5/18/12

ഇരിങ്ങാലക്കുട(ചരിത്രം)


ശ്രീ.ടി.എ.റപ്പായി & ശ്രീ.വര്‍ഗ്ഗീസ് തെക്കെക്കര യും കൂടി രചിച്ച” ഇരിങ്ങാലക്കുട(ചരിത്രം)” വായിച്ചപ്പോള്‍ രസകരമായി തോന്നി.അതിലെ ചില ഭാഗങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെക്കുന്നു.
ഇരിങ്ങാലക്കുട ടൌണ്‍
മുന്‍ കൊച്ചിയുടെ മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന തൃശൂര്‍ ജില്ലയുടെ തെക്ക്‌ ഏകദേശം മദ്ധ്യത്തിലായി ഇരിങ്ങാലക്കുട ഗ്രാമം സ്ഥിതി ചെയ്യുന്നു.2 പുഴകള്‍ കൂടിച്ചേര്‍ന്ന സ്ഥലം എന്ന അര്‍ത്ഥത്തില്‍ ഇരുങ്കാല്‍ കുടം എന്ന ദേശനാമം പിന്നീടു ഇരിങ്ങാലക്കുടയായി എന്ന്‍ ഒരഭിപ്രായമുണ്ട്. ഇരിങ്ങാലക്കുട ഠാണാവിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തു കുട പോലെ വിരിഞ്ഞ ആലുകള്‍ നിന്നിരുന്നു.അവിടെ ജനങ്ങള്‍ കച്ചവടം ചെയുതു പോന്നിരുന്നു.വിരിഞ്ഞ-ആല്‍-കുട, പിന്നീട്‌ ഭാഷാന്തരം വന്ന്‍ ഇരിങ്ങാലക്കുട ആയിതീര്‍ന്നുവെന്നും അഭിപ്രായമുണ്ട്‌.ഒരു ഉറച്ച തീരുമാനം ഇതു വരെ ഉണ്ടായിട്ടില്ല.
ആര്‍,കെ.ഷണ്മുഖം ചെട്ടി ദിവാനായിരുന്ന കാലത്ത്‌,1936, feb-8, ഇരിങ്ങാലക്കുട ഗ്രാമം,നഗരസഭ ആയി.അന്നു കൊച്ചിയിലെ മൂന്നാംമത്തെ നഗരസഭ ആയിരുന്നു.
ജനങ്ങള്‍
A)     ആദിവാസികള്‍
അരയര്‍ ,പുലയര്‍, പറയര്‍ മണ്ണാന്‍, കണ്ക്കന്മാര്‍.......ഈ ദളിതര്‍ക്കു പുറമേ കൊല്ലാന്‍, തട്ടാന്‍ മൂശാരി, മാരാശാരി, കല്ലാശാരി, കുറുപ്പ്, കുശവന്‍, ചാലിയന്‍ തുടങ്ങിയ വര്‍ഗ്ഗക്കാരും ഇരിങ്ങാലക്കുടയില്‍ പല ഭാഗങ്ങളില്‍ താമസിക്കുന്നുണ്ട്.
ഒരു കാലത്ത്‌ പറയര്‍,പുലയര്‍ തുടങ്ങിയവര്‍ക്ക്‌ ഠാണാവ് വിട്ട് പടിഞ്ഞാട്ട് പ്രവേശനം ഉണ്ടായിരുന്നില്ല.ഒരു കോടതി വിധി മുഖേനയാണ്‍ അത് നേടിയെടുത്തത് എന്നൊരു ഐതിഹ്യമുണ്ട്.

B) ക്രിസ്ത്യാനികള്‍
എ.ഡി.52 ല്‍ ക്രിസ്ത്യു ശിഷ്യനായ മാര്‍ത്തോമശ്ലീഹാ, കേരളത്തില്‍ കൊടുങ്ങല്ലൂര്‍ വന്ന്‍ കപ്പലിറങ്ങി.തോമാശ്ലീഹാ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് യേശു സന്ദേശം പ്രസംഗിച്ചു.അദ്ദേഹം പാലയൂരെത്തി അവിടെ ബുദ്ധമതം സ്വീകരിച്ചിരുന്ന പലരേയും ക്രിസ്തുമത അനുയായികളാക്കി.
അന്ന്‍  മാപ്രാണം ത്തിന്‍ വലിയ ഒരു പ്രാധാന്യം ഉണ്ടായിരുന്നു.അതൊരു വ്യാപാര കേന്ദ്രമായിരുന്നു.അന്ന്‍ ഇരിങ്ങാലക്കുടക്ക് ഒരു പ്രാധാന്യവും ഉണ്ടായിരുന്നില്ല.ഒരു നല്ല റോഡു പോലും ഉണ്ടായിരുന്നില്ല.
 C)ഈഴവര്‍
ഈഴവര്‍,സിലോണില് നിന്നും കേരളത്തില്‍ വന്നവരാണെന്നും തെങ്ങു അവര്‍ അവിടെ നിന്നു ഇവിടെ കൊണ്ടുവന്നു പിടിപ്പിച്ചതാണെന്നും ഒരു ഐതിഹ്യമുണ്ട്.എ.ഡി.8-നൂറ്റാണ്ടു മുതല്‍ തുടങ്ങിയേ അവരെ സംബന്ധിച്ച പരാമര്‍ശം കാണുന്നുള്ളൂ.തെങ്ങു ചെത്തി കള്ളുണ്ടാക്കുന്നത് ഈഴവര്‍ മാത്രമാണ്.
വൈദ്യവിഷയത്തില്‍ ഇവര്‍ക്ക് വലിയ സ്ഥാനമുണ്ട്.അതുപോലെ സാഹിത്യവിഷയത്തിലും സംസ്കൃതത്തിലും മുന്നണിയില്‍ നിന്നിരുന്ന പല ഈഴവരുണ്ട്.വ്യാപാരരംഗത്തും ഇവര്‍ മുന്നണിയില്‍ തന്നെയുണ്ട്.
 D)നമ്പൂതിരിമാര്‍
7,8 നുറ്റാണ്ടുകളോടെ ഉത്തരേന്ത്യയില്‍ നിന്നുംആര്യന്മാര്‍ കേരളത്തില്‍ വന്നു.അവരുടെ അനന്തപരമ്പര ആണ് നമ്പൂതിരിമാര്‍.
 E)പരദേശബ്രാമണര്‍ (പട്ടന്മാര്‍)
പണമിടപാടുകാരായാണ,ഇവര്‍ ഇരിങ്ങാലക്കുടയില്‍ വന്നത്.കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും വസ്തു ഈടിന്മേല്‍ പലിശക്കു പണം കടം കൊടുക്കും.ഉണ്ടിക വ്യാപാരം എന്നാണ് ഇതിനെ പറയുക.വിദ്യാഭ്യാസവിഷയത്തില്‍ മറ്റു സമുദായക്കാരെക്കാള്‍ ഇവര്‍ ഏറെ മുന്നിലാണ്. എല്ലാ പെണ്‍കുട്ടികളേയും വിദ്യാലയങ്ങളില്‍ പറഞ്ഞയക്കും.ഇരിങ്ങാലക്കുടയിലെ സാമ്പത്തിക വളര്‍ച്ചക്കും പുരോഗതിക്കും പട്ടന്മാര്‍ കനത്ത സംഭാവന നല്‍കിയിട്ടുണ്ട്.
F)നായന്മാര്‍
കുടല്‍മാണിക്യ ക്ഷേത്രം, തിരുവതാംകൂര്‍ രാജാവിന്‍റെ കീഴിലായ സമയം, ക്ഷേത്രനടത്തിപ്പിനും സംരക്ഷണത്തിനുമായി, നായര്‍ പട്ടാളത്തില്‍നിന്ന് ഒരു വിഭാഗത്തെ ഇങ്ങോട്ടു അയച്ചു.അവരുടെ പിന്തുതുടര്‍ച്ചക്കാരണ് ഇരിങ്ങാലക്കുടയിലെ നായര്‍ സമുദായം. ഇരിങ്ങാലക്കുടക്കാരിയില്‍ രാഷ്ട്രിയബോധം ഉണ്ടാക്കിയത് നായര്‍ സമുദായത്തിലെസമുന്നത നേതാക്കന്മാരായിരുന്നു.പാലിയത്തുകുഞ്ഞുണ്ണിയച്ചന്‍,നമ്പ്യാരുവീട്ടില്‍ ഭാസ്കരമേനോന്‍,മാരാത്തു കിട്ട,കൊറ്റായി ഗോപാലമേനോന്‍.........തുടങ്ങിയവര്‍ അവരില്‍ ചില പ്രമുഖര്‍.
G) മുസ്ലീം സമുദായം
ഏതാണ്ട് എ. ഡി. 1600ല്‍ പാളയംകോട്ടുകാരന്‍ ബാവാരാവുതതൂര്‍ എന്ന സാഹിബ് ഇരിങ്ങാലക്കുട കാട്ടുങ്ങിച്ചിറ എന്ന സ്ഥലത്ത് വന്ന്‍ 4 ഏക്കറോളം ഭൂമി വാങ്ങിച്ച പുര വെച്ച് താമസമാക്കി.ഇവിടത്തെ ആദ്യത്തെ മുസ്ലീം കുടുംബമാണ്.
വെള്ളഴുത്തിനുള്ള ആദ്യത്തെ കണ്ണട വ്യാപാരം ഇരിങ്ങാലക്കുടയില്‍ തുടങ്ങിയത് ഇവരാണ്‍.അതുപോലെ ആദ്യത്തെ ചായപീടിക, ആട്മാംസക്കച്ചവടം, തുകള്‍ ...... ഇരിങ്ങാലക്കുടയില്‍ ആദ്യമായിട്ട് തുടങ്ങിയതും ഇവരാണ്‍.മോട്ടോര്‍ വൈന്‍ഡിംഗ് കമ്പനി, ഇരിങ്ങാലക്കുടയില്‍ മാത്രമല്ല കൊച്ചി സംസ്ാനത്തു തന്നെ ആദ്യമായി സ്ഥാപിച്ചത്,ചീനിക്കപ്പറുത്ത് കുഞ്ഞുക്കുട്ടി സാഹിബ് ആണ്.പാളയംകോട്ടുകാരന്‍ ജമ്മാല്‍ മകന്‍ കരീം,  ന്റെ നേട്ടം,ഇരിങ്ങാലക്കുടക്കാറ്ക്കും പൊതുവെ മുസ്ലീം സമുദായ കാര്‍ക്ക് അഭിമാനവഹമാണ്.
H)കൊങ്കണികള്‍
ഇരിങ്ങാലക്കുടയില്‍ ഇവരെ മുതലാളി എന്നാണ് വിളിക്കാര്‍
I)കുടുംബികള്‍
ഇരിങ്ങാലക്കുടയില്‍ എണ്ണയാട്ടു വ്യവസായത്തിന്റെ അടിത്തറ പാകിയത് ഇവരാണ്.

അടുത്ത എന്‍റെ posting ല്‍ ഇരിങ്ങാലക്കുടയിലെ പ്രധാന സമരങ്ങളെ പറ്റി പറയാം.....




1 comment:

  1. ഇരിങ്ങാലക്കുട(ചരിത്രം) is very nice
    ഇരിങ്ങാലക്കുടയിലെ പ്രധാന സമരങ്ങളെ പറ്റി kalkkam

    ReplyDelete