11/6/12

ഞാനും മലയാളവും


അറിഞ്ഞുകൂടാത്ത ഒരു ഭാഷ കൈകാര്യം ചെയ്യുമമ്പോള്‍ അബദ്ധങ്ങള്‍ ധാരാളമായി ഉണ്ടാകാറുണ്ട് പക്ഷെ സ്വന്തം ഭാഷയില്‍ നിന്നാകുബോള്‍.......

കേരളത്തില്‍ ജനിച്ചു വളര്‍ന്ന കാരണം മലയാളം ആയിരുന്നു എന്നും എന്‍റെ പ്രിയപ്പെട്ട ഭാഷ. ഇംഗ്ലീഷും ഹിന്ദിയും പഠിച്ചെങ്കിലും അതൊക്കെ ഒരു ഡ്യൂട്ടി ആയി മാത്രമെ തോന്നിയിട്ടുള്ളൂ.

പക്ഷെ കേരളത്തിന് പുറത്തോട്ട് പോയപ്പോള്‍  മലയാളത്തെ ഇങ്ങനെ ഇഷ്ടപ്പെടണോ എന്ന്‍ തോന്നിപോയി. ഈ ഭാഷ അറിയുന്നവര്‍ വളരെ ചുരുക്കം.അങ്ങനെ മലയാളം വീട്ടിലും വീട്ടുകാരോടുമായി ഒതുങ്ങി.അപ്പോള്‍ അതിനും ഒരു ഗുണമുണ്ടായി, വീട്ടില്‍ വരുന്ന മലയാളി അല്ലാത്ത വിരുന്നുകാരോട്- “ഇവര് ഭക്ഷ്ണത്തിന്കാണുമോ, എന്നൊക്കെയുള്ള കാര്യങ്ങള്‍  അവരുടെ മുഖത്ത്‌ നോക്കി ചോദിക്കാന്‍ സാധിച്ചിട്ടുണ്ട്...പക്ഷെ  അബദ്ധങ്ങള്‍  അവിടെയും ഉണ്ടായി...........

ഒരു ദിവസം വീട്ടില്‍ വന്ന എന്‍റെ മലയാളി അല്ലാത്ത ക്‌ുട്ടുകാരിക്ക് വേണ്ടി ഞാന്‍ മകനോട് പറഞ്ഞു
തണുക്കാന്‍ വെക്കുന്ന പെട്ടിയില്‍ എന്തെങ്കിലും കുടിക്കാന്‍ ഉണ്ടോ എന്ന്‍ നോക്കിയെ
നോക്കി കഴിഞ്ഞ അവന്‍ “അമ്മേ ഫ്രിഡ്ജ് നകത്ത് ജ്യൂസ്‌ ഇല്ല......ഇനി എന്ത് എന്ന മട്ടില്‍ എന്‍റെ മുന്‍പില്‍ വന്ന്‍ നിന്നു

ഇത് കേട്ടതോടെ, കൂട്ടുകാരി “ എനിക്കൊന്നും വേണ്ട”

( ഇംഗ്ലീഷും മലയാളീകരിച്ചതിന്റെ കുഴപ്പമാണ്  ഫ്രിഡ്ജും ജ്യുസ്സും ......അവള്‍ക്ക് എല്ലാം മനസ്സിലായി).

എന്റെ വായ്നോട്ടത്തിന് ഇടക്ക് സംഭവിച്ചതാണ്, ഈ കാര്യം .ഒരു കടയില്‍ ചെന്ന് എതോ സാധനത്തെപറ്റി ചോദിച്ചപ്പോള്‍, കടക്കാരന്‍ നിറുത്താതെ വാചകമടി........ആകെ നടന്നു മടുത്ത ഞാന്‍ ഭറ്ത്താവിനോട്........ഇയ്യാളെല്ലാം വെറുതെ പറയുകയായിരിക്കും......നമ്മുക്ക് പോകാം...........ഞാന്‍ അങ്ങനെ പറഞ്ഞതും......

ചേച്ചി, മലയാളി ആണോ?കേരളത്തില്‍ എവിടെയാ....
തൊണ്ടക്ക് ആരോ പിടിച്ച പോലെ മലയാളം പറഞ്ഞപ്പോള്‍, എനിക്ക് ഉത്തരം ഇല്ലാതായി........

 “ഞാന്‍, കൂറേകാലം ദുബായിലായിരുന്നു.....എന്റെ കൂടെയുള്ളവരെല്ലാം മലയാളികള്‍ ആയിരുന്നു......അങ്ങനെ ഞാനും മലയാളം പടിച്ചു. ഒരു വലിയ ചിരിയോടെ എന്നോട് പറഞ്ഞു.

( മലയാളികള്‍ കൂടെയുള്ളവരെ യെല്ലാം മലയാളം പടിപ്പിക്കുമെന്ന് കേട്ടിട്ടുണ്ട്....അതിനിപ്പൊ ഒരു ഉദാഹരണമായി ഈ സംഭവം.)

കേരളത്തിലെ മിക്ക സിറ്റികളിലെയും സംസാരഭാഷയായ.....എന്നാ, എന്താണപ്പ, എന്തൂട്ടാ......ഒക്കെ വഴങ്ങുമെങ്കിലും എന്തിര്എന്ന് കേട്ടാല്‍, ഞാന്ഉഷാറാവും.എന്നാല്‍, ആ സംസാരഭാഷയിലും എനിക്ക് തിരിച്ചടി ഉണ്ടായിട്ടുണ്ട്.ദുബായിലാണ്സംഭവം, ഒരു ട്ടാക്സിയില്കേറി,ട്ടാക്സിക്കാരന്‍,തിരുവനന്തപുരംക്കാരനാണ്‍,അവന്ആ ഭാഷയില്അവന്റെ പ്രാരാബ്ധ്ങ്ങള്പറഞ്ഞുകൊണ്ടേയിരുന്നു. ഞാനും അതേ സ്ലാങ്ങില്അവനെ ആശ്വസിപ്പിച്ചു കൊണ്ടേയിരുന്നു.

ഭാഷയുടെ ഗുണം കൊണ്ടായിരിക്കും....... അയാള്‍, ‌-“ ചേച്ചിയോട് സംസാരിക്കുമ്പോള്നല്ല മനസ്സമാധാനം ഉണ്ട്.....
പക്ഷെ പെട്ടെന്ന് എന്റെ മനസ്സമാധാനം പോയി.

വറ്ത്തമാനം പറഞ്ഞ്- അയാള്ക്ക് വഴി തെറ്റി.ഇന്ത്യ യിലെങ്ങാനും പോലെയാണോ, ഒരു “U turn” എടുക്കണമെങ്കില്‍ കിലൊമീറ്ററുകള്‍ പോകണം.പൈസയുടെ മീറ്ററും നല്ല സ്പീഡില്‍ ഓടുന്നുണ്ട്‌. ആ ഓട്ടം കണ്ടതോടെ, ഞാന്‍ എല്ലാ ഭാഷയും മറന്നതു പോലെയായി.അയാളെ ആശ്വസിപ്പിക്കാന്‍ പോയ ഗുണം.

ഇതിലും കകഷ്ടമാണ മലയാള അക്ഷരങ്ങള് എന്നോട് ചെയ്യുന്നത്, വളരെ കഷ്ട്പ്പെട്ടാണ്‍....56 അക്ഷരങ്ങളും കൂട്ടത്തിലെ കാ,കി, കീ......ഇവയൊക്കെ പടിച്ചെടുത്തത്.”യുംയും എപ്പോഴും തെറ്റുമായിരുന്നു.”റ യുടെ വലിപ്പം കൂടുന്നതോ, അല്ലെങ്കില്വരയുടെ നീളം വ്യാത്യാസമായിരിക്കും കാരണം.അതുകാരണം പരീക്ഷക്ക് മുന്പ് അമ്മയുടെ വക ഒരു എഴുത്ത് ക്ലാസ്സ് ഉണ്ടായിരുന്നു.പരീക്ഷക്ക്, ട്ടീച്ചറ് മാരാണെങ്കില്ഭൂതക്കണ്ണാടി വെച്ച് ഓരോ അക്ഷരത്തെറ്റിനും മാറ്ക്ക് കുറച്ചു കൊണ്ടേയിരിക്കും.ഇമെയില്‍ & sms വന്നതോടേ, ഇംഗ്ലീഷ് ലിപികള്‍, നമ്മുടെ അക്ഷരങ്ങളെ വിഴുങ്ങി യെന്ന് പറയാം.....

ഒരു ദിവസം.എന്‍റെ കസിന്‍ എന്നോട് പറഞ്ഞു......അവള്‍ ഒരു ആര്‍ട്ടിക്കിള്‍ ഇമെയില്‍ ചെയ്തു തരാം, അത് എന്‍റെ ബ്ലോഗില്‍ ഇടാനാണ് പ്ലാന്‍ ........അങ്ങനെ അവള്‍ അയച്ചു തന്നത് നോക്കിയപ്പോള്‍ ഏകദേശം 2 പേജുകള്‍  മംഗ്ലീസ്സില്‍ എഴുതിയതാണ്.കൂട്ടത്തില്‍ എനിക്ക് ഒരു നിര്‍ദ്ദേശവും ചേച്ചി എല്ലാം മലയാളത്തില്‍ ടൈപ്പ്‌ ചെയ്യണേ.........copy & paste ആയിരുന്നു എന്റെ ഉദ്ദേശം.....പിന്നെത്തെ കഷ്ട്പ്പാട് ഞാന്‍ പറയേണ്ടതില്ലല്ലോ......

ജീവിതത്തില്‍ പ്രതിക്ഷിക്കാത്തത പല കാര്യങ്ങള്‍ നടക്കും  എന്നാല്‍ പ്രതിക്ഷിക്കുന്നത് ഒന്നും നടക്കില്ല എന്ന്‍ പറയുന്നതുപോലെയാണ്‍ ഭാഷയും എന്നോട് കാണിക്കുന്നത് ഡ്യൂട്ടിയായി വിചാരിച്ച ഇംഗ്ലീഷും ഹിന്ദിയും  പിന്നീട് ജീവിതത്തില്‍ ഉപകാരപ്പെട്ടു.പ്രിയപ്പെട്ട മലയാളം അബദ്ധങ്ങള്‍ക്കും തമാശകള്‍ക്കും വഴിയൊരുക്കി.എന്നാലും എനിക്കറിയാം ഞാന്‍ മലയാളത്തെ ഒരു പാട് സ്നേഹിക്കുന്നുവെന്ന്!!2 comments:

  1. പിന്നെ ഇതെല്ലാം മലയാളത്തില്‍ എഴുതി ഞങ്ങള്‍കിട്ടു പണി തരാന്‍ പറ്റിയിലെ?

    ReplyDelete
  2. മധുരം മലയാളം

    ReplyDelete