ഞാന്‍ ഒരു കഥ എഴുതുക യെന്ന സാഹസം കൂടി ചെയ്യ്തിരിക്കുവാണ്‍.
കഥക്ക് നീളം കൂടുതലായതുകൊണ്ടും, മലയാളത്തില്‍ type ചെയ്യ്തു എടുക്കാന്‍ കൂടുതല്‍ സമയം വേണ്ടതും കൊണ്ടും ഞാന്‍ 2-3 ഭാഗമായിട്ടാണ്‍, publish ചെയ്യുന്നത്.നിങ്ങള്‍ വായിച്ച് അഭിപ്രായം അറിയിക്കുമല്ലൊ.......
ഒളിച്ചോട്ടം
Degree 2nd yr ലെ college ജീവിതം അടിച്ചു തകറ്ക്കുകയാണ് മിനി.കൂട്ടത്തില്‍ ഒരു പ്രേമവുമായതൊടെ...... computer ന്റെ മുന്നില്‍ നിന്ന് തലപൊക്കാനെ നേരമില്ല.chating and email യാണ് പ്രധാന പരിപാടി, അല്ലാതെ കറങ്ങി നടന്ന് ആളുകളെ ക്കൊണ്ട് അതുമിതും പറയിപ്പിക്കാനൊന്നും അവളുടെ കാമുകന് ഇഷട്മല്ല.......വീട്ടുകാറ്ക്കാണെങ്കില് അവള് രാത്രിയും പകലുമില്ലാതെ project കള്‍ ചെയ്യുന്നതു കണ്ട് ആകെ സന്തോഷം.ഡിഗ്രിക്ക് റാങ്ക് പ്രതീക്ഷിച്ചാണ് അവരുടെ ഇരുപ്പ്.
ഇനി കാമുകനെ പറ്റിപറയുകയാണെങ്കില്‍, ആള് സുമുഖന്‍,പഴയൊരു തറവാട്ടുകാരന്‍,ദൂരെ ഒരു ഗ്രാമത്തിലാണ് വീട്......വീട്ടില്‍ പൈസ ധാരാളം. ജോലികളൊക്കെ മടുത്ത കാരണം IAS എഴുതാനുള്ള തയ്യാറെടുപ്പിലാണ്‍.ഇതൊക്കെയാണ് കാമുകന് അവളോട് പറഞ്ഞിട്ടുള്ളത്.
ഒരു കൂട്ടുകാരിയുടെ കല്യാണത്തിനാണ് കണ്ടത്.അവരുടെ അടുപ്പം അധികമാറ്ക്കും അറിയില്ല.അടുത്ത friends ന് മാത്രമെ അറിയുള്ളൂ. Chating ല്‍ കൂടെ ആളൊരു loving, caring......... അങ്ങ്നെ എല്ലാ.ing ഗുണമുള്ളതായിട്ടാണ് അവള്‍ക്ക് തോന്നിയത്.കൂടെയുള്ള കൂട്ടുകാരികളും പച്ച കൊടി കാണിച്ചതോടെ ആ പ്രേമം വലിയ കുഴപ്പങ്ങളില്ലാതെ ആഴ്ചകളും മാസങ്ങളും പിന്നിടുകയാണ്‍.
ഒരു ദിവസം അവളുടെ കൂട്ടുകാരന് ഒരാഗ്രഹം.... ഗ്രാമത്തിലെ അമ്മയെ പോയികാണാം.അമ്മയോട് എല്ലാ കാര്യ്വും പറഞ്ഞിട്ടുണ്ട്.അമ്മക്കും കാണാനാഗ്രഹം.ഗ്രാമഭംഗിയും പാടങ്ങളും വയല്‍ വരബിനെക്കുറിച്ച് പറ്ഞ്ഞപ്പോള്‍ അവളും യാത്ര പോകാനുള്ള മൂഡിലായി. ഗ്രാമവും അതിന്റെ ഭംഗിയും അവള് സിനിമയിലെ കണ്ടിട്ടുള്ളൂ.
ഒരു ദിവസം വീട്ടുകാരെ വിശ്വസിപ്പിക്കാവുന്ന നുണ പറഞ്ഞും കൂട്ടത്തില്‍ കൂട്ടുകാരികള്‍ക്ക്, അഥവാ വീട്ടുകാര് ചോദിച്ചാല്‍ പറയേണ്ട നിറ്ദ്ദേശങ്ങളും കൊടുത്ത് അവള് ഗ്രാമഭംഗിയും അമ്മയെയും കാണാനായി പുറപ്പെട്ടു.രണ്ട്-രണ്ടര മണിക്കൂറ് train യാത്രയുണ്ട്. (തുടരും)
No comments:
Post a Comment