12/7/12

No pain No gain


രാവിലെ 6.30ക്കുള്ള സ്കൂള്‍ ബസ്സില്‍ പോകാനായിട്ട് 5 മണിക്ക് കുളിച്ച് ഭക്ഷണം കഴിക്കുന്ന കുട്ടികള്‍ എന്നൊട് പറയുംഅമ്മക്ക് എന്ത് സുഖം-
(ഞാനാണ്‍, ഇവരെ 5 മണിക്ക് വിളിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും)...
No pain no gain.....അതായിരിക്കും എന്റെ മറുപടി.കഷ്ട്പ്പെടാതെ ഒന്നും നേടാനാവില്ല..പിള്ളേരോടുള്ള ഉപദേശത്തിന്റെ ഭാഗമായിട്ട്, എന്റെ ഒരു  വാചകമാണിത്.

വാചകപ്രയോഗം കൂടിയതുകൊണ്ടാണോ എന്ന് അറിഞ്ഞുകൂടാ......എനിക്കും പ്രയോഗം പലപ്പോഴും നടപ്പിലാവുന്നുണ്ട്.പുതിയതായി വന്ന സൌകര്യങ്ങളാണ്, എന്നെ ഈ കഷ്ടപ്പെടുത്തുന്നത്.

പണ്ടൊക്കെ ബാങ്കില്‍ പോകണമെങ്കില്‍ , വീട്ടുജോലികള്‍ യൊക്കെ ഒതുക്കി,ഗ്യാസ്‌ സിലിണ്ടര്‍ കൊണ്ടുവരുന്ന ആള്‍ അല്ലെങ്കില്‍ കൊരിയര്‍ കൊണ്ടുവരുന്ന ആള്‍........അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയത്, ബാങ്കിലെത്തുമ്പഴേക്കും ഒരു സമയമാകും കൂട്ടത്തില്‍ അവിടത്തെ ക്യൂ.......അതൊക്കെ വേറെ.......എന്നാല്‍ ഈ തലവേദനകളെല്ലാം “ഓണ്‍ലൈന്‍” എന്ന സൌകര്യത്തില്‍ കൂടെ, ഇന്ന് എല്ലാം ഒരു ക്ലിക്ക്”-ല്‍ നടക്കുന്നു.പക്ഷെ ഏതെങ്കിലും പൈസ ട്രാന്സഫറ് ചെയ്ത് ക്ലിക്ക് ചെയ്യുന്നതൊടെ ഒന്നെങ്കില്‍ സമയം കഴിഞ്ഞിരിക്കുന്നു അല്ലെങ്കില്‍ വളരെ സാവാധാനം അതുമല്ലെങ്കില്‍ കറന്റ്റ് പോയി....ട്രാന്‍സ്ഫറ് നടന്നോ ഇല്ലയ്യൊ എന്നറിയാതെ വീട്ടിലെ ഫാനിന്റെ അടിയിലിരുന്നു വിയറ്ക്കുകയെ നിവ്യത്തിയുള്ളൂ......ഈ സങ്കടമൊ/ 2 ചീത്തയൊ ആരോടെന്നെങ്കിലും പറയാമെന്നു വെച്ച് “ട്ടോള്‍ഫ്രീ നമ്പറ്” വിളിച്ചാല്‍ -ഇംഗ്ലീഷ് ഭാഷക്ക് “2” പ്രസ്സ് ചെയ്യുക.......അങ്ങനെ എല്ലാ ബട്ടണുകളും പ്രസ്സ് ചെയ്ത്, ആളെ കിട്ടാറുമ്പഴേക്കും – ലൈന്‍ ബിസ്സി, കാത്തിരിക്കാനുള്ള സന്ദേശം ആയിരിക്കും. മനസ്സില്‍ ഞാനറിയാതെ പറഞ്ഞുപോകും “no pain no gain” അതു കാരണം സഹിക്കുക തന്നെ..........

ഞാറാഴ്ച വീടിന്റെ ഫോണ്‍ റിംഗ് ചെയ്യതപ്പഴെ മനസ്സിലായി......അച്ഛന്‍ എനിക്കുള്ള ഡോസ് തരാനാണ്വിളിക്കുന്നതെന്ന്. അച്ഛന്യാത്ര ചെയ്യാനായിട്ട് ട്ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറഞ്ഞിട്ട് 2 ദിവസമായി.(വീട്ടില്വെറുതെ ഇരിക്കുകയല്ലെ എന്നോറ്ത്താണ്ഇങ്ങനത്തെ പരിപാടികളൊക്കെ ഞാന്‍ ഏറ്റെടുത്തത്.പക്ഷെ പലപ്പോഴും ബാങ്കിലെ സൈറ്റ് പോലത്തെ ഓരോ തലവേദനകള്‍ വരണകാരണം ഞാനും മടിക്കുകയാണ്‍).സാധാരണ ട്ടിക്കറ്റ് ബുക്ക് ചെയ്ത് അച്ഛന്മെയില്ആയി അയച്ചു കൊടുക്കാറാണ്പതിവ്.അച്ഛനും ഇതൊക്കെ ചെയ്തു പഠിക്കുവാന്‍ പറഞ്ഞ എല്ലാ നിര്‍ദ്ദേശവും കൊടുത്താലും, അതിനും തയ്യാറല്ല.എന്തായാലും ആ ഫോണ്‍ എടുക്കാന്‍ ആരും തയ്യാറല്ലാ‍ത്ത കാരണം.......ചീത്ത കേള്‍ക്കുകയെന്ന യെന്ന മട്ടില്‍ ഫോണ്‍ എടുത്തപ്പഴെ,” നിനക്ക് ബുക്ക് ചെയ്യാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ ഒരിടത്തും പോകുന്നില്ല..........ആകെ സെന്റിമൂഡിലാണ്.

അങ്ങനെ ഞാന്‍ വീണ്ടും കംപ്യൂട്ടറിന്റെ മുന്‍പില്‍ .........സൈറ്റ് തുറന്നു പാസ് വേഡ് ഇട്ടപ്പോള്‍,അത് തെറ്റെന്ന് എഴുതികാണിക്കുന്നുണ്ട്.വല്ലപ്പഴും ഉപയോഗിക്കുന്നകാര്യം പാസ് വേഡ് മറക്കുന്ന പതിവും ഉണ്ട്.ഇനി അവസാനത്തെ രക്ഷകര്‍ മക്കളാണ്. അവരോട് സങ്കടം ഉണറ്ത്തിയോടെ ഒരാള്‍ “നോക്കട്ടെയെന്ന് പറഞ്ഞു” ഏറ്റെടുത്തു..........അതോടെ അവര് മുതലാളിയും ഞാന്‍ കുട്ടിയുമാകും.......അവരുടെ യൂണിഫോം തേച്ചുകൊടുക്കുക, കാണാതെ പോയ പുസ്തകം തപ്പുക...........അങ്ങനെ പണികളുടെ നിര നീളും( അല്ലെങ്കില്‍ ഇതൊന്നും എന്റെ വകുപ്പില്പെട്ടതല്ല).........no pain no gain അതാണ് അവര്‍ക്ക് എന്നോട് പറയാനുള്ളത്.

മകന്‍, കുഴപ്പം കണ്ടുപിടിച്ചു.....വൈറലെസ്സ് കീബോറ്ഡ് ആയ കാരണം ബാറ്ററി വീക്ക് ആയതാണ്.എല്ലാ കീയ്സ്സും നടക്കുന്നില്ല.ബാറ്ററി മാറി എല്ലാം ഓ.കെ.ആയി.ഇതൊക്കെ മോഡേണ്‍ ലൈഫിലെ “no pain no gain”ആയിരിക്കും.

ഈയടുത്ത കാലത്ത് കുട്ടികളുടെ ഒരവാറ്ഡ് ചടങ്ങ് ഉദ്ഘാടനത്തിനു എത്തിയത്, ഇവിടത്തെ പേര് കേട്ട കോളേജിലെ പ്രിന്‍സിപ്പലായിരുന്നു.96%,97.5%, 99%........അങ്ങനെ പുസ്തകം മുഴുവന്‍ കാണാതെ പഠിച്ച് ഇത്രയും മാറ്ക്ക് മേടിച്ചിരിക്കുന്ന കുട്ടികളോട് കൊടുത്ത ഉപദേശം‌- പുസ്തകതാളുകളളതിനേക്കാള്‍ അധികം വിവരം നമ്മുക്ക് പുസ്തകത്തിന്റെ പുറത്തു  നിന്ന് പഠിക്കാനുണ്ടെന്നാണ്. .കൂട്ടത്തില്‍ കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തില്‍ നിന്ന് ജനിച്ച് എങ്ങനെ ഒരു പ്രസിദ്ധ്മായ ഒരു കോളെജിലെ പ്രിന്‍സിപ്പലായി എന്നത് രസകരമായി കുട്ടികളോട് പറഞ്ഞു-10—15km. നടന്ന് സ്കൂളിലോട്ടുള്ള പോക്കും വരവും.......തിരിച്ച് വന്നിട്ടുള്ള വീട്ടിലെ ജോലികളും........ഇന്നത്തെ കുട്ടികള്‍ക്ക് ആലോചിക്കാനെ പറ്റാത്ത കാര്യങ്ങളാണ്‍ അതൊക്കെ.

No pain No gain ആര് കണ്ടുപിടിച്ചോ അല്ലെങ്കില്‍ എങ്ങനെ എന്റെ വായിലേക്ക് വന്നുവോ എന്നറിയില്ല.കാലത്തിന് അനുസരിച്ച് കഷ്ട്പ്പാടുകള്‍(pain) ന്റെ രൂപം മാറുന്നുണ്ടെങ്കിലും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ അതിന്റെ പുറകില്‍ കഷ്ട്പ്പാടുകല്‍ കാണും എന്നത് ഒരു സത്യമാണ്.


2 comments:

 1. ഇന്നത്തെ കുട്ടികള്‍ക്ക് കഷ്ടപ്പെടാതെ നേട്ടങ്ങള്‍ കൊയ്യാന്‍
  എളുപ്പവഴികള്‍ തെരഞ്ഞെടുക്കാനാണ് താല്പര്യം!
  നന്നായിരിക്കുന്നു എഴുത്ത്.
  ആശംസകള്‍

  ReplyDelete
 2. No pain nO gain else pain....

  കുറിപ്പ് കൊള്ളാം

  ReplyDelete