8/21/11

പതംഗ്/പട്ടം


Aug-15 തിങ്കളാഴ്ച യായ കാരണം.......3 ദിവസം അടുപ്പിച്ച് അവധി കിട്ടിയസന്തോഷത്തിലായിരുന്നു ഞങ്ങളുടെ കുടുംബം.Delhi യില് ദിവസത്തിന്ഒരു പ്രതേകതയുണ്ട്, ഉച്ച കഴിയുന്നതോടെ എല്ലാവരും പട്ടം പറപ്പിക്കുന്ന തിരക്കിലായിരിക്കും.കാറ്റിന്റെ ഗതി അറിയാനും അതനുസരിച്ച് പട്ടത്തെ മുകളിലെത്തിക്കാനും നന്നായിട്ട് അറിയണം. വിചാരിക്കുന്നതുപോലെ എളുപ്പമല്ല.
ദിവസത്തിന്റെ ഏകദേശം ഒരാഴ്ചക്ക് മുന്പു തന്നെ പട്ടങ്ങള്ആകാശത്ത് പറക്കുന്നത് കാണാമായിരുന്നു.അതോടെ എന്റെ മകനും പട്ടം പറപ്പിക്കണമെന്നുള്ള ആഗ്രഹമായി.ഞാനും മകനും കൂടി പട്ടം മേടിക്കാനുള്ള കട കണ്ടുപിടിക്കാനായി പുറപ്പെട്ടു.ആദ്യം തന്നെ അതിന്റെ hindi വാക്ക് അറിയണമെല്ലോ....അതിനായി security guard ന്ചോദിച്ചു.പകുതി action നും പിന്നെ ആകാശത്തുള്ള പട്ടത്തെ കാണിച്ച് കൊടുത്തുമാണ് ഹിന്ദി വാക്ക് ഞങ്ങള്ക്ക് കിട്ടിയത്.”പതംഗ്”. പക്ഷെ വാക്കുകേട്ടപ്പോള്‍, കുട്ടിക്കാലത്ത്,school ലെ ഹിന്ദി പരീക്ഷക്കായി കാണാതെ പഠിച്ചെടുത്ത  വാക്ക് എനിക്ക് ഓറ്മ്മ വന്നു.(നമ്മുടെ education system ത്തിന്റെ ഒരു ഗുണമെ).അങ്ങനെ പതംഗ് തപ്പിയായി ഞങ്ങളുടെ യാത്ര..അധികം തപ്പിനടക്കേണ്ടി വന്നില്ല.മിക്ക കടകളിലും ഒരു extension യെന്ന പോലെ പതംഗ് വില്പ്പനയുണ്ടായിരുന്നു.പതംഗ്, അതിനുവേണ്ട് നൂല്‍, reel യെല്ലാമുണ്ടായിരുന്നു.ഒരു രൂപയുടെ newspaper kite മുതല്‍ 50 രൂപയുടെ plastic sheet പോലത്തെ material കൊണ്ട് ഉണ്ടാക്കിയതുവരെയുണ്ടായിരുന്നു.


പട്ടം, balance ചെയ്യത് കെട്ടുന്ന പണി, കടക്കാര്നെ തന്നെ ഏല്പ്പിച്ചു.മകന്‍.....ആദ്യമായിട്ടാണ്പട്ടം പറപ്പിക്കാനായിട്ട് പോകുന്നത്, അതുകൊണ്ട് അവന്റെ ചോദ്യങ്ങളും എന്റെ മുറി ഹിന്ദിയുമായി......കടക്കാറ്ക്ക് ഏതോ tourist കളെ കിട്ടിയ പ്രതീതിയായിരുന്നു.(English+hindi+action നുമായാണ്കാര്യങ്ങള്മനസ്സിലാക്കിയെടുത്തത്.)എങ്ങനെ പറപ്പിക്കണമെന്നുള്ള class യൊക്കെ അവര്തന്നു.
3-മത്തെ നിലയിലുള്ള terraceല്നിന്നായിരുന്നു ഞങ്ങളാസംരംഭത്തിന്തുടക്കമിട്ടത്. പട്ടം ഒന്ന് പൊങ്ങി, എല്ലാവരും ആഹ്ലാദപ്രകടനം നടത്തിവരുബോഴെക്കും കാറ്റിന്റെ ഗതിമാറുകയും അത് മൂക്ക് കുത്തി താഴെ വീഴും.നല്ല ക്ഷമ ആവശ്യമാണ് പറപ്പിക്കല്പരിപാടിക്ക്.
ഞങ്ങളെ help ചെയ്യാനായിട്ട് security guard, അടുത്ത് വീട്ടുകാര്‍ ......അങ്ങനെ എല്ലാവരുടെയും സഹായത്തോടെ ഞങ്ങളുടെ പട്ടവും മുകളിലെത്തി.അന്ന് ആകാശം മുഴുവനും പൊട്ടുപോലെ പലതരം പട്ടങ്ങള്കാണാമായിരുന്നു.കാണാന്നല്ല ഭംഗിയായിരുന്നു.
സത്യം പറഞ്ഞാല്പുതിയ generation നിലെ കുട്ടികള്‍, കഴിവുകള്ക്ക് മുന്പില്കണ്ണുതള്ളുകയാണ്‍.computer games, psp.......അങ്ങനെ modern games യും ഇതിന്മുന്പില്തലകുനിക്കുമായിരിക്കും.
നല്ലൊരു outdoor family entertainment യായിട്ടാണ്‍, എനിക്ക് പട്ടം പറപ്പിക്കലിനെ തോന്നിയത്.
നിങ്ങളുക്കും സാഹസം try ചെയ്യാവുന്നതാണ്‍.
All the Best!!!!!  

No comments:

Post a Comment