8/15/10

എന്നുടെ ഓണം by Rita Manuel

എന്നുടെ ഓണം

ഒരു ഓണക്കാലം കൂടി
വരുകയാണ്.
ഓണത്തെക്കുറിച്ച്‌
ഓര്‍ക്കുമ്പോള്‍ ആദ്യം
മനസ്സിലേക്ക് ഓടി
വരുന്നത് ഒരു പരീക്ഷയാണ്‌.
അവസാനത്തെ പരീക്ഷയും
കഴിഞ്ഞു വീട്ടില്‍
എത്തുമ്പോളായിരിക്കും
അച്ഛന്‍റെയോ അമ്മയുടെയോ
വീട്ടില്‍നിന്നോ
ആരെങ്കിലും തിരുവനന്തപുരം
ഓണാഘോഷം കാണാന്‍ വരുന്ന
കാര്യം അറിയുക. അതോടെ ബാഗും
പുസ്തകവുമെല്ലാം
അലമാരിയുടെ അടിയിലേക്ക്
ഒതുക്കി വയ്ക്കും.
വരുന്നവര്‍ക്ക് എല്ലാ
സൌകര്യങ്ങളും
ഉണ്ടാക്കികൊടുക്കണമല്ലോ.
ഞാന്‍ ചെറിയ ക്ലാസ്സില്‍
പഠിക്കുമ്പോളാണ്
തിരുവനന്തപുരം നഗരസഭ
ഓണാഘോഷം
ഏര്‍പ്പെടുത്തിയത്. പത്തു
ദിവസത്തെ
പരിപാടിയായിരിയ്ക്കും.
കനകക്കുന്നു മുതല്‍
ഈസ്റ്റ് ഫോര്‍ട്ട്‌ വരെ
പലതരം വൈദ്യുതി
അലങ്കാരങ്ങള്‍കൊണ്ട്
വര്‍ണശഭളമായിരിക്കും.
ശ്രീ യേശുദാസ്,
മാര്‍ക്കോസ് ... അങ്ങിനെ പല
കലാകാരന്മാരുടെയും
പരിപാടികള്‍ കാണാം.
ടാഗോര്‍ എന്നിങ്ങനെയുള്ള
തിയേറ്ററ്കളില്‍ സിനിമ,
ഡാന്‍സ്, കഥകളി
അങ്ങിനെയുള്ള
കലാപരിപാടികള്‍.
അതിനിടക്ക് വീട്ടില്‍
വന്ന അതിഥികളെയും കൊണ്ട്
സ്ഥലം കാണിക്കാനായി കോവളം,
മൃഗശാല, പാര്‍ക്ക്
യാത്രകള്‍ വരെയും. അങ്ങിനെ
ആകെ ഉത്സവം തന്നെ
എനിയ്ക്ക്. ഇനി
ഓണസദ്യയാണെങ്കില്‍ , അമ്മ
ഓണത്തിന് വേണ്ട സദ്യ
ഒരുക്കും. ഒരു പന്ത്രണ്ടു
മണിയോടെ അടുത്ത
താമസിക്കുന്നവര്‍ അവരുടെ
വീട്ടില്‍ ഉണ്ടാക്കിയ
പായസം വീട്ടിലേയ്ക്ക്
തരുമായിരുന്നു. (ആ
പ്രദേശത്തെ ഏക
ക്രിസ്ത്യന്‍ ഫാമിലി
ആയിരുന്നു ഞങ്ങള്‍.
അങ്ങിനെ 5 - 6 തരം
പായസത്തിലായിരിക്കും
ഞങ്ങളുടെ സദ്യ).
അങ്ങിനെ പത്തു ദിവസത്തെ
ഘോഷയാത്രയും കടന്നു
കഴിഞ്ഞാല്‍ എന്‍റെ
ഓണാഘോഷം തീരും. അടുത്ത
ദിവസം വെളുപ്പിനുള്ള
ട്രെയിനില്‍ ഗെസ്റ്സ്
തിരിച്ചു പോകുന്നതോടെ,
ബുക്കുകളും ബാഗും
പൊടിതട്ടി, പകുതി മനസ്സോടെ
പരീക്ഷയുടെ മാര്‍ക്കുകള്‍
അറിയാനായിട്ടുള്ള സ്കൂള്‍
യാത്ര തുടരും! ഈ ഓണത്തിനും
ഈ കഥകളൊക്കെ കുട്ടികളോട്
പറയാനായിട്ട് പൊടിതട്ടി
എടുക്കുകയാണ്.

എല്ലാവര്ക്കും ഓണസംസകള്‍