രണ്ടു
കുട്ടികളുടെ അകമ്പടിയോടു കൂടിയാണ് എന്റെ ഈ യാത്ര.എനിക്കവരെ
പരിചയം ഇല്ലെങ്കിലും അമ്മയുടെ നിറ്ദ്ദേശപ്രകാരമാണ്‍, അവരുടെ കൂടെയുള്ള
യാത്ര.എയറ്പോറ്ട്ടില്‍ കണ്ടുമുട്ടാം എന്നാണ്
പ്ലാന്‍ ചെയ്തിരിക്കുന്നത്.
ഈ കുട്ടികളുടെ കാര്യം അവരുടെ വീട്ടുകാര്
നോക്കില്ലെ,......അമ്മ എന്തിനാണ്, ഈ ഡ്യൂട്ടി എനിക്ക് തരുന്നത്... എന്ന, എന്റെ
ചോദ്യത്തിന്,
“നമ്മള്‍ എല്ലാവര്‍ക്കും ഉപകാരം ചെയ്തു
കൊണ്ടേയിരിക്കണം.....അങ്ങനെ അമ്മയുടെ ഉപദേശത്തിന്റെ ചെപ്പ് തുറക്കുകയാണ്.
സാധാരണ യാത്രകളില്‍ എവിടെയെങ്കിലും ഒതുങ്ങിക്കൂടി
ഇരിക്കാനാണ് എനിക്കിഷ്ടം,പ്രത്യേകിച്ച് അമ്മയുടെ അടുത്ത് നിന്നുള്ള
യാത്രയാകുമ്പോള്‍ കരയാനും വയ്യ, ചിരിക്കുകയും വേണം എന്ന അവസ്ഥയിലായിരിക്കും.പക്ഷെ
ഇതൊക്കെ ആരോട് പറയാന്‍ !
പോകേണ്ട ദിവസം, പറഞ്ഞ സമയത്ത് തന്നെ ബന്ധുക്കാരുടെ കൂടെ
അവര് എത്തി.എന്റെ ജോലിസ്ഥലത്തിന്റെ അടുത്ത് അവരുടെ ബ്ന്ധുക്കള്‍
താമസിക്കുന്നുണ്ട്, അങ്ങോട്ടേക്കുള്ള യാത്രയാണ്.പോകുന്ന സന്തോഷമുണ്ടെങ്കിലും
ആദ്യത്തെ വിമാനയാത്രയാണ്, രണ്ടുപേരുടെയും അതിന്റെ ഒരു പേടി,
രണ്ടുപേരുടെ മുഖത്തുമുണ്ട്.അവരുടെ എല്ലാ പേടികളെയും മാറ്റാനുള്ള ഐഡിയകളുമായി എന്റെ
അമ്മ മുന്‍പിലുണ്ട്.എല്ലാത്തിനും പുറമെ.......
.”ഇവള്‍ എല്ലാം
നോക്കിക്കൊള്ളും......ഒന്നുംകൊണ്ടും പേടിക്കേണ്ട എന്ന ഒരു താക്കീതും..........
ഒരു “ഹിമാന്‍ /സ്പൈഡര്‍മാന്‍ " .....നെയോ കാണുന്നഭാവത്തോടെ
അവര്‍ എന്റെ മുന്‍പില്‍ ..........മറുത്ത് ഒന്നും പറയാനാവാതെ പുഞ്ചിരി തൂകി
ഞാനും.റ്റാറ്റാ....പറയുന്ന കൂട്ടത്തിലും ഞാന്‍ അമ്മയെ കണ്ണുരുട്ടി
നോക്കിയെങ്കിലും, എല്ലാവരും യാത്രാപറച്ചിലിന്റെ തിരക്കിലാണ്‍.
പെട്ടിയും സമാനങ്ങളും ട്രോളിയില്‍ വെച്ച് ഒന്നും കൂടെ
എല്ലാവരോടും യാത്രാ പറഞ്ഞ്,ഞങ്ങള്‍ ക്യു ആയിട്ട് അകത്തോട്ട് കേറുക ആണ്.അതിനിടയ്ക്ക്
ചിലവര്‍ ക്യു തെറ്റിച്ച് ഇടയ്ക്ക് കേറുന്നു, മറ്റു ചിലവര്‍ വാതിലിന്റെ
അവിടെ നിന്ന് വേറെ ക്യു ഉണ്ടാക്കുന്നുണ്ട്.ഓരോത്തരും ഇടയ്ക്ക്
കേറുമ്പോള്‍ എന്നെ തോണ്ടി വിളിച്ച് കാണിയ്ക്കും.....അതിലെ ചെറിയ കുട്ടി
“സാരമില്ല, നമ്മള്‍ ഒരു പാട് നേരത്തെ ആണ്, അതുകാരണം
നമ്മുക്ക് ക്ഷമിക്കാം......ഞാന്‍
എന്നില്‍ നിന്നും അനുകൂലമായ മറുപടി കേള്‍ക്കാത്തത്
കൊണ്ടാവും, മറ്റേ കുട്ടിയോടും പറയുന്നുണ്ട്.ഞങ്ങളുടെ അടുത്ത് ക്യുവില്‍ ഇടയ്ക്ക്
കേറുന്നുവരെ തൊട്ടുവിളിച്ച് പുറകിലോട്ട് അയക്കുന്നുണ്ട്.ആളൊരു മിടുക്കിയായി
തോന്നി.
അവിടത്തെ ഓരോ ചിട്ടകള്‍ കഴിഞ്ഞ്, ഞങ്ങള്‍ ട്ടിക്കറ്റ്
കൌണ്ടറിന്റെ മുന്‍പില്‍ എത്തി.എന്റെ ബോര്‍ഡിംഗ് പാസ് കിട്ടി.ഇനി അവരുടെ
ട്ടിക്കറ്റ് കൊടുത്ത്, എന്റെ സീറ്റിന്റെ
അടുത്തായി സീറ്റ് സംഘടിപ്പിക്കുകയാണ്, ഞാന്‍ -അപ്പോഴാണ്, അവരുടെ സാമാനത്തിന്റെ
തൂക്കം, നിര്‍ദ്ദേശിച്ച തൂക്കത്തെക്കാള്‍ കൂടി പോയെന്നു പറയുന്നത്. ഒരു കാര്‍ഡ്ബോര്‍ഡ്
പെട്ടിയാണ് ചതിച്ചത്.അതിനകത്ത് പത്തോ-പതിനഞ്ചു തേങ്ങ ആണ്.ഏകദേശം ആയിരം രൂപ
കൊടുക്കാനാണ്‍ പറയുന്നത്.തേങ്ങയ്ക്ക് വിലയില്ലാത്ത ഈ കാലത്താണോപത്ത്-പതിഞ്ചു തേങ്ങക്ക് ആയിരം രൂപ? (എന്നാല്‍
തേങ്ങയില്ലാതെ മലയാളികള്‍ യാത്ര ചെയ്യുകയുമില്ല.)എന്റെ ചോദ്യമോ
അവരുടെ നിസംഗതയായിട്ടുള്ള മുഖഭാവമൊ അതൊ പ്ലയിനില്‍ തിരക്കില്ലാത്തതു കൊണ്ടൊ, അവര്,
പൈസയൊന്നും മേടിക്കാതെ, ആ പെട്ടിയും കൂടെ വിമാനത്തില്‍ കേറ്റാന്‍
സമ്മതിച്ചു........അതോടെ ഞാന്‍ വീണ്ടും അവരുടെ മുന്പില് ഒരു ആരാധന പാത്രമായി!
കുട്ടികള്‍ നിറുത്താതെ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് കേട്ടിട്ടുണ്ട്, അതുപോലെയാണ്‍,
ആ കുട്ടികളും.......ബാഗ് സ്ക്രീന്‍ ചെയ്യുമ്പോള്‍ ഇവര്‍, ട്ടിവിയില്
എന്താ കാണുന്നത്,സെക്യൂരിറ്റി ചെക്കില്‍
“പീ” ശബ്ദം കേട്ടലോ,എന്റെ
കൈയ്യില്‍ ബോംബ് ഇല്ലല്ലൊ......അപ്പോള്‍ ആ മെഷീന് ചീത്ത അല്ലെ.......അങ്ങനെ ചോദ്യങ്ങള്ക്ക് ഒരു കുറവുമില്ല.....എന്റെ ഉത്തരങ്ങളില്‍ അവര്ക്ക്
തൃപ്തി ആയില്ലെങ്കില്‍ -അവര് പിന്നെയും ചര്‍ച്ച ചെയ്യുന്നത് കാണാം.....കുറെ
ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.കുറെയെണ്ണം കേട്ടില്ലെന്നു നടിച്ചു.
എല്ലാ ചെക്കിംഗ് കഴിഞ്ഞ്, ഞങ്ങള്‍ ബോര്‍ഡിംഗ് ആകാനായിട്ട്
കാത്തിരിക്കുകയായിരുന്നു.മൂത്തകുട്ടി അവിടെയൊക്കെ ചുറ്റി നടന്ന്
കാണുന്നുണ്ടായിരുന്നു.പെട്ടന്നാണ് ആ കുട്ടി എന്റെ കണ്‍വെട്ടത്തൊന്നും ഇല്ല എന്ന്
ശ്രദ്ധിച്ചത്.....അപ്പോഴെക്കും വിമാനത്തില്‍ കേറാനുള്ള അനൌണ്‍സ്മെന്റ് ആയി.സമയം
ഉണ്ടെങ്കിലും ഞാന്‍ ആകെ പ്രരിഭ്രാന്തയായി.......അവിടെയൊക്കെ നടന്ന് തപ്പാന്‍
തുടങ്ങി.........ഒന്നു-രണ്ടു പേരോടു ചോദിക്കുകയും ചെയ്തു......“ഇനി എന്ത്” എന്ന
മട്ടില്‍ നില്‍ക്കുമ്പോള്‍ .......ഒന്നും മറിയാത്ത പോലെ നടന്നു വരുന്നുണ്ട്.
“എവിടെ പോയി, എന്റെ ശബ്ദ്ത്തിലെ വ്യത്യാസം കൊണ്ടായിരിക്കും.......ഞാന്‍
ഒന്ന് ട്ടോയലിറ്റില്‍ പോയിരിക്കുകയായിരുന്നു.മനുഷ്യരായാല്‍ ട്ടോയ് ലിറ്റില്‍
പോകില്ലെ എന്ന ഭാവം........ഞാനാണെങ്കില്‍ അമ്മയുണ്ടാക്കുന്ന ഓരോ വയ്യാവേലികള്‍
........എന്ന മട്ടില്‍ നിന്നു.
വിമാനത്തില്‍ ഒരു ഗുണമുണ്ട്,കൈയ്യും തലയും പുറത്തിടരുത്,
വാതിലിന്റെ അടുത്ത് നില്‍ക്കരുത്, എന്നൊന്നും പറയേണ്ട കാര്യമില്ല.ഒരു പ്രാവശ്യം
കേറികഴിഞ്ഞാല്‍ ഇറങ്ങുന്നതു വരെ ആ പെട്ടിയില്‍ തന്നെ കാണും.....എന്ന ആശ്വാസ്ത്തില്‍
രണ്ടു പേരെയും ഇരുത്തി,ബെല്‍റ്റ് ഒക്കെ ഇട്ടു കൊടുത്ത്,ഞാനും സമാധാനമായി, എന്റെ നൊള്‍സ്റ്റാജിയ
ഓര്‍മ്മകളുമായി കണ്ണടച്ചിരുന്നു. ഉറക്കം,ഭക്ഷണം കഴിക്കല്‍,കൊച്ചുവര്‍ത്തമാനം
ഒക്കെയായി ....അവസാനം വിമാനം താഴെ ഇറങ്ങി.പിന്നെയുള്ള നടപ്പും പെട്ടികളൊക്കെ
എടുത്ത്, എയര്‍പോട്ടിന്റെ പുറത്തേക്ക്.........
അവരെ വിളിക്കാനുള്ളവര് അവിടെ
ഇല്ലായിരുന്നു.ഞാന്‍ -അമ്മയെ വിളിച്ചു പറഞ്ഞപ്പോള്‍ -അമ്മയുടെ നാട്ടിലുള്ള ഫോണ്‍ വിളികളുടെ ഭാഗമായി ....വരാനുള്ളവര്‍ ട്രാഫിക്ക് ജാമില്‍ പെട്ടിരിക്കുകയാണ്, എന്ന്
മനസ്സിലായി......ബന്ധുക്കാരെ ആ രണ്ടു കുട്ടികളെയും ഏല്‍പ്പിച്ച്പ്പോഴേക്കും.........കുട്ടികള്‍ക്ക്,
എന്നോട് ഒരുപാട് നന്ദിയും കടപ്പാടുമായി.
എന്റെ കൂടെയുള്ള കുട്ടികളില്‍ എപ്പോഴും സംശയങ്ങള്‍
ചോദിക്കുന്ന കുട്ടിക്ക് 75 വയസ്സും മറ്റേ കുട്ടി അവരുടെ ഭറ്ത്താവ് 80ന് വയസ്സിന്
മേലെയാകും.അവരുടെ മകളുടെ വീട്ടിലേക്കുള്ള യാത്രയാണിത്.വയസ്സാവുമ്പോള്‍ കുട്ടികളെ
പോലെ ആകുമെന്ന് കേട്ടിട്ടുണ്ട്,അതിന് ഉദാഹരണമായിരുന്നു അവരുടെ
പെരുമാറ്റം......നിറുത്താതെയുള്ള സംശയങ്ങളും എന്റെ ഉത്തരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്നതും
പിന്നീടുള്ള അവരുടെ ചറ്ച്ചകളും കളിയാക്കലും കാണുമ്പോള്‍.............
ദാമ്പ്യത്തിലെ ഏറ്റവും നല്ല നാളുകള്‍ ആ കാലമായി തോന്നിപോയി! പ്രേത്യകിച്ച് ട്ടെന്‍ഷനുകള്‍
ഒന്നുമില്ലാതെ ഒരാള്‍ മറ്റേയാള്‍ക്ക് താങ്ങും തണലുമായിട്ട്..........
"നമ്മള്‍ എല്ലാവര്‍ക്കും ഉപകാരം ചെയ്തു കൊണ്ടേയിരിക്കണം"
ReplyDeleteഅമ്മയുടെ നല്ല ഉപദേശം.എല്ലാവര്‍ക്കും വയസാവില്ലേ!
ആശംസകള്‍
നന്നായി എഴുതി ..ആശംസകള്‍ ,സമാനമായ ഒരു യാത്രയിലെ കാഴ്ചകള്‍ ..
ReplyDeletevisit my blog
http://vallavanad.blogspot.in/2013/01/blog-post_27.html