പേരിൽ കാണുന്ന കൗതുകം
അവിടെ ചെല്ലുമ്പോഴും കാണാം. പ്രകൃതിഭംഗി യെന്ന് അവകാശപ്പെടാൻ ഒന്നുമില്ലെങ്കിലും പലതരത്തിലുള്ള
ഭക്ഷണശാലകളാണവിടെ, ചൈനീസ്സ്, തായ് ലാന്‍ഡ്, ഇറ്റാലിയൻ പിസ്സ, ഇന്ത്യയുടെ
ഭക്ഷണത്തിൽ തന്നെ വടക്കും തെക്കും അതിൽ പിന്നെയും വെജ്ജ്- നോണ്‍ വെജ്ജ് .......
എല്ലാത്തിനും പുറമേ പലതരം പബ്ബ്(pub)
കളും ....അവിടത്തെയോക്കെ തിരക്ക് കാണുമ്പോൾ, ഇത്രമാത്രം
വ്യത്യസ്ത രുചികൾ ഉള്ള ഭക്ഷണങ്ങൾ നമ്മൾ കഴിക്കാറുണ്ടോ എന്ന് തോന്നിപോകും.ഇതൊക്കെ പലതരം
റെസ്റ്റോരന്റിൽ ആണെങ്കിൽ പാനിപൂരി ബേല്‍പൂരി .........അങ്ങനത്തെ ഭക്ഷണസാധനങ്ങൾ വിൽക്കുന്ന
വഴിക്കച്ചവടക്കാരും അവിടെയുണ്ട്.പേഴ്സിലെ പൈസയുടെ കട്ടി
അനുസരിച്ച് ഏത് ഭക്ഷണവും നമ്മുക്ക് പരീക്ഷിക്കാവുന്നതാണ്.
ഒരു കുഞ്ഞിന്റെ ജനനം മുതൽ നമ്മുടെ ആഘോഷങ്ങൾ തുടങ്ങുന്ന കാരണം മിക്കപ്പോഴും ബർത്ത്ഡേ, കുഞ്ഞിന്റെ 28 , മാമോദീസ, വിദേശത്ത് പോകുന്നവർക്കായി, അവിടെ നിന്ന് തിരിച്ച് വരുന്നവർക്കായി. കല്യാണങ്ങൾ ........പാർട്ടികൾ വേറെയും
അതിനായിട്ടുള്ള അവിടത്തെ അലങ്കാരവും ആ പരിപാടികളിൽ പങ്കെടുക്കാനായി വരുന്നവരും എല്ലാം കൂടി
നയനമനോഹരവുമാണ് ആ സ്ഥലം.അങ്ങനെ
കണ്ണിനും മൂക്കിനും രുചിക്കും മനോഹരമാണ്.
പല പ്രാവശ്യം അവിടെ പോയിട്ടുണ്ടെങ്കിലും ഈ അടുത്താണ്
അതിന്റെ പേര് "ലെഷർ വാലി " എന്നറിഞ്ഞത്.ഇങ്ങനെയൊക്കെയുള്ള് ആ സ്ഥലത്ത്, അവിടെ കാണുന്ന ഭിക്ഷ യാചിക്കുന്ന ചെറിയ
കുട്ടികളെ കാണുമ്പോൾ, അറിയാതെ നമ്മുടെ
മനസ്സൊന്നു പിടയ്ക്കാറുണ്ട്. അവർ, അവിടെ ഒതുക്കി ഇട്ടിരിക്കുന്ന വണ്ടികളുടെ
ഇടയിലായിട്ട് ഒളിച്ച് കളിക്കുന്നത് കാണാം.അതിനിടയ്ക്ക് നമ്മളെയെങ്ങാനും കണ്ടാൽ "വിശക്കുന്നു, എന്തെങ്കിലും തരണെ" എന്ന് പറഞ്ഞ്, നമ്മുടെ പുറകെ
വരും, നമ്മൾ അവിടെ നിന്ന്
പോകുന്നതു വരെ, അവർ നമ്മുടെ പുറകെ കാണും.നമ്മൾ എന്തെങ്കിലും കൊടുത്താൽ ഉടൻ കൂട്ടുകാരെ എല്ലാം
വിളിച്ച് കാണിക്കും അതോടെ കാക്ക കൂട്ടത്തിൽ കല്ലിട്ടതുപോലെ കുട്ടികൾ നമ്മുടെ ചുറ്റും കൂടും. നമ്മുക്കാണെണ്കില് മുൻപിലോട്ടോ പുറകിലോട്ടോ
പോകാനും
സാധിക്കില്ല.അങ്ങനത്തെ ഒന്നോ രണ്ടോ അനുഭവം ഉണ്ടായതോടെ എന്നിലെ ദാനശീലത്തിന്
തിരശ്ശീല വീണു.
പല അമ്മമാരും ഭക്ഷണം മേടിച്ച് സ്വന്തം കുട്ടികളെ കൊണ്ട് ഇവർക്ക് കൊടുക്കുന്നത് കണ്ടിട്ടുണ്ട് ഒരു
പക്ഷെ കുട്ടികളിൽ നല്ലൊരു ശീലം വളർത്തിയെടുക്കാൻ സാധിക്കും പകരം ആ
കുട്ടികൾ, കിട്ടിയ ഭക്ഷണം പിച്ചിയും പറിച്ചെടുത്തും മറ്റു
കുട്ടികളുമായി പ്രത്യേകിച്ച് ആരുടെയും പ്രേരണയില്ലാതെ പങ്കു വെച്ച് കഴിക്കുന്നത്, അവർക്കും കണ്ടു പഠിക്കാൻ സാധിക്കുന്നതാണ്. ഒരു പക്ഷെ
ഇന്നത്തെ കുട്ടികൾക്ക് അംഗീകരിക്കാൻ സാധിക്കാത്ത ഒന്നാണ്, അവരുടെ സാധനങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കുന്നത്. ഒരു വെടിക്ക് രണ്ടു പക്ഷികൾ!!
ചിലപ്പോൾ നമ്മൾ ഭക്ഷണം
കഴിക്കാനായിട്ട് പോകുമ്പോൾ, ചില
മിടുക്കന്മാരായ കുട്ടികൾ വന്ന് പറയും .....അവിടെന്ന് ****** ഈ ഭക്ഷണം ഞങ്ങൾക്ക് മേടിച്ച് കൊണ്ടു
വന്നോള്ളോ "....നമ്മൾ ഭക്ഷണം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ, അവർ ഓടിവന്ന് ആ പൊതി
നമ്മുടെ കൈയ്യിൽ നിന്നും മേടിച്ച് പോകും.ഇതൊക്കെ ഞാൻ അവിടെ കാണുന്ന ചില കാഴ്ചകളാണ്.
ഒരു ദിവസം ആ സ്ഥലത്തുള്ള കടയിൽ നിന്ന് ബ്രഡ് മേടിച്ച് വരുമ്പോൾ,
പ്ലാസ്റ്റിക്
ബാഗ് നിരോധനം ആയതിനാൽ അത് റൊട്ടി യാണെന്ന് എല്ലാവർക്കും കാണുന്നതാണ്.പതിവ് പോലെ ഒരു കുട്ടി
എന്റെ പുറകെ കൂടി ........പതിവ് പോലെ "വിശക്കുന്നു എന്തെങ്കിലും തരണേ"
എന്ന് പറയുകയാണെങ്കിൽ, ആ ബ്രഡിന്റെ പൊതി
അവന് കൊടുക്കാമെന്ന് ഞാൻ വിചാരിച്ചു .പക്ഷെ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് അവൻ പറഞ്ഞു
-"എനിക്ക് ചെരുപ്പില്ല ...മേടിക്കാൻ കാശ് തരണെ"
ഇതൊക്കെ "ലെഷർ വാലീ " യുടെ പ്രത്യേകതയോ അതോ നമ്മുടെ ഫുഡ് ബിൽ" ന്റെ ഗുണമോ
അല്ലെങ്കിൽ ആ 5-6
വയസ്സിലോ
ജീവിക്കാൻ പഠിച്ചവരോ?