3/30/14

ആരാൻറെ അമ്മക്ക് ..............

നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് "ബിവറേജസ് " മേടിച്ച് അത് അകത്താക്കി കഴിഞ്ഞാൽ അതുവരെ കാണിച്ച മര്യാദയൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലർ കരയാനും മറ്റു ചിലർ ചിരിക്കാനും തുടങ്ങും.മറ്റു ചിലർ വഴക്ക് കൂടുന്ന മട്ടിലാവും. അങ്ങനത്തെ ഒരു സംഭവമായിരുന്നു_ കൂട്ടുകാരിയുമായി ബസ്സ് സ്റ്റോപ്പിലേക്ക് വന്ന എന്നോട്, ഒരാൾ വളരെ ദേഷ്യത്തോടെ ഏതോ രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയെ പറ്റി ചോദിച്ചു.ചോദിക്കുന്ന ആളുടെ മുഖഭാവം കണ്ട് പേടിച്ച്,ആര്‍ അല്ലെങ്കിൽ എന്തിനെപറ്റിയാണ് ചോദിക്കുന്നത് എന്ന് മനസ്സിലാകാതെ, "എന്നോട് ഒന്നും പറഞ്ഞില്ല” -വളരെ ഭവ്യതയോടെ പറഞ്ഞു എന്റെ മറുപടി കേട്ടതും അവിടെയുള്ളവരല്ലാം കൂട്ടചിരിയായി.പിന്നീട് അങ്ങോട്ട് വന്നവരോടെല്ലാം ആ ചോദ്യം ചോദിക്കുന്നുണ്ട്.കുടിച്ച് ഫിറ്റ് ആയി ആരോടെങ്കിലും വഴക്ക് കൂടാനുള്ള മനോഭാവത്തിലാണ്.നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ പ്രസ്താവനകൾ കൊണ്ട് ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ട്.അയാളുടെ ചോദ്യവും അതിനുള്ള ചിലരുടെ മറുപടിയും മറ്റ് ചിലരുടെ പ്രകോപ്പിക്കാനുള്ള മറുപടിയും രസകരമായിരുന്നു. “ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ കാണാൻ നല്ല രസം” എന്ന് പറയുന്നത് പോലെയാണ്.പക്ഷെ ആ സീനുകൾ അധികം കണ്ട് ആസ്വദിക്കാൻ സാധിച്ചില്ല.കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്ന വേറെ സ്തീകളും അവരവരുടെ ബസ്സിൽ കേറി പോയതോടെ, അയാൾ പിന്നെയും പ്രസ്താവന ചോദിച്ച് എന്റെ നേരെ തിരിഞ്ഞു.കൂടെയുള്ളവർ അപ്പോഴും ചിരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നിയ ഞാൻ വേഗം ഓട്ടോയിൽ അടുത്ത ബസ്സ്‌ സ്റ്റോപ്പിലേക്ക് പാഞ്ഞു.എല്ലാം കണ്ട് കൊണ്ടിരുന്ന ഓട്ടോയുടെ ഡ്രൈവർ,"ചേച്ചി പേടിച്ചിട്ട് ഓടുകയാണോ " എന്ന ചോദ്യത്തിന് ......"അല്ല" _ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞെങ്കിലും ഇനി ആ കുടിയൻ ബസ്സിലെങ്ങാനും ഉണ്ടാവല്ലേ എന്ന് മനസ്സിൽ അറിയാതെ ഒരു പ്രാർത്ഥന ഉണ്ടായിരുന്നു.
ആതിഥേയ മര്യാദയുടെ ഭാഗമായി കൊടുക്കുന്ന "സ്മാൾ / ഒന്ന് വീശൽ .......പാനീയങ്ങളും ചിലപ്പോൾ "ആരാന്റെ അമ്മക്ക് ......എന്ന പഴഞ്ചൊലിന് ചേർന്ന രീതിയിൽ ചിരിക്കാൻ വക കിട്ടാറുണ്ട്.പണ്ട് കാലത്തൊക്കെ വീടിന്റെ പുറകിലോ അല്ലെങ്കിൽ അധികം പബ്ലിസിറ്റി കൊടുക്കാതെയാണ്‍ വിളമ്പിയിരുന്നത്. എന്നാൽ ഇന്ന് "മിനിബാർ "എന്ന പേരിൽ വീടിന്റെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുണ്ട്. കണ്ടാൽ ഒരു ചെറിയ അലമാരയായിട്ടെ തോന്നുകയുള്ളൂ, മാന്ത്രികൻ തൻറെ മാന്ത്രിക വടി ചുഴറ്റി അത്ഭുതങ്ങൾ കാണിച്ച് തരുന്നത് പോലെ, ആ അലമാര തുറക്കുകയും അതിനകത്തെ ചില ഭാഗങ്ങൾ തിരിക്കുകയും കറക്കുകയും ചെയ്യുന്നതോടെ ആവശ്യത്തിന് വലിപ്പമുള്ള ഒരു മേശയായി മാറും.പോരാത്തതിന് നീളം കൂടിയതും കുറഞ്ഞതും ത്രികോണാകൃതിലുമൊക്കെയായി പലതരം ഗ്ളാസ്സുകൾ .ഓരോ തരം ഗ്ലാസ്സിലും കുടിക്കേണ്ടവയെ പറ്റി വിവരിക്കുകയാണ് അവിടത്തെ ഗൃഹനാഥൻ കൂട്ടത്തിൽ ഭാര്യയുടെ ഗുണങ്ങളും അവരുടെ "ഇന്റീരിയർ ഡെക്കറേഷനിലെ അഭിരുചിയും വിവരിക്കുന്നുണ്ട്.ഇതിനകം ഏതാനും ഗ്ളാസ്സുകൾ വീശിയ അദ്ദേഹം വളരെ സ്വകാര്യമായീ -"ഭാര്യ എന്നെ ഇതുവരെ തല്ലിയിട്ടില്ല ട്ടോ"..ഒരു നിമിഷം ചിരിക്കണോ കരയണോ എന്നറിയാതെ അവസ്ഥയിലായി, ഞാൻ . അതിന്റെ സത്യാവസ്ഥ മനസ്സിലാക്കി വരുമ്പോഴേക്കും എന്റെ നല്ലൊരു കൂട്ടുകാരിയെ നഷ്ടപ്പെടുമോ എന്ന പേടിയിൽ, ഞാൻ ചിരിച്ച് കൊണ്ട് അവിടെന്ന് മുങ്ങി .... എന്നാലും?
ഇത് പോലെ ഓർത്ത് ചിരിക്കാനുള്ള ഒരു പാട് അവസരങ്ങളുണ്ടായിട്ടുണ്ട് . എന്നാലും മദ്യത്തെയോ മദ്യപാനികളെയോ _ അവർക്കായിട്ടുള്ള ന്യായീകരണങ്ങളെയോ ഒരിക്കലും മനസ്സ് കൊണ്ട് അംഗീകരിക്കാനായിട്ടില്ല
പലതരം സംസ്ഥാനങ്ങളുടെ കരകൗശല വസ്തുക്കളുടെ പ്രദർശനത്തിനിടയിലാണ്, ചെറിയ ഇരുമ്പ് കൊണ്ടുണ്ടാക്കിയ മനോഹരമായ മെഴുകുതിരി വെക്കാനുള്ള സ്റ്റാൻഡ് കണ്ടത്. വാങ്ങിക്കാനുള്ള ഉദ്ദേശത്തോടെ കടക്കാരനെ സമീപച്ചെങ്കിലും ഭയങ്കര വില. വിലപേശലിൽ വിജയിക്കുമോ ഇല്ലയോ എന്ന ഒരു നിലപാടിൽ നിൽക്കുമ്പോഴാണ് ആ സാധനങ്ങളെ പറ്റി കൂടുതലറിയാനായി ശ്രമിച്ചത്. Chhattigarh,ലെ ഒരു ഗ്രാമത്തിലെ ആൾക്കാരാണ് ഇത് ഉണ്ടാക്കുന്നത് ."അവരുടെ കൈയ്യിൽ നിന്ന് നിങ്ങൾ മേടിക്കുമോ _ എൻറെ ചോദ്യത്തിന്
ഒരു ചെറിയ ചിരിയോടെ അയാൾ പറഞ്ഞു -"അവർക്ക് പൈസയേക്കാളും അത്യാവശ്യം മദ്യം ആണ്.അത് മുടങ്ങാതെ എത്തിച്ചു കൊടുക്കാറുണ്ട്."
മുതലാളിയോടൊപ്പം ആ തമാശയിൽ പങ്ക് ചേർന്നെങ്കിലും അതൊരിക്കലും ആരാന്റെ അമ്മക്ക് .......അതിനോട് യോജിക്കാൻ തോന്നിയില്ല. മനോഹരമായ കരകൗശല ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന അവരുടെ കഴിവിനെക്കുറിച്ച് ആരാധന തോന്നിയെങ്കിലും മദ്യത്തിന് വേണ്ടി സ്വന്തം കഴിവുകളെ പണയം വെച്ച് ജീവിക്കുന്ന അവരെ ഓർത്ത് മനസ്സിൽ വല്ലാത്ത വിഷമം തോന്നി..
ഒഴിയാബാധപോലെ മദ്യത്തിന് അടിമയാവർ അങ്ങനെ എത്ര പേർ അല്ലെ?

Diary notes_7 (From T.R.Johny Thekkethala)



3/2/14

"Murphy’s law”

സ്കൂൾ അവധിക്കാലത്താണ് തിയറ്ററിൽ  പോയി സിനിമ കാണുക.ഓണാവധിക്ക്  ഒരെണ്ണം കണ്ടാൽ പിന്നെ ക്രിസ്തുമസ്സ് അവധിക്കാണ് അടുത്ത സിനിമകാണൽ പരിപാടി.അത്രയും ദിവസങ്ങൾ  കണ്ട സിനിമയുടെ തമാശകൾ പറയുക, അതിന്റെ കഥ കൂട്ടുകാർക്ക് പറഞ്ഞ കൊടുക്കുക, വരുത്താവുന്ന മാറ്റങ്ങളെ പറ്റി ചർച്ച ചെയ്യുക .....ഇതൊക്കെ സിനിമയുമായീ ബന്ധപ്പെട്ട എന്റെ കുട്ടിക്കാല വിശേഷങ്ങളാണ്.ചില മനോഹരമായ ഓർമ്മകളെ ജീവിതത്തിൽ കൂടെ കൊണ്ടുനടയ്ക്കാൻ എനിക്കിഷ്ട്മാണ് അല്ലെങ്കിൽ അടുത്ത തലമുറയ്ക്ക്  ഓർത്തിരിക്കാൻ എന്തെങ്കിലും എന്ന ചിന്തയായിരിക്കാം സ്കൂൾ അവധിക്കാലത്ത്‌ എല്ലാവരും കൂടെ തിയറ്ററിൽ പോയി ഒരു സിനിമ എന്നുള്ളത് എന്റെ ഒരാഗ്രഹം ആണ്.
രണ്ട്-മൂന്ന് മാസം കഴിഞ്ഞാൽ ട്ടിവിൽ കാണാമല്ലോ, വെറുതെ  പൈസ കളയാനുള്ള ഒരാഗ്രഹം എന്ന മട്ടിൽ ഭർത്താവും അമ്മ കാരണം ഒരു സിനിമ കാണണമല്ലോ എന്ന മട്ടിൽ കുട്ടികളും പ്രതികരിച്ചു.ഏത് സിനിമ എന്ന ചോദ്യത്തിന്, ഓരോത്തർക്കും  ഓരോ ഭാഷയിൽ ആഭിമുഖ്യം ഉള്ള കാരണം ഒരു സിനിമ തെരഞ്ഞെടുക്കാനായി ഒരു പാട് ചർച്ചയും വാക്ക്തർക്കങ്ങൾ ചെയ്യേണ്ടി വന്നു.. പ്രശ്നങ്ങൾ  അവിടെയും തീരുന്നില്ല. സിനിമ കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ, എല്ലാവരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാവും അതിന്റെ യൊക്കെ മണം കാരണം കാണുന്നതിൽ ശ്രദ്ധിക്കാൻ പറ്റില്ല എന്നതാണ് കുട്ടികളുടെ അടുത്ത വാദം. തിയറ്ററിന്റെ അടുത്തുള്ള കടയിൽ നിന്ന് പോപ്പ് കോണ്‍  മുതൽ ശരിയായ ഭക്ഷണം (ലഞ്ച്/ ഡിന്നർ ) വരെ കിട്ടും. നമ്മൾ ആദ്യമേ ഓർഡർ കൊടുത്താൽ സിനിമ കണ്ടു കൊണ്ടിരിക്കുന്നതിനിടയിൽ അവർ കൊണ്ട് തരും. വിലകൾ മാത്രം എല്ലായിടത്തുള്ളതിനേക്കാളും രണ്ടോ _ മൂന്നോ ഇരട്ടിയാകുമെന്നുമാത്രം.സിനിമ, പഴയ ട്ടാക്കീസ്സിൽ നിന്നും സിനിപ്ലെക്സ്(Cineplex) ലേക്ക് മാറിയതിന്റെ ചില ഗുണങ്ങൾ!
എവിടെയും നമ്മുടേതായഒരു ചിലവ് ചുരുക്കൽ നയം നടത്തേണ്ടതു കൊണ്ട്, ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് സിനിമയ്ക്ക് പോകാം എന്ന തീരുമാനം എടുത്തു.അതോടെ മണങ്ങളെ അവഗണിച്ചുള്ള സിനിമ കാണലിന്  എല്ലാവരും റെഡിയായി.സ്കൂൾ ഹോംവർക്കുകൾ , റ്റ്യൂഷൻ മറ്റ്  ഇഷ്ടമുള്ള പരിപാടികൾ അവയൊന്നും ആരും ഉപേക്ഷിക്കാൻ തയ്യാറല്ലാത്തത് കാരണം ഞായറാഴ്ച വൈകുന്നേരം പള്ളിയിലെ കുർബ്ബാന കഴിഞ്ഞ് പോകാമെന്ന് തീരുമാനമായി.രാത്രി എട്ടരയ്ക്കുള്ള ഷോക്കായി ട്ടിക്കറ്റ് ഓണലൈൻ  ബുക്കും ചെയ്തു. ഒരു സിനിമ കാണുന്നതിനുള്ള കഷ്ടപ്പാടുകൾ!
കൃത്യസമയത്ത് തന്നെ ഞങ്ങൾ കുർബ്ബാനക്ക് എത്തി.ആറ് മണിക്ക് തുടങ്ങിയാൽ ഏഴ് മണിയോടെ തീരുന്നതാണ്.പ്രാർത്ഥനകളുടെ  ഇടയിലെ മതപുരോഹിതന്റെ പ്രസംഗം നീളുന്നത് കണ്ട്,കുട്ടികൾ എന്നെ നോക്കി കണ്ണുരുട്ടി, സമയത്തിന്റെ ട്ടെൻഷൻ ഉണ്ടെങ്കിലും ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് അത് അംഗീകരിക്കാൻ സാധിക്കാത്തത് കൊണ്ട് ഞാനും തിരിച്ച് കണ്ണുരുട്ടി.കണ്ണുരുട്ടലുകളുടെയും പ്രാർത്ഥനകളുമൊക്കെയായി കുർബ്ബാന തീർന്നപ്പോൾ ഏഴേകാൽ ആയി.മനസമാധാനത്തോടെ പള്ളിയിൽ നിന്നും ഇറങ്ങുന്നതിന്  പകരം കൂടുതൽ  പിരിമുറക്കത്തോടെയാണ് ഞങ്ങൾ കാറിന്റെ അടുത്തെത്തിയത്.
കാർ, മുന്നോട്ട് എടുക്കാനാവാത്ത വിധം വേറെയൊരു വണ്ടി മുൻപിൽ ഇട്ടിരിക്കുകയാണ്.പള്ളിയിൽ വന്നിട്ടുള്ള ആളുകൾ പോകാൻ കാത്തിരുന്നു എന്നിട്ടും ഈ വണ്ടിക്ക് ഒരു അനക്കവുമില്ല.ചില ആളുകൾ അവിടെയവിടെയായി വർത്തമാനം പറഞ്ഞു നിൽക്കുന്നുണ്ട് .വേറെ ചിലർ പ്രാർത്ഥന ആയിട്ട് പള്ളിക്കകത്തുമുണ്ട്. അവരുടെ ആണോ എന്നറിയാൻ കുട്ടികൾ അവരോട് ചോദിക്കാൻ പോയതും അടുത്തുള്ള കടയിൽ നിന്ന് സാധനങ്ങൾ മേടിച്ച്കൊണ്ട് കാറിന്റെ ഉടമസ്ഥൻ വന്ന് ആ കാറും  കൊണ്ട് പോയി.അതോടെ തടസ്സം മാറിയെങ്കിലും കുട്ടികളെ കാത്തുള്ള നിൽപ്പിൽ അടുത്ത അഞ്ചോ -പത്തോ മിനിറ്റ് പോയി കിട്ടി.സമയത്തിന് ഇത്രയും വിലയുള്ള സമയത്താണ് ഇങ്ങനത്തെ ഗുലുമാലുകൾ
എല്ലാവരെയും സംഘടിപ്പിച്ച് ഞങ്ങൾ യാത്ര തിയറ്റർ എന്ന ലക്ഷ്യത്തിലേക്ക്, അവിടെ ചെന്നപ്പോഴാണ് മനസ്സിലായത്, ഞങ്ങൾ വിചാരിച്ച" മാൾ" അല്ല സിനിമക്കുള്ള ട്ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഞങ്ങൾ ട്ടിക്കറ്റ് എടുത്തത് "സിറ്റി സെന്റർ" _ യിൽ എന്നാൽ എത്തിയത് "സിറ്റി വാക്ക്"_ പേരിനുള്ള ക്ഷാമം കൊണ്ടാണോ എന്നറിയില്ല, എല്ലായിടത്തും സിറ്റിയിൽ തുടങ്ങുന്ന പേരുകൾ ഇടുന്നത്.
ഞായറാഴ്ച ആയതുകൊണ്ട് റോഡിൽ തിരക്കില്ലെങ്കിലും ചില കാൽ നടക്കാരുടെയും സൈക്കിളുകാരുടെയും റോഡ്‌ മുറിച്ച് കടക്കൽ എന്ന അഭ്യാസത്തിൽ, 1970 -ലെ സിനിമയുടെ അവസാനത്തിൽ കാണുന്നത് പോലെ പോലീസ് ജീപ്പിനെ വെട്ടിച്ച് ഓടിക്കുന്ന വില്ലന്റെ കാർ പോലെ, സിറ്റി സെന്റർ എന്ന മാൾ " ലേക്ക് ഞങ്ങൾ കുതിച്ചു.ആ സ്ഥലം പരിചയമില്ലാത്തത് കൊണ്ട് "ചിലവ് ചുരുക്കലിന്റെ ഭാഗമായിട്ട് എടുത്ത തീരുമാനം അവതാളത്തിലാകുമോ എന്ന ഭയത്തിലായിരുന്നു കുട്ടികൾ.
സമയമില്ലാസമയത്തും "ചിലവ് ചുരുക്കൽ നയം പ്രാവർത്തികമാക്കാനായി  അവിടെ കണ്ട ഒരു "ഫാസ്റ്റ് ഫുഡിൽ കേറി . ചില സിനിമകളിൽ   പൊട്ടാൻ പോകുന്ന ബോംബും  സമയവും മാറി -മാറി  കാണിക്കുന്നത് പോലെയായിരുന്നു  പ്ലേറ്റിലെ ഭക്ഷണവും -മിനിറ്റുകളുടെ സൂചിയും തമ്മിൽ! കിട്ടിയത് എന്തും വിഴുങ്ങുക എന്ന പോളിസിയിലായിരുന്നു   കുട്ടികൾ.പൊതുവെ പതുക്കെ ഭക്ഷണം കഴിക്കുന്ന എന്റെ പാത്രത്തിലും അവരുടെ പോളിസി നടപ്പിലാക്കിയതോടെ പ്ലേറ്റ് കാലിയായെങ്കിലും ..ഞാൻ പട്ടിണിയിൽ തന്നെ
സമയം 8.25 ...26 ....അടുത്ത കടമ്പ ആ മാളിൽ കാർ പാർക്ക് ചെയ്യുകയെന്നതാണ് അതിനായി ഞങ്ങളുടെ യാത്ര മുന്നോട്ട് ....മാളിന്റെ  മുന്പിലായി ഞാനും കുട്ടികളും ഇറങ്ങി.ട്ടിക്കറ്റ് എടുക്കാനായി അവിടെ ചെന്നപ്പോൾ, സൂട്ടും കോട്ടും ഇട്ട ഒരു മനുഷ്യൻ "സോറി, ചില സാങ്കേതിക കാരണങ്ങളാൽ ഈ ഷോ വേണ്ടെന്ന് വെച്ചിരിക്കുകയാണ്". ഈ വിവരത്തിന് ഒരു ഇ-മെയിൽ അല്ലെങ്കിൽ sms അയച്ചു കൂടെ എന്ന ചോദ്യത്തിന് _ "സോറി മാഡം/ സോറി സാർ" അതിനപ്പുറം ഒരു വാക്ക് അയാൾക്ക് അറിഞ്ഞുകൂട എന്ന മട്ടിലായിരുന്നു.

അരമണിക്കുറിനകം കാർ അവിടെന്ന്  പുറത്തോട്ട് എടുക്കുകയാണെങ്കിൽ പാർക്കിംഗ് ഫീസ് ലാഭിക്കാം എന്ന കാര്യം അപ്പോഴാണ് ഓർത്തത്. അതിന് വേണ്ടി വാഹനം  കണ്ടുപിടിക്കാനായി ഭർത്താവിന്റെ മൊബൈലിലോട്ടുള്ള ഫോണ്‍ വിളികളായി, സിഗ്നൽ ഇല്ല/ ബിസ്സി ട്ടോണ്‍ .....അങ്ങനെ കാറുമായി പുറത്തോട്ട് എത്തിയപ്പോഴോ_  ആ നിയമം "വീക്കെൻഡിൽ ബാധകമല്ല എന്നാണ് സെക്യൂരിറ്റിക്കാരൻ.

തിരിച്ച് വീട്ടിലോട്ട് പോകുന്ന വഴിക്ക് ഞാൻ ഓർത്തു ഇതിനെയൊക്കെയാണോ "Murphy’s law” എന്ന് പറയുന്നത് ? എന്തായിരിക്കും "മർഫീസ് ലോ,”Whatever can go wrong will go wrong”.ഈ സിനിമ കാണൽ പരിപാടിയെ മർഫീസ് ലോ,അങ്ങനെ തന്നെ വിഴുങ്ങിയത് പോലെയുണ്ട്.തിരിച്ചുള്ള യാത്രയിലും കുട്ടികൾ എന്നെ കുറ്റപ്പെടുത്തുകയായിരുന്നു, അമ്മയുടെ ഓരോ ഓർമ്മകൾ എന്ന മട്ടിൽ .......

Jewelery

Those interested in adding such pieces to your jewelery box,please email us at throughmymind0@gmail.com




Diary notes_6 (From T.R.Johny Thekkethala)

  36 - 24 - 36.

മനസ്സിന്റെ താളം തെറ്റിക്കുന്ന, തുള്ളി തുളുമ്പുന്ന മാറിടത്തിന്റെ  അളവ്_ 36ഇഞ്ച്‌

 .
സമാനമായ പ്രതലമുള്ള വയറിന്റെ അളവ്_24 ഇഞ്ച്.


നൃത്തമാടുന്ന നിതംബങ്ങളുടെ തുടക്കമായ അരക്കെട്ടിന്റ
അളവ്_ 36 ഇഞ്ച്‌. 

                 
ഇവയാണ് ലോകം കൊതിക്കുന്ന അളവുക

 .
എന്നാ മലയാളിക്ക് പ്രിയം_40-30-40 ആണ്.


കടപ്പാട് :  മനോരമ - ആരോഗ്യം -ഫെബ്രുവരി .2014