5/18/12

Brand Ambassador


Brand Ambassador ന്‍റെ കാലമാണ് ഇപ്പോള്‍.അങ്ങ് ഹോളിവുഡിലെ ആള്‍ക്കാ ര്‍ മുതല്‍ക്ക് ഇങ്ങ് കേരളത്തിലെ പ്രമുഖര്‍ വരെ ഓരോ സാധനത്തിന്റെയോ അല്ലെങ്കില്‍ സ്ഥാപനത്തിന്റെയോ അല്ലെങ്കില്‍
മറ്റെന്തെങ്കലിന്റെയും Brand Ambassador മാരാണ്.അങ്ങനെ ഇന്ത്യയുടെ “Sanitation” ന്, നല്ല സുന്ദരിയായ വിദ്യാബാലനും.കേട്ടപ്പോള്‍ ആദ്യം തമാശയായിട്ടാണ് തോന്നിയതെങ്കിലും,ഇന്ത്യക്ക് വളരെ ആവശ്യമായ ഒരു കാര്യമാണ്“sanitation”.പ്രത്യേകിച്ച് metropolitian city കളായ,Delhi, Bombay.......എന്നീ നഗരങ്ങളില്‍.
ഡല്‍ഹിയിലെ പഴയ ഗവണ്‍മെന്റ് ഓഫീസുകളിലും അതുപോലെതന്നെ പഴയ flat കളിലും5-6 നിലകളുള്ള കെട്ടിടങ്ങളില്‍ കോണി കേറുന്നത്തിന്റെ മൂലയില്‍  ചുമന്ന ചായം തേച്ചിരിക്കുകയാണ്.പാന്‍ തിന്ന് തുപ്പാനുള്ള മൌനാനുവാദമാണ്‍ കൊടുത്തിരിക്കുന്നത്.ഇതൊക്കെ പഴയ കഥകളെങ്കില്‍ പുതിയ ജോലി സ്ഥലമായ MNC(multinational coroperation) യില്‍ ജോലിക്ക് കേറിയ കുട്ടികളുടെ പരീശീലിനത്തിടക്ക്  പെട്ടെന്ന്‍ ഒരു ദിവസം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ച് ഒരു  സെമിനാര്‍നടത്തി.പ്രധാന വിഷയം, എങ്ങനെ toilet use ചെയ്യണമെന്നതായിരുന്നു.അത്രയും ദിവസം അവരില്‍ ചിലരെങ്കിലും എങ്ങനെയാണ്‌ toilet ഉപയോഗിച്ചതെന്ന്‍ നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അതുപോലെ മറ്റൊന്നാണ്,പൊതുസ്ഥലങ്ങളിലെ തുപ്പലും മൂക്ക്ചീറ്റലും.ട്രാഫിക്ക് ലൈറ്റിന്റെ അവിടെ കാത്ത്‌ നില്‍ക്കുമ്പോഴാണ്,ഇത്തരം കാഴ്ചകള്‍ കൂടുതല്‍
കാണേണ്ടി വരുക.അങ്ങ് മുകളില്‍ ഇരിക്കുന്ന ബസ്സ്/ലോറി ഓടിക്കുന്നവ ര്‍
 മുതല്‍ സൈക്കിള്‍റിക്ഷാ ഓടിക്കുന്നവ ര്‍ വരെ,(red light യില്‍ നിന്ന്‍ green light ആകുന്ന സമയം ഉപയോഗിക്കാം യെന്ന മട്ടിലാണ്).കാര്‍ ഓടിക്കുന്നവരും മോശമല്ലട്ടോ.ആര് എപ്പഴാണ് ഈ കലാപരിപാടിക്ക് പുറപ്പെടുക എന്ന്‍ പറയാന്‍ പറ്റില്ല അതുകാരണം ഏതു സമയവും കണ്ണ്‍ മാറ്റാന്‍ റെഡ്ഡിയായിട്ടിരിക്കണം.ഇന്ത്യ ഒരു ജനാധിപത്യ രാജ്യമല്ലെ അപ്പോ ള്‍ ഇങ്ങനെയൊക്കെ ആവാം അല്ലെ!!
മുബൈ, താജ് ഹോട്ടലില്‍ താമസിച്ച മറ്റൊരാള്‍് പറഞ്ഞത്, ഹോട്ടലിലെ താമസവും സൌകര്യങ്ങളും Super പക്ഷെ ഹോട്ടലിന്റെ പുറത്തു കടന്നാലോ.....അയ്യോ...ഒന്നും പറയണ്ട........മുബൈയിലെ ഹൈവേകളിലെ side ലുള്ള സീനുകള്‍ ഞാനും നേരിട്ട് കണ്ടിട്ടുള്ളതിനാ ല്‍ കൂടുതല്‍ ചോദിക്കാന്‍ ഞാനും പോയില്ല.
ഇതൊക്കെ ഞാന്‍ കണ്ട”metropolitian city”യിലെ വൃത്തികേടുകള്‍.ബാക്കി നഗരങ്ങളിലും ആളുക ള്‍
 തുപ്പിയും,വേണ്ടാത്ത സാധനങ്ങള്‍ റോഡിലേക്കു എറിഞ്ഞും അവരുടെതായ സംഭാവനകള്‍ നടത്താറുണ്ട്.
പലപ്പോഴും പുതിയ തലമുറയുമായി സംസാരിക്കുമ്പോ ള്‍
 ഞാന്‍ ഈ വിഷയത്തെപറ്റിയും പറയുമെങ്കിലും.....അവര്‍ക്ക്‌ അതൊന്നും മനസ്സിലാവുന്നേയില്ല.ദാരിദ്രം,ജോലിഇല്ലായ്മ,ജന

പ്പെരുപ്പം...........യൊക്കെയാണ്കാരണങ്ങളായിട്ട് കാണുന്നത്.....അങ്ങനെയാണോ?

എന്തായാലും വിദ്യാബാലന്‍ ഈ പുതിയ

 സ്ഥാനത്ത്‌ ഇരുന്ന്‍ ഒരുപാട് മാറ്റങ്ങള്‍

 വരുത്താന്‍ സാധിക്കട്ടെ കൂട്ടത്തില്‍ നമ്മുക്ക്

 ഓരോരുത്തറ്ക്കും അതിനായി 

പ്രവറ്ത്തിക്കാം.അങ്ങനെ നമ്മുക്കും വിദേശ

 രാജ്യങ്ങളെപോലെ” വൃത്തിയും വെടിപ്പും


 ഭംഗിയുമുള്ളതാവട്ടെ നമ്മുടെ ഇന്ത്യയും. 

No comments:

Post a Comment