12/22/13

Santa clause

ആഹ്ളാദത്തിന്റെയും കാത്തിരിപ്പിന്റെയും നാളുകളാണ് എനിക്ക് ഡിസംബർ.ക്രിസ്തുമസ്സ് വരുന്നു ...അതാണ് പ്രധാന സന്തോഷം.നക്ഷത്രങ്ങൾ തൂക്കിയിടണം, കൂട്ടുകാർക്കും ബന്ധുക്കാർക്കുമുള്ള ആശംസകാർഡുകൾ മേടിക്കണം,പുൽക്കൂട് ഉണ്ടാക്കണം- അതിനായി കാർഡ്ബോഡ് പെട്ടി കൊണ്ടാണ് പുല്ക്കൂ ട് ഉണ്ടാക്കുക.അതില്‍ ചായം തേച്ച് പിടിപ്പിക്കക,വശങ്ങളില്‍ വെക്കാന്‍ നെല്ല് അല്ലെങ്കില്‍ കടുക് മുളപ്പിച്ച് വെക്കുക......അങ്ങനെ ജോലികള്‍ ധാരാളമാണ്.ഒരു മേശയിലാണ് ഇതൊക്കെ ക്രമീകരിക്കുക, ആ മേശ മുഴുവനും കുന്നും മലയും നീര്‍ച്ചാലുകളും ഒക്കെയായി നിറച്ചിരിക്കും.അതുകാരണം തലനിറയെ പലതരം ഭാവനകള്‍ കൊണ്ട് നിറഞ്ഞിരിക്കും.സഹദോരനാണ് ഇതൊക്കെ ചെയ്യുക.ഞാനൊക്കെ "കയ്യാള്‍ "ആയിട്ട് നില്ക്കാ റാണ് പതിവ്.ചിലപ്പോള്‍ പലരുടെയും ഭാവനകളില്‍ വരുന്ന വ്യത്യാസമൂലം അടികൂടലും കരച്ചിലും കളിയാക്കലും സ്ഥിരമാണ്."ക്രിസ്തുമസ്സ് ട്രീ"വെക്കാനും അലങ്കരിക്കാനുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.അവിടെയാണല്ലോ "ക്രിസ്തുമസ്സ് അപ്പൂപ്പന്‍ (Santa clause) സമ്മാനങ്ങള്‍ കൊണ്ടു വെക്കുക.
ചോദിക്കേണ്ട സമ്മാനത്തിന്റെ പട്ടിക പത്ത്-ഇരുപത് കാണുമെങ്കിലും ഒരെണ്ണം മാത്രമെ എഴുതാന്‍ പാടുള്ളൂ എന്നാണ് അമ്മ പറയുക(ക്രിസ്തുമസ്സിന്റെ തലേദിവസം ആവശ്യമുള്ള സാധനം ഒരു തുണ്ട് പേപ്പറില്‍ എഴുതി വെക്കും) അതും വലിയ വില ഇല്ലാത്തത്, ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും  സമ്മാനങ്ങൾ  കൊടുക്കേണ്ടതല്ലെ, അപ്പോൾ  അതോക്കെ ഓര്ക്കേകണ്ട കാര്യമല്ലേ, എന്നാണ് വീട്ടുകാരുടെ വാദം.

ചുമന്ന വേഷവും വെള്ളതാടിയുമുള്ള ആ " ക്രിസ്തുമസ്സ് ഫാദർ"നെ കാണാൻ വേണ്ടി, എനിക്ക്  ക്രിസ്തുമസ്സിന്റെ തലേദിവസം രാത്രി ശരിക്ക് ഉറങ്ങാൻ തന്നെ  സാധിക്കില്ലായിരുന്നു.വീട്ടിൽ വരുന്ന പരിചയമില്ലാത്തവരേയും ആ പ്രദേശത്തെ "കുടവയർ" -മാരെയും ഞാൻ കണ്ണുരുട്ടി നോക്കാറുണ്ട്, ഇവരാണോ  ഇനി വേഷം മാറി വരുന്നത് എന്ന ചിന്തയിൽ!നേരിട്ട് കാണുകയാണെങ്കില്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടി ചോദിക്കാം എന്നതാണ് എന്റെ പ്ലാന്‍അങ്ങനെ ആരേയും കണ്ടില്ല എന്നാലും 25/12 ന് രാവിലെ മരത്തിന്റെ അടിയില്‍ കാണുന്ന സമ്മാനപൊതിയും അതിനകത്ത്‌ എന്താണെന്നു അറിയാനുള്ള ആകാംക്ഷയും തുറന്നു കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞ അതേ സാധനവും_ ഇതില്‍ പരം സന്തോഷത്തിന് എന്തുവേണം!
പിന്നീടും ഒന്നോ–രണ്ടോ വര്‍ഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, സമ്മാനം പൊതിഞ്ഞിരിക്കുന്നത് വീട്ടിലുണ്ടായിരുന്ന വര്‍ണ്ണക്കടലാസ്സ് കൊണ്ട്,എനിക്കെഴുതിയ കുറിപ്പോ- ചേച്ചിയുടെ പഴയ റെക്കാര്‍ഡ് പുസ്തകത്തില്‍ നിന്ന്‍ കീറിഎടുത്തതും.... അങ്ങനെയാണ്‌ ഇതൊക്കെ ചെയ്യുന്നത് വീട്ടുകാര്‍ ആണെന്ന്‍ എനിക്ക് മനസ്സിലായത്.ഇതൊക്കെ ഡിസംബറിനെ പറ്റിയുള്ള എന്റെ മധുരമായ ഓര്മ്മ കള്‍

തലമുറകളില്‍ വന്ന വ്യത്യാസമായിരിക്കാം-“നോര്‍ത്ത് പോള്‍ (North pole) നിന്ന്‍ reindeer നെ കൊണ്ട് വണ്ടി ഓടിച്ച് എങ്ങനെ ഇവിടെ എത്താനാണ് അതുപോലെ ചിമ്മിനിയില്‍ കൂടി ഇത്ര വലിയ രൂപം വരുന്നതും ഇടയ്ക്ക് വെച്ച് “സ്റ്റക്ക്” ആവുന്നതും കുട്ടികള്‍ കണ്ടിട്ടുള്ള  കാർട്ടൂണിലെ "പവ്വർ"കൾ  വെച്ച് അവര്‍ പുറത്തോട്ട് എടുക്കുന്നതോക്കെയാണ്‌‌‌‌, ഈ വക കഥകൾ പറയുന്ന എന്നോട്, എന്റെ കുട്ടികള്‍ക്ക്  തിരിച്ചു പറയാനുള്ളത്.ഇതെല്ലാം വലിയ തമാശ ആയിട്ടാണ് അവര്‍ക്ക്  തോന്നിയിട്ടുള്ളത്.അതോടെ പ്രതീക്ഷിക്കാതെ കിട്ടുന്ന ആ സമ്മാനത്തിന്റെ മധുരം പോയി  എന്ന് തന്നെ പറയാം.

 ഇന്നാണെങ്കില്‍ santa clause കടകളിലും ഷോപ്പിംഗ് മാളിലും ഇഷ്ടം പോലെ, അവർ കൊടുക്കുന്ന മിഠായികളിൽ ഏതെങ്കിലും കമ്പനിയുടെ പേരില്ലെങ്കിൽ മേടിക്കണമോഎന്ന ചിന്തയിലാണ് കുട്ടികൾ. പുൽക്കൂടും ക്രിസ്തുമസ് ട്രീയും റെഡിമെയ്ഡ് ആയി കഴിഞ്ഞു. ആശംസ കാര്‍ഡുകള്‍ക്ക് പകരം  ഇ മെയിലും sms ആയി കഴിഞ്ഞിരിക്കുന്നു.കാത്തിരിപ്പ്‌, ഓര്‍മ്മകള്‍ ,ഭക്ഷണസമൃദ്ധി...അതെല്ലാം ചേരുംപടി ചേര്‍ക്കു ന്നതാണ് ഓരോ ആഘോഷം എന്ന്‍ പറയാറുണ്ട്.അതുപോലെ ആയിരിക്കുന്നു എനിക്ക് ഈ ക്രിസ്തുമസ്സും.

അനാഥാശാലയിലെ കുട്ടികള്‍ക്കുള്ള “ക്രിസ്തുമസ്സ് സമ്മാനം”(santa clause കൊടുക്കുന്ന സമ്മാനം) എന്ന പരിപാടിയില്‍ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു.കുട്ടികള്‍ , അവര്‍ക്ക്   വേണ്ട സമ്മാനം ഒരു കടലാസ്സില്‍ എഴുതി അറിയിച്ചു.ഞങ്ങള്‍ ആ സമ്മാനങ്ങള്‍ മേടിച്ച് വര്‍ണ്ണ ക്കടലാസ്സില്‍ പൊതിഞ്ഞ് ഞങ്ങളുടെ ലീഡറെ ഏല്പ്പി്ക്കുക.അപ്പോള്‍ തോന്നിയ ഒരു കുസൃതി ചോദ്യമാണ്‌, എങ്ങനെയായിരിക്കും  ആ കുട്ടികള്‍ “santa clause” നെ വരവേല്ക്കു ന്നത്,” എന്നെ പോലെ “കുടവയര്‍ ”കാരെ കണ്ണുരുട്ടി നോക്കി നടന്നാണോ അതോ പുതിയ കുട്ടികള്‍ ചിന്തിക്കുന്നതുപോലെ ചിമ്മിനിയില്‍ “സ്റ്റക്ക്” ആവുന്ന ക്രിസ്തുമസ്സ് അപ്പൂപ്പനെയോ?
ക്രിസ്തുമസ്സ് സന്ദേശം പറയുന്നതുപോലെ “Christmas is about giving_ആ സന്ദേശം നടപ്പിലാക്കുന്നതില്‍ എനിക്കും ഒരു അംഗമാവാന്‍ സാധിച്ച സന്തോഷത്തോടെ എല്ലാവര്ക്കും  എന്റെ “ക്രിസ്തുമസ്സ് ആശംസകള്‍