പുതിയ
എന്തെങ്കിലും കാര്യങ്ങളിൽ പര്യവേഷണം നടത്തുക കൂട്ടത്തിൽ നാല് കാശും ഉണ്ടാക്കുക
അങ്ങെനെയൊരു ചിന്തയുടെ ഭാഗമായിട്ടാണ് "ഓഹരിക്കമ്പോളത്തിൽ പയറ്റിയാലോ എന്ന
ആശയം ഉടലെടുത്തത്.ഇന്ന് ഈ വക കാര്യങ്ങളൊക്കെ "ഓണ്‍ലൈന്‍" ചെയ്യാവുന്നതുകൊണ്ട്
പഴയകാലങ്ങളിലെ പോലെയുള്ള കഷ്ടപ്പാടുകള്‍ ഒന്നുമില്ല.പിന്നീടുള്ള ദിവസങ്ങള്‍
അതൊക്കെ നടപ്പിലാക്കാനുള്ള തത്രപ്പാടിലായിരുന്നു .
കാശിന്‍റെ കളി ആയ
കാരണം, ഈ വ്യവഹാരം തനിച്ച് ചെയ്യാനൊരു
പേടി.ധൈര്യത്തിനായി മകനെയും കൂട്ടിനു വിളിച്ചു.മടികൂടാതെ എന്‍റെ ആവശ്യം അംഗീകരിച്ചെങ്കിലും അവന്‍റെ ഡിമാൻറ് അനുസരിച്ച് ലാഭത്തിന്‍റെ 50%-50% ആയിരിക്കണം അതായത് ഞാൻ പൈസ ഇറക്കണം അവൻ, വിലയേറിയ നിർദ്ദേശങ്ങളായ ഏത് കമ്പനിയുടെ
ഓഹരികൾ മേടിക്കണം എപ്പോൾ മേടിക്കണം
അല്ലെങ്കിൽ എപ്പോൾ വിൽക്കണം എന്നുള്ള ട്ടിപ്സ് തരും.അതെങ്ങനെ ശരിയാകും കാശ്
ഇറക്കുന്ന എനിക്കും യാതൊരു ചെലവുമില്ലാതെ ഉപദേശം തരുന്നവനും ഒരേ ലാഭവിഹിതമോ ?
എന്തായാലും ചില വിലപേശലിന്‍റെ അവസാനത്തിൽ 60%-40% യിൽ ധാരണയായി.
നിക്ഷേപകർക്ക് ലക്ഷങ്ങളും
ആയിരങ്ങളും സമ്പാദിക്കുകയും അതുപോലെ തന്നെ നഷ്ടത്തിലായി പാപ്പരാവുന്നതിനും
സാധ്യതയുള്ള ഒരു വേദിയാണ് ഓഹരിവിപണി.അധികം ലാഭം പ്രതീക്ഷിക്കാതെയുള്ള
ക്രയവിക്രയം ആയതു
കൊണ്ടായിരിക്കാം തുടക്കനാളുകൾ വലിയ
കുഴപ്പമില്ലാതെ മുന്നോട്ട് പോയി.എന്തേ ഈ
ബുദ്ധി എനിക്ക്
നേരത്തേ തോന്നിയില്ല എന്ന് ഓർത്ത് പോയ നിമിഷങ്ങൾ...... നാടോടിക്കാറ്റ് സിനിമയിൽ
ശ്രീനിവാസൻ പറയുന്നതു പോലെ "എല്ലാത്തിനും ഒരു സമയമുണ്ടല്ലോ -സ്വയം സമാധാനിച്ച
നിമിഷങ്ങൾ !
ആത്മവിശ്വാസം
കൂടിയതോടെ കൂടുതൽ പൈസ നിക്ഷേപിക്കാൻ തുടങ്ങി. ആത്മവിശ്വാസം കൂടിയതോടെയാണോ
എന്നറിയില്ല പലതിന്‍റെയും വില കുത്തനെ താഴോട്ടായിരുന്നു. പുതിയ തലമുറയുടെ
സദുപദേശമായി മകനെത്തി.
"മേടിച്ച ഓഹരികൾ നഷ്ടത്തിൽ
വിൽക്കുക പുതിയ ഓഹരികൾ മേടിച്ചിട്ട് അവ വിൽക്കുമ്പോൾ ഈ നഷ്ടം നികത്താം"
ചൂടുവെള്ളത്തിൽ
വീണ പൂച്ച പച്ച വെള്ളം കണ്ടാലും പേടിക്കും
എന്നതു പോലെയായിട്ടുണ്ട് എനിക്ക് ഓഹരികൾ, ആ എന്നോടാണ് പുതിയ ഉപദേശങ്ങൾ! അവനെ ഞാൻ വഴക്ക് പറഞ്ഞു ഓടിച്ചു. അവൻ പറയുന്നതുപോലെ കേട്ടില്ലെങ്കിൽ
ഭാവിയിൽ, അവനിൽ നിന്നും ഒരു ട്ടിപ്സും പ്രതീക്ഷിക്കണ്ട എന്ന മട്ടിലായിരുന്നു അവൻ.
അല്ലെങ്കിലും 40% ലാഭവിഹിതം
എന്നുള്ളത് വെറും ഒരു മോഹന വാഗ്ദാനമാണെന്നുള്ളത് എനിക്കും അവനും അറിയാം അതുകാരണം
"രക്ഷപ്പെട്ടു" എന്ന മനോഭാവത്തോടെ പിണങ്ങി പോയി.
ഞാനാണെങ്കിൽ മുട്ട കച്ചവടത്തിന് നഷ്ടം വന്നപോലെ താടിക്ക്
കൈകൊടുത്ത് കംപ്യൂട്ടറിന്റെ മുൻപിൽ ഇരിപ്പായി. ഓഹരിക്കമ്പോളത്തിലെ അത്ഭുതകൃത്യങ്ങൾ ആര് വിവരിക്കും എന്നറിയാനായിട്ട് പിന്നെയുള്ള ആശ്രയം ഗൂഗിൾ ആണ്.എഴുതി ക്ലിക്ക്
ചെയ്തതും, ലോകത്തിലുള്ളവരെല്ലാവരും
എനിക്ക് ഒരു പരിഹാരമായിട്ട് ഇരിക്കുന്നവരോ എന്ന് തോന്നിപോയി, ഉപദേശങ്ങളും നിർദ്ദേശങ്ങളും അറിവുകളുമായി ഒരു നിര
തന്നെയുണ്ട്.ചിലർ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞു മറ്റു ചിലർ വളഞ്ഞു മൂക്കിനെ തൊടുന്നതു
പോലെ കാര്യങ്ങളെ വളച്ചൊടിച്ചു പറഞ്ഞു. എന്തായാലും കാര്യങ്ങളെല്ലാം എല്ലാം ഒരു പോലെ
തന്നെ!

ശ്ശോ... ഇത് മൊത്തം ധനകാര്യമാണല്ലോ.
ReplyDeleteനമുക്ക് പിന്നെ ഷെയര്‍ എന്നാല്‍ ഫേസ് ബുക്കിലെ ഷെയര്‍ മാത്രമാണ്!! ഹഹഹ
ഹ ഹ ...... വായനക്കും അഭിപ്രായത്തിനും നന്ദി
Deleteഓഹരി വില കൂടുന്നതിനും തകരുന്നതിനും ഓരോരോ ന്യായങ്ങള്‍ പിന്നീട് കണ്ടുപിടിക്കുന്ന ഇടമാണ് ഷെയര്‍ മാര്‍ക്കറ്റ്. ടിപ്സ് സ്വീകരിക്കാതിരിക്കുക എന്നതാണു എന്‍റെ ഒരു ടിപ്. ഓഹരി വ്യവഹാരത്തില്‍ താത്പര്യമുണ്ടെങ്കില്‍ Business line പത്രം വരുത്തി.ഒരാറു മാസം തുടര്‍ച്ചയായി വായിക്കുക. അത് കൊണ്ടും നേട്ടമുണ്ടാകണമെന്നില്ല. ഭാഗ്യം ഒരു പ്രധാന ഘടകമാണ്.
ReplyDeleteനന്ദി സര്‍
ReplyDeleteപ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകട്ടെ!
ReplyDeleteവിഷു ആശംസകള്‍
വ്യതസ്തമായ ഒരു പോസ്റ്റ്-എഴുതിയത് വളരെ ഇഷ്ടമായി. ആശംസകള്‍ അറിയിക്കട്ടെ. ഒപ്പം എന്റെ„ ബ്ലോഗിലേക്കും സ്വാഗതം.
ReplyDeleteThis comment has been removed by the author.
ReplyDeleteനന്ദി തങ്കപ്പന്‍ സര്‍ ..... വിഷു ആശംസകള്‍
ReplyDeleteനന്ദി അന്നൂസ്........തീര്‍ച്ചയായും ഞാന്‍ വായിക്കാം
ReplyDeleteനന്ദി അന്നൂസ്........തീര്‍ച്ചയായും ഞാന്‍ വായിക്കാം
ReplyDeleteഊതി വീർപ്പിച്ച ഒരു കുമിള ആണ് ഷെയർ. ഒരു കമ്പനിയുടെ ശരിയായ ആസ്തിയോ, ലാഭ മോ ഒന്നും ഇതിൽ പ്രതിഫലിയ്ക്കുന്നില്ല. കൂടുതൽ ആളുകൾ വാങ്ങുമ്പോൾ വില കൂടും.അങ്ങിനെ വാങ്ങിപ്പിയ്ക്കാനായി മാനിപ്പുലേറ്റ് ചെയ്യാൻ മാർക്കറ്റിൽ ആളുകളുണ്ട്. ഹർഷദ് മേത്ത യെ പറ്റി കേട്ടു കാണുമല്ലോ. 50 billon രൂപയാണ് അയാൾ കളിപ്പിച്ചത്. പിന്നെ ഒരു ക്വിക്ക് ബക്ക് ഉണ്ടാക്കാനുള്ള മനുഷ്യൻറെ ആർത്തി മുതലെടുക്കുന്നു. അത്ര തന്നെ.
ReplyDeleteഓരോ കമ്പനിയും എങ്ങിനെ ബിഹെവ് ചെയ്യുന്നു എന്ന കാര്യങ്ങൾ വിശദമായി മനസ്സിലാക്കുക. എന്നിട്ട് പണം ഇടുക. അൽപ്പം കൂടുമ്പോൾ അത് വിൽക്കുക. അടുത്തത് വാങ്ങുക. ചെറിയ ലാഭത്തിൽ വിൽക്കുക.അങ്ങിനെ കുറെ കഴിയുമ്പോൾ ലാഭം മാത്രം ഇട്ടുള്ള കളി ആകും. പോയാലും കിട്ടിയാലും കൈ നഷ്ട്ടം വരില്ല. അതാണ് സേഫ് കളി .
പണ്ട് IPO യിൽ വാങ്ങിയ ICICI ബാങ്ക് ഷെയർ ലാഭത്തിൽ കൈയ്യിൽ ഉണ്ട്. TVS electronics എവിടെയാണെന്നറിയില്ല. carrier aircon വലിയ കുഴപ്പമില്ല.
ഒരു കാര്യം കൂടി. നമുക്ക് ലാഭം കിട്ടുന്നു. ആ ലാഭം എവിടെ നിന്ന് വരുന്നു? അത് മറ്റൊരാളുടെ നഷ്ട്ടം. എല്ലാ ഷെയർ ഉടമസ്ഥർക്കും ലാഭം കിട്ടാൻ കഴിയില്ലല്ലോ.
സത്യായിട്ടും എനിക്കറിയില്ലാട്ടോ :( ഒരു ചന്ദനത്തിരിയുടെ പരസ്യം കണ്ടിട്ടില്ലേ? അത് കത്തിച്ച് പ്രാർത്ഥിച്ചാൽ ഫലിക്കുമെന്ന്... ഇനി ആ വഴി ഒന്ന് നോക്കിയാലോ...
ReplyDeleteBipin, വായനക്കും ട്ടിപ്സുകള്‍ക്കും നന്ദി
ReplyDeleteMubi,ഹ ഹ ...ഇനി അതൊക്കെ രക്ഷയുള്ളൂ ........വായനക്ക് നന്ദി ട്ടോ
ReplyDeletenannayirikkunnu
ReplyDeleteThx Sajitha
ReplyDelete