7/1/12

അമ്മായിയമ്മ


ഈയടുത്ത ദിവസം ബാങ്കില്‍ ചെന്നപ്പോള്‍,അവിടെയുള്ള എന്റെ കൂട്ടുകാരി വളരെ വിഷമത്തോടെ എന്നോട് പറഞ്ഞു-എനിക്ക് ഇവിടെ നിന്ന് സ്ഥലമാറ്റമായി, എന്റെ Mother-in-law താമസിക്കുന്ന സ്ഥലത്തോട്ട്.....“അയ്യോ ആണോ”.....എന്നതായിരുന്നു ആ പുതിയ വാറ്ത്ത കേട്ടയുടെനെയുള്ള എന്റെ പ്രതികരണം.(അയ്യോ, നിന്റെ നല്ല കാലം അവസാനിച്ചുവെന്ന ഒരു ദ്വയാര്‍ത്ഥം അതിലുണ്ടായിരുന്നൊ എന്ന് എനിക്കറിഞ്ഞുകൂടാ)  ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത ആ അമ്മയെക്കുറിച്ചുള്ള എന്റെ  പ്രതികരണത്തോട്, എനിക്ക് എന്നോടു തന്നെ ജാള്യത തോന്നി. അതിന് എന്താ ഒരു 10-15 വറ്ഷം കഴിയുമ്പോഴേക്കും നമ്മളും ആ റോളിലല്ലെ യെന്ന് പറഞ്ഞ്, അവളെ ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആ തമാശ ഉള്‍ക്കൊള്ളാനുള്ള മൂഡീലല്ലായിരുന്നു അവള്‍.!!!.......

അമ്മായെന്നു പറയുമ്പോള്‍ സ്നേഹത്തിന്റെയും ത്യാഗത്തിന്‍റെയും പര്യായമാണ് അല്ലെങ്കിലും അമ്മയെക്കുറിച്ച് ഞാന്‍ കൂടുതല്‍ എഴുതേണ്ട കാര്യവുമില്ലല്ലോ പക്ഷെ അമ്മായിയമ്മ യെന്നു പറയുമ്പോള്‍,സ്നേഹമോ വാത്സ്യമോ ഇല്ല പകരം ഒരു നെഗറ്റീവ് രൂപമാണ് നമ്മുക്കെല്ലാവര്‍ക്കും ഉള്ളത്‌.

മകന്‍ മരിച്ചാലും വേണ്ടില്ല മരുമകള്‍ കരയുന്നതു കാണാമല്ലോ................. എന്നതാണ്‌ അമ്മായിഅമ്മയുടെ നിലപാട്‌ എന്ന്‍ തമാശക്ക് പറയാറുണ്ട്, അത്രക്ക്‌ നല്ല ബന്ധം ആയിട്ടാണ് അമ്മായിയമ്മ-മരുമകള്‍ക്കുള്ളത്.അമ്മായിയമ്മയുടെ പോരും വില്ലത്തരവും........ നമ്മുടെ ഈ കൊച്ചുഗ്രാമത്തില്‍ മാത്രമല്ല ലോകമെമ്പാടും പ്രസിദ്ധമാണ്.

ഏരിയല്‍ സോപ്പ്‌( തുണി അലക്കാനുള്ള സോപ്പ്‌)-ന്റെ വിജയം തന്നെ അമ്മായിയമ്മ-മരുമകളുടെ സംഭാഷണമായിരുന്നു.തുണി നനയ്ക്കുന്ന മരുമകളുടെ അടുത്ത്‌ തുണി പിന്നെയും അലക്കേണ്ടി വരുമെന്നും പക്ഷെ ഏരിയല്‍ സോപ്പ്‌ ഇട്ടു അലക്കിയ തുണി കണ്ട്‌ കണ്ണു തള്ളുന്ന അമമായിഅമ്മയും.......രസകരമായ ഒരു പരസ്യം ആയിരുന്നു.അക്കാലത്ത്‌ കല്യാണം കഴിഞ്ഞ പെണ്‍കുട്ടികളോട് അമ്മായിഅമ്മ എങ്ങനെയുണ്ട്, ഏരിയല്‍ അമ്മയാണോ എന്ന കുസൃതി ചോദ്യം ചോദിക്കുമായിരുന്നു.

ഞാന്‍ കണ്ടിട്ടുള്ള അമ്മായിയമ്മ പോര് എന്നു പറയുന്നത്, അവധിക്ക്‌ നാട്ടിലെത്തുമ്പോള്‍ ആണ്.എന്റെ ഗുണഗണങ്ങളെയും മിടുക്കുകളെയും, ക്കുറിച്ച് പുതുതായി വന്നിട്ടുള്ള മരുമകള്‍ക്ക് ഒരു ക്ലാസ്സ്‌ തന്നെ കൊടുക്കുക.(ഞാനും ഈ വക ക്ലാസ്സുകള്‍ ഇടയ്ക്കു കേള്‍ക്കാറുണ്ട്).പലപ്പോഴും എനിക്ക് ഇത്രയും മിടുക്ക് ഉണ്ടോ എന്ന്‍ ഞാന്‍ അതിശയിക്കാറുമുണ്ട്.പക്ഷെ ഞാന്‍ അവരെ തിരുത്താനോന്നും പോകാറില്ലട്ടോ...........

എല്ലാ അമ്മായിയമ്മമാരും ഒരുപോലെ ആകണമെന്നില്ല എന്നാലും
അമ്മയെന്ന് പറയുമ്പോള്‍ നമ്മള്‍ കൊടുക്കുന്ന ആദരവും സ്നേഹവും എന്താണ് അമ്മായിയമ്മക്ക് ഇല്ലാത്തത്‌.ഇതിന്റെ പിന്നില്‍ വല്ല ഐതിഹ്യം ഉണ്ടോ........ഞാന്‍ ഗൂഗിള്‍ ചെയ്ത നോക്കിയെങ്കിലും ഒന്നും പ്രത്യേകിച്ച് കണ്ടില്ല. നിങ്ങള്‍ക്കറിയാവുമെങ്കില്‍ ദയവായി  share ചെയ്യുക

No comments:

Post a Comment