9/18/12

മാതാപിതാക്കന്മാരും/ കുട്ടികളും


ഇന്ന് കുട്ടികളുടെ സ്കൂളില്‍ “മാതാപിതാക്കന്മാക്ക് ട്ടീച്ചറെ കാണാനായിട്ട് അവസരം ഒരുക്കിയ ദിവസം ആയിരുന്നു. കുട്ടികളെ അനുസരിപ്പിച്ചെടുക്കുന്നതിനേക്കാളും പ്രയാസമായിരുന്നു പാരന്റ്സ്സിനെ അനുസരിപ്പിക്കാന്‍, അദ്ധ്യാപികയാണെങ്കില്‍- ഒരു മേശയും കസേരയുമായിട്ടിരിക്കുക. അവിടേക്ക് ഒരു ബസ്സിലേക്ക് കേറുന്നതുപോലെ ഉന്തും തള്ളുമായി........ട്ടീച്ചറിന്റെ മുന്പിലെത്തുമ്പൊള്‍ കുട്ടിയുടെ മുഖം കാണുന്നതനുസരിച്ച്, അവര്അഭിപ്രായം പറയും....ഇതാണ്അവിടെ നടക്കുന്ന സീന്‍.
നല്ല അഭിപ്രായം ആണെങ്കില്‍ അഭിമാനത്തോടെ നില്‍ക്കുന്ന മാതാപിതാക്കന്മാര് .ചീത്ത അഭിപ്രായമാണെങ്കില്‍ ഒരു കുറ്റവാളിയെ പോലെ കുനിഞ്ഞു നില്‍ക്കുന്ന കുട്ടിയും, “നന്നായിട്ടുണ്ടല്ലോയെന്ന മട്ടില്‍ പകുതി ചിരിയോടെ നില്ക്കുന്ന ബാക്കിയുള്ളവരും........കാണുമ്പോള്‍ വിഷമം തോന്നും.

എന്തായാലും ഉന്തുംതള്ളും സഹിക്കാതായപ്പോള്‍, കുറച്ചുപേര് ചേര്‍ന്ന്‍ എല്ലാവരെയും ക്യു ആയി നിറുത്തി.അച്ഛന്‍-അമ്മ-കുട്ടി ആയ സെറ്റ്‌ ട്ടീച്ചറിനെ, പോയി കണ്ട സംസാരിക്കാം എന്ന രീതിയിലാക്കി. അതിലും ചില സ്മാര്‍ട്ട് ആള്‍ക്കാര്‍ ഒന്നും അറിയാത്ത പോലെ ക്യു തെറ്റിച്ച് അദ്ധ്യാപികയെ പോയി കണ്ടു സംസാരിക്കുന്നുണ്ടായിരുന്നു.

സത്യം പറഞ്ഞാല്‍  കാര്യം നേടാനുള്ള അവരുടെ കഴിവു കണ്ടപ്പോള്‍,അത് ഒരു കഴിവുകേടായിട്ടാണ്, എനിക്ക് തോന്നിയത്.നമ്മളെ കണ്ടല്ലെ നമ്മുടെ മക്കള്‍ വളരുന്നത്, അവരുടെ മുന്‍പില്‍ നമ്മള്‍ നിയമലംഘനങ്ങളും മോഷണവും ചതിക്കലും നടത്തിയാലോ...?

കുട്ടികള്‍ കുഞ്ഞായിക്കുബോള്‍ തന്നെ, അവരുടെ കൊച്ചുമനസ്സ്‌ ഒരു കാമറ പോലെ നമ്മള്‍ ചെയ്യുന്നതെന്തും ഒപ്പിയെടുക്കുന്നുണ്ട്.അതിന് സമാനമായ ഒരു അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഞാന്‍, കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ ആരെങ്കിലും സമ്മാനം വര്‍ണ്ണകടലാസില്‍ പൊതിഞ്ഞു തന്നാല്‍..........അച്ഛന്‍, കത്തിയെടുത്ത് അതിലെ ട്ടേപ്പുകള്‍ ഓരോന്നായി മുറിച്ച് കളഞ്ഞ്, ആ കടലാസ്സ് വലിയ പരുക്കുകള്‍ ഇല്ലാതെ ഊരിയെടുക്കും.ഞാനൊക്കെ ആ സമ്മാനം എന്താണെന്ന് അറിയാനായിട്ട് ആകാംക്ഷയോടെ കടലാസ്സ് ഊരിയെടുക്കുന്ന പ്രക്രിയയും നോക്കിനില്ക്കാറുണ്ട്.ആ പേപ്പറ് കൊണ്ട് എന്തു ഗുണമുണ്ടെന്ന് എനിക്കറിയില്ല.

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്റെ മകന്റെ പിറന്നാളിന്ഞാന്‍ തന്നെ കൊടുത്ത ഒരു സമ്മാനം-അവന്‍ അക്രാന്തത്തോടെ കടലാസ്സ് കീറുന്നതു കണ്ട് വഴക്കു പറഞ്ഞ്, ഞാനും എന്റെ അച്ഛന്റെ ആ പഴയ രീതി തന്നെ ചെയ്തു.അപ്പോള്എന്നോട്

 അവന്‍‌‌- അമ്മക്ക് എന്തു ഉപയോഗമാണ്ഈ കടലാസ്സ് കൊണ്ട്.....

ഒന്നും നശിപ്പിക്കാന്‍ പാടില്ല എന്ന് അവനോട് പറഞ്ഞു നിന്നെങ്കിലും.

ഞാന്‍ എന്നെതന്നെഓര്‍ത്തു പോയി ഒരു കാലത്ത് ദേഷ്യവും ക്ഷമയും അടക്കിപിടിച്ച് നിന്നിട്ടുള്ളതാണ്ഈ പ്രക്രിയയോട്.

അതോടെ ഞാന്‍ പിച്ചില്‍, അടി......തുടങ്ങിയ ശികഷാനടപടികള്‍ നിറുത്തി പകരം ഞാന്‍ തന്നത്താന്‍  കുടുതല്‍  പെറ്ഫ്ക്റ്റ് ആവാന്‍ തുടങ്ങി.എനിക്ക് മനസ്സിലായി മാതാപിതാക്കന്മാര്‍  കാണിക്കുന്നത് എന്തും അവരുടെ മനസ്സിലോട്ടാണ്കേറുന്നത് ഒരുപക്ഷെ ചെറിയ പ്രായത്തില്അങ്ങനെ കാണിച്ചില്ലെങ്കിലും.

നമ്മള്നന്നാവാതെ വെറുതെ കുട്ടികളില്നിന്ന് നല്ലത് പ്രതീക്ഷിക്കേണ്ട യെന്നു ഗുണപാഠം......



2 comments:

  1. ഹായ് ........ ബ്ലോഗ്‌ ഓക്കേ ഇഷ്ടായി സമയം പോലെ ഇനി ഈ വഴിയ്ക്കും ഇറങ്ങാം
    സ്നേഹാശംസകളോടെ സ്വന്തം @ PUNYAVAALAN

    ReplyDelete