1/15/13

“പോകുമ്പോ പോണ തുള്ളാട്ടം വീട്ടില്‍ ചെല്ലുമ്പോ കാണാട്ടോ”


കുട്ടികളുടെ ഒരു പരിപാടി കഴിഞ്ഞ്, അവരെ കാത്ത് നില്ക്കുകയായിരുന്നു ഞാന്‍ പരിപാടിക്ക് 3-4 കൊറിയന്‍കുട്ടികള്‍ ഉണ്ടായിരുന്ന കാരണം അവരുടെ അച്ഛ്നും അമ്മയും എന്റെ കൂടെ കാത്ത് നില്പ്പുണ്ട്.അവരുടെ കൈയ്യിലെല്ലാം ബൊക്കെക്കളും പൂക്കളും ഒക്കെയുണ്ട്.ആ പൂക്കളും ബൊക്കെയുമൊക്കെ, പരിപാടി പഠിപ്പിച്ച ട്ടീച്ചറ്ക്കാവുമെന്ന് ഞാന്‍ വിചാരിച്ചു.ഞാനാണെങ്കില്‍ അങ്ങനെത്തെയൊന്നും മേടിച്ചിട്ടും ഇല്ല. നാണക്കേട് ആയല്ലൊ എന്ന് ഓറ്ത്ത് നിന്നപ്പോള്‍.........ഒരു കൊറിയകുട്ടി വന്നു.അവന്റെ മാതാപിതാക്കന്മാര്‍, അവന്ബൊക്കെ കൊടുത്ത് അഭിനന്ദിക്കുകയാണ്‍.ഇതൊക്കെ കണ്ട് നിന്ന ഞാന്‍ എന്റെ മകനെ കണ്ടപ്പോള്‍ ഷേഹാന്ഡിനായി കൈ നീട്ടിയപ്പോള്‍..... അവന്‍ - എന്തു പറ്റി?
ഒന്നുമില്ല, ഒന്നു അഭിനന്ദിക്കാം എന്നു വെച്ചു........
! അത്രയേയുള്ളൂ........കേട്ടപ്പോള്‍ എനിക്ക് തന്നെ ചിരി വന്നു.ഓരോ രാജ്യത്തിന്റെ സംസ്കാരമെ!...നമ്മുടെ കുട്ടികള്‍സ്വന്തം മാതാപിതാക്കന്മാരില്നിന്ന് അങ്ങനെയൊന്നും പ്രതീക്ഷിക്കാത്തപോലെ.

ഒന്നെയുള്ളുവെങ്കില്‍ഉലക്ക കൊണ്ട് അടിക്കണം.......ഇങ്ങനത്തെ പഴഞ്ചൊല്ലുകളൊക്കെ ഉള്ള കാരണമായിരിക്കും, നമ്മുക്ക് കുട്ടികളെ അച്ചടക്കത്തില്‍ കൊണ്ടുവരാന്‍ ഒരു മാറ്ഗ്ഗമെയുള്ളൂ വടി!

അതിന്പറ്റിയ ഒരു സംഭവവും ഇപ്രാവശ്യത്തെ കേരള സന്ദറ്ശനത്തില്‍ ഉണ്ടായിരുന്നു.ഒരു കൂട്ടുകുടുംബം എന്നു പറയാന്‍ പറ്റില്ല, വലിയൊരു പറമ്പില്‍ മാമന്‍, ചിറ്റ, കുഞ്ഞമ്മ...........അങ്ങനെ എല്ലാവരും പറമ്പിന്റെ പല ഭാഗത്ത് വീട് വെച്ച് താമസിക്കുന്നു.എല്ലാവര്ക്കും അങ്ങോട്ടും ഇങ്ങൊട്ടും നല്ല അടുപ്പമുണ്ട്.വിരുന്നുകാരായി എത്തിയ ഞങ്ങളെ സ്വീകരിക്കാനായി എല്ലാവരും കൂടി ഒരു വീട്ടില്‍ ഒത്തുകൂടി.കൂട്ടത്തില്‍ ഏതോ ഒരു കുറുമ്പന്-3 വയസ്സുകാരനും ഉണ്ട്.അമ്മ എതോ ജോലിക്കാവശ്യത്തിന്വിദേശത്തേക്ക് പോയിരിക്കുകയാണ്‍.കുറുമ്പന്‍ വന്നയുടനെകല്ലെടുത്ത് കിണറ്റിലേക്ക് ഇടുക,മണ്ണുവാരിയെറിയുക,ഒരു ചെടി വേരോടെ പിഴുതെടുത്ത് നില്ക്കുന്നുണ്ട്.......ചോദിച്ചപ്പോള്‍
ഞാന്‍  പൂവിന്മണമുണ്ടോ എന്ന് നോക്കിയതാ.....വീട്ടിലുള്ളവരെല്ലാം വടി എടുക്കുന്നു......വഴക്ക് പറയുന്നു.....എന്ത്, ഏന്ത്.........എന്നീ ചോദ്യങ്ങള്ക്ക്......അവന്‍, നിഷ്കളങ്കമായി മറുപടി പറയുന്നുണ്ടെങ്കിലും .....ഇനി അടുത്തത് ഏത് നശിപ്പിക്കണം എന്ന് അവന്റെ കണ്ണുകള്‍ പരതുന്നുണ്ട്......എന്റെ മുഖത്തെ പുഞ്ചിരി കണ്ടപ്പോള്‍ അവനും സന്തോഷം............ആദ്യത്തെ 10-15 മിനിറ്റിലെ പരിചയക്കുറവ് മാറിയതോടെ ഞാനുമായി കൂട്ടായി. അതോടെ എന്നെ ശല്യം ചെയ്യുക എന്നതായി അവന്റെ പ്ലാന്‍.അവനെ ബിസ്സി ആക്കേണ്ടത് എന്റെയും ആവശ്യമായി. എനിക്കാണെങ്കില്‍ 70കളിലെ ഹിന്ദിസിനിമകളില്‍ കൊള്ളക്കാര് കുതിരപുറത്തു വരുന്നതിന്തുല്യമായി, അവന്റെ വരവ്......

ഞാന്‍ ആ കുട്ടിയോട് പറഞ്ഞു, നമ്മുക്ക് ട്ടീച്ചറും കുട്ടിയും കളിക്കാം.മോന്‍ ട്ടീച്ചര്‍, ഞാന്‍ കുട്ടി.....ഇത് കേട്ടതും അവന്സന്തോഷമായി പോയി ഒരു വടിയുമായി വന്നു.വടി കൈയ്യില്പിടിച്ച് a,b,c,d,....... നഴ്സറി പാട്ടുകള്‍......ആകെ ഹാപ്പി.ഇനി സ്കൂള്കഴിഞ്ഞ് വീട്ടില്പോകാം എന്നു പറയുമ്പോള്‍വടി കൊണ്ട് എടുത്ത് വെക്കും.പിന്നെയും ട്ടീച്ചറിന്റെ ഭാഗം തുടങ്ങുമ്പോള്‍ “വടിവരും.......

ഇന്ന് സുകൂളില്‍അടിക്കാന്‍ പാടില്ലയെന്ന് നിയമമുണ്ടെങ്കിലും വടികാണിച്ചും പേടിപ്പിച്ചുമാണ്‍50-52 കുട്ടികളുള്ള ഒരു ക്ലാസ്സിനെ ട്ടീച്ചറ് നിയന്ത്രിക്കുന്നത്.രണ്ടുപേരെയും നമ്മുക്ക് കുറ്റം പറയാനാവില്ല...... അല്ലെ...

പേപ്പറില്വായിച്ച വാറ്ത്ത കണ്ടപ്പോള്‍‍(നോറ്വെ), ഈ അദ്ധ്യാപികെയെ അവര്എന്തു ചെയ്യുമെന്ന് എനിക്കറിഞ്ഞുകൂട.......എന്റെ മകന്രണ്ടാം ക്ലാസ്സില്പഠിക്കുമ്പോഴാണ്‍......ക്ലാസ്സില്ഇംഗ്ലീഷ് സംസാരിച്ചില്ലെങ്കില്ട്ടീച്ചര്‍, വായില്മുളകുപൊടി ഇടുമെന്നാണ്ഭീഷണി.......മുളകുപൊടി ഇട്ട് ഒരു കുപ്പി അലമാരിക്കകത്തുണ്ട്.അങ്ങനെചില്ലിമാം എന്ന പേരില്അവര്ആ സ്കൂളിന്റെ പേര്കേട്ട ട്ടീച്ചറാണ്‍.

അടക്ക മടിയില്‍വെക്കാം അടക്കമരമോ......അതു പോലെയായി ഒരമ്മയും 2 വലിയ കുട്ടികളും കൂടിയുള്ള എന്റെ വീട്ടിലോട്ടുള്ള വരവ്.കുട്ടികള്‍ ഏതൊ, വീഡിയൊ ഗെയിം കളിക്കുന്നതിനായിട്ടുള്ള അടികൂടിക്കൊണ്ട് ഇരുപ്പുണ്ട്............ആ അമ്മ എല്ലാം കാണുന്നു എന്നാല്‍ഒന്നും കാണാത്ത പൊലെ എന്നോട് വറ്ത്തമാനം പറയുന്നു....ഇതൊക്കെ കണ്ടു എന്റെ അച്ഛ്നും അപ്പോള്‍ വീട്ടിലുണ്ടായിരുന്നു.അവര്പോയിക്കഴിഞ്ഞപ്പോള്‍ അച്ഛ്ന്പറഞ്ഞതാണ്‍,കൊച്ച് കുട്ടി ആയിരുന്നപ്പോള്‍ ഇതു പോലെ വേറെ വല്ലയിടത്തും വെച്ച് കുറുമ്പ് കാണിച്ചാല്‍ കൂടെയുള്ളവര്
പോകുമ്പോ പോണ തുള്ളാട്ടം
വീട്ടില്ചെല്ലുമ്പോള്കാണാട്ടോ
(വീട്ടില്ചെല്ലുമ്പോള്അടി ഉണ്ടെന്ന് സാരം)

ഈ രണ്ടുവരിയുടെ പാട്ട് പാടും.അതോടെ കുട്ടിക്ക് കാര്യം മനസിലാവും.ഈ വരികള്‍ഒരു പ്രത്യേക താളത്തിലാണ്പാടുക.ചിലപ്പോള്‍ വരികള്‍പാടിയില്ലെങ്കില്‍ ആ താളത്തില്‍ മൂളും.അപ്പോഴും കുട്ടിക്ക് കാര്യം മനസ്സിലാവും.

ഇങ്ങനെ പല രീതിയില്‍ ശിക്ഷാരീതികള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കിലും..........ശിക്ഷാരീതികള്‍ ആവശ്യമുണ്ടോ.......സ്വന്തം മാതാപിതാക്കന്മാറ്ക്ക് ആവശ്യമില്ലയെന്നാണ്എന്റെ അഭിപ്രായം......സ്നേഹത്തോടെയും അതിലധികം ക്ഷമയോട്കൂടി ഒരു കുട്ടിയെ അനുസരിപ്പിച്ചെടുക്കാം........അല്ലേ..

2 comments:

 1. നന്നായിരിക്കുന്നു
  ധൃതിപിടിച്ച് പോസ്റ്റ് ചെയ്യാതെ എഴുതിയത് വായിച്ച്
  ക്രമപ്പെടുത്തി അവതരിപ്പിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.അതുപോലെതന്നെ
  അക്കങ്ങള്‍ അക്ഷരത്തില്‍ ആണെങ്കിലും........
  ആശംസകള്‍

  ReplyDelete
 2. വീട്ടില്‍ ചെല്ലുമ്പോള്‍ കാണാം കേട്ടോ
  എത്രവട്ടം കേട്ട് നടുങ്ങീട്ടുണ്ട്

  ReplyDelete