ഗൾഫിൽ ജോലി
ചെയ്യുന്നവർ പണിയുന്ന വീടിന് എന്നും ഒരു പാട് പ്രത്യേകതകൾ കാണാരുണ്ട് .എൻറെ അഭിപ്രായത്തിൽ നമ്മുടെ ആൾക്കാർ ഗൾഫിൽ ജോലി ചെയ്യാൻ
തുടങ്ങിയതോടെയാണ് , വീടിന്റെ അകത്തും
പുറത്തും പുതുമകൾ കാണാൻ തുടങ്ങിയത് .
ഞാനോർക്കുന്നുണ്ട് എൻറെ കുട്ടിക്കാലത്ത് വീടിന്റെ
അടുത്തായിട്ടുള്ള ആ പുതുമ
നിറഞ്ഞ വീട്, വാതിലുകളെല്ലാം ആർച്ച് ആകൃതിയിൽ ആയിരുന്നു (ഇന്ന്
അതിന് പുതുമ ഇല്ലെങ്കിലും ).ഒരോ കിടക്കമുറികളിലും നല്ല നിറമുള്ള ചായങ്ങളും ആ നിറത്തിന് യോജിച്ച അലമാരകളും
അലങ്കാരവസ്തുക്കളും കൊണ്ട്
മനോഹരമായിരുന്നു.ഓരോ കിടപ്പ് മുറിക്ക് ചേർന്നുള്ള ബാത്ത് റുമുകളും അതിനകത്തെ പലനിറത്തിലെ ട്ടൈൽസ്സും
പൈപ്പും ഹാൻഡ് ഷവറും ......എല്ലാം വളരെ കൗതുകത്തോടെയാണ്
നോക്കി കണ്ടത് .പിന്നീടും പല പുതുമയുള്ള വീടുകൾ
കണ്ടിട്ടുണ്ടെങ്കിലും ആ വീടിന്റെ ഭംഗി ഇന്നും മനസ്സിൽ മായാതെയുണ്ട് .ഒരു പക്ഷെ കുട്ടിക്കാലത്ത് കണ്ട അത്ഭുതമായതു കൊണ്ടായിരിക്കാം .
ഈ അടുത്ത കാലത്ത്,
പത്ത് -ഇരുപത് വർഷം ദുബായിൽ താമസിച്ചിരുന്നവർ തിരിച്ച് കേരളത്തിൽ
സ്ഥിരതാമസമാക്കിയ ഒരു കുടുംബസുഹൃത്തിന്റെ വീട് സന്ദർശിക്കാനുള്ള ഒരവസരം
കിട്ടി.കേരളത്തിന്റേതായ രീതികളും
ദുബായിലെ സുഖസൗകര്യങ്ങളും കൂടി ആയപ്പോൾ വീട്, മറ്റു വീടുകളെക്കാൾ സുന്ദരമായി .ചുമരിനകത്തെ അക്വേറിയം കാണാൻ കൗതുകവും
പുതുമയും തോന്നി .വീടൊക്കെ ചുറ്റി നടന്ന് കണ്ടപ്പോൾ പല സ്ഥലത്തും
മക്കളുടെ കളിപ്പാട്ടങ്ങളും പാവകളും
അടുക്കും ചിട്ടയോടു കൂടി വെച്ചിട്ടുണ്ട് .മക്കളൊക്കെ കുടുംബമൊത്ത് വിദേശത്താണ് ,ഇതൊക്കെ എന്തിനാണാവോ സൂക്ഷിച്ചു
വെച്ചിരിക്കുന്നതെന്ന് ഓർത്തു.
ചായ കുടിക്കാനായി
ഡൈനിംഗ് ടേബിളിന്റെ അവിടെ ചെന്നപ്പോൾ അടുത്തുള്ള കണ്ണാടി അലമാരയിൽ വിലകൂടിയതും
ഭംഗിയുള്ളതുമായ സാധനങ്ങൾ കാണുന്നതിനു
പകരം പെപ്സി കാൻ,കൊക്കോ കോള,
കീ കൊടുത്താൽ ഡ്രം
കൊട്ടുന്ന പാവ .........അങ്ങനെ ആ വീടിന് ഒരിക്കലും യോജിക്കാത്ത സാധനങ്ങൾ, എതൊരു ഗൾഫ് കാരുടെ വീടിനെ പറ്റി പറയുന്നതു പോലെ,
വലിയ വീടുകളായിരിക്കും ഇവർ പണിയുക, വീടു പണി പകുതി ആകുമ്പോഴേക്കും മുഴുവൻ പണിയാൻ കാശില്ലാതെ
ആ വീട് വിൽക്കുകയും ഗൾഫുകാരൻ അതിന്റെ കടം തീർക്കാനായിട്ട്
തിരിച്ച് വിമാനം കേറുകയും ചെയ്യും .......അതുപോലെ വീട് പണി കഴിഞ്ഞതോടെ നല്ല ഭംഗിയുള്ള സാധനങ്ങൾ വാങ്ങിക്കാനുള്ള
പൈസയൊക്കെ കഴിഞ്ഞു കാണുമെന്ന് ഞാൻ
വിചാരിച്ചു..
എന്റെ മനസ്സ്
വായിച്ച പോലെ ആന്റി,അലമാരിയിലെ
സാധനങ്ങളെ പറ്റി ഓരോ കഥകൾ പറയാൻ തുടങ്ങി.പെപ്സികാൻ,അങ്കിൾ ആദ്യമായി സൗദിയിൽ പോയപ്പോൾ മേടിച്ചു കൊണ്ടുവന്നതാണ്.അന്ന് പെപ്സി കാൻ ഇവിടെ
മേടിക്കാൻ കിട്ടില്ലായിരുന്നു.അപ്പോൾ പെപ്സികുടിച്ച് കഴിഞ്ഞിട്ടും കുട്ടികൾ അതിൽ വെളളം ഒഴിച്ച്,ട്ടിവിയിലെ പരസ്യത്തിൽ കാണിച്ചിരുന്നതുപോലെ
കാണിച്ചിരുന്നത് ........
അങ്ങനെ ആ വീട്ടിൽ
വെച്ചിരിക്കുന്ന ഓരോ സാധനങ്ങൾക്കും അവർക്ക് രണ്ടുപേർക്കും ഒരു പാട് കഥകളുണ്ട് പറയാനായിട്ടുണ്ട് .
അതുപോലെ തന്നെ പാവ, മകൾ ആ കളിപ്പാട്ടത്തിന്
വേണ്ടി കടയിൽ വെച്ച് വാശി പിടിച്ച് കരഞ്ഞതും
പിന്നെ അവളുടെ ജന്മദിനത്തിന്
മേടിച്ച് കൊടുത്തപ്പോൾ ഉണ്ടായ
സന്തോഷം .....ആ കഥകൾ പറയുമ്പോൾ അവരുടെ മുഖത്തെ സന്തോഷം ......ഞാനും കുടുംബവും
മുത്തശ്ശികഥകൾ കേൾക്കുന്നതു പോലെ കേട്ടു കൊണ്ടിരുന്നു.
ആ വീട് സന്ദർശനം കഴിഞ്ഞപ്പോൾ
......എന്തിനാണ് വെറുതെ ഓരോ വില
കൂടിയ സാധനങ്ങൾ മേടിച്ച് വീട് അലങ്കരിക്കുന്നത് പകരം നമ്മുടെ നല്ല ഓർമ്മകളായിട്ടുള്ള ഒരു
വീട് അല്ലെ നല്ലത് എന്ന് തോന്നിപോയി.ഓർമ്മകൾ കൊണ്ട് നിറഞ്ഞ ഒരു
വീടും അതൊക്കെ ഓർത്തിരിക്കുന്ന അങ്കിൾ & ആന്റിയും .....
അറിയാതെ ആ വീടും
ഒരു കൗതുകമായി മനസ്സിൽ കേറി എന്നു പറയാം.
വിലയില്ലെന്നു തോന്നിപ്പിക്കുന്ന ചിലവസ്തുക്കള്‍ ഓര്‍മ്മകളിലെ അപൂര്വ്വശേഖരങ്ങളാണ്!
ReplyDeleteനന്നായിരിക്കുന്നു
ആശംസകള്‍
ഞാന്‍ ഇന്നും സൂക്ഷിക്കുന്നു എന്റെ അച്ഛമ്മയുടെ കാല്പെട്ടിയും മുറുക്കാന്‍ ഇടിക്കുന്ന ചെറിയ ഒരു തരം കല്ലും മറ്റും.
Deleteoh ok.....ഇതു ഇവിടെ ഷെയര്‍ ചെയ്തതിന് നന്ദി
Deleteഈ അഭിപ്രായത്തിന് നന്ദി
Deleteഓര്മ്മവീടുകള്!!
ReplyDeleteഈ വായനക്ക് നന്ദി
DeleteEnthokke poraaimakal undenkilum nammude pazhaya kaalam eppozhum orthirikkyan nalla sughamulla erppadaanu...
ReplyDeleteChilappol aa poraaimakal thiruthuvaan aakumo...