7/17/12

അഭിമാനിയോ.....?


എന്തായാലും ഒരു മണിക്കൂറിന്റെ യാത്രയുണ്ട്, എന്നാല്‍ ഒന്ന്‍ ഉറങ്ങാമെന്നുവെച്ചാല്‍, വണ്ടിയോടിക്കുന്ന ആ ള്‍ വിടുന്ന മട്ടില്ല.അയാ ള്‍ അമ്മയുടെ അടുത്ത്‌ ബെന്‍സ്‌ കാറിന്റെ ഗുണവും അതിന്‍റെ എന്‍ഞ്ചിനെയും(engine) പറ്റി വിവരിക്കുകയാണ്.ഇപ്പോള്‍ യാത്ര ചെയ്യുന്നത്, ഏതു കാറിലാണ് എന്നുപോലും അറിയാത്ത അമ്മയോടാണ്‍,ഈ ബെന്‍സ്സ് കഥകള്‍!

ഇയാളോട്, മിണ്ടാതെ ഇരുന്ന് കാറോടിക്കാന്‍ പറയു...എന്ന്‍ ഞാന്‍ അമ്മയോട് പറഞ്ഞപ്പോള്‍.............”എത്ര അപകടങ്ങളാണ്, ഡ്രൈവര്‍ ഉറങ്ങുന്നതുമൂലമുണ്ടാകുന്നത് അതുകാരണം അയാ ള്‍ വര്‍ത്തമാനം പറഞ്ഞോട്ടെ, നീ ശ്രദ്ധിക്കേണ്ട”.........അമ്മ,അയാളെ പ്രോത്സാഹിപ്പിക്കാനുള്ള മൂളലും ഉത്തരങ്ങളും കൊടുക്കുന്നുണ്ട്.

ഒരു പത്ത്-പതിനഞ്ചു മിനിറ്റ് കഴിഞ്ഞുകാണും, അമ്മയുടെ മറുപടികള്‍ കേള്‍ക്കാഞ്ഞിട്ടായിരിക്കും, അയാള്‍ കണ്ണാടിയില്‍(rear view mirror) കൂടി നോക്കിയപ്പോള്‍,കണ്ണുതുറന്നിരിക്കുന്നത് ഞാന്‍ മാത്രം. അതോടെ വര്‍ത്തമാനം എന്‍റെ അടുത്തോട്ടായി........ 
”പണ്ട്, ഞാന്‍ കാണ്‍പൂരില്‍ ജോലി ചെയ്തിട്ടുണ്ട്......ഭയങ്കര ചൂട്, അതുകാരണം ഞാന്‍ തിരിച്ചുപോന്നു.ചേട്ടനും കുടുംബവും അവിടെയാണ്‍.അവിടെ രണ്ടുപേറ്ക്കും ജോലിയുണ്ട്.എനിക്ക് ഇഷ്ട്ടപ്പെട്ടില്ല.ഒരു വല്ലാത്ത രാജ്യം തന്നെ!!!

ഞാന്‍-_ ഇവിടെ എന്താ പരിപാടി?

ഡ്രൈവറ്- കുറച്ചു രാഷ്ട്രീയമുണ്ട്.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ നില്‍ക്കേണ്ടാതായിരുന്നു........ അപ്പഴേക്കും...........

രാഷ്ടീയത്തില്‍ എനിക്ക് വലിയ താല്പര്യം ഇല്ലാത്തതിനാല്‍ ആ സംസാരം അവിടെ നിന്നു.

കൂട്ടത്തിലുള്ള മൂന്നുപേരും ഉറക്കമായതിനാല്‍, ഡ്രൈവറെ ഉറക്കാതെ നോക്കേണ്ടതു എന്റെ ആവശ്യമായി....
അടുത്ത സംസാരത്തിന്റെ വിഷയമായി...

ഞാന്‍_-സിനിമ കാണാറുണ്ടോ?

ഡ്രൈവറ്-എല്ലാം വെള്ളിയാഴ്ചയും ഇറങ്ങുന്ന സിനിമക ള്‍ മാറ്റിനിക്ക് തന്നെ കൂട്ടുകാര്‍ ഒരുമിച്ച് പോകും.

ഞാന്‍‌-_അപ്പൊ ഭാര്യയെ കൊണ്ടുപോകാറില്ലേ........

ഡ്രൈവറ്-അവള്‍ക്ക് 2 കൊച്ചു പിള്ളേരാണ്‍ പിന്നെ എന്റെ അമ്മയും അച്ഛ്നും കൂടെയുണ്ട്.അതുകാരണം ഒന്നിനും അവള്‍ക്ക് സമയമില്ല. ഞാന്‍ പണ്ടെ ഒരു മടിയനാണ്.......കുഞ്ഞിലെ എനിക്ക് എപ്പഴും പനിയായിരുന്നു.അനിയന്‍ പഠിക്കാനൊക്കെ മിടുക്കനാണ്‍.അവറ്ക്ക് നല്ല സൌകര്യം ആണ്‍.അവര്, വിദേശത്താ.......അവന്‍ എല്ലാം മാസവും പൈസയൊക്കെ അയച്ചു തരും. അവള്‍, അവിടെ നഴ്സ് ആണ്‍.ഇപ്പൊ നടുവേദനയായിട്ട്, തിരിച്ചു വരണമെന്നു പറയുന്നുണ്ട്....കല്യാണത്തിന്റെ സമയത്തെ ഒരു ആരോഗ്യമില്ലാത്ത ട്ടൈപ്പ് ആയിരുന്നു......

ഞാന്‍-_ മടിയനാണെന്ന് പറഞ്ഞുകൊണ്ടിരുന്നാല്‍ എങ്ങനെ....... അവരും അവിടെ കഷ്ട്പ്പെടുകയല്ലെ.....

വറ്ത്തമാനത്തിന്റെ ഗതി മാറുന്നതുകൊണ്ടോ എന്തൊ........അമ്മ ഉറക്കത്തി ല്‍ നിന്ന് എണീറ്റു. അമ്മ പറഞ്ഞു, “ഇയാള്‍ ഭയങ്കര അഭിമാനിയാണ്, എല്ലാവരും വിളിച്ചാലൊന്നും കാറോടിക്കാന്‍ പോകില്ല.നമ്മളും വേറെ 2 വീട്ടുകാരും വിളിച്ചാ ല്‍ മാത്രമെ പോകൂ.......

അയാള്‍, അഭിമാനത്തോടെ കണ്ണാടി(rear view mirror) യില്‍ കൂടി എന്നെ നോക്കി ചിരിച്ചു.
എനിക്ക്, അഭിമാനമൊന്നും തോന്നിയില്ല.വെറുതെ മടിപിടിച്ച് അനിയനെയും കുടുംബത്തെയും മുതലെടുക്കുന്നതാണോ.....അഭിമാനം!സത്യത്തില്‍ ആരാണ്‍ അഭിമാനികള്‍!!!!!!!!!!

ഞാന്‍, ഈ article, ചില social net working site ല്‍ പോസ്റ്റ് ചെയ്തപ്പോള്‍ കിട്ടിയ ചില കമന്റസ്സ് ഞാന്‍ ഇവിടെ ചേറ്ക്കുന്നു

  • abimani sharekum thante ammayalle??? athayathu aaa driwere urakathe ayalude veben varthamanam ketu erunu elle athu thane oru abemanam ;;;; ella manushyareyum orupole kananulla kayevu aaa ammakund ;;;............... ethupole akanam ellarummm ...  • ഓ പിന്നെ ഇവരല്ലേ അഭി...മാനി...... ഹ്മ്മ്മം

കൊള്ളാട്ടോ..

  • അഭിമാനം അല്ല അപമാനം ആണ് അവര്‍..... rita യാത്ര 


ചെയ്യുമ്പോള്‍ ഉറങ്ങാതിരുന്നുടെ ? എത്ര കാഴ്ചകള്‍ ആണ്

 യാത്രയില്‍ നമ്മെ കാത്തിരിക്കുന്നത് ...

  • ഇങ്ങനെ കുറച്ചു അഭിമാനികള്‍ നാട്ടില്‍ ഉണ്ടാകുനത് നല്ലതാ 


അല്ലെങ്കില്‍ കേരളത്തില്‍ പുരുഷന്മാര്‍ ഉണ്ടാകില്ല..
.
എല്ലാരും വിദേശത്ത് ആയേനെ ...നാട്ടിലും വേണ്ടേ ആളുകള്‍

No comments:

Post a Comment