12/22/13

Santa clause

ആഹ്ളാദത്തിന്റെയും കാത്തിരിപ്പിന്റെയും നാളുകളാണ് എനിക്ക് ഡിസംബർ.ക്രിസ്തുമസ്സ് വരുന്നു ...അതാണ് പ്രധാന സന്തോഷം.നക്ഷത്രങ്ങൾ തൂക്കിയിടണം, കൂട്ടുകാർക്കും ബന്ധുക്കാർക്കുമുള്ള ആശംസകാർഡുകൾ മേടിക്കണം,പുൽക്കൂട് ഉണ്ടാക്കണം- അതിനായി കാർഡ്ബോഡ് പെട്ടി കൊണ്ടാണ് പുല്ക്കൂ ട് ഉണ്ടാക്കുക.അതില്‍ ചായം തേച്ച് പിടിപ്പിക്കക,വശങ്ങളില്‍ വെക്കാന്‍ നെല്ല് അല്ലെങ്കില്‍ കടുക് മുളപ്പിച്ച് വെക്കുക......അങ്ങനെ ജോലികള്‍ ധാരാളമാണ്.ഒരു മേശയിലാണ് ഇതൊക്കെ ക്രമീകരിക്കുക, ആ മേശ മുഴുവനും കുന്നും മലയും നീര്‍ച്ചാലുകളും ഒക്കെയായി നിറച്ചിരിക്കും.അതുകാരണം തലനിറയെ പലതരം ഭാവനകള്‍ കൊണ്ട് നിറഞ്ഞിരിക്കും.സഹദോരനാണ് ഇതൊക്കെ ചെയ്യുക.ഞാനൊക്കെ "കയ്യാള്‍ "ആയിട്ട് നില്ക്കാ റാണ് പതിവ്.ചിലപ്പോള്‍ പലരുടെയും ഭാവനകളില്‍ വരുന്ന വ്യത്യാസമൂലം അടികൂടലും കരച്ചിലും കളിയാക്കലും സ്ഥിരമാണ്."ക്രിസ്തുമസ്സ് ട്രീ"വെക്കാനും അലങ്കരിക്കാനുമാണ് എനിക്ക് കൂടുതല്‍ ഇഷ്ടം.അവിടെയാണല്ലോ "ക്രിസ്തുമസ്സ് അപ്പൂപ്പന്‍ (Santa clause) സമ്മാനങ്ങള്‍ കൊണ്ടു വെക്കുക.
ചോദിക്കേണ്ട സമ്മാനത്തിന്റെ പട്ടിക പത്ത്-ഇരുപത് കാണുമെങ്കിലും ഒരെണ്ണം മാത്രമെ എഴുതാന്‍ പാടുള്ളൂ എന്നാണ് അമ്മ പറയുക(ക്രിസ്തുമസ്സിന്റെ തലേദിവസം ആവശ്യമുള്ള സാധനം ഒരു തുണ്ട് പേപ്പറില്‍ എഴുതി വെക്കും) അതും വലിയ വില ഇല്ലാത്തത്, ലോകത്തിലെ എല്ലാ കുട്ടികള്‍ക്കും  സമ്മാനങ്ങൾ  കൊടുക്കേണ്ടതല്ലെ, അപ്പോൾ  അതോക്കെ ഓര്ക്കേകണ്ട കാര്യമല്ലേ, എന്നാണ് വീട്ടുകാരുടെ വാദം.

ചുമന്ന വേഷവും വെള്ളതാടിയുമുള്ള ആ " ക്രിസ്തുമസ്സ് ഫാദർ"നെ കാണാൻ വേണ്ടി, എനിക്ക്  ക്രിസ്തുമസ്സിന്റെ തലേദിവസം രാത്രി ശരിക്ക് ഉറങ്ങാൻ തന്നെ  സാധിക്കില്ലായിരുന്നു.വീട്ടിൽ വരുന്ന പരിചയമില്ലാത്തവരേയും ആ പ്രദേശത്തെ "കുടവയർ" -മാരെയും ഞാൻ കണ്ണുരുട്ടി നോക്കാറുണ്ട്, ഇവരാണോ  ഇനി വേഷം മാറി വരുന്നത് എന്ന ചിന്തയിൽ!നേരിട്ട് കാണുകയാണെങ്കില്‍ സമ്മാനങ്ങളുടെ എണ്ണം കൂട്ടി ചോദിക്കാം എന്നതാണ് എന്റെ പ്ലാന്‍അങ്ങനെ ആരേയും കണ്ടില്ല എന്നാലും 25/12 ന് രാവിലെ മരത്തിന്റെ അടിയില്‍ കാണുന്ന സമ്മാനപൊതിയും അതിനകത്ത്‌ എന്താണെന്നു അറിയാനുള്ള ആകാംക്ഷയും തുറന്നു കഴിയുമ്പോള്‍ ഞാന്‍ പറഞ്ഞ അതേ സാധനവും_ ഇതില്‍ പരം സന്തോഷത്തിന് എന്തുവേണം!
പിന്നീടും ഒന്നോ–രണ്ടോ വര്‍ഷങ്ങള്‍  കഴിഞ്ഞപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, സമ്മാനം പൊതിഞ്ഞിരിക്കുന്നത് വീട്ടിലുണ്ടായിരുന്ന വര്‍ണ്ണക്കടലാസ്സ് കൊണ്ട്,എനിക്കെഴുതിയ കുറിപ്പോ- ചേച്ചിയുടെ പഴയ റെക്കാര്‍ഡ് പുസ്തകത്തില്‍ നിന്ന്‍ കീറിഎടുത്തതും.... അങ്ങനെയാണ്‌ ഇതൊക്കെ ചെയ്യുന്നത് വീട്ടുകാര്‍ ആണെന്ന്‍ എനിക്ക് മനസ്സിലായത്.ഇതൊക്കെ ഡിസംബറിനെ പറ്റിയുള്ള എന്റെ മധുരമായ ഓര്മ്മ കള്‍

തലമുറകളില്‍ വന്ന വ്യത്യാസമായിരിക്കാം-“നോര്‍ത്ത് പോള്‍ (North pole) നിന്ന്‍ reindeer നെ കൊണ്ട് വണ്ടി ഓടിച്ച് എങ്ങനെ ഇവിടെ എത്താനാണ് അതുപോലെ ചിമ്മിനിയില്‍ കൂടി ഇത്ര വലിയ രൂപം വരുന്നതും ഇടയ്ക്ക് വെച്ച് “സ്റ്റക്ക്” ആവുന്നതും കുട്ടികള്‍ കണ്ടിട്ടുള്ള  കാർട്ടൂണിലെ "പവ്വർ"കൾ  വെച്ച് അവര്‍ പുറത്തോട്ട് എടുക്കുന്നതോക്കെയാണ്‌‌‌‌, ഈ വക കഥകൾ പറയുന്ന എന്നോട്, എന്റെ കുട്ടികള്‍ക്ക്  തിരിച്ചു പറയാനുള്ളത്.ഇതെല്ലാം വലിയ തമാശ ആയിട്ടാണ് അവര്‍ക്ക്  തോന്നിയിട്ടുള്ളത്.അതോടെ പ്രതീക്ഷിക്കാതെ കിട്ടുന്ന ആ സമ്മാനത്തിന്റെ മധുരം പോയി  എന്ന് തന്നെ പറയാം.

 ഇന്നാണെങ്കില്‍ santa clause കടകളിലും ഷോപ്പിംഗ് മാളിലും ഇഷ്ടം പോലെ, അവർ കൊടുക്കുന്ന മിഠായികളിൽ ഏതെങ്കിലും കമ്പനിയുടെ പേരില്ലെങ്കിൽ മേടിക്കണമോഎന്ന ചിന്തയിലാണ് കുട്ടികൾ. പുൽക്കൂടും ക്രിസ്തുമസ് ട്രീയും റെഡിമെയ്ഡ് ആയി കഴിഞ്ഞു. ആശംസ കാര്‍ഡുകള്‍ക്ക് പകരം  ഇ മെയിലും sms ആയി കഴിഞ്ഞിരിക്കുന്നു.കാത്തിരിപ്പ്‌, ഓര്‍മ്മകള്‍ ,ഭക്ഷണസമൃദ്ധി...അതെല്ലാം ചേരുംപടി ചേര്‍ക്കു ന്നതാണ് ഓരോ ആഘോഷം എന്ന്‍ പറയാറുണ്ട്.അതുപോലെ ആയിരിക്കുന്നു എനിക്ക് ഈ ക്രിസ്തുമസ്സും.

അനാഥാശാലയിലെ കുട്ടികള്‍ക്കുള്ള “ക്രിസ്തുമസ്സ് സമ്മാനം”(santa clause കൊടുക്കുന്ന സമ്മാനം) എന്ന പരിപാടിയില്‍ ഭാഗമാകാന്‍ എനിക്ക് കഴിഞ്ഞു.കുട്ടികള്‍ , അവര്‍ക്ക്   വേണ്ട സമ്മാനം ഒരു കടലാസ്സില്‍ എഴുതി അറിയിച്ചു.ഞങ്ങള്‍ ആ സമ്മാനങ്ങള്‍ മേടിച്ച് വര്‍ണ്ണ ക്കടലാസ്സില്‍ പൊതിഞ്ഞ് ഞങ്ങളുടെ ലീഡറെ ഏല്പ്പി്ക്കുക.അപ്പോള്‍ തോന്നിയ ഒരു കുസൃതി ചോദ്യമാണ്‌, എങ്ങനെയായിരിക്കും  ആ കുട്ടികള്‍ “santa clause” നെ വരവേല്ക്കു ന്നത്,” എന്നെ പോലെ “കുടവയര്‍ ”കാരെ കണ്ണുരുട്ടി നോക്കി നടന്നാണോ അതോ പുതിയ കുട്ടികള്‍ ചിന്തിക്കുന്നതുപോലെ ചിമ്മിനിയില്‍ “സ്റ്റക്ക്” ആവുന്ന ക്രിസ്തുമസ്സ് അപ്പൂപ്പനെയോ?
ക്രിസ്തുമസ്സ് സന്ദേശം പറയുന്നതുപോലെ “Christmas is about giving_ആ സന്ദേശം നടപ്പിലാക്കുന്നതില്‍ എനിക്കും ഒരു അംഗമാവാന്‍ സാധിച്ച സന്തോഷത്തോടെ എല്ലാവര്ക്കും  എന്റെ “ക്രിസ്തുമസ്സ് ആശംസകള്‍





11/27/13

അവധിക്കാല യാത്ര

ഞങ്ങൾ നാലു പേരും എട്ടോ-പത്തോ വയസ്സ് തോന്നിക്കുന്ന രണ്ടു കുട്ടികളും അവരുടെ അച്ഛ്നും അമ്മയും കൂടെ ബോട്ട് യാത്ര തുടങ്ങാനായിട്ട് കാത്തിരിക്കുകയാണ്.അവിടേക്കാണ് ഒരു ഭാര്യയും ഭര്ത്താവും കൂടി ഞങ്ങളുടെ ബോട്ടിലേക്ക് വന്നത്. വന്നയുടൻ ഭാര്യ _ ആ കുട്ടികളെ ചൂണ്ടിയിട്ട് പറഞ്ഞു , "ഈ കുട്ടികളുള്ള ബോട്ടിൽ ഞാൻ യാത്ര ചെയ്യുന്നില്ല.നമ്മുക്ക് ഇറങ്ങാം"
ഭര്ത്താവ് _ "നീ, എന്തിന് ഇങ്ങനെ നാടകം കാണിക്കുന്നു ....അടങ്ങിയിരിക്കൂ അവിടെ”
മര്യാദക്ക് അടങ്ങിയിരിക്കുന്ന കുട്ടികളെ നോക്കി ഇങ്ങനത്തെ അഭിപ്രായങ്ങൾ പറയാൻ, അതിന്റെ പിന്നിലത്തെ അവരുടെ വികാരം മനസ്സിലാകാതെ ഇരിക്കുന്ന ഞങ്ങളോട്, അവരുടെ ഭർത്താവാണ് പറഞ്ഞത് _ അവര് വേറെ ഒരു ബോട്ടിൽ യാത്ര ചെയ്തെങ്കിലും അതിനകത്ത് ഉണ്ടായിരുന്ന കുട്ടികളുടെ പേടിച്ചുള്ള കരച്ചിൽ കാരണം അവർക്ക് യാത്ര പകുതിയാക്കി തിരിച്ചു വരേണ്ടി വന്നു. അതിന്റെ ദേഷ്യത്തിലാണ് ആ സ്ത്രീ.
ഹാവൂ! കാര്യങ്ങളൊക്കെ മനസ്സിലാക്കിയല്ലോ എന്ന സമാധാനത്തിനിടയിലാണ് ഞാൻ ശ്രദ്ധിച്ചത്, ഒരു ലൈഫ് ജാക്കറ്റ് പോലുമില്ലാതെ ഞങ്ങളുടെ ആ മോട്ടർ ബോട്ട് കടലിന്റെ നടുക്കെത്തിയിരിക്കുന്നു.ഞങ്ങളുടെ പത്ത് പേരുടെ ജീവൻ ആ ഇരുപത് -ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഡ്രൈവറുടെ കൈയ്യിൽ !ഗോവയിലുള്ള "ഫോർട്ട് അഗ്വാട(Fort Aguada),ഏഷ്യയിലെ ആദ്യത്തെ ലൈറ്റ് ഹൗസ് അവിടെ ആണ്.അവിടെയുള്ള കടലിൽ "ഡോൾഫിനുകൾ ഉണ്ട്. അവരെ കാണാനുള്ള ഞങ്ങളുടെ യാത്രയാണിത്.
ഡോൾഫിനെ കാണിച്ചിട്ടേ നമ്മൾ തിരിച്ച് വരൂ" എന്നതാണ് ബോട്ട് ഡ്രൈവറുടെ "ബിസിനസ് നയം" ആയിട്ട് ഞങ്ങളോട് പറഞ്ഞത്.അതുകൊണ്ടായിരിക്കും വിശാലമായി പരന്ന് കിടക്കുന്ന കടലിൽ ബോട്ടിനെയും കൊണ്ട് കുതിക്കുകയാണ്.ചില സ്ഥലങ്ങളിൽ എൻഞ്ചിൻ ഓഫ് ചെയ്ത് അവരെ കാത്തിരുന്നെങ്കിലും ഒന്നിനെയും കണ്ടില്ല.അതോടെ ഡോൾഫിൻ വരാറുള്ള പുതിയ സ്ഥലങ്ങൾ തപ്പി യാത്രയായി.കടലിലെ തിരമാലകളിൽ കൂടിയുള്ള യാത്രയും ലൈഫ് ജാക്കറ്റ് ഇല്ലാത്തതും എന്നെ കൂടുതൽ പേടിപ്പിച്ചു.ഗൂഗിൾ നോക്കി വല്ല ഡോൾഫിനെ ഞാൻ കണ്ടോള്ളാം എന്ന് എനിക്ക് പറയണമെന്നുണ്ടെങ്കിലും, കൂട്ടത്തിലുള്ള ആ സ്ത്രീ, ഡോൾഫിനെ കാണാൻ ചെയ്യേണ്ട പുതിയ ഐഡിയകൾ അവന് പറഞ്ഞു കൊടുക്കുന്നുണ്ട്.
അങ്ങനെ രണ്ടു-മൂന്നു സ്ഥലത്തുള്ള തിരച്ചിലിന്റെ ഭാഗമായിട്ട് ഡോൾഫിനുകൾ വെള്ളത്തിൽ കൂടി ചാടുന്നത് ഒരു "പൊട്ട്" പോലെ ഞങ്ങൾ കണ്ടു.അതോടെ വാക്ക് പാലിച്ച സന്തോഷം ബോട്ട് ഓടിക്കുന്ന ആൾക്കും ഇനി തിരിച്ച് പോകാമല്ലോ എന്ന സമാധാനം എനിക്കും. കുട്ടികൾ കരയാതിരുന്നത് ചിലപ്പോൾ ആ ദമ്പതികൾക്കും ആശ്വാസമായി കാണും. ബോട്ട് എപ്പോൾ വേണമെങ്കിലും മറിയാം അല്ലെങ്കിൽ ശരിക്ക് പിടിച്ചിരുന്നില്ലെങ്കിൽ നമ്മൾ എപ്പോൾ വേണമെങ്കിലും കടലിലേക്ക് വീഴാം എന്ന മട്ടിലായിരുന്നു യാത്ര.ആ സാഹസികമായ യാത്ര മനസ്സിൽ മായാതെ ഇപ്പോഴുമുണ്ട്.
ഗോവയിൽ, കൗതുകമായി തോന്നിയത്, സാധാരണ സിറ്റികളിൽ കാണുന്ന പോലെ വലിയ ട്രാഫിക്ക് കുരുക്കളൊന്നും കണ്ടില്ല. ചില സ്ഥലങ്ങളിൽ മറ്റു വണ്ടികൾ പോകാനായിട്ട് കാത്ത് നിൽക്കുന്നത്, ഞങ്ങൾ അത്ഭുതത്തോടെ നോക്കി, ഇങ്ങനത്തെ മര്യാദകളൊക്കെ മെട്രോ സിറ്റികളിൽ പഴയ വിശേഷങ്ങളായി കൊണ്ടിരിക്കുകയാണല്ലോ.
വിനോദ സഞ്ചാരികൾക്ക് സ്കൂട്ടരുകളും ബൈക്കുകളും അവിടെ വാടയ്ക്ക് എടുക്കാൻ സാധിക്കും. ചില യാത്രകൾ ഞങ്ങൾ അങ്ങനെയും നടത്തി. എല്ലാവരും വിനോദസഞ്ചാരികളെ ഉൾകൊള്ളാനുള്ള മനസ്സ് ഉള്ളവരായിട്ടാണ്‍ തോന്നിയത്. പഴയ തലമുറയിലുള്ള സ്ത്രീകളിൽ അധികവും "ബോയിംഗ് -ബോയിംഗ് സിനിമയിലെ “ഡിക്ക് അമ്മായിയെ(സുകുമാരി)” ഓർമ്മപ്പെടുത്തുന്ന തരത്തിലുള്ള രൂപവും വേഷവുമായിരുന്നു.അവരിൽ പലരും ഇംഗ്ലീഷ് ഭാഷ നന്നായിട്ട് കൈകാര്യം ചെയ്യുന്നതും കണ്ടു. ഒരു പക്ഷെ പോർച്ചുഗീസ്സ് കാരുടെ കൈയ്യിൽ നിന്നും കിട്ടിയ സംസ്കാരത്തിന്റെ ഭാഗമായിരിക്കും.
ട്ടൂറിസ്സത്തിന്‍ പേരു കേട്ട ഈ സ്ഥലത്ത്,St.Francis Xavier ന്റെ ഭൗതികശരീരം വെച്ചിട്ടുള്ള പള്ളി, കാഴ്ചബംഗ്ലാവ്,ഏകദേശം 50 യോളം ബീച്ചുകളും അവിടത്തെ പലതരത്തിലുള്ള “വാട്ടർ സ്പോർട്ട്സ്‌-കൾ, കടൽപുറത്ത് തന്നെ, വിലപേശലിന് തയ്യാറായി നിൽക്കുന്ന തുണി, കരകൗശലവസ്തുക്കൾ ........പലതരം കടകൾ, ഗോവയുടെ തനതായ രുചി വിഭവ വുമായിട്ടുള്ള ഭക്ഷണശാലകൾ .........അങ്ങനെ വരുന്ന വിനോദസഞ്ചാരികൾക്ക് "ട്ടെൻഷൻ ഫ്രീ " ആയിട്ടുള്ള കുറച്ച് ദിവസങ്ങൾ നൽകുക എന്ന ഉദ്ദേശത്തോടെയാണ്, അവിടത്തെ നാട്ടുകാർ എന്ന് തോന്നുന്നു.
നല്ലൊരു അവധിക്കാലം എനിക്ക് സമ്മാനിച്ച ഗോവയോട് നന്ദി പറഞ്ഞ്, എന്റെ അഞ്ചു ദിവസത്തെ "ഗോവ വാസം കഴിഞ്ഞ്.... ഞാൻ വീണ്ടും എന്റെ “ട്ടൈം ടേബിളിലേക്ക്”.

10/23/13

ലെഷർ വാലി (leisure valley)

പേരി  കാണുന്ന കൗതുകം അവിടെ ചെല്ലുമ്പോഴും കാണാം. പ്രകൃതിഭംഗി യെന്ന് അവകാശപ്പെടാ ഒന്നുമില്ലെങ്കിലും പലതരത്തിലുള്ള ഭക്ഷണശാലകളാണവിടെ, ചൈനീസ്സ്, തായ് ലാന്‍ഡ്‌, ഇറ്റാലിയ പിസ്സ, ഇന്ത്യയുടെ ഭക്ഷണത്തി തന്നെ വടക്കും തെക്കും അതി പിന്നെയും വെജ്ജ്- നോണ്‍ വെജ്ജ് ....... എല്ലാത്തിനും പുറമേ പലതരം പബ്ബ്(pub) കളും ....അവിടത്തെയോക്കെ തിരക്ക് കാണുമ്പോ, ഇത്രമാത്രം വ്യത്യസ്ത രുചിക ഉള്ള ഭക്ഷണങ്ങ നമ്മ കഴിക്കാറുണ്ടോ എന്ന് തോന്നിപോകും.ഇതൊക്കെ പലതരം റെസ്റ്റോരന്റി ആണെങ്കി പാനിപൂരി ബേല്പൂരി .........അങ്ങനത്തെ ഭക്ഷണസാധനങ്ങ വിക്കുന്ന വഴിക്കച്ചവടക്കാരും അവിടെയുണ്ട്.പേഴ്സിലെ പൈസയുടെ കട്ടി അനുസരിച്ച് ഏത് ഭക്ഷണവും നമ്മുക്ക് പരീക്ഷിക്കാവുന്നതാണ്.

ഒരു കുഞ്ഞിന്റെ ജനനം മുത നമ്മുടെ ആഘോഷങ്ങ തുടങ്ങുന്ന കാരണം മിക്കപ്പോഴും ബത്ത്ഡേ, കുഞ്ഞിന്റെ 28 , മാമോദീസ, വിദേശത്ത്  പോകുന്നവക്കായി, അവിടെ നിന്ന്‍ തിരിച്ച് വരുന്നവക്കായി. കല്യാണങ്ങ ........പാട്ടിക വേറെയും അതിനായിട്ടുള്ള അവിടത്തെ അലങ്കാരവും ആ പരിപാടികളി പങ്കെടുക്കാനായി വരുന്നവരും എല്ലാം കൂടി നയനമനോഹരവുമാണ് ആ സ്ഥലം.അങ്ങനെ കണ്ണിനും മൂക്കിനും രുചിക്കും മനോഹരമാണ്.

പല പ്രാവശ്യം അവിടെ പോയിട്ടുണ്ടെങ്കിലും ഈ അടുത്താണ് അതിന്റെ പേര് "ലെഷ വാലി " എന്നറിഞ്ഞത്.ഇങ്ങനെയൊക്കെയുള്ള് ആ സ്ഥലത്ത്, അവിടെ കാണുന്ന ഭിക്ഷ യാചിക്കുന്ന ചെറിയ കുട്ടികളെ കാണുമ്പോ, അറിയാതെ നമ്മുടെ മനസ്സൊന്നു പിടയ്ക്കാറുണ്ട്. അവ, അവിടെ ഒതുക്കി ഇട്ടിരിക്കുന്ന വണ്ടികളുടെ ഇടയിലായിട്ട് ഒളിച്ച് കളിക്കുന്നത് കാണാം.അതിനിടയ്ക്ക്  നമ്മളെയെങ്ങാനും കണ്ടാ "വിശക്കുന്നു, എന്തെങ്കിലും തരണെ" എന്ന് പറഞ്ഞ്, നമ്മുടെ പുറകെ വരും, നമ്മ അവിടെ നിന്ന്  പോകുന്നതു വരെ, അവ നമ്മുടെ പുറകെ കാണും.നമ്മ എന്തെങ്കിലും കൊടുത്താ ഉട കൂട്ടുകാരെ എല്ലാം വിളിച്ച് കാണിക്കും അതോടെ കാക്ക കൂട്ടത്തി കല്ലിട്ടതുപോലെ കുട്ടിക നമ്മുടെ ചുറ്റും കൂടും. നമ്മുക്കാണെണ്കില് മുപിലോട്ടോ പുറകിലോട്ടോ പോകാനും സാധിക്കില്ല.അങ്ങനത്തെ ഒന്നോ രണ്ടോ അനുഭവം ഉണ്ടായതോടെ എന്നിലെ ദാനശീലത്തിന് തിരശ്ശീല വീണു.

പല അമ്മമാരും ഭക്ഷണം മേടിച്ച് സ്വന്തം  കുട്ടികളെ കൊണ്ട് ഇവക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട് ഒരു പക്ഷെ കുട്ടികളി നല്ലൊരു ശീലം വളത്തിയെടുക്കാ സാധിക്കും പകരം ആ കുട്ടിക, കിട്ടിയ ഭക്ഷണം പിച്ചിയും പറിച്ചെടുത്തും മറ്റു കുട്ടികളുമായി പ്രത്യേകിച്ച് ആരുടെയും പ്രേരണയില്ലാതെ പങ്കു വെച്ച് കഴിക്കുന്നത്, അവക്കും കണ്ടു പഠിക്കാ സാധിക്കുന്നതാണ്. ഒരു പക്ഷെ ഇന്നത്തെ കുട്ടികക്ക് അംഗീകരിക്കാ സാധിക്കാത്ത ഒന്നാണ്, അവരുടെ സാധനങ്ങ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷിക!!

ചിലപ്പോ നമ്മ  ഭക്ഷണം കഴിക്കാനായിട്ട് പോകുമ്പോ, ചില മിടുക്കന്മാരായ കുട്ടിക വന്ന് പറയും .....അവിടെന്ന് ****** ഈ ഭക്ഷണം ഞങ്ങക്ക് മേടിച്ച് കൊണ്ടു വന്നോള്ളോ "....നമ്മ ഭക്ഷണം കഴിഞ്ഞ് തിരിച്ച് വരുമ്പോ, അവ ഓടിവന്ന് ആ പൊതി നമ്മുടെ കൈയ്യി നിന്നും മേടിച്ച് പോകും.ഇതൊക്കെ ഞാ അവിടെ കാണുന്ന ചില കാഴ്ചകളാണ്.

ഒരു ദിവസം ആ സ്ഥലത്തുള്ള കടയി നിന്ന് ബ്രഡ് മേടിച്ച് വരുമ്പോ, പ്ലാസ്റ്റിക് ബാഗ് നിരോധനം ആയതിനാ  അത്  റൊട്ടി യാണെന്ന് എല്ലാവക്കും കാണുന്നതാണ്.പതിവ് പോലെ ഒരു കുട്ടി എന്റെ പുറകെ കൂടി ........പതിവ് പോലെ "വിശക്കുന്നു എന്തെങ്കിലും തരണേ" എന്ന്  പറയുകയാണെങ്കി, ആ ബ്രഡിന്റെ പൊതി അവന് കൊടുക്കാമെന്ന് ഞാ വിചാരിച്ചു .പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവ പറഞ്ഞു -"എനിക്ക് ചെരുപ്പില്ല ...മേടിക്കാ കാശ് തരണെ"

ഇതൊക്കെ "ലെഷ വാലീ " യുടെ പ്രത്യേകതയോ അതോ നമ്മുടെ ഫുഡ് ബി" ന്റെ ഗുണമോ അല്ലെങ്കി5-6 വയസ്സിലോ ജീവിക്കാ പഠിച്ചവരോ?

Diary notes_5 (From T.R.Johny Thekkethala)

നാട അടിച്ചും സായിപ്പ് ആകാം

മദ്യം കഴിച്ചാ നാവ് കുഴയും. കാലുക ഇഴയും.ചിലർ കുടിച്ചാ കുഴയാതെയും ഇഴയാതെയും ഇരിക്കാ ശ്രമിക്കും.അത് കൂട്ടക്കുഴച്ചിലി എത്തും.

ഫിറ്റല്ല എന്നു വരുത്തി തീക്കാ തുനിയുമ്പോളാണ്ആളു "ഫിറ്റ്" എന്ന്  മറ്റുള്ളവക്ക് തോന്നുക.മദ്യം ഉള്ളി ചെന്ന് മനുഷ്യൻ ഒന്നിനും "ഫിറ്റ് അല്ലാതായി"  തീരുന്ന അവസ്ഥയെ ഫിറ്റെന്നു പറയുന്നു! 

ലഹരിയി ചില കരയുംചില ചിരിക്കും. ശരാശരി മലയാളി കൂടുത പേടിക്കുന്നത് മറ്റൊരാളോട്   ഇംഗ്ലീഷി സംസാരിക്കാനാണ്.ആ ഭയം മാറ്റാനുള്ള ധൈര്യമാണ് മദ്യമരുന്ന്.നാടനായാലും സായ്പാകാം.

കടപ്പാട് സത്യമൂത്തി കലാകൗമുദി

T or T?

countrymen living in prehistoric past
with millions awaiting basic amenities fast
realization of a need for toilets at last

a nation that claims piety ceaseless
but towards filth and grime are careless
and easily forget cleanliness is godliness


swanky cars on roads that unload
mouthfuls of saliva not swallowed
so why tall claims of a land hallowed

on streets and side walks of mega cities
squat lines of gentry with no nighties
a horrific shame this country carries

even iron railway tracks corrode
openly discharge waste being the code
a country bowed in shame and abhorred

can you in the almighty be immersed
with bursting bowels not disbursed
so why argue if temple or toilet first

let us not make excuses silly
wallow not in the unsightly and ugly
just work towards a nation less filthy


10/3/13

നമസ്തേ

ഗുഡ്മോണിംഗ് മാഡം
 
ഗുഡ്മോണിംഗ് ......

കലാലയത്തിന്റെ പടിയിറങ്ങിയതോടെ ഞാ ആ വാക്കുക മറന്നു പോയിയെന്നു തന്നെ പറയാം.ആരെങ്കിലും പരിചയക്കാരെയോ ബന്ധുക്കാരെയോ കണ്ടാ ഒരു പുഞ്ചിരിയി സംഭാഷണം തുടങ്ങും, പുഞ്ചിരിയും കൂട്ടത്തി ഒരു തലയാട്ടലി കൂടി പിന്നെക്കാണാം എന്ന് പറഞ്ഞ് പിരിയും ഇങ്ങനെയൊക്കെയായിരുന്നു ഞാ അല്ലെങ്കി നമ്മ മലയാളിക ചെയ്യാറുള്ളത്.

കുട്ടികളുടെ സ്കൂ  അഡ്മിഷന്റെ സമയത്താണ്  പിന്നീട് ആ അഭിവാദന വാക്യങ്ങളെ ഞാ പൊടി തട്ടിയെടുത്തത്.സായിപ്പിന്റെ കുറെ കാര്യങ്ങ അനുകരിക്കുമെങ്കിലും എപ്പോഴും എല്ലാവരോടും അനുകരിക്കാ സാധിച്ചിരുന്നില്ല, അതിലൊന്നായിരുന്നു സ്വന്തം കുട്ടികളോട് "താങ്ക്യൂ , സോറി പ്ലീസ്സ് ....പറയുന്നത് .അവരുടെ വളച്ചക്ക് അനുസരിച്ച് ആ പരാതിയും കൂടി വന്നു.നമ്മുടെ ഇപ്പോഴത്തെ ജീവിതരീതി അനുസരിച്ച് ഇംഗ്ലീഷ്കാരുമല്ല മലയാളികളുമല്ല എന്ന രീതി ആയതിനാ മറ്റാരോടും പറഞ്ഞില്ലെങ്കിലും കുട്ടികളോട്, സോറി, താങ്ക്യു പ്ലീസ്സ് ...യൊക്കെ സാഹചര്യം അനുസരിച്ച് പറയേണ്ടി വന്നു എന്നതാണ് സത്യം. ഇതൊക്കെയാണ് നമ്മുടെ മലയാളികളുടെ കാര്യങ്ങ.

വടക്കെഡ്യ ക്കാ പരസ്പരം ബഹുമാനം കാണിക്കുന്നവരായിട്ടാണ്, എനിക്ക് തോന്നിയിട്ടുള്ളത്.അവ ആര്, തമ്മി കണ്ടാലും "നമസ്തേ പറയുകയെന്നത് ഒരു ശീലമാണ്, പ്രത്യേകിച്ച് സ്ത്രീകളോട് .അതിന്റെ ഭാഗമായിട്ട് എന്റെ അയക്കാരനും എന്നോട് രണ്ടു കൈയും കൂപ്പി "നമസ്തെ " പറഞ്ഞു. ഞാ അതിന്റെ പ്രതികരണമായിട്ട് തലയാട്ടി പുഞ്ചിരിച്ചു ഒരു പക്ഷെ അയാളുടെ നമസ്തേ ഞാ ശരി വെച്ച മട്ടി.....എന്റെ പ്രവൃത്തിയി തൃപ്തനല്ലാത്തതു കൊണ്ടായിരിക്കാം അയാ പിന്നെയും "മാഡംജി -നമസ്തേ"
ഞാ ചെയ്ത പ്രവൃത്തിയി എന്തോ പന്തികേടുണ്ട് എന്ന് മനസ്സിലാക്കിയ ഞാനും വേഗം നമസ്തേ പറഞ്ഞു പക്ഷെ അതൊരു വാടി തളന്ന കൈകൊണ്ടുള്ള നമസ്തേ ആയിരുന്നു.ആണുങ്ങക്ക് ഷേക്ക്ഹാഡും പെണ്ണുങ്ങക്ക് നമസ്തയുമാണ് അവരുടെ രീതി.അതുപോലെ വയസ്സായ അംഗങ്ങളെ കാ തൊട്ട് വന്ദിക്കുന്നതും കാണാറുണ്ട് .ആ മര്യാദ റോഡിലോ വീട്ടിലോ ...എവിടെ ആണെങ്കിലും ഒരു മടി കൂടാതെ ചെയ്യുന്നത് ഞാ അത്ഭുതത്തോടെ നോക്കാറുണ്ട്.

കാര്യസാധനത്തിനായി  ദൈവത്തിന്റെ പടങ്ങളുടെ മുപി മാത്രമേ ഞാ സ്തുതി പിടിക്കാറുള്ളൂ അതും ആവശ്യ കാര്യങ്ങക്ക് മാത്രം.അതുകാരണം മനുഷ്യരുടെ മുപി നമസ്തേ പറയാ എനിക്കൊരു മടി.എന്നാ വീടിന് അടുത്ത് മാത്രം അല്ല മറ്റു പല സ്ഥലങ്ങളിലും നമസ്തേക്കു പകരമുള്ള എന്റെ തലയാട്ടലും പുഞ്ചിരിയും  യോജിക്കാത്ത കാരണം  ഞാനും എന്റെ കൈകക്ക് ബലം വെച്ച് എന്തും വരട്ടെയെന്ന് വെച്ച് "നമസ്തേ പറയാ തുടങ്ങി.

പല വിദേശികളെ പരിചയപ്പെടേണ്ടി വന്നപ്പോ,ഇന്ത്യ സംസ്കാരം എന്ന്  പറഞ്ഞ്, അവ എന്റെ നമസ്തെയെ പുകഴ്ത്തി കൂട്ടത്തി അവരും തിരിച്ച് പ്രയാസപ്പെട്ട്  ന -മ-സ് -തെ എന്ന്  പറയുമ്പോ ......എന്നിലെ രാജ്യസ്നേഹത്തി ഞാ സന്തോഷിച്ചു.

കേരളത്തി ഇന്നും വോട്ട് ചോദിക്കാ വരുന്ന രാഷ്ട്രീയക്കാരാണ് സാധാരണയായി നമസ്തേ പറയുക.അതൊരു കാര്യസാധിക്കാനുള്ള "ട്രേഡ്മാക്ക് ആയിട്ടാണ് നമ്മ അതിനെ കാണുന്നത് അതുകൊണ്ടായിരിക്കാം ഞാ "നമസ്തേ പറയുമ്പോ പലര്ക്കും തമാശ,"ചേച്ചി ഏത് ഇലക്ഷനാണ്  നിക്കുന്നത്  എന്നോട് ചോദിക്കാറുണ്ട് ...എന്നാലും നമ്മുടെ സംസ്കാരം വിളിച്ചോതുന്ന ആ "നമസ്തയെ നമ്മ തള്ളിക്കളയണോ ......?





Diary notes_4 (From T.R.Johny Thekkethala)

ജീവിതം എന്തു പഠിപ്പിച്ചു 

ജീവിതത്തി നിന്ന്   ഒരാളും ജീവനോടെ രക്ഷപെട്ടിട്ടില്ല അതുകൊണ്ട് ഒന്നും കാര്യമായിട്ട് എടുക്കരുത്.

മ്മം അറിഞ്ഞു ധമ്മം വിടാതെ നമ്മത്തോടെ കമ്മം  ചെയ്യുക 
ജീവിതത്തെ നേരിടാ ഇവയാണ് മാഗങ്ങ 


ചെറിയ കുറവുകളെ അവഗണിക്കുക,  പ്രധാനകാര്യം മാത്രം ശ്രദ്ധിക്കുക.സാമാന്യ ബുദ്ധി ഉപയോഗിക്കുക ഭീതിയൊ പ്രീതിയോ കൂടാതെ നീതിയുടെ വഴിക തേടുക.നമ്മബോധത്തോടെ കാര്യങ്ങ ചെയ്യുക.

Indian Ride of Pride

it is with great pride
he invests in that cool ride
and drives away ruby-eyed

a bright red ribbon denoting victory
sandal-paste and turmeric as piety
now adorns the four-wheeled beauty

on the city roads so shoddy
overloaded with fellow-men so cocky
he now jostles his beauty all lordly

it has to be me, i should be first
my ride is the pride, that no one may burst
the road is all mine, rest be just cursed

the blackened ribbon is soon tattered
that shining beauty all battered
cause his pride is all that mattered


9/15/13

Onam@2012

ഇന്ന് ഉത്രാടം(ഒന്നാം ഓണം) ആണ്.മലയാള ട്ടി.വി ചാനലില്‍ പലതരം പരിപാടികള്‍ നടക്കുന്നുണ്ട്.ഇവിടെ ഉള്ളവര്‍ക്ക് ഓണവും ദീപാവലിയും ഉത്സവങ്ങളും എല്ലാം ഒരു പോലെ തന്നെ.......ഭവാനിഅമ്മ ആത്മഗതം പോലെ പറഞ്ഞു.അവര്‍ക്കൊക്കെ അവരുടെ ആഴ്ചയുടെ അവസാനം നടത്തുന്ന പാര്‍ട്ടികള്‍ക്കാണ്,പ്രാധാന്യം.കേരളത്തിന്റെ പുറത്ത് താമസിക്കുമ്പോള്‍ ഇങ്ങനെയോക്കെ ആവുമെന്ന് ഓര്‍ത്ത് അവര്‍ തന്നത്താന്‍ സമാധാനിച്ചു.എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ!

എഴുപത് വര്‍ഷത്തോളം കേരളത്തില്‍ താമസിച്ച്, ഭര്‍ത്താവിന്റെ മരണത്തോടെ, ഓരോ മക്കളുടെ കൂടെ അവരുടെ ജോലിസ്ഥലത്ത് താമസിക്കുകയാണ്,ഭവാനിഅമ്മ.ഇപ്പോള്‍ മലേഷ്യയില്‍ മൂത്ത മകന്റെ കൂടെയാണ് താമസം.രണ്ടു-മൂന്നു മാസം ഇവിടെ താമസിക്കും.അതുകഴിഞ്ഞ് ദുബായിലുള്ള മകന്റെ കൂടെ അടുത്ത രണ്ടു-മൂന്ന് മാസം.അവിടെ നിന്ന് ബോംബെയിലുള്ള മകളുടെ കൂടെ അടുത്ത മൂന്ന്-നാല് മാസം അതു കഴിഞ്ഞ് പിന്നെയും മലേഷ്യ .....അങ്ങനെ ആര്‍ക്കോ വേണ്ടി ദിവസങ്ങള്‍ തള്ളി നീക്കുകയാണ് അവര്‍

അല്ലെങ്കിലും വീട്ടിലുള്ളവരെല്ലാം മലയാളികള്‍ ആണെങ്കില്‍ അല്ലെ ഇതിനൊക്കെ പ്രധാന്യമുള്ളൂ....മരുമകള്‍ ഹിന്ദിക്കാരിയാണ്,അതുകോണ്ടെന്താ,വീട്ടില്‍ മലയാളം തന്നെ ശരിക്കും ആരും വര്‍ത്തമാനം പറയാറില്ല.ഒന്ന് മനസ്സ് തുറന്ന് മലയാളത്തില്‍ ആരോടെങ്കിലും വര്‍ത്തമാനം പറയാന്‍ കൊതിയാവുന്നു.കൊച്ചുമകന്‍ വരുമ്പോള്‍ നാട്ടിലുള്ള മാലതിയെ ഫോണില്‍ വിളിച്ച് കുറച്ച് നേരം വര്‍ത്തമാനം പറയണം.ഇടയ്ക്കൊക്കെ അങ്ങനെ ചെയ്യുന്നതാണ് .അവള്‍ പറയും
“നീ അങ്ങു മലേഷ്യയില്‍ അല്ലെ, ഞാന്‍ എന്നും ഇവിടെ തന്നെ”...ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെപച്ച എന്ന് പറയുന്നത് പോലെയാണ് .അവളൊക്കെ ഓണത്തിന്റെ തിരക്കിലായിരിക്കും.ആ പഴയ ഓണക്കാല ഓര്‍മ്മകളായി എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിഞ്ഞുകൂട.

വീട്ടിലെ കോളിംഗ്ബെടിച്ചപ്പോഴാണ് ശരിക്കും സ്ഥലകാലബോധമുണ്ടായത്.വീട്ട് ജോലിക്ക് വന്ന ഫിലിപ്പിനോകാരിയാണ് .സാധാരണ വാതില്‍ തുറന്നു കൊടുക്കേണ്ട ജോലി മാത്രമെ ഭവാനിഅമ്മയ്ക്കുള്ളൂ.അവര്‍ ജോലിയൊക്കെ കഴിഞ്ഞ് വാതിലടച്ച് പോകാറാണു പതിവ്.ഇന്ന് ഞങ്ങളുടെ നാട്ടിലെ ഉത്സവമായ “ഓണം ആണെന്ന് പറയാന്‍ അവരോട് കുറെ ശ്രമിച്ചു.അവറ്ക്ക് മനസ്സിലായോ എന്നറിയില്ല എന്തായാലും ആ പരിശ്രമത്തില്‍ നിന്ന് തന്നത്താന്‍ പിന്മാറി.ഇവരോടോക്കെ വറ്ത്തമാനം പറയുന്നതോടെ, ആരോടെങ്കിലും വറ്ത്തമാനം പറയണം എന്ന കൊതി താനെ മാറി കിട്ടും.ഇങ്ങനെയൊക്കെ തന്നെയാണ് വീട്ടിലുള്ളവരും, അവര്‍ ട്ടിവി കാണുന്നതിനിടയില്‍ നിന്നും വല്ല മറുപടി കിട്ടിയാല്‍ ഭാഗ്യം.

കഴിഞ്ഞ വറ്ഷം തിരുവോണത്തിന് ദുബായില്‍ ആയിരുന്നു.അന്ന് സദ്യയൊക്കെ ഉണ്ടാക്കി എല്ലാവരും ഓഫീസ്സില്‍ നിന്ന് വരുന്നതും കാത്തിരുന്നു.പക്ഷെ കഴിക്കാന്‍ നേരം മകന്റെ മകള്‍ തൈരിന് വേണ്ടി വാശി പിടിച്ചപ്പോള്‍.......എല്ലാവരുടെയും സന്തോഷമെല്ലാം മാറി സന്താപമായി.അവള്‍ക്ക് കഴിക്കാനായി മറ്റി വെച്ച തൈര് എടുത്തിട്ടാണത്ര ഞാന്‍ പുളിശ്ശേരി ഉണ്ടാക്കിയതാണ് കുഴപ്പമായത്.എന്തായാലും മലയാളി അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷത്തിന്,പോകുന്നുണ്ടല്ലോ പിന്നെ എന്തിനാണ്‌ വേറെ ഒരു അധികചിലവ്‌ എന്നായിരുന്നു മരുമകളുടെ വാദം.ആ കാര്യം പറഞ്ഞ മകനും മരുമകളും ഒരാഴ്ചക്കാലം വഴക്ക് കൂടി നടന്നു.തൈരിനു വേണ്ടി വാശി പിടിച്ച  കൊച്ചുമകള്‍ എന്നെ കെട്ടിപിടിച്ചാണ് അന്ന് രാത്രി ഉറങ്ങിയത്.ഇനി ഒരിക്കലും ഞാനായിട്ട് തിരുവോണത്തിന്‍ സദ്യ ഉണ്ടാക്കില്ല എന്ന് അന്ന് തീരുമാനിച്ചതാണ്.

അത് കാരണം എന്തായാലും ഇപ്രാവശ്യം സദ്യ ഇല്ല.പത്തെഴുപത് വറ്ഷം എല്ലാം ആഘോഷിച്ചതല്ലെ എന്ന് സമാധാനിച്ചു.രാവിലെ തന്നെ പൂജാമുറിയില്‍ വിളക്ക് കത്തിക്കണം, അമ്പലത്തില്‍ പോകാന്‍ പറ്റുമോ........ആ നല്ല ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങളെപറ്റി ഓര്‍ക്കുകയായിരുന്നു, അവര്‍

എന്നത്തേയും പോലെ തന്നെ തിരുവോണദിവസവും.ഒറ്റപെടുന്നവരുടെ വിഷമം മുന്‍ കൂട്ടി മനസ്സിലാക്കിയാട്ടാണെന്ന് തോന്നുന്നു.ട്ടി.വി ചാനലുകാര്‍ സിനിമയും പാട്ടും.........പലതരം പരിപാടികള്‍ കൊണ്ട് സമൃദ്ധമാക്കിയിട്ടുണ്ട്.അന്ന് കൊച്ചു മകന്‍ സ്കൂളില്‍ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍,പരിഭ്രാന്തിയോടെ മകനെ വിളിച്ചപ്പോഴാണ് പറയുന്നത്,
“ഈ ഞാറാഴ്ച ക്ലബില്‍ ഓണാഘോഷമുണ്ട്.അതിലെ ഏതോ പരിപാടിയുടെ പരിശീലനത്തിനായി പോയിരിക്കുകയാണ്‍.”
എല്ലാവരുടെയും സൌകര്യം അനുസരിച്ച് ഞാറാഴ്ചയാണ് ഓണം ആഘോഷിക്കുന്നത്.
രണ്ടു ദിവസം കഴിഞ്ഞ്, നാട്ടിലെ ഓണവിശേഷങ്ങള്‍ അറിയാനായി മാലതിയെ വിളിച്ചപ്പോള്‍, അവിടത്തെ വിശേഷങ്ങളിലും പ്രത്യേകത ഒന്നുമില്ല.മക്കളും കൊച്ചുമക്കളും മരുമക്കളെല്ലാം കൂടി നാലു ദിവസം അവധിയുള്ള കാരണം മൂന്നാറിലേക്ക് പോയിരിക്കുകയാണ് മാലതിയും ഭര്‍ത്താവും വീട്ടിലുണ്ട്.ഓണവിശേഷങ്ങളായിട്ട് പറയാനുള്ളത്, ട്ടി.വി യിലെ സിനിമകള്‍ തന്നെ അല്ലാതെ അത്തപൂവ് ഇടുന്നതും ഊഞ്ഞാല്‍ കെട്ടുന്നതും ഉപ്പേരി വറക്കുന്നതും സദ്യ ഒരുക്കുന്നതുമെല്ലാം പഴയകാല വിശേഷങ്ങളായിരിക്കുന്നു.

ആ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തപ്പോള്‍, ഭവാനിഅമ്മ ഓര്‍ത്തു ഇനി മുതല്‍,മാവേലി  ഓണത്തിന് വല്ല റിസോറ്ട്ടുകളിലോ അല്ലെങ്കില്‍ ട്ടൂറിസ്റ്റ് കേന്ദ്രങ്ങളിലോ അതുമല്ലങ്കില്‍ വല്ല ക്ലബ് നടത്തുന്ന ഓണഘോഷത്തിന്റെ അന്നോ വരേണ്ടീയിരിക്കുന്നു.അല്ലെങ്കില്‍ മാവേലിയും ട്ടിവി പരിപാടികള്‍ കണ്ട് തിരിച്ച് പോകേണ്ടി വരും!!!!

എല്ലാ കൂട്ടുകാക്കും എന്റെ ഓണം ആശംസക