ആര്‍ത്തിയോടെ ഒരു കുപ്പി വെള്ളം ഞങ്ങള്‍ മൂന്ന്-നാല് പേരും കൂടി പങ്കിട്ടെപ്പോള്‍ ഇതിന്റെ വല്ല ആവശ്യമുണ്ടോ,വീട്ടിലെങ്ങാനും മിണ്ടാതെ ഇരുന്നാല്‍ പോരെ എന്ന് തോന്നിപോയി.രണ്ടു-മൂന്ന് ദിവസത്തേക്കായി രാജസ്ഥാനില്‍ ഉള്ള ഉദയ്പൂര്‍ (udaipur) കാണാന്‍ വന്നതാണ്‍. അവിടത്തെ ഏറ്റവും വലിയ പാലസ്സ് ആയ “സിറ്റി പാലസ്സ്, കണ്ട് ഇറങ്ങിയ സമയമായിരുന്നു.A.D1559, മഹാറാണ ഉദയ്സിംഗ് നിര്‍മ്മാണം ആരഭിച്ചത്.യൂറോപ്യന്‍-ചൈനീസ് ആര്‍ക്കിട്ടെച്ചറാണ്‍,ഉപയോഗിച്ചിട്ടുള്ളത്.
ഏകദേശം 651കി.മി ദൂരമുണ്ട് വീട്ടില്‍ നിന്ന്. കാര്‍ ഓടിച്ചാണ് ഞങ്ങള്‍ ഇവിടെ എത്തിയത്.നല്ല റോഡുകളായിരുന്നു.റോഡുകളില്‍ കൂടി സാധനങ്ങള്‍ കൊണ്ടുപോകുന്ന ഭീമാകരമായ ട്രക്കുകളുടെ ഇടയില്‍ കൂടി അതിന്റെ പകുതി വലിപ്പമുള്ള കാര്‍ഓടി മുന്നോട്ടേത്തുവാന്‍ പാട് പെടുന്നതുപോലെ തോന്നി.കാറിനകത്തു ഇരിക്കുന്നവര്‍ക്ക് കാര്‍ ഓടിക്കാന്‍ അറിയാവുന്നതു കൊണ്ട്,ഡ്രൈവര്‍ മാത്രമല്ല, കാറിനകത്ത് ഇരുന്നവരും,മനസ്സില്‍ വണ്ടി ഓടിക്കുന്നതു പോലെയായിരുന്നു.എല്ലാവരുടെയും മുഖത്തും ആ ട്ടെന്ഷന്‍ ഉണ്ട്.ശരിയായ സിഗ്നല്‍ ഇടാതെയുള്ള ട്രക്ക് മാരുടെ “ലേന്‍ ചേഞ്ച്” ഉറക്കം തൂങ്ങുന്ന ഡ്രൈവര്‍ ക്കുള്ള ഒരു ഷോക്ക് ട്രീറ്റ്മെന്റ് പോലെയായിരുന്നു.അതുപോലെ സമയവും സ്പീഡിനെക്കുറിച്ചുള്ള ഒരു പട്ടിയുടെ കണക്ക് കൂട്ടല്‍ തെട്ടിയതും......ഭാഗ്യം നല്ല ട്ടയര്‍ ആയ കാരണം പട്ടി രക്ഷപ്പെട്ടു എന്നതുപോലെയായി. എട്ട്-പത്ത് മണിക്കൂറിന്റെ യാത്രയുണ്ടായിരുന്നു.
നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന ഫര്‍ണ്ണീച്ചറുകളായ സോഫ, കസേരകള്‍ കട്ടില്‍ പ്ലേറ്റ്, ഗ്ലാസ്സ്.....എല്ലാം ക്രിസ്റ്റലില്‍ അതാണ്‍ ക്രിസ്റ്റല്‍ പാലസ്സിന്റെ പ്രേത്യകത.ഇതെല്ലാം ഇംഗ്ലണ്ടില്‍ നിന്ന് വരുത്തിയ മഹാറാണ സജ്ജന്‍സിംഗിന് ഇതൊക്കെ കാണാനുള്ള ഭാഗ്യമില്ലായിരുന്നെങ്കിലും അദ്ദേഹത്തിന്, എന്റെ വക ഒരു സല്യൂട്ട്.അത്രയും മനോഹരവും പുതുമ തോന്നിയതുമായിരുന്നു അവയൊക്കെ
ഓരോ ദിവസങ്ങളിലെയും നമ്മുടെ ചിന്തകളില്‍ നിന്നും സംഘറ്ഷങ്ങളിലും നിന്നുമുള്ള മോചനമാണ് യാത്രകള്‍ എന്നു പറയാറുണ്ട്. അതു ശരിയാണെന്ന് “വിന്റ്റേജ് കാറ് കളക്ഷനില്‍(vintage car collection) ചെന്നപ്പോള്‍ തോന്നി.ഫിയറ്റും അബാസിഡറും അല്ലാതെ വല്ലപ്പ്പ്പൊഴും കണ്ടിരുന്ന പ്രേത്യകതയുള്ള കാറുകളായിരുന്നു. 1939 cadillac,Rolls Royce........ പലരും കാറിന്റെ മുപില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ബഹളം കൂട്ടുമ്പോള്‍ എനിക്ക് ഓരോ കാറിനെക്കുറിച്ചും പറയാനേറെയുണ്ടായിരുന്നു.”ഷെവര്‍ലെ കാറിനെ മലയാളീകരിച്ചതു ആണോ യെന്ന് അറിയില്ല, എന്റെ കുട്ടിക്കാലത്ത് ആ കാറിനെ “ഷവര്‍ വണ്ടി എന്നാണ്‍ പറഞ്ഞിരുന്നത്. ഏകദേശം 20-25 പഴയ കാറുകള്‍ ഉണ്ടായിരുന്നു.ര്‍ണ്ട്-മൂന്നെണ്ണം ഒഴിച്ച് എല്ലാം രാജകുടുബാവശ്യങ്ങള്‍ക്ക് ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ്‍, അവിടത്തെ ഗൈഡ് പറഞ്ഞത്.
ഇപ്രാവശ്യത്തെ യാത്രയില്‍ മനസ്സിലേക്ക് കേറി വന്ന മുഖം ഒരു എട്ടോ പത്തൊ വയസ്സുള്ളകുട്ടിയുടെ നിസംഗതയായ മുഖമ്മാണ്‍.. താമസിച്ചിരുന്ന ഹോട്ടലുകാര്‍ വൈകുന്നേരങ്ങളില്‍ പാവക്കളി ഏറ്പ്പെടുത്തിയിട്ടുണ്ടായിരുന്നു.പാവക്കളി, കൊച്ചുനാളില്‍ ഒരു പാട് കൌതുകം തോന്നിയിട്ടുള്ളതാണ്, എന്നാല്‍ ഇന്ന് കഥക്ക് അനുസരിച്ച് പാവക്കളി നടത്തുന്ന ആളിന്റെ കൈവിരലുകള്‍ ചലിക്കുന്നത് കാണാനാണ് കൂടുതല്‍ കൌതുകം തോന്നിയത്.കൊച്ചുകുട്ടികള്‍ കളിക്കണ്ട് തലയറഞ്ഞു ചിരിക്കുന്നുണ്ട്,ഒരച്ഛനും മകനും കൂടിയാണ്, ആ പരിപാടി നടത്തുന്നത്.ആ 8-10 വയസ്സുള്ള മകന്‍ യാതൊരു ഭാവഭേദമില്ലാതെ പാട്ടിന്റെ താളത്തിന്
അനുസരിച്ച് കൊട്ടുന്നുണ്ട്.കളിക്കഴിഞ്ഞ്,അവന്‍ എല്ലാവരുടെ അടുത്തും ഒരു ചെറിയ കൊട്ടയായി “ട്ടിപ്സ്”ന്‍ വന്നു.അപ്പോള്‍ പൈസയുടെ കനം അനുസരിച്ച് ഒരു പുഞ്ചിരി വന്നോ എന്ന് സംശയം.
കളിയുടെ സാമാനങ്ങളെല്ലാം കെട്ടിവെച്ച്, അവന്‍,അവന്റെ അച്ഛ്നെ കാത്ത് നില്‍ക്കുകയാണ്‍, ഞാന്‍ വെറുതെ കൊച്ചു വര്‍ത്തമാനത്തിനായി അവനെ വിളിച്ചു.* സ്കൂളില്‍ പോകുന്നുണ്ടോ എന്ന എന്റെ ചോദ്യത്തിനായി അവന്‍ പറയാന്‍ മടിച്ചു.പഠിക്കാന്‍ ഒരു ഉത്സാഹമുണ്ടാവാനായി ഞാന്‍ പറഞ്ഞു “ഒരു നാള്‍ ഇവിടെ വന്നു താമസിക്കുന്നവരെ പോലെയാകണ്ടെ, അതിനായിട്ട് നന്നായി പഠിക്കണം........അങ്ങനെ അവനെ പഠിക്കാന്‍ പറഞ്ഞു വിടാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍.എന്നാള്‍ സ്കൂളില്‍ പഠിക്കുന്ന എന്റെ മകന്‍,(a+b)2 പഠിച്ചിട്ട്, എന്ത് ചെയ്യാനാണ്‍, അതിനേക്കാളും നല്ലത് ഈ കൊട്ട് തന്നെ യല്ലെ! ഒരു പക്ഷെ സ്കൂളില്‍ പോകുന്നവര്‍ക്ക് അതിന്റെ ആവശ്യകത മനസ്സിലാവില്ലായിരിക്കും.അവന്‍ മിണ്ടാതെ ഞങ്ങളുടെ വര്‍ത്തമാനം കേട്ടുകൊണ്ടിരുന്നു.ഒരുപക്ഷെ അവനും വലുതാവുമ്പോള്‍ അവന്റെ അച്ഛനെപോലെ നല്ലൊരു പാവക്കളിക്കാരാനാവുമായിരിക്കും.
പിറ്റെദിവസമുള്ള എന്റെ കാഴ്ചകള്‍ കാണാനായിട്ടുള്ള യാത്രയില്‍ കണ്ടുമുട്ടിയ ഗൈഡ്,കപ്പലണ്ടി വില്‍ക്കാനായി വന്നവനോടും എനിക്ക് പറയാനുണ്ടായിരുന്നത് നിങ്ങള്‍ സ്കൂള്‍ പോയി പഠിക്കൂ എന്നതാണ്‍.ഒരു കുട്ടി പറഞ്ഞു എനിക്ക് ഒന്നു മുതല്‍ ഇരുപത് വരെ ഇംഗ്ലീഷില്‍ പറയാനൊക്കെ അറിയാം.സ്കൂളിലോന്നും പഠിപ്പിക്കുകയില്ല.
പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്,കാശുള്ളവരുടെ മക്കള്‍ നല്ല സ്കൂളില്‍ പോകുന്നു.പഠിക്കുന്നു അഥവാ പഠിക്കാന്‍ മോശമാണെങ്കില്‍, മാനേജ്മെന്റ കോട്ട,NRI കോട്ട എന്നോക്കെ പറഞ്ഞ് അവരെ സംരക്ഷിക്കാന്‍ കോളെജ്ജുകാരും യൂണിവേഴ്സിറ്റിക്കാരും മുന്നിലുണ്ട്.അതുപോലെതന്നെ എല്ലാ മേഖലകളിലും.പാവപ്പെട്ടവര്‍ എന്നും പാവപ്പെട്ടവര്‍ തന്നെ.അതാണൊ നമ്മുടെ ഇടയിലെ പിടിച്ചു പറിക്കലിന്റെയും പീഡനങ്ങളുടെയും കാരണമെന്നു പോലും എനിക്ക് തോന്നറുണ്ട്.ശക്തമായ നിയമനടപടികള്‍ ഇല്ലാത്തതും പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള വ്യത്യാസമാണൊ, നമ്മുടെ ഇന്ത്യയുടെ ശാപം?
ഉദയപൂരിന്റെ ചരിത്രത്തില്‍ രാജാക്കന്മാരെ പോലെ പ്രാധാന്യംചേതക് എന്നു പറയുന്ന ഒരു കുതിരക്കുണ്ട്.ഒരു മന്ത്രിയുടെ ബുദ്ധിയോടെ,രാജാവിനെ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തി എന്നാണ്‍ കഥ.മഹാറാണ പ്രതാപ മെമ്മോറിയല്‍, ഒരു പാറ്ക്ക് പോലെ ആയിരുന്നു.കുതിരയുടെയും രാജാവിന്റെയും പ്രതിമ,പാറ്ക്കിന്റെ നടുവില്‍ വെച്ചിട്ടുണ്ടായിരുന്നു.അപ്പോഴേക്കും സൂര്യന്‍ തലക്ക് മുകളിലെത്തിയിരുന്നു.ഒരു വറവച്ച്ട്ടിയില്‍ പെട്ടതു പോലെയായിരുന്നു അവിടത്തെ നില്‍പ്പ്.ആ പ്രതിമയുടെ മുന്‍പില്‍ നിന്ന് ഒരു ഫോട്ടോ എടുത്ത് ആ കുതിരയോടും രാജാവിനോടും ഞാന്‍, എന്റെ നന്ദി അറിയിച്ചു.
ലേക്കുകളില്‍ കൂടിയുള്ള യാത്ര, അവിടത്തെ മാര്‍ക്കറ്റിലെ ഷോപ്പിംഗ്,പാര്‍ക്കുകളിലെ രാജസ്ഥാന്‍ വേഷം ധരിച്ച് ഫോട്ടോ എടുക്കാനുള്ള സൌകര്യങ്ങള്‍ ......അങ്ങനെ രണ്ടു ദിവസം വേഗം തീറ്ന്നതുപോലെയായി.തിരിച്ചുള്ള എട്ട്-പത്ത് മണിക്കൂറിന്റെ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ , ഗേറ്റിനകത്ത് വാരിവലിച്ച പോലെ കിടക്കുന്ന രണ്ടു ദിവസത്തെ പത്രങ്ങള്‍ കണ്ടപ്പോള്‍ എനിക്കായിട്ട് ജോലികള്‍ കാത്തിരിക്കുന്നതു പോലെ തോന്നി.എന്തൊക്കെയാലും രണ്ടു പെന്‍സിലില്‍ റബ്ബര്‍ ബാന്‍ഡ് കെട്ടി തിരിച്ചുവിട്ട പോലത്തെ ആ ദിവസങ്ങള്‍ എനിക്ക് ഒരു പാട് ഇഷ്ട്മായി!!!!!