11/12/11

പെണ്കുട്ടികളും കണ്ണുനീരും


അടുത്ത് നടത്തിയ  യാത്രയിലെ സഹയാത്രികനുമായി കുശലം പറഞ്ഞു കൊണ്ടിരുന്നപ്പഴാണ്‍,bachelor യായ അയാളോട് കല്യാണം കഴിക്കുന്ന പെണിന്‍ വേണ്ട ഗുണങ്ങളെപറ്റി ചോദിച്ചത്......2-3 വറ്ഷം ജോലി ചെയത് പെണ്‍കുട്ടിയായിരിക്കണം.ജോലിക്ക് പോകുന്നതോടെ പെണ്‍കുട്ടികളുടെ silly യും കരഞ്ഞ് കാര്യങ്ങള്‍ സാധിപ്പിച്ചെടുക്കുന്ന് സ്വഭാവമൊക്കെ മാറുമെന്നാണ്‍ പറയുന്നത്.(അത് എനിക്ക് ഒരു പുതിയ അറിവായിരുന്നു.വെറുതെ ഒരു തമാശക്കായിട്ടാണ്‍ ഞാന്‍ ആ ചോദ്യം ചോദിച്ചത്).
പെണ്‍കുട്ടികളുടെ കരച്ചിലിന്‍ കാര്യങ്ങള്‍ സാധിപ്പിച്ചെടുക്കാനുള്ള ഒരു കഴിവുണ്ടോ.....wow....പെണ്‍കുട്ടികള്ക്ക് പെട്ടെന്ന് സങ്കടം വരും, ആ ഒരു സ്വഭാവം ഞാനടക്കം വലിയൊരു ശതമാനം പെണ്‍ക്കുട്ടികള്‍ക്കുമുണ്ട്.പക്ഷെ ആ കരച്ചിലിനെ ഒരു ആയുധമാക്കാന്‍ പറ്റുമോ യെന്ന് ചോദിച്ചാല്‍......
ഒരു കാലംവരെ അതു ശരിയായിരുന്നുവെന്ന് പറയാം.ഞാനും ഒരു അറ്റകൈയെന്ന മട്ടില്‍ പ്രയോഗിച്ചിട്ടുണ്ട്.പണ്ട് സ്കൂളില്‍, ഒന്നിലോ രണ്ടിലോ പഠിക്കുബഴാണെന്ന് തോന്നുന്നു, വീട്ടില്‍ പോകുന്ന് നേരം ചേചിക്കായി സ്കൂളിന്റെ ഗേറ്റിന്റെ അടുത്ത് കാത്തുനില്‍ക്കും.... കുറച്ചുനേരം കഴിഞ്ഞിട്ടും ചേച്ചിയെ കാണാതാവുബോള്‍ കരയാന്‍ തുടങ്ങും. അതോടെ കുട്ടികള്‍ ചുറ്റും കൂടും....കാര്യം effective ആയിരുന്നു.പക്ഷെ കൂട്ടത്തില്‍ ചേച്ചിയുടെ കണ്ണുരുട്ടലും പിച്ചലും കിട്ടാറുണ്ട്.
ഈയടുത്ത നാളുകളില്‍ നാട്ടിലേക്കുള്ള യാത്രയെപറ്റി പറഞ്ഞുവന്നപ്പോള്‍,എന്റെ cousin പറ്ഞ്ഞു.....കുട്ടികളെയും കൊണ്ട് ticket counter ന്റെ യടുത്ത് പോയി നിന്ന് കരഞ്ഞാല്‍ മതി.അങ്ങനെ വേഗം ticket സംഘടിപ്പിക്കാമെന്ന്...... അതു നടക്കുമെന്ന് ഉറപ്പില്ലാത്ത്തിനാല്‍ ഞാനാ risk എടുത്തില്ല.
ഈ 21-അം നൂറ്റാണ്ടില്‍ കരച്ചിലിന്‍ വലിയ പ്രാധാന്യം ഒന്നുമില്ലയെന്നാണ്‍ എനിക്ക് തോന്നുന്നത്.നമ്മുടെ T.V serialലും വില്ല്ത്തികളെയും ജനം സ്വീകരിക്കുന്നുണ്ട്, അതു കൊണ്ടാണല്ലോ ഓരോ സീരിയലുകളിലും വില്ലത്തികളുടെ എണ്ണം കൂടുന്നത്.
ഒരു മരണവീടു സന്ദറ്ശിച്ച എന്റെ ഒരു മുതിറ്ന്ന സുഹ്രുത്ത് പറ്ഞ്ഞു, ഇപ്പോള്‍ body യുടെ അടുത്തിരുന്ന് കരയുന്നതൊന്നും fashion നല്ല.ആ മരണവീട്ടിലെ വിശേഷങ്ങള്‍ എന്നോട് പറയുകയായിരുന്നു. അതുപോലെ അമ്മ മരിച്ചു പോയ മകളോട്, കൂട്ടുകാരികളും teacher മാരും ആശ്വസിപ്പിക്കാന്‍ ശ്രമിച്ച്പ്പോള്‍, അവള്‍ പറഞ്ഞു......എനിക്കു വലിയ സങ്കടമൊന്നുമില്ല,അമ്മ സഹിക്കുന്ന വേദന കാണാന്‍ വയ്യായിരുന്നു.എത്രയും വേഗം അമ്മയെ ഈ വേദനകളില്‍ നിന്നും രക്ഷിക്കണമെ യെന്ന് പ്രാറ്ത്ഥിക്കാറുണ്ടെന്ന്.
അങ്ങനെ പെണ്‍കുട്ടികള്‍ ഒരു പാട് മാറിയെങ്കിലും അവരോടുള്ള ആളുകളുടെ മനോഭാവം മാറൂന്നില്ലയെന്നതാണ്‍ സത്യം.

3 comments:

  1. കാലം മാറി കഥ മാറി സുഹുര്‍ത്തെ ഹ ഹ ഹ നല്ല ചിന്തകള്‍

    ReplyDelete
  2. http://www.tuttu-artofbranding.tk/

    ReplyDelete