1/26/14

ഒരു കൂട് മെഴുകുതിരി

ദീപ്തിയുടെ ഓപ്പറേഷന്റെ തലേ ദിവസം 
വൈകുന്നേരമാണ്,അത്യാവശമായി ആശുപത്രിയിലോട്ട് വരാൻ പറഞ്ഞ്,ഡോക്ടർ രൂപിണിക്ക് ഫോണ്‍കാൾ വന്നത്.എന്താണെന്ന് അന്വേഷിച്ച് ചെന്നപ്പോൾ,ദീപ്തിയുടെ അമ്മ, ലളിത ...അവിടത്തെ പ്രധാനഡോക്ടറുടെ അടുത്ത് കരയുകയും ദേഷ്യപ്പെടൂകയും ചെയ്യുന്നുണ്ട്.
"ഡോക്ടർ രൂപിണി, എന്റെ മകളുടെ ഓപ്പറേഷൻ ചെയ്യണ്ട, അവൾ, എന്റെ മകളെ കൊല്ലും - അതാണ് ലളിതയുടെ വാദം.
മോഹൻലാലിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ്, രൂപിണിക്ക് ആശുപത്രിയിൽ നിന്നും അത്യാവശമായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ഫോണ്‍ വന്നത്."ലാൽ ഫാൻ” കാരിയായ ഡോക്ടർക്ക് ലളിതയെ കൊല്ലാനുള്ള ദേഷ്യമാണു വന്നത്.ഡോക്ടർ രൂപിണി, എന്തിനാണ് ദീപ്തിയെ കൊല്ലേണ്ടത് എന്ന് ആർക്കും മനസ്സിലായില്ല.പ്രധാന ഡോക്ടറിന്റെയും കൂടെയുള്ള രണ്ടു-മൂന്നു പേരുടെ ചോദ്യം ചെയ്യലിൽ നിന്നു മനസ്സിലായത്,പഴയ സ്കൂളിലെ ദേഷ്യം തീർക്കാനാവും രൂപിണി അവരുടെ മകളുടെ ഓപ്പറേഷൻ ചെയ്യുന്നത്....ഇവിടെ ആശുപത്രിയിൽ വന്നിട്ടും രണ്ടു-മൂന്നു പ്രാവശ്യം ലളിത പരിചയം പുതുക്കാൻ ശ്രമിച്ചെങ്കിലും പൊതുവേ സിരീയസ്സ് ആയ രൂപിണി അതൊന്നും ശ്രദ്ധിച്ചില്ല. അതോടെ ലളിതക്ക് തന്റെ വിശ്വാസം കൂടുതൽ ശരിയായി തോന്നി.കാര്യങ്ങൾ മനസ്സിലാക്കിയ പ്രധാന ഡോക്ടർ,അവരോട് രണ്ടുപേരോടും സംസാരിക്കാൻ പറഞ്ഞ്, കാന്റീനിലേക്ക് പറഞ്ഞു വിട്ടു.
അഞ്ചോ -ആറോ മാസത്തേക്ക് രൂപിണിയും ലളിതയും ഒരു സ്കൂളിലാണ്‍ പഠിച്ചത്. രൂപിണിയുടെ അച്ചാച്ചന് ജോലി സംബന്ധമായ കാരണങ്ങളാൽ ആ നഗരത്തിലേക്ക് സ്ഥലം മാറേണ്ടി വന്നു.ജോലി ചെയ്യുന്ന ഓഫീസ്സ് പറയുന്നതിനപ്പുറം ഒന്നും ചെയ്യാത്ത അച്ചാച്ചനും, അച്ചാച്ചൻ പറയുന്നതിനപ്പുറം ഒന്നും ചിന്തിക്കാത്ത അമ്മച്ചിയും ആയതിനാൽ പത്താം ക്ളാസ്സിന്റെ ഫൈനൽ പരീക്ഷക്ക് ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതൊന്നും കാര്യമാക്കാതെ അവർ ആ നഗരത്തിലേക്ക് കുടിയേറി പാർത്തു.പല സ്കൂൾകാര്‍ അവൾക്ക് അഡ്മിഷൻ കൊടുത്തില്ല.അഡ്മിഷൻ കൊടുത്ത സ്കൂളിലെ കൂട്ടുകാരികൾക്ക് അവളെ അംഗീരിക്കാനും കഴിഞ്ഞില്ല.അവളുടെ ചെവിയുടെ അവിടം വരെയുള്ള തലമുടിയും സംസാരത്തിലെ "ന്ന "കൂട്ടിയുള്ള ഭാഷയും .........ആ കോട്ടയംകാരിയെ എല്ലാവരും കൂടി ഒറ്റയാക്കി.

സ്കൂളിൽ ചേർന്ന ഒരാഴ്ചക്കുള്ളിലുണ്ടായിരുന്ന പരീക്ഷയുടെ സമയത്താണ് ലളിത, അവളോട് അല്പമെങ്കിലും ഇഷ്ടമായി കൂട്ട് കൂടാൻ വന്നത്.പരീക്ഷക്ക് പഴയ സ്കൂളിൽ പഠിപ്പിക്കാത്ത ചില പാഠഭാഗങ്ങളുടെ ചോദ്യങ്ങളും ഉണ്ടായിരുന്നു. അങ്ങനത്തെ ചോദ്യങ്ങൾ ലളിത കാണിച്ചു തരാം ബാക്കി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണിച്ചു തരണെ എന്ന് പറഞ്ഞാണ് ലളിത കൂട്ടായതു തന്നെ.പറഞ്ഞതുപോലെ താൻ ഉത്തരങ്ങൾ കാണിച്ചു കൊടുക്കുകയും, തനിക്കറിഞ്ഞു കൂടാത്ത പാഠങ്ങളുടെ ഉത്തരങ്ങൾ ഒന്നുമറിയാത്ത പോലെ കൈകൊണ്ട് മറിച്ച് ഉത്തരങ്ങൾ എഴുതി തീര്ക്കുകയും ചെയ്തു ലളിത.മാർക്കുകൾ വന്നപ്പോൾ, തന്റെ മാർക്കുകൾ എല്ലാം വളരെ കുറവായിരുന്നു.സ്കൂളുകാരും വീട്ടുകാരും അതിനെ സമാധാനിപ്പിച്ചെങ്കിലും അന്നത്തെ ദേഷ്യം മുഴുവനും ലളിതയോടാണ് തോന്നിയത്.പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് മേടിച്ച് താൻ കോളെജില്‍ ചേര്‍ന്നു പൊതുവെ പഠിക്കാൻ മോശമായ ലളിത ഒരു പ്രൈവറ്റ് കോളേജില്‍ ചേര്‍ന്നു.പിന്നീട് രണ്ടു-മൂന്ന് പ്രാവശ്യം വഴിയില്‍ വെച്ച് കണ്ട് മുട്ടിയെങ്കിലും കാണാതെ പോകാനാണ് രൂപിണി ശ്രമിച്ചിട്ടുള്ളത്.ഇതൊക്കെയാണ് അവര്‍ തമ്മിലുള്ള പരിചയം.രൂപിണി ആ ദേഷ്യം മകളോട് തീര്‍ക്കുമോ എന്ന പേടി ആണ്,ലളിതക്കുള്ളത്.
കാന്റീനില്‍ ഇരുന്നുള്ള സംസാരത്തില്‍, കാന്റീനില്‍ ഇരുന്നുള്ള സംസാരത്തില്‍, അന്ന് ഉത്തരങ്ങള്‍ കാണിച്ചൂ കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കാരണമൊക്കെ ലളിത പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊക്കെ ഒരു തമാശ ആയിട്ടാണ്, അപ്പോള്‍ രൂപിണിക്ക് തോന്നിയത്. ലളിത, അവളും ഭര്‍ത്താവും കൂടി ഒരു പലചരക്ക് കട നടത്തുകയാണ്.ഭര്‍ത്താവിന് ഒരു ആക്സിഡന്റ് പറ്റിയ കാരണം ലളിത തന്നെ ആണ്,വീടും കടയും കൊണ്ട് നടക്കുന്നത്.സാമ്പത്തികമായും നല്ല സ്ഥിതിയില്‍ അല്ല എന്ന് മനസ്സിലാക്കിയ രൂപിണി,ആശുപത്രി ചിലവുകൾ, അവൾ ഏറ്റെടുക്കാമെന്ന് ഉറപ്പുകൊടുക്കുകയും അതിന് വേണ്ട ഏര്‍പ്പാടുകളും ചെയ്തു.
ഇന്ന് പോസ്റ്റ് ഓപ്പറേന്റീവ് ചെക്ക് അപ്പിന് വന്നിരിക്കുകയാണ്,ദീപ്തിയും അമ്മയും.ചെക്കപ്പ് കഴിഞ്ഞ് പേടിക്കാനൊന്നും ഇല്ല എന്ന് ഡോക്ടര്‍ പറയുമ്പോൾ രോഗിയുടെയും കൂടെ വന്നവരുടെയും മുഖത്തുണ്ടാകുന്ന ആ സന്തോഷവും സമാധാനവുമാണ്,ഡോക്ടറിന്റെ എറ്റവും വലിയ സന്തോഷം.ചെക്കപ്പ കഴിഞ്ഞ് പ്രധാന ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.രൂപിണി ആ ഡോക്ടറിനെയും കൂടി മുറിയിലോട്ട് വിളിപ്പിച്ചു.
പൊതുവെ സരസനായ ഡോക്ടർ ലളിതയോട് കളിയാക്കിചോദിച്ചു- പഴയ സ്കൂളിലെയും കോളെജിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കേണ്ടതിന് പകരം ഒരാളെ കൊല്ലുകയാണോ ചെയ്യുക.......അതാണോ ഒരു ഡോക്ടറിന്റെ ധറ്മ്മം?
ചമ്മിയചിരിയോടെ ആണെങ്കിലും ലളീത_ "ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുത് എന്നാണല്ലോ അതുകാരണം എനിക്ക് മനസ്സിൽ തോന്നിയത് ഞാനും പറഞ്ഞു ......
പ്രധാന ഡോക്ടർ _ അത് എന്തായാലും നന്നായി ......ഈ ആശുപത്രി ഒന്നും അടിച്ചു പൊളിക്കാൻ തോന്നാഞ്ഞത് ...
ഇനിയും കാണാം എന്ന് പറഞ്ഞ് സന്തോഷത്തോടെ അവർ യാത്ര പറഞ്ഞ് ഇറങ്ങി.
ഒട്ടും കോപ്ലിക്കേഷന്‍ ഇല്ലാത്ത ഓപ്പറേഷന്‍ ആയിരുന്നു ദീപ്തിയുടേത്.എന്നിട്ടും കൂടി അവര്‍ പോയികഴിഞ്ഞപ്പോള്‍ മനസ്സിലെ ഒരു ഭാരം ഇറക്കിവെച്ചത് പോലെയാണ്, രൂപിണിക്ക് തോന്നിയത്.അതിന്റെ നന്ദി സൂചകമായി തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി, ഒരു കൂട് മെഴുകുതിരി മേടിച്ച് പള്ളിയിലെ മാതാവിന്റെ മുന്‍പില്‍ കത്തിക്കാമെന്ന് നിശ്ചയിച്ചു
നമ്മളിൽ പലരും അങ്ങനെയൊക്കെ തന്നെ അല്ലെ......അതും ഒരു വിശ്വാസം അല്ലെ

Chivda

Chivda

Poha (thin) -1 cup
Peanuts - 1 tbsp.
Mustard - 1/4 tsp
Turmeric Powder - 1/4 tsp
Asafoetida - 1 pinch
Green chillies - 2 slit lengthwise
Curry leaves - 4 - 5
Chana Dal - 1 tbsp.
Sugar - 1 tsp powdered
Oil - 1 tsp
Salt - to taste

Roast the peanuts, chana dal and poha till it is crisp. (Approximately 4 mins).

Heat oil in a pan, add mustard, asafetida, green chillies and curry leaves. After the seeds splutter, add turmeric powder and mix well.

Add the crisp poha, peanuts and chana dal, salt and sugar and mix well.

Cool and store in air tight container.

by:Mekha Jobin

1/8/14

കൂട്ടുകാരൻ

ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം ഉള്ളതുമായിരുന്നു.അത് കൈയ്യി കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു അല്ലെങ്കി വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം.സാങ്കേതിക ശാസ്ത്രത്തിന്റെ ഭാഗവും മാക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു.ആണുങ്ങ അത് പോക്കറ്റിലോ അല്ലെങ്കി ബെറ്റിലോ ഉറപ്പിച്ചു വെച്ചു. ചില പെണ്ണുങ്ങ "സ്വണ്ണമെന്തിന്  എന്ന മട്ടി  വേഷത്തിന് ചേരുന്ന നൂലുക സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ ഇട്ടു.പഴയ ഫാഷനുക തിരിച്ച് വരുന്നതുപോലെ, വീണ്ടും അവ ഒരു ചെറിയ പുസ്തകത്തിന്റെ വലുപ്പമായി. പിന്നെയും ആളുക അഭിമാനത്തോടെ കൈയ്യി പിടിക്കാ തുടങ്ങി.എല്ലാ ദിവസമെന്നോണം അതി പുതിയ കണ്ടുപിടിത്തങ്ങ നിറച്ചു കൊണ്ടിരിക്കുന്നു അതിന്റെ ഉടമസ്ഥ. കഴിഞ്ഞ ഇരുപത് വഷം  കൊണ്ട് നമ്മുക്ക് അഭിമാനിക്കാവുന്നതും അതുപോലെ നല്ലൊരു കൂട്ടുകാരനെ പോലെ ഒഴിച്ചു കൂടാനാവത്തതും ആയ  നമ്മുടെ  "സ്വന്തം മൊബൈ"!

എപ്പോ വേണമെങ്കിലും എവിടെ വെച്ച്  വേണമെങ്കിലും നമ്മുക്ക് ആരോട് വേണമെങ്കിലും സംസാരിക്കാം. ആ ഉപയോഗത്തിന്  പുറമേയുള്ള "ഫോണ്‍ബുക്ക്" കൊണ്ടുള്ള ഉപയോഗങ്ങ ഒന്നിലധികം. പക്ഷെ ആ ചെറിയ ഉപകരണം ജോലിക ഏറ്റെടുത്തോടെ,എസ്.റ്റി .ഡി/ ഐ.എസ്.ഡി (STD/ISD)  കോഡ് അടക്കം കാണാതെ പറയാ സാധിച്ചിരുന്ന പല ഫോണ്‍നമ്പരുകളും എന്നോട് "ബൈ" പറഞ്ഞു പോയി .ഇപ്പോ സ്വന്തം ഫോണിന്റെ നമ്പ , അറിയണമെങ്കി കൂട്ടുകാരെയോ വീട്ടുകാരായോ വിളിച്ച് ചോദിക്കേണ്ട ഗതിക്കേടായി അല്ലെങ്കി സ്വന്തം ഫോണിന്റെ "ഫോണ്‍ബുക്കെ ശരണം!"

ഫോണ്‍ ബുക്കിന് പുറമേ അതിനകത്ത് ഉള്ള  കളിക  ഒരു കാലത്ത് കൊച്ചു  കുട്ടികളെയും കൊണ്ടുള്ള യാത്രകളി  ഏറ്റവും ഉപകാരപ്പെട്ടിട്ടുള്ളതാണ്.എന്നാല്‍ ഈ അടുത്ത നടന്ന സംഭവം,ഒരു കൂട്ടുകാരിയുടെ വീട് സന്ദര്‍ശനത്തിലാണ്,ഞാന്‍ വിശേഷങ്ങ  പറയുന്നു,എല്ലാവരും കേട്ട് കൊണ്ടിരിക്കുന്നു.അവളുടെ ഭര്‍ത്താവ് ആ മുഴുവന്‍ സമയവും ഫോണി  കൂടി കുത്തികൊണ്ടിരിക്കുന്നുണ്ട്.ഇടയ്ക്കിടെ അതി നിന്നും"പീ"എന്ന ശബ്ദവും വരുന്നുണ്ട്.പെട്ടെന്ന് അയാ,"അയ്യോ" -എന്ന് പറഞ്ഞു.

"എന്തു പറ്റി,ക്ക് എങ്കിലും, വല്ല അപകടം സംഭവിച്ചോ, അങ്ങനെ വല്ല എസ് മ എസ്(sms) വന്നോ" അതായിരുന്നു അയാളോട് ഉള്ള  എന്റെ ചോദ്യം.
അയാ യാതൊരു മടിയും കൂടാതെ പറഞ്ഞു, "അല്ല,ഗയിംമിന്റെ അടുത്ത ലെവ ഞാ ലോസ്റ്റ്‌ ആയി". എന്നിട്ട് ആ കളിയെ ക്കുറിച്ച് അയാ വാചാലനായി .പെട്ടെന്ന് എനിക്ക് തോന്നി,എന്റെ വത്തമാനം ബോടിച്ചിട്ടാകുമോ,അയാ കളിക്കാ പോയത് ?

പിന്നിട് ഫോണി കൂടി പാട്ട് കേക്കാം എന്ന  സൗകര്യവും എന്നെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.വീട്ടി അതിഥി ആയി വന്ന ടീനേജ് പെണ്‍കുട്ടിയോട് ഞാ വിശേഷങ്ങ  ചോദിക്കുകയാണ്.അവ, ഞാ താമസിക്കുന്ന നഗരത്തിലെ കോളേജി ചേന്നിട്ടെയുള്ളൂ.അതിനടുത്തുള്ള ഹോസ്റ്റലിലാണ് അവളുടെ താമസം.അതുകാരണം കോളേജ് ഇഷ്ടപ്പെട്ടോ, താമസസൗകര്യം ഇഷ്ടപ്പെട്ടോ, അവിടത്തെ ഭക്ഷണം എന്തൊക്കെയാണ്......അങ്ങനെ എനിക്ക് യാതൊരു ഉപകാരവുമില്ലാത്ത ചോദ്യങ്ങ ചോദിച്ചു കൊണ്ടിരിക്കുകയാണ്.അവ എല്ലാത്തതിനും വിശദമായ മറുപടിയും  തരുന്നുണ്ട്. എന്നാ എന്നെ പറ്റിയൊന്നും ചോദിക്കുന്നുമില്ല.അതുകാരണം ആ സംഭാഷണം നീട്ടി കൊണ്ടുപോകാ എന്റെ കൈയ്യിലെ ചോദ്യങ്ങളുടെ നിര തീന്നു തുടങ്ങി." ഇനി എന്ത്"എന്ന മട്ടി നിക്കുന്ന എന്നോട്, അവ "ആന്റീ, കുട്ടിക എപ്പോ വരും?" ഞാ സമയം പറഞ്ഞതും, അവ ബാഗി നിന്ന് ഹെഡ്ഫോണ്‍ എടുത്ത് ചെവിയി വെച്ച് പാട്ട് കേക്കാ തുടങ്ങി.
ആതിഥേയ മര്യാദയുടെ ഭാഗമായിട്ട് വീട്ടി വരുന്നവരെ മുഷിപ്പിക്കാതെ സമയം ചെലവഴിക്കണം എന്നേ ഞാ ഉദ്ദേശിച്ചുള്ളൂ.ഇനി ചോദ്യങ്ങളാകുമോ അവളെ മുഷിപ്പിച്ചത് ?

ഫോണി വന്ന ഇംഗ്ലീഷ് പറയുന്ന കുയി നാദമാണ് എന്നെ കൂടുത പേടിപ്പിച്ചത്.എവിടെ പോണമെങ്കിലും ആരോടും വഴി ചോദിക്കേണ്ട,ലാഡ് മാക്കുകത്തു വെക്കേണ്ട, പോകേണ്ട സ്ഥലം ട്ടൈപ്പ് ചെയ്‌താ, 30 0 മീറ്റ നേരെ, അത് കഴിഞ്ഞ് ഇടത്തോട്ട് ....എന്നിങ്ങനെ നിദ്ദേശം തന്ന്, നമ്മളെ ആ സ്ഥലത്ത് എത്തിക്കും.പക്ഷെ മെട്രോ യുടെ പണിക്കായി ചില സ്ഥലങ്ങ കുഴിച്ചതാണ്,കുഴപ്പമായത്.വലത്തോട്ട് തിരിയാപറയുന്ന സ്ഥലത്ത് “Road closed” ആണ്.ഇനി എന്തു ചെയ്യും എന്ന മട്ടിലാണ് കൂട്ടത്തിലുള്ളവർ.യാതൊരു സംശയം കൂടാതെ കാറിന്റെ ഗ്ളാസ്സ് താഴ്ത്തി, അവിടെ നില്ക്കുന്ന ഒരു മാന്യൻ എന്ന് തോന്നുന്ന ഒരാളോട് "ചേട്ടാ,******പോകാനുള്ള വഴി എങ്ങനെയാ?"ആ മാന്യനായ ചേട്ടൻ വഴിയൊക്കെ പറഞ്ഞു തന്നു.എന്നാൽ കൂട്ടത്തിലുള്ളവരെല്ലാം 100ഡിഗ്രിC തിളയ്ക്കുക്കാൻ തുടങ്ങി, കള്ളന്മാരെയും പീഡനക്കാരെയും ഞാൻ ക്ഷണിച്ചു വരുത്തുകയാണെന്ന് പറഞ്ഞ്.ആ മാന്യൻ കള്ളനായോ പീഡിപ്പിക്കാനായോ നമ്മുടെ പുറകെ വരുമെന്നാണ് കൂടെയുള്ളവരുടെ പക്ഷം.പിന്നെ ആധുനികം എന്നോ പുരാതനം എന്നോ ഇല്ലാതെ വിളിക്കാവുന്ന ഒരു കാര്യമേയുള്ളൂ "എന്റെ ദൈവമേ"

 , ഇന്റനെറ്റ്, ക്യാമറ ......എന്നിങ്ങനെ മൊബൈ കൊണ്ടുള്ള ഗുണങ്ങ ദിവസം ചെല്ലുതോറും കൂടിവരുകയാണ്.ഇരുപത് വഷത്തിന്റെ മുപിലുള്ള ജീവിതം അതായത് മൊബൈലിന് മുപും പിപും നോക്കുകയാണെങ്കി, ഈ കൂട്ടുകാര എന്റെ ജീവിതരീതി കൂടുത എളുപ്പമാക്കി എന്നാ എല്ലാവരും മൊബൈലിന്റെ ലോകത്ത് ഒതുങ്ങിയതു കൊണ്ടോ, അതോ കൂട്ടുകാരനെ കൂടുതല്‍ സ്നേഹിക്കുന്നതു കൊണ്ടോ, മനുഷ്യ തമ്മിലുള്ള സഹകരണവും മനുഷ്യത്വവും കുറഞ്ഞു പോയില്ലേ?

ഈ ലേഖനം “മഴവില്ല് ഇ മാഗസ്സിനില്‍ പേജ്-74/75 വന്നിട്ടുണ്ട് എന്ന സന്തോഷത്തോടെ.........
http://mazhavillumagazine.blogspot.in/