5/7/12

ഡയറിക്കുറിപ്പുകള്‍ by T.R.Johny, Thekkethala


ആമുഖം
ഞാന്‍ എഴുതുന്നു, കഥയും കളിയും കാര്യവും, നേരും നേരബോക്കും ഒക്കെയുള്ള ഒരു “അവിയല്‍” പരുവത്തില്‍ വിളബണമെന്ന് കരുതുന്നു.ഈ സമയത്തു ഞാന്‍ കാണുന്നത്,ശ്രീ വെണ്‍കുളം മണി എഴുതിയ ചില വാക്യങ്ങളാണ്.“ മനസ്സില്‍ ചില ചിന്തകളുണ്ട്, അതിലേറെ ആഗ്രഹങ്ങളും.നന്മയുടെ നിറവു കണ്ടെത്താനുള്ള അവയ്ക്ക് ഒന്നിനും ഒരും അടുക്കും ചിട്ടയുമില്ല. അവ ചിന്നിച്ചിതറി ശിഥിലവും വികൃതവുമായി കിടക്കുന്നു.ഈ കൈമുതലില്‍ വിശ്വസിച്ച് ഈ വയസ്സാം കാലത്തു എന്തൊക്കെ ചെയ്യാന്‍ ശ്രമിക്കുകയാണ്”.ശ്രീ. മണിക്ക് കൈമുതലുണ്ട്, എനിക്ക് അതുപോലുമില്ല.എങ്കിലും എഴുത്ത് എന്ന സാഹസത്തിന് ഇറങ്ങിത്തിരിക്കുന്നു.
1.ബിസിനസ് പാഠങ്ങള്‍
മികച്ച നടനുളള 2011 ലെ ദേശീയ അവാര്‍ഡ്‌ സലീം കുമാറിനായിരുന്നു.വിദേശത്തും നാട്ടിലുമായി അദ്ദേഹം 165 സ്വീകരണങ്ങളില്‍ പങ്കെടുത്തു.അടുത്ത കൊല്ലത്തെ അവാര്‍ഡ്‌ പ്ര  ഖ്യാപിക്കുന്നതിനു മുന്പായി സ്വന്തം നാട്ടില്‍ സമാപന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.വ്യാപാരികളുടെ കുടുംബസംഗമമായിരുന്നു പരിപാടി.പ്രസംഗം ഇങ്ങനെയായിരുന്നു...........പ്രിയപ്പെട്ടവരെ..... ലോകത്തിലെ ഏറ്റവും നല്ല വ്യാപാരികള്‍ ആരാണെന്ന് അറിയുമോ? ലോകത്തിലെ ഏറ്റവും നല്ല കച്ചവടക്കാര്‍ യഹൂദന്മാരാണ്.ആണ്‍മക്കള്‍ നടന്നു തുടങ്ങാറകുബോള്‍, അച്ഛന്‍ അവരെ മേശപ്പുറത്തുകയറ്റി നിര്‍ത്തും.മകനെ താഴേക്ക്‌ ചാട് അച്ഛന്‍ പിടിക്കാംമെന്നു പറയും.പേടിച്ചരണ്ടു കുഞ്ഞു പറയും...”അയ്യോ അചഛാ വീഴില്ലെ”? ചിരിച്ചുകൊണ്ട് അചഛന്‍ പറയും...”താഴെ വീഴുകയോ, അചഛനലലേടാ നില്‍ക്കുന്നത്‌, നീ ധൈര്യമായി ചാടിക്കോ.......ഒടുവില്‍ അചഛന്റെ വാക്കു വിശ്വസിച്ചു കുഞ്ഞു മേശയില്‍ നിന്നും ചാടും...അചഛന്‍ കൈ വലിക്കും.താഴെ വീണു കരയുന്ന കുഞ്ഞിനോട് അചഛന്‍ പറയും.മോനെ ഇതാണ്‌ ബിസിനസ്സിലെ ആദ്യപാഠം.സ്വന്തം പിതാവിനെ പോലും വിശ്വസിക്കരുത്.ഇതാണ് യഹൂദമാര്‍”. സദസ്സില്‍ നിന്നും നിലയ്ക്കാത്ത കൈയ്യടി.
ഒരാളെയും ഒരിക്കലും വിശ്വസിക്കരുത് എന്നതിനുശേഷമുളള വിവരങ്ങള്‍ ശ്രീ.സലീം സദസ്സിനോട് വിളബിയില്ല.അത് ഇങ്ങനെയാണ്‌..........എന്നാല്‍ എല്ലാവരെയും എപ്പോഴും വിശ്വസിക്കുന്നതായി അഭിനയിക്കണം

1 comment:

  1. നന്നായിട്ടുണ്ട്. എഴുത്തിന്‍റെ ലോകത്ത് പുതിയ ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete