11/27/11

പ്രാറ്തഥന


പ്രതീക്ഷിക്കാതെ ഒരവധി കിട്ടിയത് enjoy ചെയ്യാമെന്ന മട്ടിലായിരുന്നു ഞാന്‍.രാവിലെ 5 മണിക്ക് തന്നെ അറിയാതെ കണ്ണു തുറന്നെങ്കിലും delhi യിലെ തണുപ്പും അവധിയായ്തിനാലും quilt ന്റെ അടിയില്ചുരുണ്ടുകൂടി കിടന്നപ്പോഴാണ്‍...... പാട്ട്...ഹരേ രാമാ ഹരേ കൃ^ഷ്ണാ.....ഒരു കൂട്ടം ആള്ക്കാര്പാട്ട് പാടി റോഡില്കൂടി നടക്കുവാണ്‍.അവരുടെ പാട്ടിന്താളമായിട്ട് Tambourine മുണ്ട്......എന്തു പറയാനാ കൊച്ചു വെളുപ്പാന്കാലത്ത് residential area യില്കൂടി പാട്ടും ബഹളവുമെച്ച് നാട്ടുകാരെ മുഴുവന്ഉണറ്ത്തിയാലെ പ്രാറ്ത്ഥന അതിന്റെ പൂറ്ണ്ണതയില്എത്തുകയുള്ളൂവെന്നുണ്ടോ?
ദൈവം, പ്രാത്ഥന......എന്റെ മനസ്സിലേക്ക് വന്ന മറ്റൊരു സംഭവം പറയാം.ദുബായ് metro യില്ഞാന്യാത്ര ചെയ്യുബോള്‍, എന്റെ അടുത്ത് ഒരു സ്ത്രീയും കൂട്ടത്തില്‍ 3-4 വയസ്സു തോന്നിക്കുന്ന ഒരു കുട്ടിയും കൂടെയുണ്ട്. വന്ന സ്ത്രീ വളരെ tension നിലായിരുന്നു. മുഴുവന്സമയവും കറ്ത്താവേ, എന്റെ ദൈവമെ...... അങ്ങനെ മലയാളത്തില്പ്രാറ്ത്ഥിച്ചുകൊണ്ടെയിരുന്നു. മുഖത്തോടുമുഖം നോക്കിയപ്പോള്‍, ഞാന്എന്തു പറ്റിയെന്ന് ചോദിച്ചു.പ്രതീക്ഷിക്കാത്ത ചോദ്യം കേട്ടതു കൊണ്ടായിരിക്കും- സ്ത്രീ ഒന്നു ഞെട്ടിയെങ്കിലും കണ്ണീരോടെ കഥ പറഞ്ഞു.-അവര്ഒരു നഴ്സ് ആണ്‍.വ്യാഴാഴ്ച വൈകുന്നേരം വീട്ടുകാരടക്കം പള്ളിയില്‍  ചെന്നപ്പോള്‍, മൂത്ത മകന്റെ കൂട്ടുകാരനും അവിടെയുണ്ട്,10മിനിറ്റ് കളിച്ചിട്ട് വരാമെന്ന് പറ്ഞ്ഞ്, അവര്അവിടെന്ന് മുങ്ങി.പിന്നെ രാത്രിലെപ്പഴോ police അവരെ അറിയിച്ചു......മകനെ arrest ചെയ്യുതുവെന്ന്.അവ്ന്അവിടെയുള്ള് ഭണ്ധാരപെട്ടിയില്നിന്നും AED 20 കട്ടെടുത്തു.camera യുള്ളതിനാല്ഉടന്തന്നെ പിടിക്കയും ചെയ്യ്തു.പോലീസ് ചോദ്യത്തില്‍, വിശന്നപ്പോള്പൈസ എടുത്തുവെന്നാണ്പറഞ്ഞത്.ഞാറാഴ്ച court ല്കൊണ്ടുവരും. court ലേക്കുള്ള യാത്രയിലാണ്ഞാന്അവരെ കാണുന്നത്......... അമ്മ പറഞ്ഞു- പള്ളിയില്വരാത്ത കാരണം വീട്ടില്വന്നാല്വഴക്കു പറയുമെന്നറിയാം അതുകാരണമായിരിക്കും അവന്ഇതു ചെയ്യതത്........കൂട്ടത്തില് മകന്റെ കൂട്ടുകാരെയും വഴക്കു പറഞ്ഞുകൊണ്ടേയിരുന്നു..ഇനി എന്തു ചെയ്യും യെന്ന ചോദ്യത്തിന്മകന്‍ 16 വയസ്സെ ആയിട്ടുള്ളൂ.....minor യാണ്‍... അതുകാരണം വലിയ ശിക്ഷ കാണില്ല യെന്ന് സ്വയം ആശ്വസിക്കുകയാണ്‍.കഥ കേട്ട് ഞാനും ഞെട്ടി പോയി.ഞാനും മകന്വേണ്ടി പ്രാറ്തഥിക്കാമെന്ന് പറഞ്ഞ് ഞാന്എന്റെ station നില്ഇറ്ങ്ങി.പിന്നെ അവരുടെ മകന്എന്തു സംഭവിച്ചു യെന്നറിയില്ല.എന്നാലും കുറച്ചു ദിവസത്തേക്ക് കുട്ടിയെ പറ്റിയുള്ള ചിന്തകളും പ്രാറ്തഥനകളും ഉണ്ടായിരുന്നു.
പലപ്പോഴും അമ്മക്ക് എവിടെയാണ് തെറ്റിയത് എന്ന് ഞാന്എന്നോട് തന്നെ ചോദിക്കാറുണ്ട്.നിറ്ബന്ധിച്ച് പള്ളിയില്കൊണ്ടുപോയതൊ അതോ കളി കഴിഞ്ഞ് തിരിച്ച് വീട്ടില്വന്നാല്അമ്മയുണ്ടാക്കുന്ന ബഹളങ്ങളൊ......
അധികമായാല്അമൃ^തും വിഷം!
നമ്മുടെ പ്രാറ്തഥനകള്മറ്റുള്ളവറ്ക്ക് തലവേദനയാക്കരുത് യെന്ന് അപേക്ഷിക്കുന്നു.

No comments:

Post a Comment