3/7/12

Malayalam Serial.......


Drഹരിപ്രസാദിന്റെ മകള് അല്ല പകരം.Dr.കോശിയുടെ യുടെ മകളാണെന്ന് പറയാന്വിഷമിക്കുന്ന അമ്മ( same dialogue അല്ലയെങ്കിലും, സാരം ഇതാണ്‍). ആകെ വിഷമിച്ച് നില്ക്കുന്ന അമ്മ...ബീന ആന്റ്റണി..( serial ലെ കഥാപാത്രത്തിന്റെ പേരറിഞ്ഞുകൂട)-ഇത്അമ്മക്കിളി സീരിയല്‍(asianet t.v) ലെ അങ്ങേയറ്റം tension പിടിച്ച സീനാണ്‍.കുറച്ചു അതിശോക്തിയായി പറയുകയാണെങ്കില്‍.

അയ്യയ്യോ! ഇതൊക്കെ എന്തോന്ന്.....കലികാല്മെന്നല്ലാതെ എന്തു പറയാന്‍”

ഒട്ടു മിക്ക മലയാളസീരിയലിന്റെ കഥയിലും ഒരമ്മ/ഒരച്ഛന്‍, അവറ്ക്ക് ഏതോ പിശക് പിടിച്ച situation നില്ഒരു മകള്‍( മിക്കവാറും മകളായിരിക്കും, അപ്പോള്കുറെ കരയാമല്ലോ), പിന്നെ കുറേ കഥാപാത്രങ്ങള്‍.......അതില്ഭയങ്കരിയായ ഒരു സ്ത്രീ, എല്ലാ കഥകളും അറിയുന്ന ഒരാള്കാണും.അവര്‍ suspense കൂട്ടാനും കുറക്കാനുമായി ഓരോത്തരുടെ അടുത്ത് പറയും.......പറയില്ലെന്ന മട്ടില്‍......കൂട്ടത്തില്പോലീസും കോടതിയും വേണമെങ്കില്ഒരു mental hospital ലും കൂടെയുണ്ടെങ്കില്വറ്ഷങ്ങളോളം നീളും ഒരു serial.........

ഇതെഴുതുബോള്‍,ഞാന്പരിചയപ്പെട്ട ഒരു philippines lady യെ ഓറ്ത്തുപോവുകയാണ്‍.ഒരു സായ്പിനെ കെട്ടി, ഒരു മകളുമായിയാണ്താമസിക്കുന്നത്.ഒരു ദിവസം കൂട്ടത്തില്‍ 8-10 വയസ്സുള്ള ഒരു കുട്ടിയേയും കൂടെ കണ്ടു.അതാരാണെന്ന് ചോദിച്ചപ്പോള്‍, അവള്ഒരു മടിയും കൂടാതെ എന്നോട് പറഞ്ഞു......അവന്‍, എന്റെ boyfriendലുള്ള്  മകനാണ്‍.അവന്‍, എന്റെ അമ്മയുടെ കൂടെയാണ്‍, ഇപ്പൊള്സ്കൂള്അവധിയായതിനാല്‍, ഇങ്ങോട്ട് വന്നതാണ്‍.അവളുടെ വിവരണം കേട്ടപ്പോള്‍, മുഖത്ത് ഭാവമാറ്റം വരുത്താതിരിക്കാന്‍, ഞാന്ശ്രമിച്ചെങ്കിലും(മുഖം മനസ്സിന്റെ കണ്ണാടിയാണല്ലോ,) അവള്ത് മനസ്സിലാക്കി പറഞ്ഞു‌‌‌‌ ഞങ്ങളുടെ അവിടെ ഇതു സാധാരണമാണ്‍.............കൂട്ടത്തിലുള്ള മറ്റു philippines ladies യും അവളോട്, നന്നായി പെരുമാറുന്നത് ഞാന്കണ്ടിട്ടുണ്ട്.......അതു അവരുടെ സംസ്കാരം പക്ഷെ നമ്മുടെയൊ.......

രാത്രി ജോലി കഴിഞ്ഞ് കൂടെ ജോലി ചെയുന്ന പയ്യന്റെ കൂടെ bike ല്വന്നതിന്‍.......നാട്ടുകാര്പെരുമാറിയ കഥ, നമ്മള്‍ T.Vയിലും  paperയിലും കണ്ടതും വായിച്ചതും മറന്നു വരുന്നതേയുള്ളൂ, അതാണ്കേരളവും മലയാളികളും.അവിടേക്കാണ്അചഛനാരാണന്നറിയാത്ത കഥകളുമായി സീരിയലുകള്മുന്നേറുന്നത്. serial ലുകള്കാണുബോള്‍, മലയാളികള്ഇത്രെയും കുഴപ്പക്കാരാണോ യെന്ന് തോന്നാറുണ്ട്.

പ്രിയ സീരിയലുകാരെ മസാലകള്നിറച്ച് സീരിയലിന്അകത്തും പുറത്തും ആളുകളെ കരയിപ്പിക്കുന്നതിനു പകരം നമ്മുടെ സംസ്കാരത്തിന്യോജിച്ച കഥ കളുണ്ടാക്കികൂടെ!!!!!

3 comments:

  1. I don't like Malayalam serials, they always have the same actors and the same stories. :(

    ReplyDelete
  2. nannayittundu rithayude vatharanam..ellayppozum cheyyunapole valare cheriyoru karyam manoharamayi avatharippichu...ezuthiyathellam sathyavumanu...
    in my opinion ithinu vendi time kalayunna ne generation theerchayayum vayichiriykanm ithupolathe blogugal..
    anjali marar .....thank u rita

    ReplyDelete