12/4/14

അമൃത് സർ -യാത്ര

ഡൽഹിയിൽ നിന്ന് ഏകദേശം 462 കി,മീ യുണ്ട് അമൃത സറിലേക്ക്. ഇന്ത്യാ -പാകിസ്ഥാൻ  ബോർഡറിലെ (വാഗ, Wagah border) ലെ പരേഡ്, സുവർണ്ണ ക്ഷേത്രം( Golden Temple) ജാലിയാൻ വാല ബാഗ്(Jallianwala bagh)............പ്രധാനമായും കാണാനുള്ള സ്ഥലങ്ങൾ.

ചില പുസ്തകങ്ങളിൽ  പരേഡിനെ ക്കുറിച്ച് വായിച്ചിട്ടുണ്ട്, അന്ന് മുതൽ മനസ്സിള്ളൊരു ആഗ്രഹമായിരുന്നു, നേരിട്ട് കാണുകയെന്നത്.ട്ടൂറിസ്സത്തിന്റെ  ഭാഗമായിട്ട് കാണിക്കുന്ന ഒരു പ്രഹസന്നമാണ് ഈ പരേഡ് എന്ന അഭിപ്രായക്കാരാണ് വീട്ടിലുള്ളവർ.അത് കൊണ്ട് തന്നെ അവിടെ വരെ ചെന്നിട്ട്  കാണാതെ വരേണ്ടി വരുമോ എന്ന ഉത്കണ്ഠ  എനിക്കുമുണ്ടായിരുന്നു.

NH_1( national highway) യിൽ കൂടി ഉദ്ദേശം പത്ത് മണിക്കൂർ യാത്രയുണ്ട്.വഴിയുടെ ഇരുവശങ്ങളിലും കോളിഫ്ലവർ,പാലക്ക് .......അങ്ങനെ പലതരം പച്ചക്കറികളുടെ പാടങ്ങളാണ്.കൂട്ടത്തിൽ കടുക്ച്ചെടി പൂത്ത് നിൽക്കുന്നത് കാണാൻ പ്രത്യേക ഭംഗി തന്നെയാണ്.ചില സ്ഥലങ്ങളിൽ വൈക്കോൽ കൂനകളും വൈക്കോൽ തിന്നുന്ന പശുക്കളേയും കണ്ടു.കടലാസ്സ് തിന്നുകൊണ്ട് നഗരത്തിൽ അലഞ്ഞുനടക്കുന്ന പശുക്കളെ കണ്ടിട്ടുള്ള കുട്ടികൾക്ക് അതൊരു പുതുമയുള്ള കാഴ്ചയായിരുന്നു


നാലുമണിയോടെ ഞങ്ങൾ "വാഗ ബോർഡർ" എത്തിച്ചേർന്നു.അവിടെ എത്തിയതോടെ, വണ്ടി പരിശോധിക്കുക, പട്ടിയെക്കൊണ്ട് വണ്ടിയുടെ അകം മണപ്പിക്കുക, ഓരോത്തരായി പരിശോധിക്കുക ............അങ്ങനെ വിവിധതരം പരിശോധനകളാണ്. റോഡിന്റെ  ഒരറ്റം ഇന്ത്യക്കാരും മറ്റേ അറ്റത്ത് പാകിസ്ഥാൻകാരുമാണ്. രണ്ട് സ്ഥലവും വേർതിരിച്ചിരിക്കുന്നത് ഒരു  ഇരുമ്പ് ഗേറ്റിനാലാണ്.നമ്മുടെ അവിടെ ഇൻഡ്യൻ പതാകയും അവരുടെ അടുത്ത് പാകിസ്ഥാൻ  പതാകയുമുണ്ട്.വഴിയുടെ രണ്ട് ഭാഗത്തുള്ള  ഗ്യാലറിയിൽ കാണികളെ കൊണ്ട് നിറഞ്ഞിരിക്കുവാണ്. രണ്ടു സ്ഥലത്തും പരേഡ്  തുടങ്ങാനുള്ള പരിപാടികൾ നടക്കുന്നു.

ഞങ്ങൾ ചെന്നപ്പോൾ രാജ്യഭക്തിയുള്ള ഗാനങ്ങൾ ലൗഡ് സ്പീക്കറിൽ കൂടി വരുന്നുണ്ട് അതിനസുരിച്ച് ഏതാനും സ്കൂൾ കുട്ടികൾ റോഡിൽ   ഡാൻസ് ചെയ്യുന്നുണ്ട്.ഈ പരേഡ് നടത്തുന്നത് -" Indian Border Security Force(IBSF) കാരാണ്.കാക്കി യൂണിഫോമും തലയിൽ  ചുമന്ന വിശറി പോലത്തെ തൊപ്പി യുമാണ് വേഷം. പാകിസ്ഥാൻ കാരുടേത് കറുത്ത വേഷവുമാണ്.പാട്ടും ഡാൻസും കഴിഞ്ഞതോടെ IBSF-ടീമിലെ ഒരംഗം വന്ന്,

വന്ദേ ......മാതരം
ഭാരത്‌ ......മാതാ കീ ജയ്‌
ഹിന്ദുസ്ഥാൻ .........സിന്ദാബാദ് .....
.ഇതിൽ ആദ്യഭാഗം ടീം അംഗവും മറ്റേ ഭാഗം കാണികളുമാണ് പറയേണ്ടത്.ടീം അംഗത്തിന്റെ ആ ജോലി ചില കാണികൾ ഏറ്റു പിടിച്ചു.ഇടയ്ക്കിടെ ടീം അംഗം വന്ന്, നിങ്ങളുടെ ശബ്ദം കേൾക്കുന്നില്ല  കുറച്ചു കൂടെ ഉറക്കെയാവട്ടെ എന്ന്  ആംഗ്യം കാണിക്കും.കാണികളിൽ പലരുടെ  മുഖത്തും കൈകളിലും നമ്മുടെ പതാകയുടെ "Tattoo" ചെയ്തിട്ടുണ്ട്.അങ്ങനെ ആകെ കൂടെ രാജ്യസ്നേഹം തുളുമ്പുന്ന നിമിഷങ്ങൾ!പരേഡിന്റെ പ്രത്യേകത എന്ന് പറയുന്നത്,"മാർച്ചിംഗ് ആണ്. കാലുകൾ ആഞ്ഞ് ചവിട്ടുമ്പോൾ കാലുകൾ അവരുടെ തലവരെ പൊങ്ങുന്നുണ്ട്.ബൂട്ട്സ്സ് -ന്റെ ശബ്ദവും നല്ല ഉച്ചത്തിലാണ്.ഇതിനിടയ്ക്ക് ഗേറ്റ് തുറക്കുകയും ഒട്ടും സഹൃദ്യയമല്ലാത്ത "ഷേക്ക് ഹാൻഡും കൂട്ടത്തിൽ "എന്ത് എന്നാ മട്ടിലുള്ള ചേഷ്ടകളും കാണാം. ഒട്ടും അനുകൂലിക്കാത്ത തരത്തിലുള്ള പെരുമാറ്റം ആണ് രണ്ടു പേരുടെ ഭാഗത്ത് നിന്നുമുള്ളത്. അവസാനം അവരവരുടെ  പതാക താഴ്ത്തി മടക്കി കൊണ്ട് വരുന്നതോടെ പരേഡ് അവസാനിക്കുന്നു.ഈ സമയമത്രയും വന്ദേ ....മാതരം, ഭാരത്‌ ......മാതാ കീ ജയ്‌ ,ഹിന്ദുസ്ഥാൻ .........സിന്ദാബാദ് വിളിച്ച് നമ്മളും ക്ഷീണീച്ചു കാണും. ഏകദേശം അരമണിക്കൂറിന്റെ പരേഡ് ആണിത്. രണ്ടു കൂട്ടരും ഒരേ സമയത്തു ഒരു പോലെ ചെയ്യുന്ന കാരണം, രണ്ടു കൂട്ടരുടെ പരിശീലനം നടത്തുന്ന സമയത്ത് സഹായക മനോഭാവത്തിലയിരിക്കാം ഒരു പക്ഷേ നമ്മുടെ മുന്‍പില്‍ കാണിച്ചില്ലെങ്കിലും ....അല്ലെ?

സുവർണ്ണ ക്ഷേത്രം( Golden Temple) 


"സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഗ്ഗമം പിടിച്ചിതുമാണ്" എന്ന വാക്യത്തിന് പൂര്‍ണ്ണമായും യോജിക്കുന്ന രീതിയിലായിരുന്നു, ഇന്ത്യുടെ ഏഴ് വിസ്മയങ്ങളില്‍ ഒന്നായ സുവര്‍ണ്ണ ക്ഷേത്രത്തിലേക്കുള്ള വഴി. സിക്കുമതക്കാരുടെ ആരാധനാലയം ആണിത്.അവിടെ എത്തിച്ചേർന്നാൽ, മനോഹരമായ തടാകവും അതിന്റെ നടുവിലെ സ്വർണ്ണവും വെള്ള നിറവും കൂടി ചേർന്ന ക്ഷേത്രം,ശരിക്കും നയനമനോഹരം ആയിട്ടുണ്ട്. ഏത് ജാതിയിൽ പെട്ടവർക്കും ആ ആരാധനാലയത്തിന്റെ എവിടെ വേണമെങ്കിലും സന്ദർശിക്കാവുന്നതാണ്.തല ഒരു തുണി കൊണ്ട് മൂടിയിരിക്കണം അതുപോലെ പ്രധാനസ്ഥലത്തിന് മുൻപ് കാലുകൾ കഴുകിയിരിക്കണം, ഈ രണ്ട് നിബന്ധനകൾ മാത്രമെയുള്ളൂ. ചെരുപ്പുകൾ സൂക്ഷിക്കേണ്ട സ്ഥലത്തും കുടിക്കാൻ വെള്ളം കൊടുക്കുന്നവരും ആ പാത്രങ്ങൾ കഴുകുന്നവരും കാർപെറ്റ് വൃത്തിയാക്കുന്നവരും  എല്ലാം സ്വമനസ്സാലെ സേവനമനുഷ്‌ഠിക്കുന്നവരാണ് (karsewa). മറ്റ് ചില ആരാധനാലയങ്ങളിൽ കാണുന്നതിൽ നിന്ന് പുതുമ തോന്നിയ കാര്യങ്ങളാണ്.

ജാലിയൻ വാലാ ബാഗ്‌ (jallianwala bagh)


ചരിത്രപുസ്തകത്തിൽ കൂടി വായിച്ചട്ടറിഞ്ഞിട്ടുള്ള സംഭവങ്ങൾ  ഒരു പക്ഷെ സ്വപ്നം കാണാൻ പോലും പേടിപ്പിക്കുന്ന സാഹചര്യം ... എന്നാൽ ഇന്ന് ശാന്തിയും സമാധാനവും അധികം തിരക്കില്ലാത്ത ടൂറിസ്റ്റ് കേന്ദ്രമാണ്.മരിച്ചവർക്കായുള്ള  സ്മാരകവും ഒരു ചെറിയ മ്യൂസിയവും ഉണ്ട്. അന്നത്തെ  വെടിയുണ്ടകൾ  കൊണ്ട ഒന്ന് -രണ്ട് സ്ഥലവും  ഒരു മരത്തിലും   അടയാളപ്പെടുത്തിയിട്ടുണ്ട്. സ്മാരകത്തിന്റെ അഗ്രഭാഗം വിരലുകൾ കൊണ്ട് തൊടുന്ന രീതിയിലുള്ള ഫോട്ടോ എടുക്കുന്ന തിരക്കിലായിരുന്നു അവിടെ വന്നവരിൽ പലരും.

ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ച് നല്ല ഓർമ്മകളുമായി വീണ്ടും പതിവ് തിരക്കിലേക്ക്

12 comments:

 1. വാഗയിലെ ചവിട്ടുനാടകം. എന്തിനാണിത് ഇപ്പോഴും തുടരുന്നത്!!

  ReplyDelete
  Replies
  1. അതെന്നെ അജിത്തേട്ടാ, അത് നിര്‍ത്താറായില്ലേ?

   Delete
  2. ha ha ......"ചവിട്ടുനാടകം" aഅത് നിറുത്തിയാല്‍ പിന്നെ ആരെങ്കിലും അങ്ങോട്ട്‌ പോകുമോ ........ഈ അഭിപ്രായത്തിന് നന്ദി

   Delete
 2. നല്ല വിവരണം. ഇത്രയും ചുരുക്കേണ്ടിയിരുന്നില്ല. അല്പം ചരിത്രം കൂടി ചേര്‍ത്താല്‍ സംഗതി കൊഴുക്കും.. ആശംസകള്‍..

  ReplyDelete
  Replies
  1. നന്ദി ..... അടുത്ത തവണ ആകട്ടെ ......

   Delete
 3. കുഞ്ഞു കുറിപ്പ് കുറച്ചൂടെ വലുതാക്കാമായിരുന്നുട്ടോ...

  ReplyDelete
  Replies
  1. ഈ വരവിനും അഭിപ്രായത്തിനും നന്ദി ...........

   Delete
 4. ജനങ്ങളെ ഭ്രാന്തമായ ഒരു അവസ്ഥയിലെത്തിക്കുന്ന രാജ്യസ്നേഹ പ്രകടനമാണ് വാഗാ ബോര്‍ഡറില്‍ നടക്കുന്നതു. ഹിപ്നോട്ടിസത്തിന് അടിപ്പെട്ടത് പോലെ ജനങ്ങള്‍ മുദ്രാവാക്യം വിളിക്കുന്നു. വിളിച്ച് കൊടുക്കാന്‍ ഒരു പട്ടാളക്കാരനുണ്ട്. പാക്കിസ്ഥാന്‍ ഭാഗത്തും ചടങ്ങുകളുണ്ട്.പക്ഷേ ഇന്ത്യന്‍ ഭാഗത്ത് കാണുന്ന ആളും തീവ്രതയുമില്ല. ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ രണ്ടു രാജ്യങ്ങളില്‍ ആയിപ്പോയ മനുഷ്യരെക്കുറിച്ചാണ് ഞാന്‍ ഓര്‍ത്തത്.

  ReplyDelete
 5. അതെ .... വളരെ സത്യം

  ReplyDelete
 6. ആദ്യ ദ൪ശനം നന്നായാല് പിന്നൊന്നും നോക്കെണ്ട എന്നെവിടെയോ വായിച്ചിട്ടുണ്ട്..
  ആദ്യവരവില് തന്നെ "ക്ഷ" പിടിച്ചു..
  കരുത്തോടെ മുന്നോട്ടുനീങ്ങൂ..

  ReplyDelete
 7. എന്റെ കാഴ്യ്ച്ചകളിലെ ഏറ്റവും അശ്ലീലം ആയിരുന്നു വാഗാ നാടകം.കുറച്ചു കൂടി വിവരിക്കാമായിരുന്നു.ആശംസകൾ

  ReplyDelete
 8. @മുബാറക്ക് വാഴക്കാട് & shareef kv, Thanks!!!!!.......

  ReplyDelete