9/15/11

ഓണം 2011


പൂവിളികളും ആഘോഷങ്ങളുമായി ഒരു ഓണക്കാലം കൂടി കടന്നുപോയി.പണ്ട് കേരളം ഭരിച്ചിരുന്ന മഹാബലി തബുരാനെ വാമനനാല്‍ പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തപ്പെട്ടു.തബുരാന്റെ ആഗ്രഹപ്രകാരം എല്ലാ വറ്ഷവും തന്റെ പ്രജകളെ കാണാന്‍ മഹാബലിക്ക് അനുമതി നല്‍കി.ചിങ്ങമാസത്തിന്റെ തിരുവോണനാളില്‍ മഹാബലി തബുരാന്‍ വരുമെന്നാണ്‍ കേരളീയരുടെ വിശ്വാസം.
ലോകമെബാടുള്ള മലയാളികള്‍ ജാതിമതഭേദന്യ് ഇത്തവണയും ഓണം ആഘോഷിച്ചു. ചിങ്ങമാസത്തിലെ അത്തം നാളില്‍ തുടങ്ങിയ ആഘോഷങ്ങള്‍ അഞ്ചാമത്തെ ഓണവരെ നീണ്ടുനിന്നു.അത്തം മുതല്‍ 10 ദിവസം വരെ വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണക്കളി കളിച്ചും എല്ലാവരും സ്നേഹത്തിന്റെയും ഐശ്വരത്തിന്റെയും ഒരുമയുടെയും ഉല്ലാസം കൊണ്ടാടി.ഓണപരീക്ഷയുടെ മേളം കഴിഞ്ഞ് വിദ്യയാലങ്ങളിലും കലാലയങ്ങളിലും ഓണഘോഷം ഗംഭീരമായി നടത്തി.പൂക്കളമൊരുക്കിയും ഓണപാട്ടുകള്‍ പാടിയും തിരുവാതിര കളിച്ചും അവര്‍ മാവേലി മന്നനെ വരവേറ്റു.വടംവലി, ഉറുതടി തുടങ്ങിയ മത്സരങ്ങളും ഉണ്ടായിരുന്നു.വള്ളംകളിയും കൈകൊട്ടികളിയും കേരളത്തിന്റെ വിവിധ ഭാഗങ്ങളായി സംഘടിപ്പിച്ചിരുന്നു.
ഓണാഘോഷത്തില്‍ പ്രധാനപ്പെട്ടതാണു തിരുവോണനാളിലെ സദ്യ.വാഴയിലയില്‍ വിളബുന്ന ചോറും ഉപ്പേരികളും സാബാറ്, കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, രസം, ഇഞ്ചന്‍പുളി, പപ്പടം.........ഇങ്ങനെ പോകുന്നു സദ്യയുടെ വിഭവങ്ങള്‍.അവസാനം വിളബുന്ന പായസം എല്ലാവറ്ക്കും പ്രിയപ്പെട്ടതാണ്‍.പായസങ്ങളും പലതരമുണ്ട്.....അരിപായസം,പാലടപായസം,പരിപ്പ്.........അങ്ങനെ പലതരം.....പഴവും പപ്പടവും പായസവും കൂട്ടിചേറ്ത്ത് കിട്ടുന്ന് രുചി ഇന്നും ഒരു മലയാളിയും മറന്നിട്ടില്ല.
കേരളത്തിന്റെ കലാകേന്ദ്രമായ ത്രുശ്ശൂരിലും ഓണഘോഷങ്ങള്‍ തകറ്ക്കുകായിരുന്നു.ത്രുശ്ശൂരിന്റെ സ്വന്തം വടക്കുനാ&ന്റെ മുന്‍പില് ഒരുക്കിയ കൂട്ട പൂക്കളം ആരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു.അത്തചമയവും പ്രദറ്ശനവും ഓണമുതല്‍ 3 ദിവസം നീണ്ടുനിന്ന കുമ്മാട്ടികളിയും എല്ലാവരും കണ്ടാസ്വാദിച്ചു.നാലാം ഓണത്തിന്‍ 8 ദേശത്തില്‍ നിന്നായി വന്ന് ഓണപുലികള്‍ 4 മണിക്കൂറോളം ശ്ക്തതബുരാന്റെ മണ്ണില്‍ താളത്തില്‍ ചുവടുവെച്ചതോടെ ഓണഘോഷങ്ങള്‍ക്ക് തിരശ്ശീല വീണു.അന്യ് നാട്ടില്‍ നിന്ന് വന്നവരും പുലിയുടെ കൂട്ടത്തില്‍ വേഷമണിഞ്ഞു.
ഇനി അടുത്ത വറ്ഷത്തെ ചിങ്ങപുലരിക്കായി മലയാളികള്‍ എല്ലാവരും കാത്തിരിക്കുന്നു.

Contributed by: Munny Joy

No comments:

Post a Comment