രാജ്യത്തിന്റെ മാത്രമല്ല നമ്മുടെ ഓരോ കുടുംബത്തിലെ പ്രാധാന
കാര്യങ്ങളും തീരുമാനിക്കുന്നത് അമേരിക്കകാരോ അല്ലെങ്കിൽ വിദേശത്ത്
താമസിക്കുന്നവരാണ്. അവർ നാട്ടിലോട്ട് വരാനുള്ള അവധി എടുക്കുന്നതോടെ, കുടുംബത്തിലെ കെട്ടിക്കാറായ ചെറുക്കന്റെയോ/ പെണ്ണിന്റെയോ
കല്യാണം കൂടുക, കുഞ്ഞുകുട്ടികളുണ്ടെങ്കിൽ
അവരുടെ മാമ്മോദീസ/നൂലുകെട്ട്,വയസ്സായവരെ
സന്ദർശിക്കുക...... അങ്ങനെ കാസർക്കോട് മുതൽ കന്യാകുമാരി വരെ യാത്ര ചെയ്യാനുള്ള
തയ്യാറെടുപ്പിലാണ് വരവ്.ഒന്നിനും സമയമില്ലാത്ത അവരെ എങ്ങനെയെങ്കിലും കല്യാണം
കൂടിപ്പിക്കണം എന്ന വാശിയിലാണ് കുടുംബക്കാരും.ആ വാശിയുടെ ഭാഗമായിട്ട് ഉണ്ടായ
കല്യാണത്തിനാണ് എനിക്കും പങ്കെടുക്കേണ്ടത്. അമേരിക്കയിൽ നിന്നും വന്ന സ്വന്തക്കാർക്ക്
മണിക്കൂറുകളും മിനിറ്റുകളും സെക്കന്‍റുകളും പ്രാധാന്യമുള്ളതിനാൽ ബാക്കിയുള്ളവരുടെ
പ്രാരാബ്ധങ്ങളൊന്നും വിഷയമാല്ലാതായി.ഇത്രയും ദൂരെ ഉള്ളവർക്ക് കല്യാണം കൂടാമെങ്കിൽ
ഇൻഡ്യുടെ ഒരു മൂലയിൽ കിടക്കുന്ന നിനക്കണോ യാത്ര ഒരു പ്രശ്നം എന്ന മട്ടിലായിരുന്നു
കല്യാണവീട്ടുകാരും.
പെട്ടെന്ന്
തീരുമാനിച്ച ആഘോഷം ആയതിനാൽ യാത്രക്ക് വേണ്ടി പിന്നെയുള്ള ആശ്രയം "ബജറ്റ് വിമാനകമ്പനി
(Budget airlines) കളാണ്.വീടിന്റെ ബജറ്റ് ക്രമീകരിക്കുന്നതിനു വേണ്ടി, യാത്ര ഞാൻ തന്നെ ആക്കി.രാവിലെ 5.55 നുള്ള "Air India" യുടെ വിമാനത്തിലാണ് ട്ടിക്കറ്റ് കിട്ടിയത്. 9 മണിയോടെ നാട്ടിലെത്തും.മൂടൽ മഞ്ഞിന്റെ
പ്രശ്നമുള്ളത് കാരണം യാത്രാസമയം നീളുമായിരിക്കും എന്ന മുൻവിധിയോടെയാണ്, വിമാനതാവളത്തിൽ എത്തിയത്.എന്നാൽ സമയത്ത് തന്നെ
പുറപ്പെടും എന്ന അറിയിപ്പിന്റെ ഭാഗമായി എല്ലാതരം പരിശോധനകളും കഴിഞ്ഞ് എല്ലാ
യാത്രക്കാരും വിമാനത്തിൽ ഇരുപ്പായി. കുറച്ചു നേരം "റണ്‍വേ" യിൽ കൂടി ഓടി,
പറക്കാനുള്ള സന്ദേശം കിട്ടുന്നില്ല പോരാത്തതിന്
അദൃശ്യതയും കാരണം തിരിച്ച് പാർക്കിംഗ് സ്ഥലത്ത് കൊണ്ട് ഇട്ടു.എല്ലാവരും അതിനകത്ത്
കാത്തിരിപ്പായി.ഇതിനിടയ്ക്ക് അവർ ഭക്ഷണവും വിളമ്പാനും തുടങ്ങി. ഭക്ഷണവും കഴിഞ്ഞു
മാനവും തെളിഞ്ഞു സമയം ഏകദേശം പത്ത് - പത്തര ആയി. വിമാനത്തിന് മാത്രം
അനക്കമില്ല.കാര്യങ്ങൾ തിരക്കിയപ്പോഴാണറിയുന്നത്, പൈലറ്റ് 9 മണിക്ക് അയാളുടെ
ഡ്യൂട്ടി സമയം കഴിഞ്ഞ കാരണം തിരിച്ച് വീട്ടിൽ പോയി.എന്ത് ചെയ്യണമെന്നറിയാതെ
യാത്രക്കാർ!
യാത്രക്കാരിൽ
പലരും കേരളം കാണാനായിട്ട് പോകുന്ന വിനോദസഞ്ചാരികളും വിദേശികളും ഏതാനും
മലയാളികളുമാണ്.ചിലരുടെ നേതൃത്വത്തിൽ ഏതാനും പേർ കൂടി ചേർന്ന് സമരവും നടത്തി.തക്കസമയത്ത്
ഫോണ്‍ കാൾ വന്ന കാരണം എനിക്ക് അതിൽ പങ്കെടുക്കാനായില്ല.എന്റെ അടുത്ത ഇരുന്ന
വിദേശിക്ക്, ഒരു സമരത്തിൽ
പങ്കെടുക്കാനായ സന്തോഷം.
"നീയും
പങ്കെടുക്കേണ്ടാതായിരുന്നു,
ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന
ഒരു ഭാഗ്യമല്ലേ "- എന്നാണ്തിരിച്ച് വന്നിട്ട് പറഞ്ഞത്.ഞാൻ വെറുതെ
ചിരിച്ചെങ്കിലും മനസ്സിലോർത്തു_ നമ്മുക്കണോ(ഇന്ത്യക്കാർ) സമരങ്ങളോട് പുതുമ, ഏത് തരം സമരം വേണമെന്നുള്ള
ആശയത്തിന്റെ കുറവേയുള്ളൂ!
ഏതാനും
നിമിഷങ്ങൾക്കകം പുതിയ പൈലറ്റ് എത്തി.ഞങ്ങളെല്ലാവരും കൈയ്യടിച്ചാണ് സ്വാഗതം
ചെയ്തത്. സമരത്തിന്റെ ഗുണം എന്ന ഒരഹങ്കാരം ഞങ്ങളിൽ ഓരോത്തരർക്കും
ഉണ്ടായിരുന്നു.ഏകദേശം 12.30 യോടെ വിമാനം
പറന്ന് ആകാശത്ത് എത്തി.അതോടെ പലർക്കും വിശപ്പിന്റെ വിളി ആരംഭിച്ചു.ഭക്ഷണം
ചോദിച്ചപ്പോഴാണറിയുന്നത് -"ഭക്ഷണം ഒന്നുമില്ല, വേണമെങ്കിൽ വെള്ളം
തരാം ..... ചോദിക്കുന്നവർക്കെല്ലാം ചെറിയ കുപ്പിയിൽ വെള്ളം കൊടുക്കുന്നുണ്ട്.വിമാനം
ആകാശത്ത് എത്തിയ കാരണം ഇനി ഒരു സമരം നടത്തിയാലും ഫലം കാണില്ല എന്നറിയാവുന്നതു
കൊണ്ട് "വെള്ളമ്മെങ്കിൽ വെള്ളം എന്ന നിലപാടിലായിരുന്നു ഞങ്ങൾ !
കല്യാണതലേന്ന്
പുറപ്പെട്ട കാരണം കല്യാണം കൂടാൻ സാധിച്ചുതിരിച്ചുള്ള യാത്ര രാത്രി 8.55 നായിരുന്നുവെങ്കിലും പലപ്പോഴായി സമയം മാറ്റിയ
വിവരം sms ആയി
അറിയിക്കുന്നുണ്ടായിരുന്നു.രാത്രി 12 മണിക്കുള്ള യാത്രക്കായി 9 മണിക്ക് തന്നെ ഞാൻ വിമാനതാവളത്തിൽ
എത്തി.ഇനിയും സമയമുണ്ടല്ലോ എന്നോർത്ത് ഒരു കസേരയിൽ ഇരിക്കുകയായിരുന്നു ഞാൻ.Air
India യിൽ ജോലി ചെയ്യുന്ന ഒരു
സ്ത്രീ യുടെ പുറകെ കുറേ പേർ ബഹളം വെച്ച് നടക്കുന്നുണ്ട്.ആ കൂട്ടത്തിലുണ്ടായിരുന്ന
ഒരു സ്ത്രീ എന്നോട് പറഞ്ഞു
" നീ തിരിച്ച്
പോകാനായിട്ട് വന്നിരിക്കുന്നതല്ലേ, കേരളത്തിലോട്ടുള്ള
യാത്രയിൽ നമ്മൾ ഒരുമിച്ചാണ് വന്നത്.ഇന്നത്തെ യാത്ര ചില സാങ്കേതികമായ തകരാറുകൾ കാരണം വേണ്ടെന്നു വെച്ചു.
വേഗം ഞങ്ങളുടെ കൂടെ ചേർന്നോ .......
എന്നെയാണെങ്കിൽ
യാത്രയ്ക്കാൻ വന്നവരെല്ലാം തിരിച്ചു പോയി.പെട്ടെന്ന് നിസ്സഹായാവസ്ഥയിലായതു പോലെ ആ
ആൾക്കുട്ടത്തിൽ ചേരുകയെന്നല്ലാതെ ........
അപ്പോഴേക്കും
യാത്രക്കാരുടെ എണ്ണം കൂടി കൊണ്ടിരുന്നു.പലരുടേയും യാത്രയയ്‌ക്കാൻ വന്നവർ തിരിച്ചു
പോയി.അതോടെ താമസസൗകര്യം വേണമെന്ന ബഹളമായിട്ടാണ് പലരും. പലർക്കും പിറ്റേ ദിവസം
ഓഫീസിൽ പ്രവേശിക്കേണ്ടതാണ്, മറ്റു ചിലർ സെമിനാറുകലോ/ സമ്മേളനം ത്തിലോ
പങ്കെടുക്കേണ്ടവരാണ്,കുട്ടികൾ, കുടുംബം
.......എല്ലാവരും അവരവരുടെ പ്രാരാബ്ധങ്ങൾ നിറുത്താതെ പറയുന്നുണ്ട്, അതൊക്കെ കേൾക്കാൻ ആരെങ്കിലും വേണമെന്ന നിർബന്ധം ആർക്കുമില്ല.താമസസൗകര്യം
ഏർപ്പാടാക്കി തരാമെന്ന് പറയുന്നു ണ്ടെങ്കിലും അതിനായിട്ടുള്ള കാര്യങ്ങൾ ഒന്നും
മുന്നോട്ട് നീങ്ങുന്നില്ല.അതോടെ എലിയെ പിടിക്കാൻ വന്ന കുഴലൂത്തുകാരനായ
മാജിക്കുകാരുടെ (The Pied
Piper of Hamelin) കഥയിലെ പോലെ
......പക്ഷെ ഒരു വ്യത്യാസം മാത്രം കഥയിൽ
എല്ലാവരും മാജിക്കുകാരന്റെ പുറകെ
ആണെങ്കിൽ ഇവിടെ ഞങ്ങൾ എല്ലാവരും "Air India lady" യുടെ
പുറകെയാണ്.അവരെ പിന്തുടരുന്നതിന്റെ ദേഷ്യം
അവര്‍ കാണിക്കുന്നുണ്ടെങ്കിലും വേറെ ഒരു Air India ഉദ്യോഗസ്ഥരെ അവിടെ കാണാത്തകാരണം ഞങ്ങള്‍ അതൊന്നും
കാര്യമാക്കിയില്ല.
എല്ലാ ബഹളങ്ങളുടെ
അവസാനമായി ഏകദേശം 11 മണിയോടെ
താമസ്ഥലത്ത് എത്തി.അടുത്ത വിമാനയാത്രക്ക് മുൻപ് ഹോട്ടലുകാർ ഞങ്ങളെ
വിളിച്ചറിയിക്കാം എന്ന ഉറപ്പിന്മേൽ ഞങ്ങൾ ഓരോത്തരും മുറിയിലെത്തി.മുറിയിൽ
എത്തിയതോടെ, "എന്നെ മാത്രം
വിളിച്ചറിയ്ക്കാൻ മറന്നു പോയാലോ, ഉറങ്ങി പോയാലോ
.....പോരാത്തതിന് വായിച്ചതും കേട്ടറിഞ്ഞതുമായ എല്ലാതരം കൊലപാതക കഥകളും
മനസ്സിലേക്ക് ഓടി വന്നു.ആരുടേയും സൗകര്യം നോക്കാതെ കല്യാണം നിശ്ചയിച്ച
കുടുംബക്കാരെ കുറ്റം പറയണോ അതോ എല്ലാത്തിനും കാരണക്കാരായ അമേരിക്കകാരെ കുറ്റം
പറയണോ എന്നറിയാത്ത അവസ്ഥ ! ഹോട്ടലുകാർ വാക്ക് പാലിച്ചു രാവിലെ 5 മണിക്ക് ഫോണ്‍ ചെയ്ത് പറഞ്ഞു 6 മണിക്ക് അവർ വിമാനതാവളത്തിൽ കൊണ്ടാക്കുമെന്ന്
...
യാത്രയുടെ അടുത്ത
ഘട്ടം അങ്ങനെ ആരംഭിച്ചു.ട്ടിക്കറ്റുമായി ഗേറ്റിന്റെ അടുത്ത് എത്തിയപ്പോൾ,
"മാഡം ഇത് ഇന്നലത്തെ ട്ടിക്കറ്റ് ആണ് "....അയാളോട് കഥ പറഞ്ഞു
വരുമ്പോഴേക്കും എന്റെ ഹിന്ദി പറയുന്ന കൂട്ടുകാരിയും മറ്റു യാത്രക്കാരും അവിടെ
എത്തി.സെക്യൂരിറ്റിക്കാരൻ "നിങ്ങൾ Air India യുടെ ഓഫീസ്സിൽ ചെന്ന് പറയൂ"
അവിടെ
എത്തിയപ്പോൾ, ഒരു പാവം പയ്യൻ
ഉറക്കം തൂങ്ങി ഇരിപ്പുണ്ട്."എവിടെ ഞങ്ങളുടെ വിമാനം _ എന്ന ചോദ്യവുമായി കൂട്ടത്തോടെയുള്ള ഞങ്ങളുടെ വരവ് കണ്ടപ്പോൾ,
അവന്റെ ഉറക്കമെല്ലാം പമ്പ കടന്നു എന്ന്
മാത്രമല്ല കഥയറി യാതെ അവൻ ആകെ അന്തം വിട്ടിരിക്കുകയാണ്.സിസ്റ്റം (system) ത്തിൽ നോക്കിയപ്പോഴാണ്, അവന് കാര്യങ്ങൾ പിടി കിട്ടിയത്."ബോസ്സിനെ വിളിച്ചു
കൊണ്ടു വരാം എന്ന് പറഞ്ഞ് അവൻ പോയി.ഹിന്ദി പറയുന്ന കൂട്ടുകാരിയും അവളുടെ ഭർത്താവും
കൂടെ അവിടെയുള്ളവരോടെല്ലാം കേരളത്തിലോട്ട് വന്നപ്പോൾ ഉള്ള സംഭവങ്ങളും തലേദിവസത്തെ
കാര്യങ്ങളും വിവരിക്കുന്നുണ്ട്. അടുത്ത ഒരു സമരത്തിനായി എല്ലാവരേയും
പ്രേരിപ്പിക്കുന്നുണ്ടെങ്കിലും ആരും ഒത്തൊരുമയോടെ മുന്നോട്ട് വരാൻ തയ്യാറല്ല.ചിലർക്ക് മാധ്യമാക്കാർ വന്നെങ്കിലോ
എന്ന പേടി അപ്പോഴേക്കും Air
India യുടെ ബോസ്സ് എത്തി. അതോടെ
ഹിന്ദി പറയുന്ന കൂട്ടുകാരിയുടെ ഭർത്താവിന്റെ നല്ല ഭാഷയുടെ "സ്റ്റോക്ക്
തീർന്നു തുടങ്ങി.അയാളെ മാത്രം ഞങ്ങളുടെയെല്ലാം പ്രതിനിധിയായി
വിമാനതാവളത്തിനകത്തു ഓഫീസിലോട്ട്
വിളിച്ചു.ഞങ്ങളെല്ലാം ഗ്ലാസ്സിൽ കൂടി അവരുടെ സംഭാഷണം കണ്ടു നിന്നു.കുറച്ച്
കഴിഞ്ഞപ്പോൾ വളരെ ശാന്തസ്വഭാവക്കാരനായി ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു "10.30 ക്ക് ബോംബൈ വഴി പോകുന്ന വിമാനത്തിൽ പോകാം.സ്വഭാവത്തിൽ വന്ന
വ്യത്യാസം എന്നിൽ സംശയം ഉണ്ടാക്കാതിരുന്നില്ല, അപ്പോൾ സമയം ഏഴര
ആയിട്ടേയുള്ളൂ.......പിന്നീടാണറി ഞ്ഞത്, അപ്പോൾ
തന്നെയുള്ള Air Indiaയുടെ വിമാനത്തിൽ അവർ ട്ടിക്കറ്റ് ശരിയാക്കി
പോയി എന്ന കാര്യം ."കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെയായി !
യാത്രയ്ക്കായി
വന്നിട്ടുള്ള പലരേയും അപ്പോഴേക്കും കണ്ടുപരിചയമായി.കൂട്ടത്തിലുണ്ടായിരുന്ന
പലരും വിമാനതാവളത്തിനകത്ത് കൂടി
നടക്കുന്നത് ഗ്ലാസ്സിൽ കൂടി കണ്ടതോടെ എങ്ങനെയെങ്കിലും അവിടെ എത്തുക എന്നതായി എന്റെ ലക്ഷ്യം.സെക്യൂരിറ്റികാരെല്ലാം ഹിന്ദിക്കാരായതു
കൊണ്ട് മലയാള ഭാഷ കുറച്ചു സമയത്തേക്ക് മറക്കുന്നതാണ് നല്ലതെന്ന് തോന്നി. കാര്യങ്ങൾ
പറഞ്ഞു അവസാനം ഞാനും വിമാനതാവളത്തിനകത്ത് എത്തി.പലരും അപ്പോൾ തന്നെയുള്ള
വിമാനത്തിൽ പോകാനുള്ള ബഹളത്തിലാണ്.
ബോസ്സിന്റെ
ബോസ്സ് വന്ന്, 10.30 യുടെ വിമാനത്തിൽ
മാത്രമേ ഇനി പോകാൻ സാധിക്കുകയുള്ളൂ എന്ന് പ്രഖ്യാപിച്ചതോടെ, ഞാനടക്കം അങ്കത്തിൽ തോറ്റ പലരും അവിടെ
കാത്തിരിപ്പായി.എന്നാലും Air India യുടെ കൗണ്ടർ
-ന്റെ അവിടെ കൂട്ടത്തിലുള്ള ആരുടെയെങ്കിലും തല കണ്ടാൽ എല്ലാവരും അങ്ങോട്ട് പോകും.
എല്ലാവരും ഒരു സംഘം ആയിട്ടാണെങ്കിലും ആര് എപ്പോഴാണ് കാലുമാറുക എന്നറിഞ്ഞു കൂടാ. പിന്നീടങ്ങോട്ട്
"ഇൻഡ്യൻ ഞണ്ടുകൾ ഇരിക്കുന്ന കുട്ട മൂടി വെയ്ക്കേണ്ടതില്ല എന്ന് പറയുന്നത്
പോലെയായിരുന്നു.ബഹളവും സങ്കടം പറച്ചിലും ക്യൂ നിൽക്കലും അതിന്റെ ഇടയ്ക്ക്
കേറുന്നവരെ മാറ്റലും ......ഒക്കെ കഴിഞ്ഞ് "ബോര്‍ഡിങ് പാസ് കൈയ്യിൽ
കിട്ടിയപ്പോൾ, ശരിക്കും ദൈവത്തിന് നന്ദി പറഞ്ഞ
നിമിഷം.എല്ലാവരും നമ്മുക്ക് ചുറ്റുമുണ്ട് എന്നാൽ നമ്മുക്ക് നാം മാത്രം എന്ന്
പറയുന്നത് പോലെ !
കല്യാണവിശേഷങ്ങള്‍ക്കുള്ള
അത്രയും തന്നെ പ്രാധാന്യം എന്റെ
യാത്രക്കും കുടുംബക്കാർ കൊടുത്തത് കൊണ്ട്, അമേരിക്കയിൽ നിന്നും വന്ന ബന്ധുക്കാരും എന്നെ ഫോണ്‍ വിളിച്ചിരുന്നു.എന്തും
ഏന്തും പോസിറ്റീവ് ചിന്തയോടെ കാണുന്ന അവർ എന്നോട് പറഞ്ഞത്, " നീ എന്തുമാത്രം ഭാഗ്യവതിയാണ്, ഒരു യാത്രയോടെ നിനക്ക് എന്തൊക്കെ experience
കിട്ടിയത്....... വ്യക്തമായ നിയമങ്ങളോ, അത് നടപ്പിലാക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരോ
നമ്മുക്കില്ല പോരാത്തതിന് സ്വന്തം കാര്യം സിന്ദാബാദ് എന്ന രീതിലുള്ള ജനസമൂഹം കൂടി ആകുമ്പോൾ അനുഭവങ്ങൾക്ക്(experiences) ആണോ നമ്മുക്ക് (ഇന്ത്യക്കാർക്ക് ) പഞ്ഞം? അതെ, നമ്മള്‍ക്ക് എന്നും പുതിയ experience …….. ആ കാര്യത്തിലും നമ്മൾ
ഭാഗ്യവന്മാർ!!!
നമ്മുടെ ദേശീയ വാഹനത്തില്‍ സഞ്ചരിച്ചാല്‍ അതൊരു അനുഭവം തന്നെയാണ്... ഒരനുഭവം അല്ല അനുഭവങ്ങളുടെ ഘോഷയാത്ര തന്നെയായിരിക്കും. നന്നായി എഴുതി :)
ReplyDeleteThx Mubi
ReplyDeleteശരിയാണ് ..... സത്യത്തിൽ ആദ്യം സമരം ചെയ്യേണ്ടത് ഇന്ത്യയുടെ പേര് അതിൽ നിന്ന് മാറ്റുക എന്നതാണ് .... അത് കാണുമ്പോൾ വെറുക്കാനും തോന്നുന്നില്ല ...
ReplyDeleteമം........അതും ശരിയാ .........നന്ദി
ReplyDeletevalare rasakaramaayi, tmasayode anubhavam panku vechirikkunnu
ReplyDeleteThx Shajitha
ReplyDeleteനമ്മുടെ എയര്‍ ലൈന്‍സിന്‍റെ കാര്യക്ഷമത പ്രസിദ്ധമാണല്ലോ.റിറ്റ നന്നായി എഴുതി.
ReplyDeleteഅതേ ...Air India യില്‍ നിന്ന്‍ അനുഭവം ഇല്ലാത്തവര്‍ കുറവായിരിക്കും .... നന്ദി സര്‍
ReplyDeleteഅതേ ...Air India യില്‍ നിന്ന്‍ അനുഭവം ഇല്ലാത്തവര്‍ കുറവായിരിക്കും .... നന്ദി സര്‍
ReplyDeleteനന്നായെഴുതി, ആശംസകള്‍ റിത
ReplyDeleteഎഴുതിയത് വളരെ ഇഷ്ടമായി. ആശംസകള്‍ അറിയിക്കട്ടെ. ഒപ്പം എന്റെ ബ്ലോഗിലേക്കും സ്വാഗതം.
അന്നൂസ്,ഈ വായനക്ക് നന്ദി .........തീര്‍ച്ചയായും ഞാന്‍ വായിക്കാം
ReplyDeleteഇതങ്ങ് ദുബായിലോ അമേരിക്കയിലോ ജോലിക്ക് ജോയിൻ ചെയ്യാൻ പോകുന്ന പോക്കൊന്നും അല്ലായിരുന്നല്ലോ. അതു കൊണ്ട് കുറച്ചു കൂടി ആസ്വദിക്കാമായിരുന്നു. ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ സംഘം ചേർന്നുള്ള പോരാട്ടങ്ങൾക്കെ ഫലം ഉണ്ടാകൂ. എഴുത്ത് നന്നായി.
ReplyDeleteഈ വരവിനും അഭിപ്രായത്തിനും നന്ദി
ReplyDelete