Actions speak
louder than
words
കൂട്ടത്തിൽ മാധ്യമങ്ങളുടെ അതിപ്രസരവുമായിരിക്കാം വായനക്ക് എന്നും ഞാൻ രണ്ടാം സ്ഥാനമെ കൊടുത്തിരുന്നുള്ളൂ.
ജീവിതത്തിൽ ഇതുപോലെത്തെ ചില ആദർശങ്ങളെ കൂട്ടുപിടിച്ചതു കൊണ്ടും വായിച്ചിരുന്ന കഥകളിലെ കഷ്ടപ്പാടുകളും കണ്ണുനീരു കാരണം എനിക്ക് വായനയെ ഒരു കൈ അകലത്തിൽ നിറുത്തേണ്ടി വന്നു.
ഇതിനെല്ലാം വിപരീതമായി ഈ അടുത്ത നാളിൽ വായിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ (മാതൃഭൂമി ആഴ്ചപ്പതിപ്പ് September 2013 ) സാമൂഹിക യഥാർത്ഥ്യങ്ങളെ അനുഭവവേദ്യമാക്കുന്ന കഥകളിലൊന്നായ u,v,x,y,z -
ആകസ്മികമായ വേണുവിന്റെ വിയോഗത്തോടെ വിധവയായ തന്റെ കളിക്കൂട്ടുകാരിയായ റംലയെ കാണാൻ ചെന്ന അദ്ദേഹത്തിലൂടെയാണ് കഥ തുടങ്ങുന്നത്. അദ്ദേഹത്തിനുണ്ടായ ബാലക്ഷയത്തിന്റെ ഭാഗമായിട്ട് 90 ദിവസത്തെ ഇൻഞ്ചെക്ഷനു ശേഷം മൂന്നു തവണയായി ഈരണ്ടെണ്ണം വെച്ച് 6 ഗുളിക ഒരു ദിവസം കഴിക്കേണ്ടതാണ്, അടുത്ത ചികിത്സ. ഉച്ചനേരത്ത് ഗുളിക തീറ്റിക്കാൻ ആരുമില്ലാത്തതു കൊണ്ടും മൂന്നു നാലു കി.മീ. സ്കൂളിലേക്ക് നടന്നു പോകേണ്ടതു കൊണ്ടും അവരുടെ വീട്ടിൽ അരി കുത്താൻ വരുന്ന ഉമ്മുവിന്റെ മകൾ റംലയേയും അദ്ദേഹത്തിന്റെ അമ്മ സ്കൂളൽ ചേർത്തുന്നു.നാലു വയസ്സ് സീനിയറായിട്ടും അവൾ സ്കൂളിൽ ചേർന്നിട്ടില്ല. അവൾക്ക് അവളുടേതായ ഉത്തരവാദിത്വങ്ങൾ ഏറെയുണ്ട്. അങ്ങനെ അദ്ദേഹത്തിന്റെ രോഗാണുക്കൾ കാരണം പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന റംല.
ഇതിനിടയിൽ പരാമർശിക്കുന്ന ദൊഡ്ഡി - മൃഗദുർഗുണ പരിഹാരപാഠശാല, എവിടെയാണെന്ന് മനസ്സിലായില്ല. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ ശിക്ഷിക്കാൻ അന്നത്തെ കാലത്ത് സർക്കാർ ഉണ്ടാക്കിയതാണ്.
ആ വീട്ടിൽ നിന്ന് യാത്ര പറയാൻ നേരത്ത് റംലക്ക് കൊടുത്ത നോട്ടുകൾ നിഷേധിച്ച റംല പറഞ്ഞത് -
" ........ ജീവിക്കാനു ള്ള വക നിന്റെ രോഗം എനിക്ക് തന്നിട്ടുണ്ട്." എന്നാണ്.
യ... ര..ല… വ .. ശ.. ഷ.. സ..ഹ"
"റംല പഠിപ്പിക്കുന്ന അംഗനവാടി കടന്ന് കാറിനടുത്തേക്ക് നടക്കുമ്പോൾ അന്നാദ്യമായി ആ രോഗത്തിനോട് എനിക്ക് സ്നേഹം തോന്നി." അങ്ങനെ പറഞ്ഞു കൊണ്ട് കഥ അവസാനിക്കുമ്പോൾ ,
ഒരു കഥയിലൂടെ സമൂഹത്തിലോട്ട് വലിയൊരു സന്ദേശം കൈമാറിയ ആ എഴുത്തുകാരന് വലിയൊരു സല്യൂട്ട്!
No comments:
Post a Comment