5/8/13

മിസ്‌ ഇന്ത്യ


ശനിയാഴ്ച പുലര്‍കാലെ ഒരു ടാക്സിയിൽ  അച്ഛന്റെയും അമ്മയുടെയും കൂടെ തിരുവനന്തപുരത്തുള്ള ഡാന്‍സ് ടിച്ചറിന്റെ വീട്ടില്‍ പോയി ഡാന്‍സ് പഠിക്കും..........അങ്ങനെ കന്യാകുമാരി മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍ എവിടെയെല്ലാം മിമിക്രി മോണോആക്ട്........അങ്ങനെ ഒരു കലാതിലകം ആവാന്‍വേണ്ട കലകള്‍ പഠിപ്പിക്കുന്നുവോ അവിടെയെല്ലാം പോയി പഠിച്ച് ഞാറാഴ്ച ഉച്ചയോടെ ഞങ്ങള്‍ വീട്ടിലെത്തും“...ഒരു വാരികയില്‍ ഏതോ കലാതിലകം കിട്ടിയ കുട്ടിയുമായുള്ള അഭിമുഖം വായിച്ചതായിരുന്നു ഞാന്‍
നേരം പോകാതെ ഇരിക്കുമ്പോള്‍ നേരം പോക്കിനുള്ള വാക്ക് തര്‍ക്കങ്ങളുടെ ഭാഗമായിട്ട് ഞാന്‍ - അമ്മയോട് പറയാറുണ്ട്......എന്നെയും ഡാന്‍സ്, മിമിക്രി, മോണോആക്ട്.........ഇങ്ങനെയൊക്കെ പഠിപ്പിക്കാന്‍ കൊണ്ടു നടന്നിരുന്നെങ്കില്‍ ഞാനും ഒരു കലാതിലകമായേനെ...
എന്റെ അമ്മ-അതിനെന്താ, നീ നിന്റെ മക്കളെ ഇതുപോലെ കൊണ്ടുനടന്നേക്കൂ........
രണ്ടു തുല്യശക്തിയുള്ള ഒരു കൂട്ടം ആള്‍ക്കാരുടെ വടംവലി പോലെ ആ വാക്കുതര്‍ക്കം ഒരു ഭാഗവും വിജയിക്കാതെ തുടങ്ങിയിടത്തു തന്നെ നില്‍ക്കും.
ഡാന്‍സ്, പാട്ട്, കരാട്ടെ.....ഇതൊക്കെ എന്താണെന്ന് അറിയുന്നതിന്‍ മുന്‍പേ ഇന്ന് കുട്ടികള്‍ അതൊക്കെ പഠിക്കാന്‍ തുടങ്ങുന്നു. മാതാപിതാക്കന്മാരും അതൊക്കെ പഠിപ്പിക്കാന്‍ മുന്‍കൈയെടുക്കുന്നുണ്ട്.അമ്മ തെക്കേന്ത്യയും അച്ഛന്‍ വടക്കേന്ത്യയും ആണെങ്കില്‍ മകള്‍ - ഭരതനാട്യവും  കഥക്ക് ഡാന്‍സ്സും പഠിക്കുന്നു.വലുതാവുമ്പോള്‍ ഏതിലാണ് താല്പര്യം വരുന്നത് എന്ന് അറിഞ്ഞുകൂടല്ലൊ......എന്ന മട്ടാണ്,അച്ഛനുംഅമ്മക്കും.ആവശ്യത്തിന് സാ‍മ്പത്തികവും കുട്ടികളെ ക്ലാസ്സിന്‍ കൊണ്ടുനടക്കാനുള്ള സൌകര്യം ഉണ്ടെങ്കില്‍ തിങ്കള് – പാട്ട്,ചൊവ്വ-പിയാനോ,ബുധന്‍-കരാട്ടെ........അങ്ങനെ പലതരം ക്ലാസ്സുകള്‍ 7 ദിവസത്തേക്കായി മാറ്റിവെക്കുന്നു.കുട്ടികളുടെ താല്‍പര്യത്തിന് പ്രാധാന്യം ഉണ്ടോ എന്ന് സംശയമാണ്‍.പലപ്പോഴും ആ വക ക്ലാസ്സുകള്‍ ഒരു “സ്റ്റാറ്റസ്സ് സിംബലായി” മാറാറുമുണ്ട്.
ഞാന്‍ അറിയുന്ന ഒരു അച്ഛ്നും അമ്മക്കും അച്ഛ്മ്മക്കും ഇടയിലേക്ക് വന്ന ആ കുഞ്ഞുവാവ നല്ല സുന്ദരി ആയിരുന്നു.അച്ഛ്മ്മക്ക് പണ്ടെ തയ്യല്‍ ഇഷ്ട്മായകാരണം, വാവക്ക് വേണ്ട ഉടുപ്പ്,മാച്ചിംഗ് ബാഗ്,ഹെയറ് ബാന്‍ഡ് ഒക്കെ തയ്യിച്ചു കൊടുക്കുമായിരുന്നു.കുഞ്ഞുവാവ,ഓരോ ശബ്ദങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ക്ക് പാട്ടിനാവും താല്‍പര്യം എന്ന്‍ അവര്‍ വിചാരിച്ചു.കമഴ്ന്ന്‍ കിടന്നതില്‍ നിന്നും ഇരിക്കുവാനുള്ള ശ്രമം കണ്ടപ്പോള്‍ ഡാന്‍സ്‌ കളിക്കാനാവും താല്‍പര്യം എന്ന്‍ കരുതി.കട്ടിലനടിയിലും വീടുമുഴുവനും മുട്ടുകുത്തി ആന പോലെ നടക്കുന്നത് കണ്ടപ്പോള്‍ അവള്‍, ഒരു എഞ്ചിനീയര്‍ ആവുമെന്ന്‍ കരുതി.കസേരയില്‍ പിടിച്ച് കേറുന്നത് കണ്ടപ്പോള്‍ ഒരു പര്‍വ്വതആരോഹണക്കാരിയാകാം എന്ന്‍ ചിന്തിച്ചു.........അങ്ങനെ അവരുടെ  പ്രതീക്ഷകള്‍ അവളുടെ ഓരോ പ്രവൃത്തിക്കനുസരിച്ച് മാറി കൊണ്ടിരുന്നു.
കുഞ്ഞുവാവ 4-5 വയസ്സ് ആയപ്പോള്‍ പറഞ്ഞു അവള്‍ക്ക് “ Miss India” ആകണമെന്ന്.എല്ലാവരും അത് ഒരു തമാശയായി എടുത്തു.പക്ഷെ 6-7 വയസ്സായപ്പോഴേക്കും കുഞ്ഞുവാവ, ട്ടി.വി.നോക്കി റാംപില്‍ കൂടി നടക്കേണ്ടതും ക്യാറ്റ് വാക്കും പഠിച്ചു കഴിഞ്ഞിരുന്നു.
ഒരു ശനിയാഴ്ച ആണ്‌ അത് സംഭവിച്ചത്‌,അച്ഛ്നും അമ്മയും മോളും കൂടെ ഷോപ്പിംഗിന് പോയതായിരുന്നു.ഒരു ചെരുപ്പ്‌ കടയില്‍ വെച്ച് കുഞ്ഞുവാവ ഹീല്‍സ്.ചെരുപ്പിന്‍ വേണ്ടി വാശി പിടിച്ച് കരഞ്ഞപ്പോള്‍ - അച്ഛ്ന്‍ ആദ്യമായി മകളെ അടിക്കാനായി കൈ ഓങ്ങി.കൊച്ചുകുട്ടികള്‍ ഹീല്‍സ്ചെരുപ്പ് ധരിച്ചാല്‍ ഹെല്‍ത്തിനുണ്ടാകുന്ന കുഴപ്പങ്ങളാണ്‍ അച്ഛ്ന്റെ മനസ്സില്‍ “ കുട്ടിയെ വളറ്ത്തി വെച്ചിരിക്കുന്ന കോലം കണ്ടില്ലേ, എന്ന് പറഞ്ഞ് അച്ഛ്ന്‍, അമ്മയുടെ നേരെ കണ്ണുരുട്ടി....എന്നാല്‍ ഹീല്‍സ്ചെരുപ്പ്  ഇടാതെ എങ്ങനെ റാം പിലെ ക്യാറ്റ് വാക്ക്(catwalk) പരിശീലിക്കും അതായിരുന്നു മകളുടെ സംശയം..ഇതൊക്കെ കണ്ടപ്പോള്‍ അമ്മക്കും ദേഷ്യം വന്നു, അവര്‍ പറഞ്ഞു “നിങ്ങളുടെ അമ്മയാണ് (അച്ഛമ്മ) ഇതിനെല്ലാം വളം വെച്ചുകൊടുക്കുന്നത്.അവരല്ലെ ഉടുപ്പും അതിന് മാച്ചിംഗ് സാധനങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നത്.
കാര്യങ്ങള്‍ അറിഞ്ഞ അച്ഛമ്മ വിഷമത്തോടെ  തയ്യല്‍ നിറുത്തി. വെറുതെ കുഞ്ഞിനെ അടിച്ചിട്ട് എന്തുകാര്യം പകരം മോളെ ഉപദേശിക്കാമെന്ന് വെച്ചു ആ അച്ഛ്മ്മ.അവര്‍ മോളോട് പറഞ്ഞു-"മോളെ,Miss India ആവണമ്മെങ്കില്‍, എന്തുമാത്രം ഉടുപ്പുകള്‍ വേണം അതിനൊക്കെ ഒരു പാട് കാശ് വേണ്ടെ,നമ്മുടെ കൈയ്യില്‍ അത്രയും കാശ് ഒന്നുമില്ലല്ലൊ”...വളരെ നിഷ്കളങ്കതയോടെ മകള്‍ പറഞ്ഞു
“ അച്ഛ്മ്മെ,അതിന് Miss.India 
ആവണമെങ്കില്‍ ഉടുപ്പൊന്നും വേണ്ട....അച്ഛമ്മ ട്ടി.വി.യില്‍ കണ്ടിട്ടില്ലെ.....
ആവശ്യമില്ലാതെ അച്ഛമ്മയെ കുറ്റം പറഞ്ഞതിന് അവരുടെ സങ്കടം എന്നോട് പറയുകയായിരുന്നു.പക്ഷെ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മോളുടെ വിവരണം കേട്ടപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചു പോയി.എന്റെ ചിരിയില്‍ അച്ഛമ്മ പങ്കുചേറ്ന്നെങ്കിലും ആവശ്യമില്ലാതെ അവരെ കുറ്റം പറഞ്ഞതിന്റെ സങ്കടം കണ്ണുനീരായും മൂക്കുപിഴച്ചിലുമായി കാണിച്ചു.വേറെ ആളുകളെ കുറ്റം പറയാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്‍, എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കി ഒരു തീരുമാനം എടുക്കാനാണ്‍ എല്ലാവര്‍ക്കും പ്രയാസം, അതായിരുന്നു അവരുടെ വിഷമം...... അതൊരു ശരിയായിട്ട് എനിക്കും തോന്നി,നിങ്ങള്‍ക്കോ?

2 comments:

  1. നിഷ്കളങ്കരായ കുഞ്ഞുങ്ങള്‍...
    ആശംസകള്‍

    ReplyDelete
  2. മിസ് ആകണമെങ്കില്‍ ഉടുപ്പൊന്നും വേണ്ട

    ReplyDelete