8/29/11

പലഹാരത്തിന്റെ കാവല്ക്കാരി


ഇപ്പോള്എവിടെ നോക്കിയാലും സെക്യുരിറ്റികാരുടെ മേളമാണ്‍.ഫളാറ്റിലും ഷോപ്പിംഗ് മാളും.......അങ്ങനെ കാവല്ക്കാരെ തടഞ്ഞിട്ട് നടക്കാന്മേലാത്ത അവസഥയാണ്എവിടെയും.പക്ഷെ പലഹാരത്തിനും ഒരു കാവല്ക്കാരിയോ..........
ഞങ്ങളുടെ വീട്ടിലെ ലെ എല്ലാ ആഴ്ചയിലെത്തെ shopping list ലെ പ്രധാനിയാണ്‍,”Betty Crocker’s Cookie Mix”.വളരെ രുചിയാണ്‍.അതുകാരണം oven ചൂടാറുന്നതിനു മുന്പ് തന്നെ സാധനം തീരും.India യുടെ പുറത്ത് ഒരു കുഴപ്പമുണ്ട്.കടകളിലൊക്കെ അവരുടേതായ വിലയാണ്‍,( ഇവിടത്തെപോലെ MRP ഇല്ല).....എന്തു കൊണ്ടാണറിയില്ല, എല്ലാ ആഴ്ചയും അതിന്റെ വില്‍ +1 കൂട്ടിയിട്ടുണ്ടാവും.എന്നാല്ഒരുമിച്ച് 2 പാക്കറ്റ് മേടിക്കാമെന്നുവെച്ചാല്‍ 2 യും ഒരുമിച്ച് തീരും.അങ്ങനെ കുട്ടികള്‍ school വിട്ടു വരുന്നതോടെ ഞാന് cookies ന്റെ കാവല്ക്കാരിയായി മാറും......ആര്എത്ര തിന്നു, എപ്പോ തിന്നു ....... വക കണക്കെടുപ്പായിട്ട്......അതൊക്കെ ഒരു തലവേദന യായതോടെ .....google ല്‍ recipe തപ്പലായി അടുത്ത പണി.പലതും try ചെയ്യതെങ്കിലും ഒന്നും betty യത്ര പറ്റിയില്ല. അവസാനം ഒരു recipe കിട്ടി.....betty യുടെ taste ല്‍......ഹാവൂ......ഞാന്അങ്ങനെ കാവല്ക്കാരി ജോലിയില്നിന്നും തലയൂരി.
അടുത്ത വില്ലനായിട്ട് വീട്ടിലെത്തിയ പലഹാരം മുറുക്ക് യാണ്‍.മുറുക്ക് കിട്ടുന്ന കട ദൂരെയായതിനാലാണ്‍.വല്ലപ്പോഴാണ് area യിലേക്ക് പോവുക.പോകുബോള്‍ 3-4 പായ്ക്ക്റ്റ് മേടിക്കുമെങ്കിലും അതിനും ആയുസ്സ് അധികമില്ല.
എന്നാല്മുറുക്ക് വീട്ടിലുണ്ടാക്കാം യെന്ന  ideaയില്പതിവുപോലെ google തപ്പിയപ്പഴാണ്‍ Lakeshmi (kairali T.V) യുടെ recipe കണ്ടത്.ലക്ഷമി പറഞ്ഞതുപോലെ വെളിച്ചെണ്ണയും സംഘടിപ്പിച്ചു.പക്ഷെ അച്ച് എന്നെ ചതിച്ചു.എന്തു ചെയ്യതിട്ടും അച്ചില്കൂടി ഉണ്ടാക്കാനായിട്ട് പറ്റിയില്ല.അതുകാരണം പലഹാരത്തിന്റെ കാവല്കാരി ജോലി ഞാന്തുടരുന്നു.ഒരു വീട്ടമ്മയുടെ സാധാരണ ജോലികളുടെ list ന്റെ കൂടെ കാവല്ക്കാരി ജോലിയും നടത്തുന്നു ഞാന്‍!

No comments:

Post a Comment