മദ്യം കഴിച്ചാൽ നാവ് കുഴയും. കാലുകൾ ഇഴയും.ചിലർ കു ടിച്ചാൽ കുഴയാതെയും ഇഴയാതെയും ഇരിക്കാൻ ശ്രമിക്കും.അത് കൂട്ടക്കുഴച്ചിലിൽ എത്തും.
ഫിറ്റല്ല എന്നു വരുത്തി തീർക്കാൻ തുനിയുമ്പോളാണ്, ആളു "ഫിറ്റ്" എന്ന് മറ്റുള്ളവർക്ക് തോന്നുക.മദ്യം ഉള്ളിൽ ചെന്ന് മനുഷ്യൻ ഒന്നിനും "ഫിറ്റ് അല്ലാതായി" തീരുന്ന അവസ്ഥയെ ഫിറ്റെന്നു പറയുന്നു!
ലഹരിയിൽ ചിലർ കരയും, ചിലർ ചിരി ക്കും. ശരാശരി മലയാളി കൂടുതൽ പേടിക്കുന്നത് മറ്റൊരാളോട് ഇംഗ്ലീഷിൽ സംസാരിക്കാനാണ്.ആ ഭയം മാറ്റാനുള്ള ധൈര്യമാണ് മദ്യമരുന്ന്.നാടനായാലും സായ്പാകാം.
കടപ്പാട് _ സത്യമൂർത്തി കലാകൗമുദി
No comments:
Post a Comment