2/12/13

കോടീശ്വരന്‍


എന്നും പല പല ഗുണങ്ങളോട് കൂടിയ കാറുകള്‍ നമ്മുടെ റോഡില്‍ കൂടി ഓടുന്നതു കാണാം.അങ്ങനെ പുതിയ മോഡല്‍ കാറിന്റെ ജനലിലെ ഗ്ലാസ്സ് താഴ്ത്തി ഇട്ടിരിക്കുന്നതു കണ്ട്പ്പോള്‍ അയ്യോ, കാറിന്.സി ഇല്ലെ എന്ന ചിന്തയോടെയാണ് കാറിലേക്ക് നോക്കിയത്.അപ്പോഴാണ് ഒരു സീനിയറ് ലേഡി കാറില്‍ഇരുന്ന് സിഗരറ്റ് വലിക്കുന്നത് കണ്ടത് അതിനായിട്ടാണ്അവര്ജനാലയുടെ ഗ്ലാസ്സ് താഴ്ത്തിട്ടത്.

കണ്ട്പ്പോള്‍ വലിയ പുതുമയൊന്നും തോന്നിയില്ല.പല ഓഫീസികളും .സി ആയ കാരണം ഓഫീസിന്മുന്പില്‍ പെണ്കുട്ടികളും ആണ്കുട്ടികളും കൂട്ടം കൂടി വലിക്കുന്നത് ഞാന് കണ്ടിട്ടുണ്ട്.പാശ്ചാത്യസംസ്കാരത്തിന്റെ ഭാഗമായി എന്ത്, ഏതൊക്കെ അനുകരിക്കണമെന്ന ചിന്തയിലാണ്നമ്മുടെ ആണ്‍/പെണ്കുട്ടികള്‍. ഇതൊക്കെ കേരളത്തിന്പുറത്തുള്ള മെട്രൊപൊളിറ്റന്സിറ്റികളില്കാണുന്ന് കാഴ്ചകളാണ്‍.ഇന്ത്യയിലെ പെണ്കുട്ടികളിലും സിഗരറ്റ് വലി ഒരു ഫാഷനായിട്ട് വരുകയാണല്ലൊ എന്ന് ഓര്ക്കാറുണ്ട്.

പണ്ട്, എന്റെ വീട്ടില്ജോലിക്ക് വരുന്ന സ്ത്രീ ഞാന്‍ കാണാതെ ബാത്ത് റൂമിനകത്ത് പോയി ബീഡി വലിക്കുമായിരുന്നു.ഒരു ദിവസം ഞാന്‍ മുറിയിലോട്ട് വന്നപ്പോള്‍ ആകെ ബീഡിയുടെ മണം. സ്ത്രീ ആകുമെന്ന് എനിക്ക് പ്രതീക്ഷയില്ല.ഞാന്‍ കട്ടിലിനടിയിലും അലമാര തുറന്നും ബീഡി വലിച്ചയാളെ തപ്പുകയാണ്‍,കുറച്ചു സമയം കഴിയുമ്പോള്‍ ജോലി കഴിഞ്ഞ് സ്ത്രീ പോകും, പിന്നെ ഞാന്‍ മാത്രമാണ്വീട്ടില്‍ അപ്പോഴെങ്ങാനും നമ്മുടെ ബാലന്‍.കെ.നായരെ പോലെ ആരെങ്കിലും ബീഡിയും കടിച്ച് എന്റെ മുന്പില്പ്രത്യക്ഷപ്പെട്ടാലോ.........എനിക്കാകെ പേടിയായി.എന്റെ പരിഭ്രാന്തമായ മുഖം കണ്ടിട്ടായിരിക്കും........
അവര്ഒന്നുമറിയാത്തപോലെനീ എന്താ തപ്പുന്നത്? എന്ന് ചോദിച്ചത്.
ഇവിടെ ആകെ ബീഡിയുടെ മണം.....

വിശപ്പും തണുപ്പും സഹിക്കവയ്യാതെ വലിച്ചിതാണെന്ന് അവരുടെ വെളിപ്പെടുത്തല്‍ .പലപ്പോഴും വിശക്കുന്ന സമയത്ത് ഭക്ഷണം കഴിക്കാന്പറ്റില്ല.അതിന്പകരം ബീഡി വലിച്ച് വിശപ്പ് അടക്കുകയാണ്‍.പിന്നെ ബീഡിക്കാണെങ്കില്വിലയും കുറവ്........അവര്ക്ക് അങ്ങനെ ന്യായീകരണങ്ങള്‍ ഉണ്ടായിരുന്നു.
ചായ വേണമെണ്കില്ഉണ്ടാക്കി തരാം.....വീട്ടിനകത്ത് ഇനി ബീഡി വലിച്ചേക്കല്ലെ ...എന്ന് ഒരു താക്കീത് കൊടുത്തു.....പ്രശ്നം അവസാനിപ്പിച്ചു.

അടുപ്പം തോന്നുന്ന സിഗരറ്റ് വലിക്കുന്ന സ്ത്രീകളോട്, എന്തിനാ ഇങ്ങനെ വലിക്കുന്നത് എന്ന് ചോദിക്കാറുണ്ട്.ചിലര്ക്ക് ട്ടെന്ഷന്‍, മറ്റു ചിലവര്ക്ക് വിശപ്പു കട്രൊള്ചെയ്ത് സ്ലിം ആകാന്‍,വേറെ ചിലവര്ഒരു രസത്തിന്തുടങ്ങി.....ഇപ്പഴും  ചുമ്മാ/ ഒരു രസത്തിന്വേണ്ടി...........

സിഗരറ്റ് വലി ദോഷമാണെന്നൊ/ ഗുണമാണെന്നൊ ഞാന്‍, അവരെ ഉപദേശിക്കാറില്ല.എനിക്ക്, എന്റെ വഴി നിങ്ങള്ക്ക് നിങ്ങളുടെ വഴി.... എന്ന മട്ടില്‍ ഞാന്ഇതൊന്നും കാര്യമാക്കാറില്ല.

ഈയടുത്ത നാളില്‍ സിഗരറ്റ് വലിക്കുന്നതിനെ പറ്റി സംസാരിച്ചപ്പോള്‍ എന്റെ കൂട്ടുകാരന്പറഞ്ഞ ഒരു കാര്യം രസകരമായി തോന്നിയതിനാല്ഞാന്‍ ഇവിടെ പങ്കു വെക്കുന്നു.

70-കളില്‍,കോളേജുകുമാരന്മാറ്ക്ക്, ഹിപ്പിതലയും ബെല്ബോട്ടവും ഫാഷനായതു പോലെ ഫാഷനായിരുന്നു ചുണ്ടില്ഒരു സിഗരറ്റ്. അന്ന് മുതല്‍  കൂട്ടുകാരന്എന്നും വലിക്കുന്നതിനു പകരം ഒരു പാക്കറ്റ് സിഗരറ്റിന്റെ വില മാറ്റിവെക്കും. .സിഗരറ്റിന്റെ വില കൂടിയാല്‍  കൂടിയ വില........അങ്ങനെ ഇന്ന് 10 ലക്ഷത്തിനേക്കാളും രൂപയായി എന്നാണ്പറയുന്നത്.

നിങ്ങള്ക്കും വേണമെങ്കില്പരീക്ഷിച്ചു നോക്കാം..... അങ്ങനെ നിങ്ങള്ക്കുമാകാം ഒരു കോടീശ്വരന്‍.........all the best!!!!

2 comments:

  1. (നിങ്ങള്‍ക്കുമാകാം ഒരു കോടീശ്വരന്‍).........best...story ...........i like

    ReplyDelete
  2. പുകഞ്ഞ് തീരാം അല്ലെങ്കില്‍

    ReplyDelete