1/26/14

ഒരു കൂട് മെഴുകുതിരി

ദീപ്തിയുടെ ഓപ്പറേഷന്റെ തലേ ദിവസം 
വൈകുന്നേരമാണ്,അത്യാവശമായി ആശുപത്രിയിലോട്ട് വരാൻ പറഞ്ഞ്,ഡോക്ടർ രൂപിണിക്ക് ഫോണ്‍കാൾ വന്നത്.എന്താണെന്ന് അന്വേഷിച്ച് ചെന്നപ്പോൾ,ദീപ്തിയുടെ അമ്മ, ലളിത ...അവിടത്തെ പ്രധാനഡോക്ടറുടെ അടുത്ത് കരയുകയും ദേഷ്യപ്പെടൂകയും ചെയ്യുന്നുണ്ട്.
"ഡോക്ടർ രൂപിണി, എന്റെ മകളുടെ ഓപ്പറേഷൻ ചെയ്യണ്ട, അവൾ, എന്റെ മകളെ കൊല്ലും - അതാണ് ലളിതയുടെ വാദം.
മോഹൻലാലിന്റെ സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ്, രൂപിണിക്ക് ആശുപത്രിയിൽ നിന്നും അത്യാവശമായി അങ്ങോട്ട് ചെല്ലാൻ പറഞ്ഞ് ഫോണ്‍ വന്നത്."ലാൽ ഫാൻ” കാരിയായ ഡോക്ടർക്ക് ലളിതയെ കൊല്ലാനുള്ള ദേഷ്യമാണു വന്നത്.ഡോക്ടർ രൂപിണി, എന്തിനാണ് ദീപ്തിയെ കൊല്ലേണ്ടത് എന്ന് ആർക്കും മനസ്സിലായില്ല.പ്രധാന ഡോക്ടറിന്റെയും കൂടെയുള്ള രണ്ടു-മൂന്നു പേരുടെ ചോദ്യം ചെയ്യലിൽ നിന്നു മനസ്സിലായത്,പഴയ സ്കൂളിലെ ദേഷ്യം തീർക്കാനാവും രൂപിണി അവരുടെ മകളുടെ ഓപ്പറേഷൻ ചെയ്യുന്നത്....ഇവിടെ ആശുപത്രിയിൽ വന്നിട്ടും രണ്ടു-മൂന്നു പ്രാവശ്യം ലളിത പരിചയം പുതുക്കാൻ ശ്രമിച്ചെങ്കിലും പൊതുവേ സിരീയസ്സ് ആയ രൂപിണി അതൊന്നും ശ്രദ്ധിച്ചില്ല. അതോടെ ലളിതക്ക് തന്റെ വിശ്വാസം കൂടുതൽ ശരിയായി തോന്നി.കാര്യങ്ങൾ മനസ്സിലാക്കിയ പ്രധാന ഡോക്ടർ,അവരോട് രണ്ടുപേരോടും സംസാരിക്കാൻ പറഞ്ഞ്, കാന്റീനിലേക്ക് പറഞ്ഞു വിട്ടു.
അഞ്ചോ -ആറോ മാസത്തേക്ക് രൂപിണിയും ലളിതയും ഒരു സ്കൂളിലാണ്‍ പഠിച്ചത്. രൂപിണിയുടെ അച്ചാച്ചന് ജോലി സംബന്ധമായ കാരണങ്ങളാൽ ആ നഗരത്തിലേക്ക് സ്ഥലം മാറേണ്ടി വന്നു.ജോലി ചെയ്യുന്ന ഓഫീസ്സ് പറയുന്നതിനപ്പുറം ഒന്നും ചെയ്യാത്ത അച്ചാച്ചനും, അച്ചാച്ചൻ പറയുന്നതിനപ്പുറം ഒന്നും ചിന്തിക്കാത്ത അമ്മച്ചിയും ആയതിനാൽ പത്താം ക്ളാസ്സിന്റെ ഫൈനൽ പരീക്ഷക്ക് ഏതാനും മാസങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അതൊന്നും കാര്യമാക്കാതെ അവർ ആ നഗരത്തിലേക്ക് കുടിയേറി പാർത്തു.പല സ്കൂൾകാര്‍ അവൾക്ക് അഡ്മിഷൻ കൊടുത്തില്ല.അഡ്മിഷൻ കൊടുത്ത സ്കൂളിലെ കൂട്ടുകാരികൾക്ക് അവളെ അംഗീരിക്കാനും കഴിഞ്ഞില്ല.അവളുടെ ചെവിയുടെ അവിടം വരെയുള്ള തലമുടിയും സംസാരത്തിലെ "ന്ന "കൂട്ടിയുള്ള ഭാഷയും .........ആ കോട്ടയംകാരിയെ എല്ലാവരും കൂടി ഒറ്റയാക്കി.

സ്കൂളിൽ ചേർന്ന ഒരാഴ്ചക്കുള്ളിലുണ്ടായിരുന്ന പരീക്ഷയുടെ സമയത്താണ് ലളിത, അവളോട് അല്പമെങ്കിലും ഇഷ്ടമായി കൂട്ട് കൂടാൻ വന്നത്.പരീക്ഷക്ക് പഴയ സ്കൂളിൽ പഠിപ്പിക്കാത്ത ചില പാഠഭാഗങ്ങളുടെ ചോദ്യങ്ങളും ഉണ്ടായിരുന്നു. അങ്ങനത്തെ ചോദ്യങ്ങൾ ലളിത കാണിച്ചു തരാം ബാക്കി ചോദ്യങ്ങളുടെ ഉത്തരങ്ങൾ കാണിച്ചു തരണെ എന്ന് പറഞ്ഞാണ് ലളിത കൂട്ടായതു തന്നെ.പറഞ്ഞതുപോലെ താൻ ഉത്തരങ്ങൾ കാണിച്ചു കൊടുക്കുകയും, തനിക്കറിഞ്ഞു കൂടാത്ത പാഠങ്ങളുടെ ഉത്തരങ്ങൾ ഒന്നുമറിയാത്ത പോലെ കൈകൊണ്ട് മറിച്ച് ഉത്തരങ്ങൾ എഴുതി തീര്ക്കുകയും ചെയ്തു ലളിത.മാർക്കുകൾ വന്നപ്പോൾ, തന്റെ മാർക്കുകൾ എല്ലാം വളരെ കുറവായിരുന്നു.സ്കൂളുകാരും വീട്ടുകാരും അതിനെ സമാധാനിപ്പിച്ചെങ്കിലും അന്നത്തെ ദേഷ്യം മുഴുവനും ലളിതയോടാണ് തോന്നിയത്.പത്താം ക്ലാസ്സില്‍ നല്ല മാര്‍ക്ക് മേടിച്ച് താൻ കോളെജില്‍ ചേര്‍ന്നു പൊതുവെ പഠിക്കാൻ മോശമായ ലളിത ഒരു പ്രൈവറ്റ് കോളേജില്‍ ചേര്‍ന്നു.പിന്നീട് രണ്ടു-മൂന്ന് പ്രാവശ്യം വഴിയില്‍ വെച്ച് കണ്ട് മുട്ടിയെങ്കിലും കാണാതെ പോകാനാണ് രൂപിണി ശ്രമിച്ചിട്ടുള്ളത്.ഇതൊക്കെയാണ് അവര്‍ തമ്മിലുള്ള പരിചയം.രൂപിണി ആ ദേഷ്യം മകളോട് തീര്‍ക്കുമോ എന്ന പേടി ആണ്,ലളിതക്കുള്ളത്.
കാന്റീനില്‍ ഇരുന്നുള്ള സംസാരത്തില്‍, കാന്റീനില്‍ ഇരുന്നുള്ള സംസാരത്തില്‍, അന്ന് ഉത്തരങ്ങള്‍ കാണിച്ചൂ കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കാരണമൊക്കെ ലളിത പറയുന്നുണ്ടായിരുന്നുവെങ്കിലും അതൊക്കെ ഒരു തമാശ ആയിട്ടാണ്, അപ്പോള്‍ രൂപിണിക്ക് തോന്നിയത്. ലളിത, അവളും ഭര്‍ത്താവും കൂടി ഒരു പലചരക്ക് കട നടത്തുകയാണ്.ഭര്‍ത്താവിന് ഒരു ആക്സിഡന്റ് പറ്റിയ കാരണം ലളിത തന്നെ ആണ്,വീടും കടയും കൊണ്ട് നടക്കുന്നത്.സാമ്പത്തികമായും നല്ല സ്ഥിതിയില്‍ അല്ല എന്ന് മനസ്സിലാക്കിയ രൂപിണി,ആശുപത്രി ചിലവുകൾ, അവൾ ഏറ്റെടുക്കാമെന്ന് ഉറപ്പുകൊടുക്കുകയും അതിന് വേണ്ട ഏര്‍പ്പാടുകളും ചെയ്തു.
ഇന്ന് പോസ്റ്റ് ഓപ്പറേന്റീവ് ചെക്ക് അപ്പിന് വന്നിരിക്കുകയാണ്,ദീപ്തിയും അമ്മയും.ചെക്കപ്പ് കഴിഞ്ഞ് പേടിക്കാനൊന്നും ഇല്ല എന്ന് ഡോക്ടര്‍ പറയുമ്പോൾ രോഗിയുടെയും കൂടെ വന്നവരുടെയും മുഖത്തുണ്ടാകുന്ന ആ സന്തോഷവും സമാധാനവുമാണ്,ഡോക്ടറിന്റെ എറ്റവും വലിയ സന്തോഷം.ചെക്കപ്പ കഴിഞ്ഞ് പ്രധാന ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.രൂപിണി ആ ഡോക്ടറിനെയും കൂടി മുറിയിലോട്ട് വിളിപ്പിച്ചു.
പൊതുവെ സരസനായ ഡോക്ടർ ലളിതയോട് കളിയാക്കിചോദിച്ചു- പഴയ സ്കൂളിലെയും കോളെജിലും ഉണ്ടാകുന്ന കൊച്ചു കൊച്ചു തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കേണ്ടതിന് പകരം ഒരാളെ കൊല്ലുകയാണോ ചെയ്യുക.......അതാണോ ഒരു ഡോക്ടറിന്റെ ധറ്മ്മം?
ചമ്മിയചിരിയോടെ ആണെങ്കിലും ലളീത_ "ഡോക്ടറിനോടും വക്കീലിനോടും കള്ളം പറയരുത് എന്നാണല്ലോ അതുകാരണം എനിക്ക് മനസ്സിൽ തോന്നിയത് ഞാനും പറഞ്ഞു ......
പ്രധാന ഡോക്ടർ _ അത് എന്തായാലും നന്നായി ......ഈ ആശുപത്രി ഒന്നും അടിച്ചു പൊളിക്കാൻ തോന്നാഞ്ഞത് ...
ഇനിയും കാണാം എന്ന് പറഞ്ഞ് സന്തോഷത്തോടെ അവർ യാത്ര പറഞ്ഞ് ഇറങ്ങി.
ഒട്ടും കോപ്ലിക്കേഷന്‍ ഇല്ലാത്ത ഓപ്പറേഷന്‍ ആയിരുന്നു ദീപ്തിയുടേത്.എന്നിട്ടും കൂടി അവര്‍ പോയികഴിഞ്ഞപ്പോള്‍ മനസ്സിലെ ഒരു ഭാരം ഇറക്കിവെച്ചത് പോലെയാണ്, രൂപിണിക്ക് തോന്നിയത്.അതിന്റെ നന്ദി സൂചകമായി തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴി, ഒരു കൂട് മെഴുകുതിരി മേടിച്ച് പള്ളിയിലെ മാതാവിന്റെ മുന്‍പില്‍ കത്തിക്കാമെന്ന് നിശ്ചയിച്ചു
നമ്മളിൽ പലരും അങ്ങനെയൊക്കെ തന്നെ അല്ലെ......അതും ഒരു വിശ്വാസം അല്ലെ

1 comment:

  1. ഭാരം ഇറങ്ങിപ്പോയല്ലോ
    അതാണ് കാര്യം

    ReplyDelete