ആദ്യം കൈയ്യിലോതുങ്ങന്നതും ആവശ്യത്തിന് കനം
ഉള്ളതുമായിരുന്നു.അത് കൈയ്യിൽ കൊണ്ട് നടക്കുന്നവരുടെ തലയ്ക്കും ഒരു കനമുണ്ടായിരുന്നു
അല്ലെങ്കിൽ വല്ല കമ്പനിയിലെ കനമുള്ള ഉദ്യോഗസ്ഥനായിരിക്കണം.സാങ്കേതിക
ശാസ്ത്രത്തിന്റെ ഭാഗവും മാർക്കറ്റിലെ ഉത്പന്നങ്ങളുടെ കിടമത്സരത്തിന്റെയും ഫലമായി
അതിന്റെ വിലയും വലുപ്പവും വളരെ കുറഞ്ഞു.ആണുങ്ങൾ അത് പോക്കറ്റിലോ അല്ലെങ്കിൽ ബെൽറ്റിലോ ഉറപ്പിച്ചു
വെച്ചു. ചില പെണ്ണുങ്ങൾ "സ്വർണ്ണമെന്തിന്” എന്ന മട്ടിൽ വേഷത്തിന് ചേരുന്ന നൂലുകൾ സംഘടിപ്പിച്ച് കഴുത്തിലൂടെ മാല പോലെ
ഇട്ടു.പഴയ ഫാഷനുകൾ തിരിച്ച് വരുന്നതുപോലെ, വീണ്ടും
അവ ഒരു ചെറിയ പുസ്തകത്തിന്റെ
വലുപ്പമായി. പിന്നെയും ആളുകൾ അഭിമാനത്തോടെ കൈയ്യിൽ പിടിക്കാൻ തുടങ്ങി.എല്ലാ ദിവസമെന്നോണം അതിൽ പുതിയ കണ്ടുപിടിത്തങ്ങൾ നിറച്ചു
കൊണ്ടിരിക്കുന്നു അതിന്റെ ഉടമസ്ഥർ. കഴിഞ്ഞ ഇരുപത് വർഷം കൊണ്ട്
നമ്മുക്ക് അഭിമാനിക്കാവുന്നതും അതുപോലെ നല്ലൊരു കൂട്ടുകാരനെ പോലെ ഒഴിച്ചു
കൂടാനാവത്തതും ആയ നമ്മുടെ "സ്വന്തം മൊബൈൽ"!
എപ്പോൾ വേണമെങ്കിലും എവിടെ വെച്ച് വേണമെങ്കിലും നമ്മുക്ക് ആരോട് വേണമെങ്കിലും
സംസാരിക്കാം. ആ ഉപയോഗത്തിന് പുറമേയുള്ള
"ഫോണ്‍ബുക്ക്" കൊണ്ടുള്ള ഉപയോഗങ്ങൾ ഒന്നിലധികം. പക്ഷെ ആ ചെറിയ ഉപകരണം ജോലികൾ ഏറ്റെടുത്തോടെ,എസ്.റ്റി .ഡി/ ഐ.എസ്.ഡി (STD/ISD) കോഡ് അടക്കം കാണാതെ പറയാൻ സാധിച്ചിരുന്ന പല ഫോണ്‍നമ്പരുകളും
എന്നോട് "ബൈ" പറഞ്ഞു പോയി .ഇപ്പോൾ സ്വന്തം ഫോണിന്റെ നമ്പർ , അറിയണമെങ്കിൽ കൂട്ടുകാരെയോ വീട്ടുകാരായോ വിളിച്ച് ചോദിക്കേണ്ട ഗതിക്കേടായി
അല്ലെങ്കിൽ സ്വന്തം ഫോണിന്റെ "ഫോണ്‍ബുക്കെ ശരണം!"
"എന്തു പറ്റി,ആർക്ക് എങ്കിലും, വല്ല അപകടം
സംഭവിച്ചോ, അങ്ങനെ വല്ല എസ്
മ എസ്(sms) വന്നോ" അതായിരുന്നു അയാളോട് ഉള്ള എന്റെ
ചോദ്യം.
അയാൾ യാതൊരു മടിയും കൂടാതെ പറഞ്ഞു, "അല്ല,ഗയിംമിന്റെ
അടുത്ത ലെവൽ ഞാൻ ലോസ്റ്റ് ആയി". എന്നിട്ട് ആ കളിയെ ക്കുറിച്ച് അയാൾ വാചാലനായി .പെട്ടെന്ന് എനിക്ക്
തോന്നി,എന്റെ വർത്തമാനം ബോർടിച്ചിട്ടാകുമോ,അയാൾ കളിക്കാൻ പോയത് ?
ആതിഥേയ മര്യാദയുടെ
ഭാഗമായിട്ട് വീട്ടിൽ വരുന്നവരെ മുഷിപ്പിക്കാതെ സമയം ചെലവഴിക്കണം എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ.ഇനി
ചോദ്യങ്ങളാകുമോ അവളെ മുഷിപ്പിച്ചത് ?
, ഇന്റർനെറ്റ്, ക്യാമറ
......എന്നിങ്ങനെ മൊബൈൽ കൊണ്ടുള്ള ഗുണങ്ങൾ ദിവസം ചെല്ലുതോറും കൂടിവരുകയാണ്.ഇരുപത് വർഷത്തിന്റെ മുൻപിലുള്ള ജീവിതം അതായത്
മൊബൈലിന് മുൻപും പിൻപും നോക്കുകയാണെങ്കിൽ, ഈ കൂട്ടുകാരൻ എന്റെ ജീവിതരീതി കൂടുതൽ എളുപ്പമാക്കി എന്നാൽ എല്ലാവരും മൊബൈലിന്റെ ലോകത്ത് ഒതുങ്ങിയതു കൊണ്ടോ, അതോ കൂട്ടുകാരനെ കൂടുതല്‍ സ്നേഹിക്കുന്നതു
കൊണ്ടോ, മനുഷ്യർ തമ്മിലുള്ള സഹകരണവും
മനുഷ്യത്വവും കുറഞ്ഞു പോയില്ലേ?
ഈ ലേഖനം “മഴവില്ല് ഇ മാഗസ്സിനില്‍ പേജ്-74/75
വന്നിട്ടുണ്ട് എന്ന സന്തോഷത്തോടെ.........
http://mazhavillumagazine.blogspot.in/
ഇതുകൊണ്ടൊക്കെ ഏറ്റവും അടുത്തിരികുന്നവര് തമ്മിലാണ് ഏറ്റവും അകലം.
ReplyDeleteഓര്‍മ്മകള്‍ക്ക് ക്ലാവ് പിടിക്കുന്ന അവസ്ഥയാണ്......
ReplyDeleteആശംസകള്‍
U r right.people become self centered with these modern devices.
ReplyDeleteഅതെ ഈ മൊബൈല്‍ ദൂരത്തുള്ളവരെ ഏറ്റവും അടുത്തെത്തിക്കുന്നു. ചിലപ്പോള്‍ അടുത്തുള്ളവരെ അകലത്തിലേക്കും. എങ്കിലും ദോഷത്തേക്കാളേറെ ഗുണമാണുള്ളത്.
ReplyDeleteനിങ്ങളൂടെ വായനക്കും അഭിപ്രായത്തിനും നന്ദി കൂട്ടുകാരെ
ReplyDeleteമഴവില്‍ മാഗസിനില്‍ വായിച്ചിരുന്നു , മൊബൈല്‍ ഫോണിനെ കുറിച്ചുള്ള ഈ ചിന്തകള്‍ നന്നായി പങ്കുവേച്ചിരിക്കുന്നു ,,,,വീണ്ടും വരാം
ReplyDelete