ചില സമയങ്ങളില്‍ നമ്മള്‍ എന്ത് ചെയ്യണം എവിടെ പോകണം എന്നൊക്കെ തീരുമാനിക്കുന്നത് മറ്റുള്ളവരായിരിക്കും,അങ്ങനെയൊരു തീരുമാനത്തിന്‍റെ ബാക്കിയായിട്ടാണ് എന്റെ ഈ കല്യാണം കൂടാനുള്ള യാത്ര.
എന്റെ ചേച്ചിയുടെ കൂട്ടുകാരിയുടെ ചേട്ടന്റെ.......അങ്ങനെ ആരുടെയോ മകന്റെ കല്യാണം, ഞാന്‍ താമസിക്കുന്ന സ്ഥലത്ത് വെച്ചാണ്ക
ല്യാണം ക്ഷണിക്കാന്‍ വന്നവരോട്,ഞാനും അവിടെയാണ് താമസിക്കുന്നത് എന്ന് പറഞ്ഞതോടെ അവര്‍ക്ക്, ഞാന്‍ ആ കല്യാണം കൂടണമെന്ന് നിര്‍ബന്ധം.ചേച്ചിയുടെ വീട്ടില്‍നിന്ന് തന്നെ എന്നെ ഫോണില്‍ വിളിച്ച് കല്യാണം ക്ഷണിച്ചു.
കല്യാണത്തിന് വരാമെന്ന് പറഞ്ഞെങ്കിലും പോകണമെന്ന് യാതൊരു ഉദ്ദേശവുമില്ല.പക്ഷെ ചേച്ചിക്ക്, ഞാന്‍ കല്യാണം കൂടണമെന്ന് ഒരേ നിര്‍ബന്ധം.“ നീ ചെല്ലാമെന്ന് പറഞ്ഞതല്ലേ” അതാണ് ചേച്ചിയുടെ ചോദ്യം.
യാതൊരു പരിചയമില്ലാത്തവരുടെ കല്യാണത്തിന് പോകില്ല എന്ന് ഞാനും.
നീ പോയെ തീരൂ “ എന്ന് പറഞ്ഞ് ചേച്ചി ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു.
തിരിച്ചു വിളിക്കാമെന്ന് വെച്ചാല്‍ മൊബൈല്‍ ഫോണ്‍ ഓഫും വീട്ടിലെ ഫോണ്‍ ബെല്ലടിക്കുന്നുണ്ട് ആരും എടുക്കുന്നില്ല.അതോടെ ചേച്ചിയുടെ ഡ്യൂട്ടി കഴിഞ്ഞെന്ന് പറയാം.ആരുടെയോ കല്യാണം എന്റെ മനസ്സിന്റെ മനസ്സമാധാനം കളയുകയും ചെയ്തു.
ഇതുപോലത്തെ സാഹചര്യങ്ങള്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്.സാധാരണ മദ്ധ്യസ്ഥയ്ക്കായി അമ്മയെ കൂട്ട് പിടിക്കാറാണ് പതിവ്.പക്ഷെ ഇപ്രാവശ്യം അമ്മയും കാലുമാറി.
“നീ എന്തിന് സമ്മതിച്ചു, കല്യാണക്കുറിയും കിട്ടിയില്ലെ,...പിന്നെ പോയാല്‍ എന്താണ് കുഴപ്പം....അമ്മയുടെ ചോദ്യം.
ഭര്‍ത്താവും കുട്ടികളും കൂടെ വരാന്‍ തയ്യാറല്ലാത്തകാരണം എല്ലാവരെയും മനസ്സില്‍ ചീത്ത പറഞ്ഞുകൊണ്ടാണ്‍ എന്റെ ഈ യാത്ര.കല്യാണക്കുറിയും ബാഗില്‍ എടുത്ത് വെച്ചു.ചെറുക്കന്റെയും അമ്മയുടെയും അച്ഛ്ന്റെയും പേരുകള്‍ കാണാതെ പഠിച്ചു വെച്ചു.ഓരോ വക ഗതികേടുകള്‍
സമയത്ത് തന്നെ ഞാന്‍ സ്ഥലത്ത് എത്തി.വോട്ട് ചോദിക്കാന്‍ വരുന്ന സ്ഥാനാര്‍ത്ഥിയെ പോലെ അവിടെ നില്‍ക്കുന്ന എല്ലാവരേയും നോക്കി പുഞ്ചിരി നല്‍കി, ഞാന്‍ ഹാളിന്റെ അകത്തോട്ട് പോയി.ഇനി എന്തു ചെയ്യും എന്നായിരുന്നു മനസ്സില്‍ ചുറ്റും നോക്കി ചിലരൊക്കെ, പരിചയക്കാരെ കണ്ട സന്തോഷത്തില്‍ വര്‍ത്തമാനം പറയുന്നുണ്ട്.ചിലരുടെ മുഖത്ത്, ഞാന്‍ ആരാണെന്നുള്ള ചോദ്യമുണ്ട്,ചോദിക്കുന്നില്ല എന്ന് മാത്രം.അവിടത്തെ ഒരു കസേരയില്‍ പോയി ഇരുന്നു.ചെറുക്കന്റെ അച്ഛ്നെ കണ്ടാല്‍ ഞാന്‍ കല്യാണത്തിന്‍ വന്നു, എന്ന് പറഞ്ഞ് അവിടെ നിന്ന് ഓടാനാണ് എന്റെ പ്ലാന്‍അതുകൊണ്ട് ആ ചെറുക്കന്റെ അച്ഛ്നെ ഞാന്‍ കണ്ണ് കൊണ്ട് തിരയുകയാണ്‍.അതേസമയം ഞാന്‍ ആരാണെന്ന് അറിയാത്തതുകൊണ്ടാവാം ചിലര്‍ എന്റെ മുന്‍പില്‍ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്.ആ സ്ന്തോഷം നിറഞ്ഞ ആള്‍ക്കൂട്ടത്തിനിടയിലും എനിക്ക് പൊട്ടികരയാനാണ് തോന്നിയത്.
ഞാന്‍ ഒന്നും കാണുന്നില്ല എന്നാല്‍ എല്ലാം കാണുന്നുണ്ട് എന്ന മട്ടില്‍ ഇരിക്കുകയാണ്.ഒരു കൊച്ചുകുട്ടി വന്ന് എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു.ആന്റിയുടെ പേരെന്താ-....ഞാന്‍ പേര് പറഞ്ഞതും ആ കുട്ടി തിരിച്ച് ഒരു ഓട്ടവും...ആരോ പറഞ്ഞ് വിട്ടതായിരിക്കും.ചിലര്‍ ക്ഷണിക്കാതെ വന്ന് ഭക്ഷണം കഴിക്കുമെന്ന് കേട്ടിട്ടുണ്ട്.ആ കൂട്ടത്തില്‍ എന്നെ കൈയ്യോടെ പിടിക്കാനാവുമെന്ന് കരുതി......വരാന്‍ പോകുന്ന നാണക്കേട് ഓര്‍ത്ത് ചേച്ചിയോടുള്ള ദേഷ്യം കൂടി വന്നതേയുള്ളൂ.ആകുട്ടി അവളുടെ അമ്മയേയ്യും കൂട്ടിയാണ് വന്നത്.
റിറ്റ ക്ക് എന്നെ മനസ്സിലായോ? കണ്ടപ്പോള്‍ എനിക്ക് സംശയം തോന്നി അതാണ് മോളെകൊണ്ട് പേര് ചോദിപ്പിച്ചത്.
പെട്ടെന്ന് ആരാണെന്ന് മനസ്സിലായില്ലെങ്കിലും ഒരു പരിചയക്കാരിയെ കണ്ട സമാധാനമായിരുന്നു എനിക്ക്..
നമ്മള്‍ ഒരുമിച്ച് സ്കൂളില്‍ പോയതോക്കെ മറന്നോ.....അങ്ങനെ അവള്‍ ചോദിച്ച്പ്പോള്‍പെട്ടെന്ന് പ്ത്ത്-ഇരുപത് വര്‍ഷത്തേക്ക് പുറകിലോട്ട് പോയി.ഒരമ്മച്ചിയുടെ ദേഹം മുഴുവനും എട്ടോ-പത്തോ സ്കൂള്‍ ബാഗും കരയുന്ന കുട്ടി അമ്മച്ചിയുടെ ഒക്കത്തും വെച്ച് എട്ടോ-പത്ത് കൊച്ച് കുട്ടികളെ മേച്ചാണ്,ആ അമ്മച്ചി ഞങ്ങളെ സ്കൂളിലേക്ക് കൊണ്ടുപോവുക.രണ്ടു കുട്ടികള്‍ കൈ പിടിച്ചാണ് നടക്കേണ്ടത്.ഞങ്ങള്‍ രണ്ടു പേരാണ് കൈ പിടിച്ച് നടക്കുക.ആ നടപ്പ് ഒന്നാം ക്ലാസ്സ് മുതല്‍ ആറോ- ഏഴോ ക്ലാസ്സ് വരെ ഞങ്ങള്‍ ഒരുമിച്ച് നടന്നിട്ടുണ്ട്.നടക്കുന്ന കൂട്ടത്തില്‍ രാമായണ-മഹാഭാരത-ബൈബിള്‍ കഥകളൊക്കെ പറയുമായിരുന്നു.പിന്നീടെപ്പഴോ ആ കഥകളൊക്കെ മാറ്റി അവള്‍ കൂടുതല്‍ ഫിസിക്സ്സും കെമിസ്ട്രിയും ചിന്തിക്കാന്‍ തുടങ്ങി.താല്പര്യങ്ങളിലുള്ള വ്യത്യാസമായിരിക്കാം പിന്നീട് തന്നെ സ്കൂള്‍ യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ അവളെയോ, അവള്‍ എന്നെയോ കാത്ത് നില്‍ക്കാറില്ലായിരുന്നു.
,ഇപ്പോള്‍ ഏതോ ഓഫീസ്സിലെ വലിയ ഉദ്യോഗസ്ഥ ആണ്.ഇടയ്ക്കിടെ വിദേശയാത്രകളൊക്കെ നടത്തുന്നതു കൊണ്ടായിരിക്കാം,അവള്‍ കെട്ടിപിടിച്ചു കവിളുകള്‍ തമ്മില്‍ മുട്ടിച്ചാണ്‍ ഞങ്ങളുടെ പരിചയം പുതുക്കിയത്.അവിടെ കല്യാണം കഴിക്കുന്ന ചെറുക്കന്റെ “ബോസ്സ് കൂടിയാണ്.ഞങ്ങളുടെ പരിചയം പുതുക്കലൊക്കെ കണ്ടതോടെ, കണ്ടുനിന്നവര്‍ക്കും എന്നോട് ഒരു ബഹുമാനമൊക്കെ വന്നുവെന്ന് തോന്നുന്നു.എന്റെ ചുറ്റും നെറ്റി ചുളിച്ച് നടന്നവരെയൊക്കെ എന്നെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങി.അവള്‍ക്ക് കിട്ടുന്ന സ്വീകരണത്തിന്റെ ഒരു പങ്ക് ഞാനും മേടിച്ചെടുത്തുഎന്ന് പറയാം.
പഴയ സ്കൂള്‍ കോളേജ് വിശേഷങ്ങള്‍ ഞങ്ങളുടെ കുട്ടികളെപറ്റി..... അങ്ങനെ നിറുത്താതെ വിശേഷങ്ങള്‍പറഞ്ഞുകൊണ്ടിരിക്കുന്നതിന്‍ ഇടയ്ക്കാണ്‍,അവളുടെ ഒരു ചോദ്യം- “റിറ്റ, തന്നോട് കുറച്ചു കാര്യങ്ങള്‍ ചോദിക്കാനുണ്ട്......അത് തലയ്ക്ക് ഒരടി കിട്ടിയത് പോലെയായി.പണ്ടും അവള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ മിടുക്കി ആയിരുന്നു, .ഒരു കാര്‍ റോഡില്‍ കൂടി എങ്ങനെയാണ് ഓടുന്നത്, ഫോണ്‍ ഉപയോഗിക്കുന്നതിന്റെ പിന്നിലത്തെ ട്ടെക്നോളജി......ഈ വക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇപ്പോഴും ചിന്തിക്കാന്‍ എനിക്ക് സമയം കിട്ടിയിട്ടില്ലെങ്കിലും....കാറാണെങ്കില്‍ ഗിയര്‍ ക്ലച്ച്,ബ്രേക്ക്, ഫോണാണെങ്കില്‍, ആ കവലയിലെ അടുത്ത് കാണുന്ന മഞ്ഞ കെട്ടിടമാണ്‍”ട്ടെലിഫോണ്‍ എക്സ്ചേഞ്ച്”, അങ്ങനെയുള്ള മറുപടികള്‍ കൊടുക്കുമായിരുന്നു.ആ കുട്ടിപട്ടാളങ്ങള്‍ക്ക് അതെല്ലാം പുതിയ വാക്കുകള്‍ ആയിരുന്നു അങ്ങനെ ഞാന്‍ അവരുടെ ഇടയിലെ ഒരു ജീനിയസ്സ് ആയിരുന്നു എന്നാലും എനിക്ക് അവളുടെ ചോദ്യങ്ങളെ പേടിയായിരുന്നു.
ഊണ് കഴിക്കുന്നതിനിടയിലാണ്‍, അവള്‍ പറഞ്ഞത്, കല്യാണം കഴിച്ചിരിക്കുന്നത് ഒരു ക്രിസ്ത്യാനിയേയാണ് എന്ന്. ഞാന്‍ ഒരു നിമിഷം “വായ് പൊളിച്ചു പോയി” നിന്നിലും പ്രണയമെന്ന ഒരു വികാരമോ” അതായിരുന്നു എന്റെ മനസ്സില്‍.എന്റെ മുഖത്തെ അത്ഭുതഭാവം കണ്ടിട്ടായിരിക്കാം,നമ്മുക്ക് ഇഷ്ട്മുള്ള ആളിന്റെ കൂടെയല്ലെ ജീവിക്കേണ്ടത്.........രാവിലെ തന്നെ കുളിച്ച് ചന്ദനക്കുറിയും ഇട്ട് രാമായണ-മഹാഭാരതകഥകള്‍ പറഞ്ഞിരുന്ന അവള്‍ഇന്ന് ഒരുപാട് മാറി പോയിരിക്കുന്നു.
കല്യാണകഴിഞ്ഞ് അവരോടൊക്കെ യാത്ര പറഞ്ഞ്, ഹാളിന്റെ പുറത്തോട്ട് ഇറങ്ങിയ സമയത്ത, അവള്‍ വീണ്ടും “ഞാന്‍ ചോദിക്കാന്‍ മറന്നു പോയി,എനിക്ക് കുറ്ച്ച് നോണ്‍ വെജ് പാചകക്കുറിപ്പുകള്‍ പറഞ്ഞു തരുമോ........ ഹാവൂ, ഇത്രയേയുള്ളോ,ഞാന്‍ ഇമെയില്‍ ചെയ്തു തരാമെന്ന് പറഞ്ഞ് അവളുടെ കാര്‍ഡ് മേടിച്ചപ്പോള്‍ മലപോലെ വന്നതു എലി പോലെ പോയതു പോലെയായി എന്ന സമാധാനമായിരുന്നു.
അവളുടെ പേരും പൊസിഷനും കണ്ടപ്പോള്‍ഇവളുടെ കൈ പിടിച്ച് അല്ലെ ഞാന്‍ സ്കൂളില്‍ പോയത് എന്നോര്‍ത്ത് എനിക്ക് അഭിമാനം തോന്നി.കൂട്ടത്തില്‍ ആരാണ് ശരിയായ ജീനിയെസ്സ് എന്നും മനസ്സിലായി......:-)
എന്നിട്ട് ചോദിച്ചത് കൊടുത്തോ?
ReplyDeleteബാല്യകാലത്തെ സൌഹൃദം പുനര്‍ജീവിപ്പിക്കാന്‍ കഴിഞ്ഞു!
ReplyDeleteആശംസകള്‍