12/10/11

You are what you are!


     Warren Buffet-സ്വതന്ത്ര പരിഭാഷ.ടി.ആര്‍.ജോണി.

    You are what you are!
നിങ്ങള്‍ നിങ്ങള്‍ തന്നെ!.

ഓരോരോ കാര്യങ്ങള്‍ എങ്ങനെ പാഴ്ചെലവില്ലാതെ നടപ്പാക്കാമെന്നു എപ്പോഴും ആലോചിക്കുക.അതാതു ജോലികള്‍ക്ക്  പ്രാപ്തരായവരെ ഏല്പിക്കുക .ലക്ഷ്യങ്ങള്‍ നിശ്ചയിക്കുക.അതില്‍ അവര്‍ ശ്രദ്ധ കേന്ദ്രീകരിക്കട്ടെ.

പകിട്ടു കാട്ടാന്‍ വെമ്പരുത്.നിങ്ങള്‍ എപ്പോളും നിങ്ങള്‍ തന്നെ ആയിരിക്കുക .നിങ്ങള്‍ക്കു സന്തോഷകരമായത് ചെയ്യുക-
വാറന്‍ ബഫെയുടെ  വാക്കുകളാണിത്.ലോകത്തിലെ രണ്ടാമത്തെ
ധനികനാണ്  അദ്ദേഹം.കോടിക്കണക്കിനു ഡോളര്‍ ആണ് അദ്ദേഹം ദാനധര്‍മം ചെയ്തിട്ടുള്ളത്.ചെറുപ്പക്കാരോടുള്ള അദ്ദേഹത്തിന്റെ ഉപദേശം ഇപ്രകാരമാണ്-
 .
ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന്  അകലം കാക്കുക .നിങ്ങളുടെ നിക്ഷേപം നിങ്ങളില്‍ തന്നെയാകട്ടെ.ഓര്‍ക്കുക
·         പണം മനുഷ്യനെ സൃഷ്ടിക്കുന്നില്ല ;മനുഷ്യനാണ് പണത്തെ ഉണ്ടാക്കുന്നത്.
·         ലളിതജീവിതം നയിക്കുക.
·         മറ്റുള്ളവര്‍ പറയുന്നതല്ല ചെയ്യേണ്ടത് .അവര്‍ പറയുന്നതു ശ്രദ്ധിച്ചതിനുശേഷം നല്ലതെന്ന് നിങ്ങള്‍ക്കു ബോധ്യം വന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക.
·         പേരിന്റെ പുറകെ പോകരുത്.നിങ്ങള്‍ക്കു സുഖം തോന്നുന്ന വസ്ത്രങ്ങള്‍ മാത്രം ധരിക്കുക.
·         വേണ്ടാത്ത വിഭവങ്ങള്‍ക്കു വേണ്ടി പണം ധൂര്ത്തടിക്കരുത്. യഥാര്‍ഥത്തില്‍

  പ്ണം ആവശ്യമുള്ളവര്‍ക്കു വേണ്ടി അത് ചെലവാക്കുക.

ഈ ജീവിതം നിങ്ങളു ടെ യാണ്.അതു നിയന്ത്രിക്കാന്‍ മറ്റു ള്ളവര്‍ക്ക് സന്ദര്‍ഭം കൊടുക്കുന്നത് എന്തിനാണ് ?

കൂടുതല്‍ സന്തോഷിക്കുന്നവര്‍ക്ക് ഏറ്റവും നല്ല സാധനങ്ങള്‍ ഉണ്ടാകണം എന്നില്ല.അവരവരുടെ കൈവശമുള്ള സാമഗ്രികളെ വിലമതിക്കുന്നവരാ ണവര്‍.
 ജീവിക്കാന്‍ നമുക്കു ലളിതവും സരസവുമായ മാര്‍ഗം തിഞ്ഞെടുക്കാം.    

Contributed By: T.R Johny

1 comment: