഹാസങ്ങള്‍ ജനിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യാരാജ്യത്തിന്റെ ഒരു ഭീമന്‍ ഭൂപടം 6 8 ആം റിപ്പബ്ലിക് ദിനത്തില്‍ രാജസ്ഥാനിലെ സാംബാർ തടാകത്തില്‍ നിവര്‍ന്നു. അതിനു 3 കിലോമീറ്റര്‍ നീളവും 2 . 8 കി.മീ.വീതിയും 1 4.7 1 കി.മീ. ചുറ്റളവും ആയിരുന്നു.നിസ്സാന്‍ GTR ഇന്ത്യയുടെ ഏറ്റവും വലിയ ഈ ഭൂപടം ഉണ്ടാക്കി.ലിങ്കക്കാരുടെ വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം തേടിയിട്ടുണ്ട്.

അവിടെ നിന്ന് തിരിച്ചുള്ള യാത്രയിൽ പുതുമയുള്ളതും ഓർത്തിരിക്കാനുമായ വിശേഷങ്ങളും കാഴ്ചകളും ഏറെ.

Ranthambore National park
കേരളത്തിലെ ദീപാവലി ആഘോഷം പോലെയല്ല ഡൽഹിയിലുള്ളത്. വർണങ്ങളാലും ദീപവിതാനങ്ങളാലും വീടുകളും സ്ഥാപനങ്ങളും അലങ്കരിച്ചിട്ടുണ്ടാവും സമ്മാനങ്ങളും മധുരപലഹാരങ്ങളും കൊടുത്തും വാങ്ങിയും വർണ്ണാശബളവും അതിമധുരവുമാണ്.ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങളിലും ബന്ധുക്കളുമായിട്ടുള്ള പുനസ്സമാഗമത്തിനാണ് പ്രാധാന്യം.ബന്ധുക്കളൊന്നും അടുത്തില്ലാത്ത ഞങ്ങൾ അങ്ങനെയാണ് രാജസ്ഥാനിലെ 'രത്തൻബോർ നാഷണൽ പാർക്കിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നത്.
ജയ്‌പൂരിലെ മഹാരാജാക്കന്മാരുടെ പ്രസിദ്ധമായ വേട്ട നടത്തിയിരുന്ന സ്ഥലമാണിത്.ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വന്യജീവി വിനോദസഞ്ചാരകേന്ദ്രം.വംശനാശ ഭീഷണി നേരിടുന്ന കടുവ സംരക്ഷണകേന്ദ്രത്തിനെ 1980 ൽ ദേശീയ പാർക്കായി പ്രഖ്യാപിക്കപ്പെട്ടു.സവായ് മാൻസിംഗ് സാങ്ച്വറി, കൽദേവി വന്യജീവി സങ്കേതം എന്നിവയും ടൈഗർ റിസർവിന്റെ ഭാഗമായി.Tigers നെ അതിൻ്റെ സ്വാഭാവിക ജീവിതരീതിയിൽ മറ്റു കാട്ടുമൃഗങ്ങളോടൊപ്പം കാണാവുന്നതാണ്. അതുകൊണ്ടെന്താ അവിടെ എത്തുമ്പോൾ കടകളുടെയും താമസസ്ഥലങ്ങളുടെയും പേരിന്റെ കൂടെ ടൈഗർ എന്ന വാക്ക് നിർബന്ധം പോലെ. ഞങ്ങൾ താമസിച്ച സ്ഥലത്തിന്റെ പേര് 'ടൈഗർ മൂൺ റിസോർട്ട്'. ആ പ്രദേശം മൊത്തം ടൈഗർ മയം.
കാടിനോട് ചേർന്ന പഴയ റിസോർട്ടിലാണ് ഞങ്ങളുടെ താമസം.അവിടെയുള്ള ഒരു കെട്ടിടത്തിന്റെ ടെറസിൽ നിന്ന് വൈകുന്നേരങ്ങളിലോ & പുലർക്കാലെയോ നോക്കിയാൽ കാട്ടിലെ മൃഗങ്ങളൊയൊക്കെ കാണാം എന്നാണ് ഹോട്ടലുകാർ. വൈകുനേരമായതോടെ ഞങ്ങൾ അവിടെ സ്ഥലം പിടിച്ചു. തലേദിവസം ഹോട്ടലുകാര്‍ അവിടെയിരുന്നപ്പോൾ കണ്ട hyna & tiger -ന്റെ വിവരണങ്ങളായിരുന്നു മനസ്സിൽ.ബൈനാക്കുലേഴ്‌സ് ഇല്ലാത്തതിന്റെ വിഷമം തീർക്കാൻ കണ്ണുകളും ചെവികളും കൂടുതൽ 'powerful' ആക്കി. ചിലർ ഞങ്ങളെപ്പോലെ മൃഗങ്ങളെ കാണാനായി വന്നവരാണെങ്കിൽ മറ്റു ചിലർ വീട്ടുകാരിൽ നിന്നും അവരറിയാതെ സിഗരറ്റ് വലിക്കാനും മദ്യപിക്കാനുമായിട്ടാണ് വന്നത്. എന്നാൽ അവിടെ വന്ന മറ്റൊരാളുടെ സ്പീക്കർ ഫോണിലൂടെയുള്ള സംസാരം അരോചകമായപ്പോൾ, ഞങ്ങൾ അവിടെ നിന്ന് സ്ഥലം കാലിയാക്കി. മനുഷ്യൻ എത്ര വളർന്നാലും ചിലർക്ക് ചില ശീലങ്ങൾ മാറ്റാനാവുന്നില്ല.
ആ കെട്ടിടത്തിന്റെ താഴത്തെ മുറി അവരുടെ 'recreation room' ആണ്.അവിടത്തെ tv യിൽ, മങ്ങാത്ത ഓർമ്മയായിട്ടുള്ള ബംഗാളി ടൈഗർ - ' മച്ചിലി ടൈഗർ' വേണമെങ്കിൽ 'queen of Ranthampore ' നെ കുറിച്ചുള്ള ഷോർട് ഫിലിം ആയിരുന്നു. ചെവിയുടെ പുറകിലുള്ള മത്സ്യത്തിന്റെ ആകൃതിയിലുള്ള അടയാളം ഉള്ളതുകൊണ്ട് 'മച്ചിലി ' എന്നാണ് വിളിച്ചിരുന്നത്. മനുഷ്യരുമായിട്ട് നല്ല ഇണക്കമുള്ളതായിരുന്നു. ഡോക്യുമെന്ററി ഷോർട് ഫിലിംകൾ ജേർണലുകൾ ഗവേഷണപേപ്പറുകളിലൊക്കെ താരമായിരുന്നു.1998 നും 2009 നും ഇടയിൽ 'മച്ചിലി യെ പറ്റിയുള്ള അസാധാരണമായ പ്രചാരം ഇന്ത്യൻ സർക്കാരിന് 100 മില്യൺ ഡോളർ വരുമാനം ലഭിച്ചു എന്നാണ് കണക്ക്.സംരക്ഷണത്തിനും വിനോദസഞ്ചാര ആകർഷണത്തിനുമായി ' ലൈഫ് ടൈം അവാർഡ് ' ലഭിച്ചിട്ടുണ്ട്. ഭാരത സർക്കാർ ഒരു അനുസ്മരണ തപാൽ മുദ്രയും സ്റ്റാമ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 20 വയസ്സു വരെ ജീവിച്ചു. പക്ഷെ അവസാനക്കാലത്ത് ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടപ്പെടുകയും പല്ലുകൾ എല്ലാം കൊഴിഞ്ഞുപോയി ഇര പിടിക്കാനാവാതെയൊക്കെയായിരുന്നു മരണം. സ്റ്റേറ്റിന്റെ ആദരവോട് കൂടിയായിരുന്നു ശവസംസ്‍കാരം. അന്നത്തെ വീഡിയോ കണ്ടു കഴിയുമ്പോൾ നമുക്കും 'മച്ചിലി യോട് പ്രത്യേക സ്നേഹം.
ഡൽഹിയിലുള്ളവരുടെ ദീപാവലി ആഘോഷം പോലെയല്ലായിരുന്നു ഗുജറാത്തിലുള്ളവർക്ക്.ദീപാവലി കഴിഞ്ഞുള്ള ദിവസങ്ങൾ അവർക്ക് യാത്രകൾക്കും നേരമ്പോക്കിനുള്ളതാണ്. അഹമ്മബാദിൽ നിന്നുള്ള അതിഥികളായിരുന്നു റിസോർട്ടിൽ ഏറെയും. റിസോർട്ടുകാരും അവരെ സ്വീകരിക്കാൻ തയ്യാറായിട്ടാണ്. പല സ്റ്റാഫും അവിടെ നിന്നുള്ളവരാണ്. എവിടെയും ഗുജറാത്തിയിലുള്ള വിശേഷം പറച്ചിലും പലഹാരങ്ങളുടെ മണമാണ്. കണ്ടിട്ട് നമ്മളെപ്പോലെ അവരും അവരുടെ പരിസരങ്ങളെയും കൂടെ കൊണ്ടു പോകുന്നവരാണ്.
6 പേർക്ക് ഇരിക്കാവുന്ന തുറന്ന ജിപ്സി ജീപ്പ് സഫാരി അല്ലെങ്കിൽ 20 പേർക്ക് ഇരിക്കാവുന്ന തുറന്ന കാന്റർ൯ (canter) ലാണ് പാർക്കിനകത്തെ യാത്ര. ഏകദേശം മൂന്നര മണിക്കൂറിന്റെ യാത്രയാണ്. 'ഓൺലൈൻ ആയിട്ട് മുൻപേ ബുക്ക് ചെയ്യാവുന്നതാണ്. നമ്മളെപ്പോലെയുള്ളവർക്ക് എല്ലാതും അവസാന നിമിഷ യാത്രാപ്ലാനുകൾ ആയതുകൊണ്ട് ഹോട്ടലിലെ ആരെങ്കിലും കൗണ്ടറിൽ പോയി ടിക്കറ്റ് മേടിച്ച് തരാറുണ്ട് അല്ലെങ്കിൽ നമ്മൾക്ക് നേരിട്ട് പോയി മേടിക്കാം .പക്ഷെ സീസൺ ആയതുകൊണ്ട് തിരക്കും തിരക്കും ബഹളവും ആശയക്കുഴപ്പവുമാണ് എവിടെയും. ബഹളം കാരണം കൌണ്ടർ അടക്കും അപ്പോഴേക്കും ഇരട്ടി വിലയോ അതിന്റെ ഇരട്ടിയായോ ഏതെങ്കിലും agent നമ്മളെ സമീപിക്കും. പൊട്ടിയ ഇഴകൾ എങ്ങനെ തുന്നി ചേർക്കണമെന്ന് തുന്നൽക്കാരനെ പഠിപ്പിക്കേണ്ടതില്ല എന്ന് പറയുന്നത് പോലെയാണ് ടിക്കറ്റ് വിൽപ്പനക്കാരും ഏജന്റും. സീസണിൽ എങ്ങനെ കാശ് ഉണ്ടാക്കണമെന്ന് അവർക്കറിയാം.
ദീപാവലി ആണെങ്കിലും അല്ലെങ്കിലും കോരന് കഞ്ഞി കുമ്പിളിൽ തന്നെ എന്നതു പോലെയാണ് പ്രാദേശിക ജനത.പതിവുപ്പോലെ പലതരം ഗ്രാമീണക്കാഴ്ചകളാണ് എവിടെയും. ഓർമ്മയിൽ സൂക്ഷിക്കുന്ന ആ ഗതകാലസുഖ സ്മരണയോടെ പല കാഴ്ചകളിൽ മുങ്ങിപ്പൊങ്ങി ഞങ്ങളും.കൃഷി ഭൂമിയിൽ അധികവും പേരയ്ക്ക മരമാണ് കണ്ടത്.'കാശ്മീർ ആപ്പിൾ' എന്ന് പറയുന്നതു പോലെ 'രത്തൺബൂർ പേരയ്ക്ക' യും പ്രസിദ്ധമാണ്. ഒരു പേരയ്ക്ക ഏകദേശം ഒരു കി.ലോ യുടെ അടുത്ത് വരുമെന്നാണ് പറയുന്നത്.
ജീപ്പ് സഫാരിക്ക് പോകാൻ സാധിച്ചില്ല എന്നാൽ അവിടത്തെ മറ്റൊരു പേര് കേട്ട സ്ഥലമാണ് അവിടത്തെ കോട്ട. പ്രധാന ഉദ്യാനത്തിന്റെ ഹൃദയഭാഗത്താണ് ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ കോട്ട. കുന്നിന്റെ മുകളിൽ സ്ഥിതിചെയ്യുന്ന ഇത്‌ 954 A.D പണി കഴിപ്പിച്ചതാണ്.ഇതിന്റെ ചുറ്റളവ് 7കി.മീ.യാണ് .മുഗൾ ഭരണാധികാരിയായിരുന്ന അക്ബർ ഈ കോട്ടയിൽ താമസിച്ചിട്ടുള്ളതായി പറയപ്പെടുന്നു. കോട്ടയ്ക്കുള്ളിലെ ഗണേശ ക്ഷേത്രദർശനത്തിനായിട്ട് സഞ്ചാരികളുടെയും അവിടെയുള്ളവരുടെയും തിരക്ക് കാരണം കോട്ട വരെ എത്തിയെങ്കിലും പിന്നീട് ഞങ്ങൾ അവിടെ നിന്നും ജീവനും കൊണ്ടോടുകയായിരുന്നു. പൊതുഅവധി ദിനങ്ങളിൽ ഇങ്ങനത്തെ യാത്രകൾക്ക് പുറപ്പെടാതിരിക്കുക എന്ന് ഗുണപാഠം.
വന്യജീവി പ്രേമികൾക്കും ഫോട്ടോഗ്രാഫർക്കും ആവേശഭരിതമായ സഞ്ചാരികളുടെ പ്രിയപ്പെട്ടതുമായ ഈ സ്ഥലം. ഇനി തിരക്കുകളൊന്നുമില്ലാത്ത ഒരു നാൾ അവിടെ പോയി അതെല്ലാം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ.
അല്ലെങ്കിലും വ്യത്യസ്ഥമായ അനുഭവങ്ങളിലൂടെയുള്ള കടന്നു പോകലും യാത്രയുടെ ഭാഗമാണല്ലോ അല്ലെ ……

Haveli
ശില്‍പ ഭംഗിയാല്‍ മനം മയക്കുന്ന ഭീമന്‍ കോട്ടകളും ഹവേലികളും രാജസ്ഥാന്റെ പ്രത്യേകതകളാണ്. സാധാരണയായി രാജസ്ഥാനിലെ പഴയ തറവാടുകള്‍ അല്ലെങ്കില്‍ ബംഗ്ലാവുകളെയാണ് ഹവേലികള്‍ എന്ന് പറയാറുള്ളത്.ഹോട്ടലുകളായി വകഭേദം വരുത്തിയ ഇത്തരത്തിലുള്ളവയിൽ പൊതുവെ ഉയരം കൂടിയ മുറികളും മുറിയെക്കാൾ വലുപ്പം കൂടിയ കുളിമുറിയും പാരമ്പര്യം വിളിച്ചോതുന്ന ഫർണീച്ചറുകളായിരിക്കും. താമസിക്കാനായിട്ട് വളരെ കുറച്ച് മുറികളുമൊക്കെയായി ഏതോ തറവാട്ടിൽ എത്തിയ പ്രതീതി ആയിരിക്കും.ശേഖാവതിയിലെ മാർവാഡി വ്യാപാര സമൂഹം വികസിച്ചതോടെയാണ് ചിത്രകലക്ക് തുടക്കമാവുന്നത്.18, 19, നൂറ്റാണ്ടിലെ പണികഴിപ്പിച്ച മാളികകളിലാണ് ശേഖാവതി ചിത്രങ്ങൾ ഉള്ളത്. മനോഹരമായ ചിത്രകഥകൾ പറയുന്ന ഹവേലികളാണ്, ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്.
രാജസ്ഥാന്‍റെ' ഓപ്പണ്‍ ഗാലറി എന്ന് അറിയപ്പെടുന്ന ശേഖാവതിക്ക് ഇവിടെ ഭരിച്ചിരുന്ന ശേഖാവത്ത് രാജപുത്രരിൽ നിന്നാണ് ഈ പേര് ലഭിക്കുന്നത് . പതിനെട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ചുവർ ചിത്രങ്ങൾ ഇറ്റലിയിലെ "ഫ്രസ്കോ ബ്യുണോ' യുടെ രീതിയിലാണ്. കൂർത്ത കമ്പുകൾ കൊണ്ട് കുമ്മായത്തിൽ രൂപങ്ങൾ ഉണ്ടാക്കുന്നു. പിന്നീടതിൽ ചുണ്ണാമ്പ് വെള്ളത്തിൽ ചാലിച്ച നിറങ്ങൾ നിറയ്ക്കുന്നു.ഒട്ടകക്കൊഴുപ്പിൽ നിന്നും നിർമ്മിക്കുന്ന പശ ഈ നിറങ്ങളെ കുമ്മായത്തിലേക്ക് ഉറച്ചു പിടിക്കാനും കാലാവസ്ഥയെ അതിജീവിക്കാനും സഹായിക്കുന്നു.
ഇപ്പോൾ മാണ്ടവ രാജകുടുംബം നടത്തിപ്പോരുന്ന ഹെറിറ്റേജ് ഹോട്ടലിന്റെ ചുമരുകളിൽ കൃഷ്ണന്റെയും ഗോക്കളുടെയും ചിത്രങ്ങളാണവിടെ.കൊത്തു പണികളാലും ശില്പങ്ങളാലും അലങ്കരിക്കപ്പെട്ട മനോഹരമായ ദർബാർ ഹാൾ മറ്റൊരു പ്രത്യേകതയാണ്. ഇതൊക്കെ 1755 ലാണ് പണി കഴിപ്പിച്ചിരിക്കുന്നത്.ഞങ്ങൾ ചെന്ന ദിവസം അവിടെ ഏതോ കല്യാണത്തിന്റെ വിരുന്ന് നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഒരു പക്ഷെ ധനാഢ്യത കാണിക്കാനുള്ള വേദിയായിരിക്കാം.എന്നാലും ഇത്തരത്തിലുള്ള മനോഹരങ്ങളായ ഹവേലികൾ ഇനിയുമുണ്ട്. ചിത്രപ്പണികൾ കാണാനായിട്ട് പോകുന്നവരിൽ നിന്ന് ചെറിയ ഒരു തുക ഫീസ് മേടിക്കുന്നുണ്ട്.
ചുവർചിത്രങ്ങളെ പോലെത്തന്നെ എന്നെ അത്ഭുതപ്പെടുത്തിയത് അവിടെ വന്നിരിക്കുന്ന വിദേശികളും അവരുടെ കൂടെയുള്ള ഗൈഡുമാരാണ്. വിദേശികളുടെ കൂട്ടത്തിൽ പ്രായം ആയ ചെന്നവർ മുതൽ സ്‌കൂൾ കുട്ടികൾ വരെയുണ്ട്. ഓരോ ചെറിയ കാര്യങ്ങളിൽ പോലും വിശദീകരണങ്ങൾ ചോദിച്ചു മനസ്സിലാക്കുന്ന അവരും ഔപചാരിക പരിശീലനമൊന്നുമില്ലാതെ അവിടെ വരുന്നവരോട് പറഞ്ഞും കേട്ടും പഠിച്ചെടുത്ത പലതരത്തിലുള്ള വിദേശ ഭാഷയിൽ വാചാലാരാകുന്ന അവിടെയുള്ളവരുമാണ് ഗൈഡുകള്‍ . അവിടത്തെ തെരുവിൽ കൂടി നടക്കുമ്പോൾ കുട്ടികളും അവരുടെ ഭാഷാവൈദ്ഗദ്യം കാണിച്ചുവെങ്കിലും പിന്നീട് മനസ്സിലായി അവർ ഞങ്ങളോട് ഇന്ത്യൻ രൂപ ഉണ്ടെങ്കിൽ തരാനാണ് പറയുന്നതെന്ന്.ഞങ്ങൾ തമ്മിൽ മലയാളത്തിൽ സംസാരിക്കുന്നത് കേട്ടിട്ട് ഏതോ വിദേശഭാഷയാണെന്ന ധാരണയിലാണവർ. പാവം കുട്ടികൾ!
ഞങ്ങളുടെ താമസസ്ഥലത്തിനടുത്തതായിരുന്നു ഏ .ഡി 1 7 4 0--ല്‍ കുഴിച്ച കിണര്‍. മണ്ടാവവില്ലേജിന്റെ സ്ഥാപകൻ ജാറ്റു വo ശ ത്തിലെ മണ്ടു ആണ് . അദ്ദേഹം അവിടെ ഒരു ഗ്രാമവുമുണ്ടാക്കി. ആ സ്ഥലം ശേഖാവത്തൂപ്രദേശത്തെ പ്രമുഖ സ്ഥാനമായി. ഇന്നതിന് വലിയ പ്രാധാന്യമൊന്നും തോന്നിയില്ല . ചൈനയില്‍ നിന്നും മദ്ധ്യപൌരസ്ത്യ
രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരി സംഘങ്ങളുടെ കച്ചവടകാവല്‍ സ്ഥലം (trading outpost) ആയിത്തീര്‍ന്നു.ഇവിടം സംരക്ഷിക്കാന്‍ 1 7 5 5 --ല്‍ രജപുത്രനാടുവാഴി തക്കൂര്‍ നാവല്‍ സിങ്ങ് ഒരു കോട്ട പണിതു.കോട്ടയ്ക്കു ചുറ്റുമുള്ള
പട്ടണപ്രദേശം കച്ചവടക്കാരെ ആകര്‍ഷിച്ചു.അവര്‍ അവിടെ താമസിക്കാന്‍ തുടങ്ങി. ഈ മഹാനഗരത്തിന്റെ ഓരോ മുക്കിലും മൂലയിലും ചരിത്രം ഉറങ്ങുന്നു.ചരിത്രത്തെ സ്നേഹിക്കുന്ന സഞ്ചാരികൾക്ക് രാജസ്ഥാൻ എന്നും ഒരു ആകർഷണമാണ് എന്നതിൽ സംശയമില്ല.
ഹവേലികളുടെയോ മനോഹാരിതയൊന്നും അവിടത്തെ തെരുവുകൾക്കോ ചന്തകൾക്കോ ഇല്ല.അടുത്ത് കണ്ട ചെരുപ്പ് കടയിൽ കേറിയപ്പോൾ അവിടത്തെ കടയിലെ പയ്യനും സൽമാൻഖാനും തോളിൽ കയ്യിട്ട് നിൽക്കുന്ന ഫോട്ടോ. ഏതോ സിനിമയുടെ ഷൂട്ടിംഗിന് വന്നപ്പോൾ ആ സിനിമക്ക് വേണ്ടി സൽമാൻഖാന് ചെരുപ്പ് ഉണ്ടാക്കി കൊടുത്തത് അവനാണ്. പിന്നീടുള്ള ദിവസങ്ങളിൽ ഷൂട്ടിംഗിന്റെ സമയത്ത് അവനെ കണ്ടില്ലെങ്കിൽ സൽമാൻഖാൻ അവൻ്റെ പേരെടുത്ത് ചോദിക്കും.... അദ്ദേഹം വാചാലനായി. സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം ചോദിക്കാമായിരുന്നില്ലേ എന്ന എൻ്റെ ചോദ്യത്തിന്, ചെരുപ്പ് ഉണ്ടാക്കലാണ് എൻ്റെ ജോലി, എന്നാണ് മറുപടി. പൊതുവേ അവിടെത്തന്നെയുള്ള ജോലികളിലോ അല്ലെങ്കില്‍ ഗൈഡിന്റെ ജോലിയിൽ ആയിരിക്കും അവരുടെ ഭാവിജീവിതം. അതിനപ്പുറത്തെ ഒരു ലോകത്തെ പറ്റി ചിന്തിക്കാനവര്‍ ഇല്ലയെന്നും കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ തിരിച്ചുള്ള യാത്ര, അവിടെയുള്ളവർ നടത്തുന്ന ഏതോ ക്ഷേത്രത്തിന്റെ ഉത്സവആഘോഷത്തിനിടയിലൂടെയായിരുന്നു. രണ്ടുവരി പാതയാണെങ്കിലും റോഡ് മൊത്തം അവർ കൈയ്യേറിയിരിക്കുകയാണ്.ചിലർ ശിവന്റേയും പാർവ്വതിയുടെയും അതുപോലെ മറ്റു ചില ദൈവങ്ങളുടെ വേഷത്തിലാണ്. ആളുകൾക്ക് വിശ്രമിക്കാനായിട്ട് ചില ഷെഡുകളുണ്ട്. അവിടെ കുടിക്കാനായി വെള്ളവും കഴിക്കാനായിട്ട് ഭക്ഷണവും കൊടുക്കുന്നുണ്ട്. അങ്ങനെ എല്ലാവരും ആഘോഷത്തിമിർപ്പിലാണ്. പ്ലാസ്റ്റിക് ഗ്ളാസ്സുകളും പേപ്പർ പ്ലേറ്റുകളും റോഡ് മുഴുവൻ പാറി നടക്കുകയാണ്. അവരും ആഘോഷത്തിലാണ്. മനുഷ്യരുടെ ചില ശീലങ്ങൾക്ക് ഒരു മാറ്റവുമില്ല. സംഘാടകർ ഇങ്ങനത്തെ ചെറിയ കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതാണ്. അതിനിടയ്ക്ക് യാത്ര ചെയ്യുന്ന ഞങ്ങളെ പോലെയുള്ള വാഹനക്കാർ ഉള്ള സ്ഥലത്ത് തിക്കിയും തിരക്കിയും മുൻപോട്ട്. മുൻപിൽ പോയിരുന്ന ഓട്ടോ പെട്ടെന്ന് ആരെ കണ്ടതിന്റെ ഭാഗമായി ബ്രേക്കിയിടുകയും അതിന്റെ പുറകിൽ ഇരുചക്രവാഹനത്തിൽ വന്ന ഞങ്ങൾസൈഡിലോട്ട് വെട്ടിക്കുകയും ചെയ്തതിന്റെ ഭാഗമായി വശത്തുള്ള ഒരു മൺകൂനയിലേക്ക് മൂക്കും കുത്തി താഴോട്ട്.ഏത് ദൈവത്തിന്റെ അനുഗ്രഹമാണെന്ന് അറിയില്ല. എന്തായാലും പ്രശ്നങ്ങളൊന്നുമില്ലാതെ ഞങ്ങളുടെ യാത്ര തുടരാൻ സാധിച്ചു.എന്തായാലും പുതിയ കാഴ്ചകളും അറിവുകളിലൂടെയുള്ള യാത്രയായിരുന്നു.
അല്ലെങ്കിലും ഓരോ യാത്രകളിൽ നിന്നുള്ള അനുഭവങ്ങളിൽ ഒന്നിനൊന്ന് വ്യത്യസ്ഥമാണല്ലോ ?


‍Udaipur,


തടാകങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജസ്ഥാനിലെ ജില്ലയാണിത്. നിരവധി
തടാകങ്ങൾ ഉണ്ടെങ്കിലും പിച്ചോള തടാകമാണ് ഇതിൽ പ്രധാനം. ഇതിന്റെ
തീരത്തായിട്ടാണ് സിറ്റി പാലസ് സ്ഥിതി ചെയ്യുന്നത്.അവിടത്തെ ഏറ്റവും വലിയ
പാലസ്സ്. പാലസും അതിലെ വിശേഷങ്ങളുമൊക്കെയായി ഞങ്ങൾ ആകെ തളർന്നു.
ആര്‍ത്തിയോടെ ഒരു കുപ്പി വെള്ളം ഞങ്ങള്‍ മൂന്ന്-നാല് പേരും കൂടി  പങ്കിട്ടെപ്പോള്‍
ഇതിന്റെ വല്ല ആവശ്യമുണ്ടോ,വീട്ടിലെങ്ങാനും മിണ്ടാതെ ഇരുന്നാല്‍ പോരെ എന്ന്
തോന്നിപോയി. A.D1559, മഹാറാണ ഉദയ്സിംഗ് നിര്‍മ്മാണം ആരഭിച്ചത്.
യൂറോപ്യന്‍-ചൈനീസ് ആര്‍ക്കിട്ടെച്ചറാണ്,ഉപയോഗിച്ചിട്ടുള്ളത്.

ഏകദേശം 651കി.മി ദൂരമുണ്ട് വീട്ടില്‍ നിന്ന്. കാര്‍ ഓടിച്ചാണ് ഞങ്ങള്‍ ഇവിടെ
എത്തിയത്.നല്ല റോഡുകളായിരുന്നു.റോഡുകളില്‍ കൂടി സാധനങ്ങള്‍ കൊണ്ടുപോകുന്ന
ഭീമാകരമായ ട്രക്കുകളുടെ ഇടയില്‍ കൂടി അതിന്റെ പകുതി വലിപ്പമുള്ള
കാര്‍ഓടിച്ച് മുന്നോട്ടേത്തുവാന്‍ പാട് പെടുന്നതുപോലെ തോന്നി.കാറിനകത്തു
ഇരിക്കുന്നവര്‍ക്ക് കാര്‍ ഓടിക്കാന്‍ അറിയാവുന്നതു കൊണ്ട്,ഡ്രൈവര്‍ മാത്രമല്ല,
കാറിനകത്ത് ഇരുന്നവരും,മനസ്സില്‍ വണ്ടി ഓടിക്കുന്നതു പോലെയായിരുന്നു.
എല്ലാവരുടെയും മുഖത്തും ആ ട്ടെന്‍ഷന്‍ ഉണ്ട്.ശരിയായ സിഗ്നല്‍ ഇടാതെയുള്ള ട്രക്ക്
മാരുടെ “ലേന്‍ ചേഞ്ച്” ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍ ക്കുള്ള ഒരു ഷോക്ക്‌ ട്രീറ്റ്മെന്റ്
പോലെയായിരുന്നു.അതുപോലെ സമയവും സ്പീഡിനെക്കുറിച്ചുള്ള ഒരു പട്ടിയുടെ
കണക്ക് കൂട്ടല്‍ തെറ്റിയതും......ഭാഗ്യം നല്ല ട്ടയര്‍ ആയ കാരണം പട്ടി രക്ഷപ്പെട്ടു
എന്നതുപോലെയായി. എട്ട്-പത്ത് മണിക്കൂറിന്റെ യാത്രയുണ്ടായിരുന്നു.

നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഫര്‍ണ്ണീച്ചറുകളായ സോഫ, കസേരകള്‍ കട്ടില്‍
പ്ലേറ്റ്, ഗ്ലാസ്സ്.....എല്ലാം ക്രിസ്റ്റലില്‍ അതാണ്‍ ക്രിസ്റ്റല്‍ പാലസ്സിന്റെ പ്രേത്യകത.ഇതെല്ലാം
ഇംഗ്ലണ്ടില്‍ നിന്ന് വരുത്തിയ മഹാറാണ സജ്ജന്‍സിംഗിന് ഇതൊക്കെ കാണാനുള്ള
ഭാഗ്യമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്, എന്റെ വക ഒരു സല്യൂട്ട്.അത്രയും
മനോഹരവും പുതുമ തോന്നിയതുമായിരുന്നു അവയൊക്കെ.

ഓരോ ദിവസങ്ങളിലെയും നമ്മുടെ ചിന്തകളില്‍ നിന്നും സംഘര്‍ഷങ്ങളിലും നിന്നുമുള്ള
മോചനമാണ് യാത്രകള്‍ എന്നു പറയാറുണ്ട്. അതു ശരിയാണെന്ന് “വിന്റ്റേജ് കാറ്
കളക്ഷനില്‍(vintage car collection) ചെന്നപ്പോള്‍ തോന്നി.ഫിയറ്റും അബാസിഡറും
അല്ലാതെ വല്ലപ്പ്പ്പൊഴും കണ്ടിരുന്ന പ്രേത്യകതയുള്ള കാറുകളായിരുന്നു. 1939 cadillac,Rolls
Royce........ പലരും കാറിന്റെ മുപില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ബഹളം കൂട്ടുമ്പോള്‍
എനിക്ക് ഓരോ കാറിനെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു.”ഷെവര്‍ലെ കാറിനെ
മലയാളീകരിച്ചതു ആണോ യെന്ന് അറിയില്ല, എന്റെ കുട്ടിക്കാലത്ത് ആ കാറിനെ
“ഷവര്‍ വണ്ടി എന്നാണ് പറഞ്ഞിരുന്നത്. ഏകദേശം 20-25 പഴയ കാറുകള്‍ ഉണ്ടായിരുന്നു.
ര്ണ്ട്-മൂന്നെണ്ണം ഒഴിച്ച് എല്ലാം രാജകുടുബാവശ്യങ്ങള്‍ക്ക് ഇപ്പോഴും
ഉപയോഗിക്കുന്നുണ്ടെന്നാണ്, അവിടത്തെ ഗൈഡ് പറഞ്ഞത്.
ഇപ്രാവശ്യത്തെ യാത്രയില്‍ മനസ്സിലേക്ക് കേറി വന്ന മുഖം ഒരു എട്ടോ പത്തൊ
വയസ്സുള്ളകുട്ടിയുടെ നിസംഗതയായ മുഖമ്മാണ്.. താമസിച്ചിരുന്ന ഹോട്ടലുകാര്‍
വൈകുന്നേരങ്ങളില്‍ പാവക്കളി ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.പാവക്കളി,
കൊച്ചുനാളില്‍ ഒരു പാട് കൌതുകം തോന്നിയിട്ടുള്ളതാണ്, എന്നാല്‍ ഇന്ന്
കഥക്ക് അനുസരിച്ച് പാവക്കളി നടത്തുന്ന ആളിന്റെ കൈവിരലുകള്‍ ചലിക്കുന്നത്
കാണാനാണ് കൂടുതല്‍ കൌതുകം തോന്നിയത്.കൊച്ചുകുട്ടികള്‍ കളിക്കണ്ട്
തലയറഞ്ഞു ചിരിക്കുന്നുണ്ട്,ഒരച്ഛനും മകനും കൂടിയാണ്, ആ പരിപാടി നടത്തുന്നത്.ആ
8-10 വയസ്സുള്ള മകന്‍ യാതൊരു ഭാവഭേദമില്ലാതെ പാട്ടിന്റെ താളത്തിന്അനുസരിച്ച്
കൊട്ടുന്നുണ്ട്.കളിക്കഴിഞ്ഞ്,അവന്‍ എല്ലാവരുടെ അടുത്തും ഒരു ചെറിയ കൊട്ടയായി
“ട്ടിപ്സ്”ന്‍ വന്നു.അപ്പോള്‍ പൈസയുടെ കനം അനുസരിച്ച് ഒരു പുഞ്ചിരി വന്നോ എന്ന്
സംശയം.

കളിയുടെ സാമാനങ്ങളെല്ലാം കെട്ടിവെച്ച്, അവന്‍,അവന്റെ അച്ഛ്നെ കാത്ത്
നില്‍ക്കുകയാണ്, ഞാന്‍ വെറുതെ കൊച്ചു വര്‍ത്തമാനത്തിനായി അവനെ വിളിച്ചു
.* സ്കൂളില്‍ പോകുന്നുണ്ടോ എന്ന എന്റെ ചോദ്യത്തിനായി അവന്‍ പറയാന്‍ മടിച്ചു.
പഠിക്കാന്‍ ഒരു ഉത്സാഹമുണ്ടാവാനായി ഞാന്‍ പറഞ്ഞു “ഒരു നാള്‍ ഇവിടെ വന്നു
താമസിക്കുന്നവരെ പോലെയാകണ്ടെ, അതിനായിട്ട് നന്നായി പഠിക്കണം........അങ്ങനെ
അവനെ പഠിക്കാന്‍ പറഞ്ഞു വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍.എത്രത്തോളം
അതിൽ വിജയിച്ചുവെന്ന് അറിയില്ല.

പിറ്റെദിവസമുള്ള എന്റെ കാഴ്ചകള്‍ കാണാനായിട്ടുള്ള യാത്രയില്‍ കണ്ടുമുട്ടിയ ഗൈഡ്,
കപ്പലണ്ടി വില്‍ക്കാനായി വന്നവനോടും എനിക്ക് പറയാനുണ്ടായിരുന്നത് നിങ്ങള്‍ സ്കൂള്‍
പോയി പഠിക്കൂ എന്നതാണ്.ഒരു കുട്ടി പറഞ്ഞു എനിക്ക് ഒന്നു മുതല്‍ ഇരുപത് വരെ
ഇംഗ്ലീഷില്‍ പറയാനൊക്കെ അറിയാം.സ്കൂളിലോന്നും പഠിപ്പിക്കുകയില്ല.പക്ഷെ
രാജസ്ഥാനിലെ മറ്റു ജില്ലകളെ പോലെയല്ല വിദ്യാഭ്യാസ സംസ്കാരത്തിന് 
പ്രാധാന്യമർഹിക്കുന്നുണ്ട്. പല സ്‌കൂളുകളും കോളേജുകളും കണ്ടിരുന്നു.

ഉദയപൂരിന്റെ  ചരിത്രത്തില്‍ രാജാക്കന്മാരെ പോലെ പ്രാധാന്യംചേതക് എന്നു പറയുന്ന
ഒരു കുതിരക്കുണ്ട്.ഒരു മന്ത്രിയുടെ ബുദ്ധിയോടെ,രാജാവിനെ അപകടത്തില്‍ നിന്ന്
രക്ഷപ്പെടുത്തി എന്നാണ് കഥ.മഹാറാണ പ്രതാപ മെമ്മോറിയല്‍, ഒരു പാര്‍ക്ക്  പോലെ
ആയിരുന്നു.കുതിരയുടെയും രാജാവിന്റെയും പ്രതിമ,പാര്‍ക്കിന്റെ നടുവില്‍
വെച്ചിട്ടുണ്ടായിരുന്നു.അപ്പോഴേക്കും സൂര്യന്‍ തലക്ക് മുകളിലെത്തി.ഒരു വറവച്ച്ട്ടിയില്‍
പെട്ടതു പോലെയായിരുന്നു അവിടത്തെ നില്‍പ്പ്.ആ പ്രതിമയുടെ മുന്‍പില്‍ നിന്ന് ഒരു
ഫോട്ടോ എടുത്ത് ആ കുതിരയോടും രാജാവിനോടും ഞാന്‍, എന്റെ നന്ദി അറിയിച്ചു.

ലേക്കുകളില്‍ കൂടിയുള്ള യാത്ര, അവിടത്തെ മാര്‍ക്കറ്റിലെ ഷോപ്പിംഗ്,പാര്‍ക്കുകളിലെ
രാജസ്ഥാന്‍ വേഷം ധരിച്ച് ഫോട്ടോ എടുക്കാനുള്ള സൌകര്യങ്ങള്‍ ......അങ്ങനെ രണ്ടു
ദിവസം വേഗം തീറ്ന്നതുപോലെയായി.തിരിച്ചുള്ള എട്ട്-പത്ത് മണിക്കൂറിന്റെ യാത്ര
കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ , ഗേറ്റിനകത്ത് വാരിവലിച്ച പോലെ കിടക്കുന്ന രണ്ടു
ദിവസത്തെ പത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കായിട്ട് ജോലികള്‍ കാത്തിരിക്കുന്നതു പോലെ
തോന്നി.
എന്തൊക്കെയാലും രണ്ടു പെന്‍സിലില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടി തിരിച്ചുവിട്ട പോലത്തെ
ആ ദിവസങ്ങള്‍ എനിക്ക് ഒരു പാട് ഇഷ്ട്മായി!!!!!

Jaipur
ജയ്‌പൂർ, ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന്റെ തലസ്ഥാനം പിങ്ക് സിറ്റി അങ്ങനെ വിശേഷണങ്ങൾ ഏറെയുണ്ട് . വാസ്തു ശാസ്ത്രപ്രകാരം പണിതുയർത്തിയ ഇന്ത്യയിലെ ആദ്യത്തെ നഗരമാണിത്.1727 ൽ മഹാരാജാ സവാഇ ജയ്‌സിംഗ് രണ്ടാമൻ ആണ് ഈ നഗരം സ്ഥാപിച്ചത്.1876 യിൽ വെയിൽസിലെ രാജകുമാരനും ഭാര്യയും ഇന്ത്യ സന്ദർശിച്ചപ്പോൾ എല്ലാ കെട്ടിടങ്ങൾക്കും ആതിഥ്യത്തിന്റെ നിറമായ പിങ്ക് നിറം പൂശാൻ ഉത്തരവിട്ടു. അങ്ങനെയാണ് ഇവിടത്തെ തെരുവുകൾക്ക് പിങ്ക് നിറം. ഞാനാദ്യമായിട്ട് ജയ്‌പൂർ പോകുന്നത് പത്ത് വർഷത്തിന് മുന്നേയാണ്. ഏതാനും വർഷത്തെ വിദേശവാസത്തിനിടയ്ക്കുള്ള സന്ദർശനമായിരുന്നു. 1876 യിൽ അടിച്ച പിങ്ക് നിറമായിരിന്നിരിക്കാം ആകെ നരച്ച നിറത്തോടെയുള്ള കെട്ടിടങ്ങളും (ഇന്ന് അതിന് വ്യത്യാസം വന്നിട്ടുണ്ട്) അവിടത്തെ വൃത്തിയില്ലായ്മയും രാജസ്ഥാനിലെ ചൂടും ...എല്ലാം കൊണ്ടും എനിക്ക് ഒന്നും കാണേണ്ട എന്ന് പറഞ്ഞുകൊണ്ട് അന്ന് തിരിഞ്ഞോടുകയായിരുന്നു.
പിന്നീട് ഡൽഹിൽ താമസം തുടങ്ങിയപ്പോഴാണ്,ജയ്‌പൂർ ആയിട്ട് അധികനാൾ പിണങ്ങി നില്ക്കാൻ സാധിക്കില്ലായെന്ന് മനസ്സിലായത്. ഷോപ്പിംഗിന്റെ കലവറയാണവിടെ . ആയിരം രൂപ പെട്രോളിന് ചെലവാക്കി അവിടെയെത്തിയിട്ട് പത്തോ - ഇരുപതോ രൂപ ലാഭം കിട്ടുന്നതിനെ കുറിച്ച് വീട്ടുകാർക്ക് മതിപ്പ് ഇല്ലയെന്നുമാത്രം.അപ്പോഴേക്കും മറ്റേതൊരു വടക്കേന്ത്യയിലെ സ്ഥിരം കാഴ്ചയായ ആളുകളുടെ 'നീട്ടിയുള്ള തുപ്പൽ' എനിക്ക് പുതുമ അല്ലാതെയായിരിക്കുന്നു അല്ലെങ്കിൽ എപ്പോൾ നോട്ടം മാറ്റണമെന്ന് ഞാൻ പഠിച്ചിരിക്കുന്നു. ചരിത്രത്തിലേക്കുള്ള യാത്രയിൽ വർത്തമാനത്തിനും ഭൂതകാലത്തിനും ഇടയിൽ ഒരു പാലം പോലെ നിലകൊള്ളുന്നതാണ് ഈ നഗരം.

Albert wall museum

ഗവണ്മെന്റ് സെൻട്രൽ മ്യൂസിയം എന്നറിയപ്പെടുന്നയിത് ഇന്തോ -സാർസ്‌നിക് ( Indo -Saracenic ) വാസ്തുവിദ്യയുടെ ഉത്തമഉദാഹരണമാണ്. ബോംബയിലെ ഛത്ര[പതി ശിവജി ടെർമിനൽസും ഈ വാസ്തുശൈലിയിലുള്ളതാണ്. മനോഹരമായ പൂന്തോട്ടത്തിനകത്താണ് ഈ മ്യൂസിയം നിലകൊള്ളുന്നത്. അത് ആ കെട്ടിടത്തിന്റെ ഭംഗി കൂട്ടിയോ എന്ന് സംശയം. കെട്ടിടം കാണാൻ തന്നെ മനോഹരം. സർ. സ്വിൻടൺ ജേക്കബ് -യാണ് ഇതിന്റെ ഡിസൈനർ. , നഗരത്തിന്റെ ചരിത്രത്തെ കുറിച്ചുള്ള അറിവുകൾ, പരമ്പരാഗത ഇന്ത്യൻ കലാരൂപങ്ങൾ, കരകൗശലങ്ങൾ, വാസ്തുവിദ്യാരൂപങ്ങൾ എന്നിവയുടെ സംരക്ഷണവും അതൊക്കെ വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്രവുമാണ്. ഇന്ത്യക്കാർക്ക് 25 രൂപയും വിദേശികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് ചാർജ്ജ്. ടിക്കറ്റ് എടുത്ത് അകത്തോട്ട് ചെല്ലുന്നതോടെ പലതരത്തിലുള്ള ചിത്രങ്ങൾ പരവതാനികൾ ആനക്കൊമ്പ്, മെറ്റൽ ശില്പങ്ങൾ. ബ്രിട്ടീഷ് കാലഘട്ടത്തിലെ നാണയശേഖരങ്ങൾ .........അങ്ങനെ അനവധി. ഇവിടത്തെ പ്രധാന ആകർഷണം ഈജിപ്‌ത്തിലെ 'മമ്മി' എന്നാണ് പറഞ്ഞുകേട്ടതെങ്കിലും ടിവിയിലും മറ്റും കണ്ടിട്ടുള്ളതു കൊണ്ടാകാം വലിയ പുതുമ തോന്നിയില്ല.എന്തായാലും ഫോട്ടോയിലെ സ്ഥിരം കാഴ്ചകളിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള തിരക്കാണവിടെ.

City Palace

രാജസ്ഥാനി മുഗള്‍ യൂറോപ്യന്‍ വാസ്തുവിദ്യകളാൽ നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് ഈ കൊട്ടാരസമുച്ചയം. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരു ഗൈഡ് ഇല്ലെങ്കിൽ നമ്മൾ അവിടത്തെ കെട്ടിടങ്ങൾ കണ്ടു മടങ്ങേണ്ടി വരും. അതുകൊണ്ട് ഇപ്രാവശ്യം വിവരങ്ങൾ അടങ്ങിയ ഓഡിയോ ഗൈഡ് വാടകക്ക് എടുത്തു. ചെവിയിൽ ഇയർഫോണും തിരുകി കഴുത്തിൽ device ബന്ധിപ്പിച്ചിട്ടുള്ള മാലയും ഇട്ടുകൊണ്ട് ഞാൻ ഒരു സംഭവമാണു ട്ടോ എന്ന മട്ടിൽ കൊട്ടാരത്തിലേക്ക്. പതിവുപ്പോലെ പഴയക്കാല ആയുധങ്ങളുടെ പ്രദർശനം വസ്ത്ര മ്യൂസിയം രാജാവിന്റേയും കൂടെയുള്ളവരുടെ സിംഹാസനവും മറ്റു ഇരിപ്പിടങ്ങളും അതേ പോലെ സൂക്ഷിച്ചിട്ടുണ്ട്.ഇതിനടുത്തതെല്ലാം നമ്പർ വെച്ചിട്ടുണ്ട്. ഓഡിയോയിൽ പറയുന്ന ആ നമ്പർ അനുസരിച്ച് കാഴ്ചകൾ കണ്ടും വിവരണങ്ങൾ കേട്ടും നമുക്ക് മുന്നേറാം. പ്രധാന കൊട്ടാരമായ ചന്ദ്രമഹലിന്റെ കൂടുതൽ ഭാഗങ്ങൾ രാജകുടുംബത്തിൻ്റെ താമസത്തിനായി നീക്കി വെച്ചിരിക്കുന്നു.അങ്ങോട്ട് നമുക്ക് പ്രവേശനമില്ല.ഇതിന്റെ പുറകിലത്തെ നടുമുറ്റവും അങ്ങോട്ടേക്കുള്ള നാലു വാതിലുകൾ ഓരോ ഋതുക്കളെ പ്രതിനിധീകരിക്കുന്നു.ആ വിധത്തിലുള്ള ശില്പകലയാൽ അലങ്കരിച്ചിരിക്കുന്നു. നിരവധി ഹിന്ദി ചിത്രങ്ങൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. പുതുമ തോന്നിയത് വെള്ളി കൊണ്ട് നിർമ്മിച്ച ലോകത്തെ ഏറ്റവും വലിയ വസ്തുക്കൾ എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുള്ള രണ്ടു വെള്ളിക്കുടങ്ങളാണ്. രണ്ടു വർഷമെടുത്തതാണ് ഇതിന്റെ പണി കഴിപ്പിച്ചത്. 1902 -ൽ അവിടത്തെ രാജാവിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ ഇംഗ്ലണ്ടിലേക്ക് പോയ രാജാവ് ഗംഗാജലം നിറച്ച് ഈ കുടങ്ങളും യാത്രക്കൊപ്പം കൊണ്ടുപോയിരുന്നു. രസകരവും വിജ്ഞാനപരവുമായ ചില വിവരങ്ങളായിരിക്കും ഇങ്ങനത്തെ പാലസുകൾക്ക് നമ്മളോട് പറയാനുണ്ടാവുക.

ജന്തർ - മന്തർ

ടെലെസ്കോപ്പോ മറ്റു ആധുനിക ഉപകരണങ്ങളോ ഇല്ലാതെയുള്ള വാനനീരീക്ഷണം. 1727 -1733 -യിൽ നിർമ്മിച്ചിട്ടുള്ളതാണിത്. 90 അടിയാണ് ഇതിന്റെ ഉയരം. ലോക പൈതൃക സ്മാരകങ്ങളിൽ 28 -മത്തെ സ്ഥാനമാണുള്ളത്.അങ്ങനെയുള്ള വിശേഷണങ്ങളുണ്ടെങ്കിലും പല വലുപ്പത്തിലും ചരിവിലുള്ള ശില്പങ്ങൾ പോലെ തോന്നിപ്പിക്കുന്ന കെട്ടിടങ്ങൾ കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല എന്നത് സത്യം. വാനനിരീക്ഷണവും അതിനെ തുടർന്നുള്ള പ്രവചനങ്ങളും പണ്ടുള്ളവർ നടത്തിയിരുന്നതാണ്. അവിടെ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ ഏതാനും ആൾക്കാർ പ്രാവിന് കഴിക്കാനുള്ള ഭക്ഷണം വിൽക്കാനായിട്ട് ഇരുപ്പുണ്ട്. അവിടെ നിന്ന് ഭക്ഷണം മേടിക്കുക താഴെയിട്ടുകൊടുക്കുമ്പോൾ പ്രാവുകൾ കഴിക്കാൻ വരും. വലിയൊരു കൂട്ടമാവുമ്പോൾ അവരെ ഓടിച്ചുവിടുക. ആ സമയം പോസ് ചെയ്ത് ഫോട്ടോ എടുക്കുക.ഫോട്ടോയിൽ പറക്കുന്ന പ്രാവുകളുടെ ഇടയിൽ നമ്മൾ. കാമറ, ഫോണിൽ ആയതോടെ ആളുകളുടെ ആശയങ്ങളിലും മാറ്റം വന്നിരിക്കുന്നു. മനോഹരമായ ഐഡിയ!.
chokhi dhani'

വൈകുന്നേരങ്ങളിൽ jaipur ലെ പ്രാന്തപ്രദേശത്തുള്ള 'chokhi dhani' സന്ദർശിക്കാം. . ഇത് ഒരു റിസോർട്ട് ഗ്രാമം ആണ്. അതുകൊണ്ട് തന്നെ മറ്റു സ്ഥലങ്ങൾ പോലെയല്ല ടിക്കറ്റ് ന്റെ വില കൂടുതലാണ്.പശുക്കളും അതിനായിട്ടുള്ള കുടിലുകൾ( തൊഴുത്ത് ) അലങ്കാര ചുവർകലകൾ എന്നിവയെല്ലാം ചേർന്ന ഗ്രാമീണ കുടിലുകളുടെ ഒരു പരമ്പരയാണിവിടെ.അതുപോലെ ഒരു ഗ്രാമത്തിൽ കാണാവുന്ന നിരവധി പ്രാദേശിക ആകർഷണങ്ങൾ ഇവിടെ കാണാം. കൈയ്യിൽ മെഹന്ദി ഇട്ടു
തരുക, പാവക്കളി, കൈനോട്ടക്കാരൻ. മാന്ത്രികൻ, രാജസ്ഥാനി നൃത്തങ്ങൾ - നമ്മുക്ക് അതിൻ്റെ സ്റ്റെപ്പുകൾ പഠിപ്പിച്ചു തരുകയും പിന്നീട് അവരുടെ കൂടെ കളിക്കുകയും ചെയ്യാം ഒരു പ്രാവശ്യം ടിക്കറ്റ് എടുത്ത് കേറിയാൽ പിന്നെയൊന്നിനും കാശ് ചെലവാക്കണ്ടയെന്നാണ്.'tips' കൊടുക്കരുത് എന്ന് അവിടെയൊക്കെ എഴുതിവെച്ചിട്ടുണ്ടെങ്കിലും അവർ അത് പ്രതീക്ഷിക്കുന്നുണ്ടെന്ന് അവരുടെ മുഖം പറയുന്നു.രാജസ്ഥാനി സജ്ജീകരണത്തിൽ അതായത് നിലത്തിട്ടിരിക്കുന്ന കുഷ്യനിൽ ഇരുന്നുകൊണ്ടുള്ള ' 'രാജസ്ഥാനി ഭക്ഷണവും നമുക്ക് പരീക്ഷിക്കാം. അതിനായിട്ട് വേറെ ടിക്കറ്റ് കൂടെ മേടിക്കണം. രാജസ്ഥാനിലെ പൈതൃകവും സംസ്കാരവും ഭക്ഷണവുമെല്ലാം ഒരു 'text book' വായിച്ച് മനസ്സില്ലാക്കുന്നതിനേക്കാളും എളുപ്പത്തിൽ അതിന്റെ ഒരു ഗൈഡ് വായിച്ച് മനസ്സിലാകുന്നത് പോലെയാണ് ഈ സ്ഥലം. അന്തരാഷ്ട്ര പ്രാദേശിക വിനോദസഞ്ചാരികൾ ധാരാളം.


പതിവുപ്പോലെ അത്യാവശ്യം ഷോപ്പിംഗ്‌ -യും നടത്തി. രജപുത്ര സംസ്കാരത്തിന്‍റെ സ്മരണകളുര്‍ത്തുന്ന അവിടെ നിന്ന് തിരിച്ച് വീട്ടിലേക്ക് ........