8/20/13

Diary notes_2 (From T.R.Johny)

മലയാളി മനസ്സിന്റെ വികടതകള്‍


· അസൂയ-തനിക്ക് എത്താന്‍ കഴിയാത്ത ഉയരത്തിലുള്ളവരോടുള്ള വികാരം- ചിരിച്ച് ചിരിച്ച് പാര പണിയുമ്പോള്‍ സുഖം

· അലസത-കൈയ്യെത്തും ദൂരത്തുള്ള പത്രം എടുക്കാന്‍ പോലും സഹായം തേടുന്ന  മാനസികാവസ്ഥ

·  അഹംഭാവം-ഞാന്‍ എന്ന ഭാവം.....മരുന്നും ചികിത്സയും ഇല്ല

· പിശുക്ക്-കൈയ്യില്‍ പണം കൂടുന്നതനുസരിച്ച് ഉടലെടുക്കുന്ന ഒരു വികാരം

· പുച്ഛം-പാരമ്പര്യമായി മലയാളിക്ക് ലഭിച്ച വരദാനം

· സഭാകമ്പം-അരങ്ങുമായോ പൊതുസ്ഥലങ്ങളുമായോ പരിചയപ്പെടാതെ ഇരിക്കുന്നവരുടെ ഒരു സ്വയംചുരുങ്ങല്‍

· കോപം- നമ്മുക്ക് തന്നെ പാരയും അപകടവും വരുത്തുന്ന ഒരു വികാരം

· ഉറക്കകുറവ്-പതിനഞ്ചുവര്‍ഷം കഴിഞ്ഞ് നടക്കാന്‍ പോകുന്ന കാര്യങ്ങളും മുപ്പത് വര്‍ഷം മുന്‍പ് നടക്കുന്ന കാര്യങ്ങളും കൂട്ടി ഘടിപ്പിച്ച് ഇന്നിനെ മറക്കുന്ന സ്ഥിതി.......എങ്ങനെ കടം മേടിക്കണം സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടാം എന്ന് ചിന്തിച്ചാലും ഉറക്കം കുറയും

· ടെന്‍ഷന്‍ -ഇന്നത്തെ കാലഘട്ടത്തിന്റെ വാക്കാണ് ടെന്‍ഷന്‍.മുകളില്‍ പറഞ്ഞ മാനസികാവസ്ഥകള്‍ എല്ലാം കൂടിച്ചേരുന്ന ഒന്നാണ് ടെന്‍ഷന്‍.

·  ഒളിഞ്ഞുനോട്ടം- ഒരുതരം ആത്മസുഖം അങ്ങനെയും സാക്ഷരരാണെന്നു നാം തെളിയിക്കുന്നു

· കടപ്പാട് - ജയരജവാരിയ വക


2 comments:

  1. ടെന്‍ഷന്‍ ടെന്‍ഷന്‍.......
    അതല്ലേ എല്ലാം...
    നന്നായിട്ടുണ്ട് കുറിപ്പുകള്‍
    ആശംസകള്‍

    ReplyDelete
  2. Keralites!!
    And not only them!!

    ReplyDelete