4/9/13

പരസ്യങ്ങള്‍


പരസ്യങ്ങള്‍ കാണാന്‍ എന്നും എനിക്ക് ഇഷ്ട്മായിരുന്നു.എന്താണ് പരസ്യം അതിന്റെ ഗുണങ്ങള്‍ ദോഷങ്ങള്‍ എന്തെല്ലാം ......ഇതൊക്കെ എന്റെ പഠനകാലത്തെ പഠിക്കുന്ന ഒരു വിഷയത്തില്‍ വരാന്‍ സാധ്യതയുള്ള പ്രധാന ചോദ്യങ്ങളിലൊന്നാണിത് .അതിനായിട്ടുള്ള ഉത്തരങ്ങള്‍ പഠിച്ചു പരീക്ഷാപേപ്പറിലേക്ക് എഴുതാന്‍ തയ്യാറെടുക്കുന്നതിനു മുന്‍പെയുള്ളതാണ്, ആ ഇഷ്ടം.
കുഞ്ഞുനാളില്‍ പരസ്യത്തെ അന്ധമായി അനുകരിച്ചതിനാലാവും പലപ്പോഴും എന്റെ കഴുത്ത് ഉളുക്കുമായിരുന്നു.ഷാപൂകളുടെ പരസ്യം ആയിരുന്നു എനിക്ക് ആ ഗതി വരുത്തിയത്.ഷാപൂവിട്ട് തലമുടി കുളിച്ച്, തലയുടെ ഓരോ വെട്ടിക്കലിലൂടെയും നല്ല സില്‍ക്ക് പോലെ തലമുടി മുകളിലോട്ടും പുറകിലോട്ടും പോകുന്നതു കാണാം.കുറച്ചു ചുരുണ്ട തരത്തില്‍ മുടിയുള്ള ഞാന്‍ ഷാപൂവിട്ട് തലമുടി കഴുകി തല വെട്ടിച്ചത് മാത്രം മിച്ചം.പരസ്യം പോലെയൊന്നും മുടി അനങ്ങിയില്ല. രണ്ടു വശത്തും തലമുടി പിന്നിയിട്ട സ്കൂള്‍ യാത്രകളും എന്റെ തലമുടി കൂടുതല്‍ ചുരുട്ടിയെടുത്തു.എന്തായാലും തലമുടി വെട്ടി,ഷാപൂവിന്റെ പരസ്യത്തിനോട് ഞാന്‍ എന്റെ മധുരപ്രതികാരം വീട്ടി(അല്ലാപിന്നെ,എന്നോടാണൊ കളി).
എല്ലാത്തിനും ഗുണവും ദോഷവുമുണ്ടെന്ന് പറയുന്നതുപോലെ, മാഗ്ഗിനൂഡില്‍സ്സ്,പെപ്സി,ജൂസുകള്‍ .സോപ്പുകള്‍അങ്ങനെ പലതരം പുതിയ സാധനങ്ങള്‍ പരസ്യം മൂലം നമ്മുടെ നിത്യജീവിതത്തിലേക്ക് കടന്ന് വന്നു.ഇതൊക്കെ നല്ല സാധനങ്ങള്‍ ആയിട്ട് പറയുന്നില്ലെങ്കിലും ഇടയ്ക്ക് ഒരു “വ്യത്യാസത്തിന്‍” നല്ലതല്ലേ!
ഈയടുത്ത കാലത്ത് കണ്ട് “Dairy&Milk”ചോക്ലേറ്റ്- ന്റെ പരസ്യം കണ്ടപ്പോള്‍ എന്റെ കൂട്ടുകാരി പറഞ്ഞതോറ്ത്തു പോയി.കേരളത്തിന്‍ പുറത്ത് ഒരു കല്യാണം കൂടാന്‍ പോയതാണ്‍. പ്ലെയിന്‍ (plane) ആണെങ്കില്‍ രണ്ടു റൊട്ടികക്ഷണത്തിന് (സാന്റ്വിച്ച്) മുടിഞ്ഞ വില, ചെന്നിറങ്ങിയ സിറ്റിയില്‍ ദോശക്കാണെങ്കില്‍ അറുപതോ എഴുപതോ രൂപ,എന്നാല്‍ വേണ്ട കല്യാണത്തിന്റെ ഭക്ഷണം കഴിക്കാമെന്ന് വെച്ചു.ആ ഭക്ഷണത്തിന് ചെന്നപ്പോള്‍ എല്ലാവരും സ്പൂണ്‍ഫോറ്ക്ക്,കത്തി വെച്ചാണ്, കഴിക്കുന്നത്( എതോ ഫൈവ് സ്റ്റാറ് ഹോട്ടലിലെ റിസ്പഷന്‍ ആണ്) അതെല്ലാം വെച്ച് ഒന്ന് പയറ്റാം എന്നു നോക്കിയപ്പോള്‍പ്ലേറ്റ്,സ്പൂണ്‍,ഫോറ്ക്ക്... എല്ലാം കൂടെ ആകെ ശബ്ദമയം! അതോടെ അവള്‍ കൈകൊണ്ട് തിന്നാന്‍ പറ്റിയ രണ്ടു കാരറ്റ്, സാലഡില്‍ നിന്നെടുത്തു കഴിച്ചു വിശപ്പടക്കി. പക്ഷെ ഈ പരസ്യം കാണുമ്പോള്‍ ,അതിലെ മോഡലുകള്‍ ,ആ മിഠായി തിന്നു കഴിയുന്നതോടെ,മുഖം മുഴുവനും ഉടുപ്പിലും കൈയ്യിലും എല്ലാം തേച്ചു പിടിപ്പിക്കുന്നുണ്ട്.(കൊച്ചു കുട്ടികളെക്കാളും കഷ്ട്മായിട്ടാണ് കഴിക്കുന്നത്).പിന്നെ അതെല്ലാം നക്കിയെടുക്കുന്നതാണ് പരസ്യത്തില്‍ ഇതൊക്കെ കാണുബോള്‍ പാവം എന്റെ കൂട്ടുകാരി, അവള്‍ ഇതിനേക്കാളും വൃത്തിയായിട്ട് ആഹാരം കഴിച്ചേനെ!
ഇന്നത്തെ പരിപാടികള്‍ അല്ലെങ്കില്‍ ഇന്നത്തെ സിനിമ എന്ന പോലെ ഇന്നത്തെ സ്ത്രീ പീഡനം എന്ന് പറഞ്ഞ്,പ്രത്യേക കോളം തന്നെ പത്രങ്ങളില്‍ കൊടുക്കേണ്ടി വരുമോ എന്ന് തോന്നും പേപ്പറില്‍ കാണുന്ന പീഡനവാറ്ത്തകള്‍ കാണുമ്പോള്‍ ആ വാറ്ത്തകള്‍ക്ക്കൂടുതല്‍ ഇരകളെ സൃഷ്ടിക്കുകയാണൊ,ഹീറോ(Hero) യുടെ,”pleasure hero scooter” ന്റെ പരസ്യം കാണുമ്പോള്‍ തോന്നുന്നത് .....രാത്രി ആഘോഷിക്കാന്‍ പോവുന്ന ഒരു പെണ്‍കുട്ടിയേയാണ് ....
റോഡില്‍ കൂടി ഒരു പസ്സില്‍(puzzle) നിറയ്ക്കുന്നതു പോലെയാണ്, ഓരോ വണ്ടികളും നമ്മുടെ റോഡില്‍ കൂടി വാഹനം ഓടിക്കുക(എവിടെ സ്ഥലമുണ്ടോ അവിടെക്ക് കുത്തിക്കേറുക).ആ ഓടിക്കുന്ന സ്റ്റൈലിനോട് ഒന്നു കൂടെ അടിവരയിട്ടു സമ്മതിക്കുന്നതു പോലെയാണ് നാനോ(nano car) കാറിന്റെ പരസ്യം.ചെറിയ കാറായതുകൊണ്ട്, എവിടെ സ്ഥലമുണ്ടോ, അവിടെക്കൂടെ ഓടിക്കാമെന്നുള്ളതാണ്, ആ കാറിന്റെ അവകാശവാദം. ബാക്കി വണ്ടികള്‍ നല്ല അടുക്കി "" ലേനില്‍ " ഓടിക്കുന്നു ഈ കാറുകാര്‍ മാത്രം സ്ഥലം തപ്പി ഓടിക്കുന്നു.
ചില പരസ്യങ്ങള്‍ തമാശ കലറ്ന്നതായിരിക്കും അതിനു ഉദാഹരണമായിരുന്നു,”ഒനിഡ(onida t.v) ട്ടി,വി,അതു പോലെ തല നരച്ച സ്ത്രീയെ ആന്റിയെന്നു വിളിക്കുന്നതും ഗോദ് റേഞ്ച് ഡൈ ചെയ്യുന്നതോടെ “ചേച്ചി യെന്നു വിളിക്കുന്നതും........വിശ്വാസം അതെല്ലെ എല്ലാം ............രസകരവും അതിലെല്ലാം ഒരു ശരിയും ഉണ്ടായിരുന്നു.
കാരുണ്യ ലോട്ടറി,.........അങ്ങനത്തെ പരസ്യങ്ങളെപറ്റി ഞാന്‍ മറക്കുന്നില്ല,എന്നാലും മലയാള സിനിമയില്‍ ന്യൂജനറേഷന്‍ സിനിമകള്‍ അല്ലെങ്കില്‍ കഥകള്‍ വന്നതുപോലെ പരസ്യങ്ങളിലും അങ്ങനെ വല്ലതും സംഭവിച്ചതിന്റെ ഭാഗമാണൊ ഈ തരം പരസ്യങ്ങള്‍ .....?

3 comments:

  1. പരസ്യത്തിന്റെ ബലത്തില്‍ മാത്രം വിറ്റുപോകുന്ന അനേകം “അത്ഭുത” ഉല്പന്നങ്ങളുണ്ട്

    ReplyDelete
  2. പരസ്യങ്ങള്‍ കുട്ടികളെയാണ് കൂടുതല്‍ സ്വാധീനിക്കുന്നത്!
    ആശംസകള്‍

    ReplyDelete
  3. ദൃശ്യ മാധ്യമങ്ങളിലെ പരസ്യങ്ങൾ കാഴ്ചക്കാരെ വീഴ്ത്താറുണ്ട്‌, കുട്ടികൾ അത് ചൂണ്ടി നിര്ബന്ധിക്കും. (ചെലവ് കുറഞ്ഞ ഉത്പന്നങ്ങൾ കൂടുതൽ പരസ്യം നല്കും അതിന്റെ പണം കൂടി വിലയിൽ കൂടും ) ഏതായാലും തല ഉളുക്കാതെ നോക്കണം (കുട്ടികളുടെയും)ആശംസകൾ

    ReplyDelete