10/3/13

നമസ്തേ

ഗുഡ്മോണിംഗ് മാഡം
 
ഗുഡ്മോണിംഗ് ......

കലാലയത്തിന്റെ പടിയിറങ്ങിയതോടെ ഞാ ആ വാക്കുക മറന്നു പോയിയെന്നു തന്നെ പറയാം.ആരെങ്കിലും പരിചയക്കാരെയോ ബന്ധുക്കാരെയോ കണ്ടാ ഒരു പുഞ്ചിരിയി സംഭാഷണം തുടങ്ങും, പുഞ്ചിരിയും കൂട്ടത്തി ഒരു തലയാട്ടലി കൂടി പിന്നെക്കാണാം എന്ന് പറഞ്ഞ് പിരിയും ഇങ്ങനെയൊക്കെയായിരുന്നു ഞാ അല്ലെങ്കി നമ്മ മലയാളിക ചെയ്യാറുള്ളത്.

കുട്ടികളുടെ സ്കൂ  അഡ്മിഷന്റെ സമയത്താണ്  പിന്നീട് ആ അഭിവാദന വാക്യങ്ങളെ ഞാ പൊടി തട്ടിയെടുത്തത്.സായിപ്പിന്റെ കുറെ കാര്യങ്ങ അനുകരിക്കുമെങ്കിലും എപ്പോഴും എല്ലാവരോടും അനുകരിക്കാ സാധിച്ചിരുന്നില്ല, അതിലൊന്നായിരുന്നു സ്വന്തം കുട്ടികളോട് "താങ്ക്യൂ , സോറി പ്ലീസ്സ് ....പറയുന്നത് .അവരുടെ വളച്ചക്ക് അനുസരിച്ച് ആ പരാതിയും കൂടി വന്നു.നമ്മുടെ ഇപ്പോഴത്തെ ജീവിതരീതി അനുസരിച്ച് ഇംഗ്ലീഷ്കാരുമല്ല മലയാളികളുമല്ല എന്ന രീതി ആയതിനാ മറ്റാരോടും പറഞ്ഞില്ലെങ്കിലും കുട്ടികളോട്, സോറി, താങ്ക്യു പ്ലീസ്സ് ...യൊക്കെ സാഹചര്യം അനുസരിച്ച് പറയേണ്ടി വന്നു എന്നതാണ് സത്യം. ഇതൊക്കെയാണ് നമ്മുടെ മലയാളികളുടെ കാര്യങ്ങ.

വടക്കെഡ്യ ക്കാ പരസ്പരം ബഹുമാനം കാണിക്കുന്നവരായിട്ടാണ്, എനിക്ക് തോന്നിയിട്ടുള്ളത്.അവ ആര്, തമ്മി കണ്ടാലും "നമസ്തേ പറയുകയെന്നത് ഒരു ശീലമാണ്, പ്രത്യേകിച്ച് സ്ത്രീകളോട് .അതിന്റെ ഭാഗമായിട്ട് എന്റെ അയക്കാരനും എന്നോട് രണ്ടു കൈയും കൂപ്പി "നമസ്തെ " പറഞ്ഞു. ഞാ അതിന്റെ പ്രതികരണമായിട്ട് തലയാട്ടി പുഞ്ചിരിച്ചു ഒരു പക്ഷെ അയാളുടെ നമസ്തേ ഞാ ശരി വെച്ച മട്ടി.....എന്റെ പ്രവൃത്തിയി തൃപ്തനല്ലാത്തതു കൊണ്ടായിരിക്കാം അയാ പിന്നെയും "മാഡംജി -നമസ്തേ"
ഞാ ചെയ്ത പ്രവൃത്തിയി എന്തോ പന്തികേടുണ്ട് എന്ന് മനസ്സിലാക്കിയ ഞാനും വേഗം നമസ്തേ പറഞ്ഞു പക്ഷെ അതൊരു വാടി തളന്ന കൈകൊണ്ടുള്ള നമസ്തേ ആയിരുന്നു.ആണുങ്ങക്ക് ഷേക്ക്ഹാഡും പെണ്ണുങ്ങക്ക് നമസ്തയുമാണ് അവരുടെ രീതി.അതുപോലെ വയസ്സായ അംഗങ്ങളെ കാ തൊട്ട് വന്ദിക്കുന്നതും കാണാറുണ്ട് .ആ മര്യാദ റോഡിലോ വീട്ടിലോ ...എവിടെ ആണെങ്കിലും ഒരു മടി കൂടാതെ ചെയ്യുന്നത് ഞാ അത്ഭുതത്തോടെ നോക്കാറുണ്ട്.

കാര്യസാധനത്തിനായി  ദൈവത്തിന്റെ പടങ്ങളുടെ മുപി മാത്രമേ ഞാ സ്തുതി പിടിക്കാറുള്ളൂ അതും ആവശ്യ കാര്യങ്ങക്ക് മാത്രം.അതുകാരണം മനുഷ്യരുടെ മുപി നമസ്തേ പറയാ എനിക്കൊരു മടി.എന്നാ വീടിന് അടുത്ത് മാത്രം അല്ല മറ്റു പല സ്ഥലങ്ങളിലും നമസ്തേക്കു പകരമുള്ള എന്റെ തലയാട്ടലും പുഞ്ചിരിയും  യോജിക്കാത്ത കാരണം  ഞാനും എന്റെ കൈകക്ക് ബലം വെച്ച് എന്തും വരട്ടെയെന്ന് വെച്ച് "നമസ്തേ പറയാ തുടങ്ങി.

പല വിദേശികളെ പരിചയപ്പെടേണ്ടി വന്നപ്പോ,ഇന്ത്യ സംസ്കാരം എന്ന്  പറഞ്ഞ്, അവ എന്റെ നമസ്തെയെ പുകഴ്ത്തി കൂട്ടത്തി അവരും തിരിച്ച് പ്രയാസപ്പെട്ട്  ന -മ-സ് -തെ എന്ന്  പറയുമ്പോ ......എന്നിലെ രാജ്യസ്നേഹത്തി ഞാ സന്തോഷിച്ചു.

കേരളത്തി ഇന്നും വോട്ട് ചോദിക്കാ വരുന്ന രാഷ്ട്രീയക്കാരാണ് സാധാരണയായി നമസ്തേ പറയുക.അതൊരു കാര്യസാധിക്കാനുള്ള "ട്രേഡ്മാക്ക് ആയിട്ടാണ് നമ്മ അതിനെ കാണുന്നത് അതുകൊണ്ടായിരിക്കാം ഞാ "നമസ്തേ പറയുമ്പോ പലര്ക്കും തമാശ,"ചേച്ചി ഏത് ഇലക്ഷനാണ്  നിക്കുന്നത്  എന്നോട് ചോദിക്കാറുണ്ട് ...എന്നാലും നമ്മുടെ സംസ്കാരം വിളിച്ചോതുന്ന ആ "നമസ്തയെ നമ്മ തള്ളിക്കളയണോ ......?

7 comments:

 1. മലയാളികള്‍ക്കു ഇല്ലാതെ പോകുന്നത് (ഞാന്‍ ഉള്‍പ്പെടെ ).അന്ന് അതിന്റെ വില അറിഞ്ഞില്ല.ഈ അറബി നാട്ടില്‍ സലാം പറയുമ്പോള്‍ ഇതിന്റെ വലിയ ഗുണം മനസിലാക്കുന്നു.

  ReplyDelete
 2. എന്റെയും വലിയൊരു പരിമിതിയാണ് അഭിവാദ്യത്തിന് തിരിച്ചഭിവാദ്യം ശരിയായ നേരത്ത് നാവില്‍ വരാതിരിയ്ക്കുക.

  ReplyDelete
 3. പലതും മറക്കുന്ന മലയാളി കൂട്ടത്തില്‍ 'നമസ്തേ'യും മറക്കുന്നു...

  ReplyDelete
 4. നമസ്തേ കൂട്ടുകാരെ......നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി

  ReplyDelete
 5. Ee aduth njan hotelil staff rest roomil irunnu oru Ethiopyakkaariyod Mosus ne patti parayumbol ariyaathe naavil Mr. Mosus ennu vannu. Hotelil guestukale mr. Miss madem ennellam abhivaadyam cheythittu pattipoyathaaa. Koode undaayirunna ellavarum koodu koottachiriyaayi...c

  ReplyDelete